scorecardresearch
Latest News

പെട്രോളിലെ ബയോഎത്തനോള്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍ എന്താണ്‌?

പെട്രോളിലെ ബയോഎത്തനോളിന്റെ അളവ് 2022 ഓടെ 10 ശതമാനവും 2030 ഓടെ 20 ശതമാനവുമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു

bio-ethanol production, bio-ethanol production india, bio-ethanol production in india, ethanol blending, ethanol blending in india, express explained, indian express, iemalayalam

Bioethanol in Petrol: അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിന് കുറയ്ക്കുന്നതും കാര്‍ബണ്‍ പുറംതള്ളലിന് തടയിടുന്നതും ലക്ഷ്യമിട്ട് സര്‍ക്കാര്‍ രാജ്യത്ത് വില്‍ക്കുന്ന പെട്രോളില്‍ ബയോഎത്തനോള്‍ കലര്‍ത്തുന്നതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. പെട്രോളിലെ ബയോഎത്തനോളിന്റെ അളവ് 2022 ഓടെ 10 ശതമാനവും 2030 ഓടെ 20 ശതമാനവുമായി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പെട്രോളുമായി കലര്‍ത്തുന്നതിനുള്ള എത്തനോള്‍ ലഭ്യമാക്കുന്നതിന് 1ജി, 2ജി ബയോഎത്തനോള്‍ പ്ലാന്റുകള്‍ നിര്‍ണായക പങ്ക് വഹിക്കും. എന്നാല്‍, സ്വകാര്യ മേഖലയില്‍ നിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതിന് വെല്ലുവിളികള്‍ നേരിടുന്നു.

Bioethanol in Petrol: What are 1G and 2G biofuel plants?എന്താണ് 1ജി, 2ജി ജൈവ ഇന്ധന പ്ലാന്റുകള്‍?

പഞ്ചസാര ഉല്‍പാദനത്തിലെ ഉപോല്‍പന്നങ്ങളും കരിമ്പ് ജ്യൂസും ശര്‍ക്കരപ്പാനിയുമാണ് 1ജി ബയോഎത്തനോള്‍ പ്ലാന്റുകളില്‍ ഉപയോഗിക്കുന്നത്. അതേസമയം, 2ജി പ്ലാന്റുകളില്‍ ബയോമാസ് (സസ്യ, ജന്തുജന്യ വസ്തുക്കള്‍), കാര്‍ഷിക അവശിഷ്ടം എന്നിവ ഉപയോഗിച്ച് ബയോഎത്തനോള്‍ നിര്‍മ്മിക്കും.

നിലവില്‍ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികള്‍ക്ക് പെട്രോളില്‍ കലര്‍ത്തുന്നതിന് ആവശ്യമായ ബയോഎത്തനോളിന്റെ ആഭ്യന്തര ഉല്‍പാദനം നടക്കുന്നില്ല. കമ്പനികള്‍ക്ക് ബയോഎത്തനോള്‍ നല്‍കുന്നത് പഞ്ചസാര മില്ലുകളാണ്. 3.3 ബില്ല്യണ്‍ ലിറ്റര്‍ ബയോഎത്തനോള്‍ ആണ് ആവശ്യമുള്ളത്. എന്നാല്‍ ലഭിക്കുന്നതാകട്ടെ 1.9 ബില്ല്യണ്‍ ലിറ്ററുകള്‍ മാത്രവും. കമ്പനികള്‍ക്ക് ആവശ്യമുള്ളതിന്റെ 57.6 ശതമാനം.

Why are Indian plants not able to meet the demand for bio-ethanol?: ആവശ്യത്തിന് അനുസരിച്ച് ബയോഎത്തനോള്‍ നല്‍കാന്‍ ഇന്ത്യന്‍ പ്ലാന്റുകള്‍ക്ക് കഴിയാത്തത് എന്തുകൊണ്ട്?

