scorecardresearch

ആധാർ പാനുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കിൽ സംഭവിക്കുന്നതെന്ത്?

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയായിരുന്നു ജൂൺ 30

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയായിരുന്നു ജൂൺ 30

author-image
Hitesh Vya
അപ്‌ഡേറ്റ് ചെയ്‌തു
New Update
aadhar card|pan card|central government

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30

Aadhaar-Pan Linking: സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നികുതിദായകർക്ക് അവരുടെ പെർമനെന്റ് അക്കൗണ്ട് നമ്പർ (പാൻ) അവരുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 2023 ജൂൺ 30 വരെയാണ് സമയം നൽയിരുന്നത്. എല്ലാ നികുതിദായകരും ഈ പ്രക്രിയ പൂർത്തിയാക്കേണ്ടത് നിർബന്ധമാണ് എന്നും പറഞ്ഞിരുന്നു, കാരണം ഇത് പാലിക്കാത്തപക്ഷം 2023 ജൂലൈ ഒന്നു മുതൽ പാൻ പ്രവർത്തനരഹിതമാകും.

Advertisment

സെക്യൂരിറ്റീസ് മാർക്കറ്റിലെ എല്ലാ ഇടപാടുകൾക്കുമുള്ള ഏക ഐഡന്റിഫിക്കേഷൻ നമ്പർ പാൻ ആയതിനാൽ, സെക്യൂരിറ്റീസ് മാർക്കറ്റിലെ ഇടപാടുകൾ തുടരുന്നതിന്, നിലവിലുള്ള നിക്ഷേപകരോട് അവരുടെ ആധാർ നമ്പറുമായി പാൻ ലിങ്ക് ചെയ്യാൻ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയും നിർദ്ദേശിച്ചിട്ടുണ്ട്.

ആധാർ നമ്പറുമായി പാനുമായി ലിങ്ക് ചെയ്യുന്നത് എന്തിന്?

ഒരാൾക്ക് ഒന്നിലധികം പെർമനന്റ് അക്കൗണ്ട് നമ്പറുകൾ അനുവദിക്കുകയോ ഒന്നിലധികം ആളുകൾക്ക് ഒരു പാൻ നമ്പർ അനുവദിക്കുകയോ ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് പാൻ ആധാറുമായി ബന്ധിപ്പിക്കാൻ പ്രഖ്യാപിച്ചത്. പാൻ ഡാറ്റാബേസിന്റെ ഡീ-ഡ്യൂപ്ലിക്കേഷൻ നടത്തുന്നതിന്, ആധാറിന് അർഹതയുള്ള ഒരു നികുതിദായകന് പാൻ, വരുമാനം എന്നിവയ്ക്കുള്ള അപേക്ഷാ ഫോമിൽ ആധാർ നമ്പർ നൽകുന്നത് നിർബന്ധമാക്കി.

ആരാണ് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത്?

2022 മാർച്ചിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (CBDT) പുറപ്പെടുവിച്ച സർക്കുലർ പ്രകാരം, 2017 ജൂലൈ ഒന്നിന് പാൻ അനുവദിച്ചിട്ടുള്ള ഓരോ വ്യക്തിയും തന്റെ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കണമെന്ന് ആദായനികുതി നിയമം നിർബന്ധമാക്കുന്നു. ഇത് 2023 ജൂൺ 30നോ അതിനുമുൻപോ ചെയ്യേണ്ടതുണ്ട്, ഇല്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും.

പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടാത്തവർ

ഈ ലിങ്കേജ് നിർബന്ധമല്ലാത്ത ചില വിഭാഗങ്ങൾ ഉണ്ട്.

Advertisment
  • എൺപത് വയസും അതിൽ കൂടുതലുമുള്ള ഏതൊരു വ്യക്തിയും.
  • ആദായനികുതി നിയമപ്രകാരം പ്രവാസി.
  • ഇന്ത്യൻ പൗരനല്ലാത്ത ഒരു വ്യക്തി.

