scorecardresearch
Latest News

രൺവീറിന്റെ നഗ്ന ഫൊട്ടോഷൂട്ട് നിയമലംഘനമാണോ; എന്തുകൊണ്ട്?

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എജിഒ രണ്‍വീര്‍ നടത്തിയ ഫോട്ടോഷൂട്ടിന് എതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്

ranveer singh

മാസികയ്ക്ക് വേണ്ടി പൂര്‍ണ്ണ നഗ്നനായി ഫോട്ടോഷൂട്ടിന് രംഗത്തു വന്ന രണ്‍വീര്‍ സിങ്ങിന് എതിരെ എഫ് ഐ ആര്‍ ഫൈല്‍ ചെയ്തിരിക്കുകയാണ് മുംബൈ പൊലീസ്. ഇന്ത്യ സംസ്‌കാരത്തിന് മൂല്യം നല്‍കുന്ന രാജ്യമാണെന്നും ഇത്തരം ചിത്രങ്ങള്‍ സിനിമ താരങ്ങളെ ഭ്രാന്തമായി ആരാധിക്കുന്ന കുട്ടികളില്‍ പ്രതികൂല ഫലം ഉണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു എജിഒ രണ്‍വീര്‍ നടത്തിയ ഫോട്ടോഷൂട്ടിന് എതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് കേസെടുത്തത്. ജൂലൈ 26 നാണ് രൺവീർ ‘പേപ്പര്‍’ മാസികയ്ക്ക് നല്‍കിയ ഫൊട്ടോഷൂട്ട് മാധ്യമങ്ങളില്‍ നിറയുന്നത്. എന്താണ് ഈ കേസിന്റെ പശ്ചാത്തലം? റണ്‍വീര്‍ ഇതിലൂടെ ഇന്ത്യന്‍ നിയമത്തിലെ ഏതൊക്കെ വകുപ്പുകളാണ് ലഘിച്ചിരിക്കുന്നത്?

റണ്‍വീര്‍ സിങ്ങിന് എതിരെ പരാതിക്കാരന്‍ ഉന്നയിക്കുന്ന പ്രശ്‌നം എന്താണ്?

എജിഒ നടത്തിപ്പിന് മേല്‍നോട്ടം നല്‍കുന്ന രണ്ടു വ്യക്തികളാണ് രണ്‍വീറിന് എതിരെയുളള പരാതിയുമായി പൊലീസിനെ സമീപിച്ചത്. ശ്യാം മങ്കരം ഫൗണ്ടേന്‍ എന്ന എജിഒ നടത്തുന്ന ലളിത് ടെക്ക്ചന്ദാനി (50)നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി എജിഒ നടത്തുന്ന ഇയാള്‍ താന്‍ ഒരു സ്വകാര്യ കോണ്‍ട്രാക്റ്റര്‍ ആണെന്നാണ് മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

എഫ് ഐ ആറിലേക്ക് നയിച്ച ടെക്ക്ചന്ദാനിയുടെ പരാതി എന്താണ്?

‘ജൂലൈ 24 നാണ് രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുളള ചിത്രങ്ങള്‍ ഒരു സുഹൃത്ത് അയച്ചു തരുന്നത്. നഗ്നനായ രണ്‍വീറിനെയാണ് ചിത്രത്തില്‍ കണ്ടത്.’ ടെക്ക്ചന്ദാനി പറഞ്ഞു. ഫൊട്ടോ സൂം ചെയ്തു നോക്കിയപ്പോഴാണ് നടന്റെ സ്വകാര്യ ഭാഗങ്ങള്‍ ചിത്രത്തില്‍ ദൃശ്യമാണെന്ന് ടെക്ക്ചന്ദാനിക്ക് മനസ്സിലായത്.

ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുളളിലാണ് വൈറലായത്. ടെക്ക്ചന്ദാനി പറയുന്നു. ഇന്ത്യ സംസ്‌കാരങ്ങളുടെ നാടാണ്. സിനിമ താരങ്ങളുടെ ചിത്രങ്ങള്‍ അവരെ ആരാധിക്കുന്ന കുട്ടികളെ പ്രതിക്കൂലമായി ബാധിക്കുമെന്നും ടെക്ക്ചന്ദാനി പറയുന്നു. ‘പേപ്പര്‍’ മാസികയ്ക്കു വേണ്ടി ചെയ്ത ഫോട്ടോഷൂട്ടാണെന്ന് അന്വേഷിച്ചപ്പോള്‍ വ്യക്തമായി. പണവും പ്രശസ്തിയും നേടാനായി ഇത്തരം ഫൊട്ടോഷൂട്ടുകള്‍ വഴി സാധിക്കുമെന്ന ചിന്ത യുവതലമുറയില്‍ ഉണ്ടാക്കുമെന്നും ടെക്ക്ചന്ദാനി പറഞ്ഞു. ടെക്ക്ചന്ദാനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചെമ്പൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രൺവീർ സിങ്ങിനെതിരെ പൊലീസ് ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയത്‌?

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 292, 293, 509 എന്നിവയ്‌ക്കൊപ്പം ഐടി നിയമത്തിലെ സെക്ഷൻ 67 എയും പൊലീസ് ചുമത്തിയിട്ടുണ്ട്‌.

  • സെക്ഷൻ 292 (അശ്ലീല പുസ്‌തകങ്ങളുടെ വിൽപ്പന എന്നിവ) അനുസരിച്ച്‌ “ഒരു പുസ്‌തകം, ലഘുലേഖ, പേപ്പർ, എഴുത്ത്, വര, പെയിന്റിംഗ്, ചിത്രം അല്ലെങ്കിൽ മറ്റേതെങ്കിലും വസ്‌തുക്കൾ അത് കാമവികാരമോ നൈസര്‍ഹഗീകമായതോ ആണെങ്കിൽ അത് അശ്ലീമായി കണക്കാക്കപ്പെടുന്നതാണെങ്കിൽ. അല്ലെങ്കില്‍ ഇത് കാണാനോ, കേള്‍ക്കാനോ, വായിക്കാനോ സാധ്യതയുളള വ്യക്തിയെ അഥവാ വ്യക്തികളെ നശിപ്പിക്കാന്‍, തെറ്റിലേക്ക് നയിക്കാന്‍ കാരണമായാല്‍.

“അശ്ലീല” വസ്തുക്കളുടെ വിൽപ്പന, പ്രദർശനം, വിതരണം എന്നിവ ഈ സെക്ഷന്‍ പ്രത്യേകമായി നിരോധിക്കുകയും അതിന്റെ ലംഘനത്തിനുള്ള ശിക്ഷ വിധിക്കുകയും ചെയ്യുന്നു.
മേല്‍ പറഞ്ഞ സെക്ഷന്‍ അനുസരിച്ച്: “ആരെങ്കിലും (എ) അശ്ലീല പുസ്തകം നിർമ്മിക്കുകയോ, വിൽക്കുകയോ, വാടകയ്‌ക്കെടുക്കുകയോ, വിതരണം ചെയ്യുകയോ, പരസ്യമായി പ്രദർശിപ്പിക്കുകയോ അല്ലെങ്കിൽ കൈവശം വയ്ക്കുകയോ ചെയ്യുക. ലഘുലേഖ, പേപ്പർ, വര, പെയിന്റിംഗ്,അല്ലെങ്കിൽ മറ്റേതെങ്കിലും അശ്ലീല വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു.

(ബി) മേൽപ്പറഞ്ഞ ഏതെങ്കിലും ഉദ്ദേശ്യങ്ങൾക്കായി ഏതെങ്കിലും അശ്ലീല വസ്തുക്കൾ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ കൈമാറുകയോ ചെയ്യുക, അല്ലെങ്കിൽ അത്തരം വസ്തു വിൽക്കുന്നുണ്ടെന്ന് അറിയുകയോ ചെയ്യുക, വാടകയ്‌ക്കെടുക്കാനോ വിതരണം ചെയ്യാനോ പരസ്യമായി പ്രദർശിപ്പിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ പ്രചാരത്തിലാക്കാനോ അനുവദിക്കുക, അല്ലെങ്കിൽ

(സി) അശ്ലീല വസ്തുക്കൾ നിർമ്മിക്കുക, ഉൽപ്പാദിപ്പിക്കുക, വാങ്ങുക, സൂക്ഷിക്കുക, ഇറക്കുമതി/ കയറ്റുമതി ചെയ്യുക, കൈമാറുക ഇവയില്‍ ഏതെങ്കിലും ഉള്‍പ്പെട്ടിട്ടുളള ബിസിനസ്സിൽ പങ്കെടുക്കുകയോ അതിൽ നിന്ന് ലാഭം സ്വീകരിക്കുകയോ ചെയ്യുക, അല്ലെങ്കിൽ

(ഡി) ഈ വകുപ്പിന് കീഴിലുള്ള കുറ്റകരമായ ഏതെങ്കിലും പ്രവൃത്തിയിൽ ഏര്‍പ്പെടുകയോ, ഏര്‍പ്പെടാന്‍ തയ്യാറാവുകയോ ചെയ്യുക , പരസ്യം ചെയ്യുകയോ അറിയിക്കുകയോ ചെയ്യുക , അല്ലെങ്കിൽ അത്തരം ഏതെങ്കിലും അശ്ലീല വസ്തുക്കൾ വ്യക്തിയിൽ നിന്ന് വാങ്ങുക.

(ഇ) ഈ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയാല്‍ ശിക്ഷിക്കപ്പെടുന്നതാണ്, രണ്ട് വർഷം വരെ തടവും രണ്ടായിരം രൂപ വരെ പിഴയും, കൂടാതെ, കുറ്റം തെളിയിക്കപ്പെട്ടാൽ, അഞ്ച് വർഷം വരെ തടവും കൂടാതെ അയ്യായിരം രൂപ വരെ പിഴയും.”

  • വകുപ്പ് 293 (യുവാക്കള്‍ക്കിടയില്‍ അശ്ലീല വസ്‌തുക്കൾ വിൽക്കുക) അനുസരിച്ച്‌ ഇരുപത് വയസ്സിന് താഴെയുള്ള ഏതെങ്കിലും വ്യക്തിക്ക് അത്തരം അശ്ലീല വസ്തുക്കൾ. ആരെങ്കിലും വിൽക്കുകയോ വിതരണം ചെയ്യുകയോ, പ്രദർശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ.. അല്ലെങ്കിൽ ഓഫർ ചെയ്യുക. ഇവയില്‍ ഏതിലെങ്കിലും ഉള്‍പ്പെട്ടാല്‍ മൂന്ന് വർഷം തടവും, രണ്ടായിരം രൂപ വരെ പിഴയും . രണ്ടാമത്തേതോ തുടർന്നുള്ളതോ ആയ കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴ് വർഷം തടവും കൂടാതെ അയ്യായിരം രൂപ വരെ പിഴയും നൽകാം.
  • വകുപ്പ് 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കും വിധത്തിലുളള വാക്ക് ഉപയോഗിക്കുക വാക്ക്, ആംഗ്യം കാണിക്കുക) അനുസരിച്ച്‌, “ആരെങ്കിലും, ഏതെങ്കിലും സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ച്, ഏതെങ്കിലും വാക്ക് ഉച്ചരിക്കുക, എന്തെങ്കിലും ശബ്ദമോ ഉണ്ടാക്കുക ആംഗ്യമോ കാണിക്കുക, അല്ലെങ്കിൽ അത്തരം വാക്ക് ഉദ്ദേശിച്ചുകൊണ്ട് ഏതെങ്കിലും വസ്തു പ്രദർശിപ്പിക്കുക വഴി സ്ത്രീയുടെ സ്വകാര്യതയിൽ കടന്നുകയറുകയോ ചെയ്താൽ, ഒരു വർഷം തടവോ അല്ലെങ്കിൽ പിഴയോ ആണ് ശിക്ഷ.”

ഐ ടി നിയമത്തിലെ ഏത് വകുപ്പാണ് രൺവീർ ലംഘിച്ചത്?

ഐ ടി ആക്ടിലെ സെക്ഷൻ 67 എ, ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തികൾ അടങ്ങിയ വസ്തുക്കൾ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താല്‍ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്‌. “ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന ഏതെങ്കിലും വസ്തു ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ അല്ലെങ്കിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക്‌ അഞ്ച് വർഷം തടവും പിഴയുമാണ് ശിക്ഷ.

സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും രൺവീർ സിങ്ങിനെതിരെ ഉടൻ നടപടിയുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ രൺവീറിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും രൺവീറിന് കഴിയും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What indias laws against obscenity ranveer singh allegedly violated explained

Best of Express