ബയോഎത്തനോള്‍ നിര്‍മ്മിക്കുന്നതിന് ഏറ്റവും മികച്ചയിടം പഞ്ചസാര മില്ലുകള്‍ ആണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍, ജൈവ ഇന്ധന പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നിക്ഷേപം നടത്താനുള്ള സാമ്പത്തിക സ്ഥിരതയും അവര്‍ക്കില്ല. കൂടാതെ, ബയോഎത്തനോളിന് ഭാവിയില്‍ വിലയിടിഞ്ഞേക്കുമെന്ന ഭീതിയും നിക്ഷേപകരെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

പൊതുവില്‍ പറഞ്ഞാല്‍ സ്വന്തം ബാലന്‍സ് ഷീറ്റ് പ്രശ്‌നങ്ങളിലാണ് പഞ്ചസാര മേഖലയെന്ന് പ്രാജ് ഇന്‍ഡസ്ട്രീസിന്റെ സിഇഒയും എംഡിയുമായ ശിശിര്‍ ജോഷിപുര പറഞ്ഞു. ആഭ്യന്തര ജൈവ ഇന്ധന സാങ്കേതിക വിദ്യ കൈവശമുള്ള കമ്പനിയാണ് പ്രാജ് ഇന്‍ഡസ്ട്രീസ്. വിതരണത്തില്‍ കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ കരിമ്പിന് നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന വില നല്‍കാന്‍ പഞ്ചസാര മില്ലുകള്‍ക്ക് കഴിവില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ക്രൂഡ് വില കുറയുമ്പോഴും ഇന്ധനവില ഉയരുന്നത് എന്തുകൊണ്ട്?

കരിമ്പിന്റേയും ബയോഎത്തനോളിന്റേയും വില നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. 2ജി പ്ലാന്റുകള്‍ക്ക് ആവശ്യമായ കാര്‍ഷിക മാലിന്യത്തിന് നല്‍കേണ്ട വിലയും കൂടുതലാണെന്ന് ഒരു പ്രമുഖ എണ്ണ വിതരണ കമ്പനിയിലെ വിദഗ്ദ്ധന്‍ പറഞ്ഞു. ഇത് രാജ്യത്തെ സ്വകാര്യ നിക്ഷേപകര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് കാര്‍ഷിക മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കഴിയുന്ന ഇടങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപിക്കുകയും ഈ മാലിന്യത്തിന് കേന്ദ്ര സര്‍ക്കാര്‍ വില നിശ്ചയിക്കുകയും ചെയ്യണമെന്നും ഈ വിദഗ്ദ്ധന്‍ പറയുന്നു. അതിലൂടെ 2ജി പ്ലാന്റിലെ ബയോഎത്തനോള്‍ ഉല്‍പാദനം ആകര്‍ഷകം ആക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവ 2ജി ബയോഎത്തനോള്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

What can be done to boost investment in bioethanol production?: ബയോഎത്തനോള്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തു ചെയ്യും?

ബയോഎത്തനോളിന്റെ വില തീരുമാനിക്കുന്നതിന് ഒരു സംവിധാനം സ്ഥാപിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലോകമെമ്പാടും ബയോഎത്തനോളിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരുകളാണ് മുന്‍കൈയെടുക്കുന്നത്. മൊത്തം ഉപയോഗത്തിന്റെ ഇത്ര ശതമാനം 2ജി പ്ലാന്റുകളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന ബയോഎത്തനോള്‍ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നത് ഈ മേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കും.

ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സ് മാത്രമല്ല 2ജി ബയോഎത്തനോള്‍ എന്ന് ജോഷിപുര പറയുന്നു. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകും, വായു മലിനീകരണത്തിന്റെ ഒരു പ്രധാന ഉറവിടമായ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കാനും കഴിയും.

Read Also: Explained: What govt’s move to increase bioethanol in petrol means

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What govts move to increase bioethanol in petrol means