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

ഒരു വ്യക്തി തന്റെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, പാൻ പ്രവർത്തനരഹിതമാകും. അത്തരമൊരു സാഹചര്യത്തിൽ, വ്യക്തിക്ക് തന്റെ പാൻ നൽകാനോ അറിയിക്കാനോ കഴിയില്ല കൂടാതെ ആദായനികുതി നിയമപ്രകാരമുള്ള എല്ലാ അനന്തരഫലങ്ങൾക്കും ബാധ്യസ്ഥനായിരിക്കും. ചില പ്രധാന പ്രത്യാഘാതങ്ങൾ ഇവയാണ്:

  • പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് വ്യക്തിക്ക് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല.
  • പെൻഡിങ് റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല.
  • പെൻഡിങ് റീഫണ്ടുകൾ പ്രവർത്തനരഹിതമായ പാനുകൾക്ക് നൽകാൻ കഴിയില്ല.
  • പാൻ പ്രവർത്തനരഹിതമായാൽ, പിഴവുള്ള റിട്ടേണുകളുടെ കാര്യത്തിലെന്നപോലെ തീർപ്പുകൽപ്പിക്കാത്ത നടപടികൾ പൂർത്തിയാക്കാനാകില്ല.
  • പാൻ പ്രവർത്തനരഹിതമാകുന്നതിനാൽ ഉയർന്ന നിരക്കിൽ നികുതി അടയ്ക്കേണ്ടി വരും.

ഈ പരിണതഫലങ്ങൾ കൂടാതെ, ബാങ്കുകൾ പോലെയുള്ള മറ്റ് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിലും വ്യക്തിക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. കാരണം ഈ ഇടപാടുകൾക്ക് പാൻ ഒരു പ്രധാന കെവൈസി മാനദണ്ഡമാണ്.

നിക്ഷേപകർക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് സെബി നിർബന്ധമാക്കിയത് എന്തു കൊണ്ട്?

സെക്യൂരിറ്റീസ് മാർക്കറ്റിലെ എല്ലാ ഇടപാടുകൾക്കുമുള്ള പ്രധാന ഐഡന്റിഫിക്കേഷൻ നമ്പറും കെവൈസി ആവശ്യകതകളുടെ ഭാഗവും പാൻ ആയതിനാൽ, സെബി-രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളും മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങളും (എംഐഐ) പങ്കെടുക്കുന്ന എല്ലാവർക്കും സാധുതയുള്ള കെവൈസി ഉറപ്പാക്കാൻ ഇത് ചെയ്യേണ്ടതുണ്ട്.

നിലവിലുള്ള എല്ലാ നിക്ഷേപകരും സെക്യൂരിറ്റീസ് മാർക്കറ്റിലെ തുടർച്ചയായതും സുഗമവുമായ ഇടപാടുകൾക്കായി അവരുടെ ആധാർ നമ്പറുമായി പാൻ ലിങ്ക് ചെയ്യുന്നത് ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ 2022 മാർച്ച് 30 ലെ സിബിഡിടി സർക്കുലർ പാലിക്കാത്തതിന്റെ അനന്തരഫലങ്ങൾ ഒഴിവാക്കുകയും വേണം.
അത്തരം അക്കൗണ്ടുകൾ നോൺ-കെവൈസി കംപ്ലയിന്റ് ആയി കണക്കാക്കാം. പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കുന്നത് വരെ സെക്യൂരിറ്റികൾക്കും മറ്റ് ഇടപാടുകൾക്കും നിയന്ത്രണങ്ങൾ ഉണ്ടായേക്കാം.

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ എങ്ങനെ ?

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.incometax.gov.in-ൽ ലഭ്യമായ ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്‌ത് ഒരാൾക്ക് പാനും ആധാറും ലിങ്ക് ചെയ്യാം.

Explained Aadhaar Card Pan Card

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: