ജോണി ഡെപ്പും മുന്‍ ഭാര്യം ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ പലപ്പോഴും ആംബറായിരിക്കും ‘ഉത്തമ ഇര’യെന്നാണ് (Perfect Victim) പ്രതീക്ഷിച്ചിരുന്നത്. ലൈംഗികാതിക്രമത്തെക്കുറിച്ചോ ഗാർഹിക പീഡനത്തെക്കുറിച്ചോ അതിജീവിച്ചവര്‍ തുറന്ന് പറയുമ്പോൾ, അവരുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്ന് ഉത്തമ ഇരയായിരിക്കുമോ അല്ലയോ എന്നതാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിച്ചവര്‍ നിയമസഹായം തേടാത്തതിന്റെ ഒരു പ്രധാന കാരണവും ഇതാണ്.
ഉത്തമ ഇര എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?
ലളിതമായി പറയുകയാണെങ്കില്‍ ഉത്തമ ഇരയാകുക എന്നതിനർത്ഥം, ഇര ആ സന്ദര്‍ഭം (ആക്രമണം) ആവശ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുക എന്നതാണ്. ഗാർഹിക പീഡനത്തിന്റെയോ ലൈംഗിക അതിക്രമത്തിന്റെയോ കാര്യത്തിൽ ഒരാളും അത് ആവശ്യപ്പെടുന്ന ഒന്നല്ല. എന്നാൽ പുരുഷാധിപത്യ സമൂഹവും നിയമ സംവിധാനങ്ങളും പലപ്പോഴും ആക്രമണങ്ങൾക്ക് ഉത്തരവാദികളാക്കുന്നത് ഇരയെ തന്നെയാണ്.
അമേരിക്കൻ നടിയും സ്റ്റാൻഡ് അപ്പ് കോമഡി കലാകാരിയുമായ ആമി ഷുമർ ഉറങ്ങുമ്പോൾ കാമുകൻ തന്നെ ബലാത്സംഗം ചെയ്തതായി ഒരിക്കല്‍ വെളിപ്പെടുത്തി. സ്നേഹിച്ചിരുന്നതിനാല്‍ അത് കാര്യമാക്കിയിരുന്നില്ല, തുടര്‍ന്ന് ആശ്വസിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രസ്താവന. “ഇത് തികഞ്ഞ ബലാത്സംഗമല്ല’. നിങ്ങള്‍ പൂര്‍ണമായി ബലാത്സംഗം ചെയ്യപ്പെടണമെന്നും ഉത്തമ ഇരയായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു,” ‘ദി ഗേൾ വിത്ത് ദി ലോവർ ബാക്ക് ടാറ്റൂ’ എന്ന തന്റെ പുസ്തകത്തിൽ അവർ എഴുതി.
മറ്റൊരു ഉദാഹരണം ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് ശേഷം ഇരയാകുന്നതാണ്. ലഹരിമരുന്ന് ഉപയോഗിച്ച ഒരാള്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ എല്ലാ കാര്യങ്ങളും കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിക്കണമെന്നില്ല. അപ്പോള്‍ ‘എന്തുകൊണ്ട് ലഹരി മരുന്ന് ഉപയോഗിച്ചു’ എന്ന ചോദ്യമുണ്ടാകും. ‘ലഹരിമരുന്ന് ഉപയോഗിച്ചാല്‍ ഇതാണ് സംഭവിക്കുക’ എന്നും പറയപ്പെടും. ആക്രമണത്തിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും അതിജീവിക്കുന്നവര്‍ ഓര്‍ത്തിരിക്കണമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഗാർഹിക പീഡന കേസുകളിൽ ആക്രമിക്കുന്ന ആള്‍ക്കെതിരെ പങ്കാളിക്ക് പ്രതിരോധ മാര്‍ഗം സ്വീകരിക്കാന്‍ കഴിയും. എന്നാലിത് ഇരയുടെ പെരുമാറ്റമായിട്ടല്ല കരുതപ്പെടുന്നത്. കാരണം ഇര പ്രതികരിക്കില്ല എന്ന സിദ്ധാന്തമാണ് നിലനില്‍ക്കുന്നത്.
ഉത്തമ ഇരകൾ എന്നത് അതിജീവിക്കുന്നവരെ എങ്ങനെ ബാധിക്കുന്നു?
മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന ചില ധാരണയുടെ ഫലമായി, അതിജീവിച്ചവർ പലപ്പോഴും തങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തുവെന്നും അത് ആക്രമണത്തിന് കാരണമായെന്നും വിശ്വസിക്കുന്നു. ചോദ്യം ചെയ്യപ്പെടുമ്പോൾ, ഓരോ നിമിഷത്തിലും ഇരകളാകുന്നത് തങ്ങളാണെന്ന് ലോകത്തിന്റെ കണ്ണിൽ തോന്നണം എന്ന് അവരെ വിശ്വസിപ്പിക്കുന്നു. ആക്രമിച്ചയാളെ വെല്ലുവിളിക്കാൻ തങ്ങൾക്ക് മാര്‍ഗങ്ങളുണ്ടെന്ന് കാണിച്ചാൽ അവർക്ക് സഹതാപമോ നീതിയോ ലഭിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
ഉത്തമ ഇര എന്ന ധാരണയോട് പോരാടുന്നതിൽ #MeToo ന്റെ പങ്ക് എന്തായിരുന്നു?
ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ പങ്കിടാൻ അതിജീവിക്കുന്നവര്‍ക്ക് മീ ടൂവിലൂടെ സാധിച്ചു. ഒരു കോടതിയിലെന്നപോലെ നേരിട്ട അതിക്രമങ്ങള്‍ക്ക് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കാതെ അവരുടെ സ്വന്തം നിലയില്‍ സംസാരിക്കാൻ കഴിഞ്ഞു. “സ്ത്രീകളെ വിശ്വസിക്കൂ” എന്ന മുദ്രാവാക്യം ഉത്തമ ഇര എന്ന ധാരണയെ തകര്‍ക്കുന്നതിനുള്ള ചവിട്ടു പടിയായി.
ഉത്തമ ഇര എന്നൊന്ന് ഉണ്ടോ?
ലൈംഗീക അതിക്രമം വളരെ സങ്കീര്‍ണമായ ഒന്നാണ്. അതിന് പല വശങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ തങ്ങളെ വിശ്വാസത്തിലെടുക്കപ്പെടാന്‍ അതിജീവിക്കുന്നവർ പ്രയാസകരമായ പലതിലൂടെയും കടന്നുപോകേണ്ടതായി വരുന്നു. ഷൂമറിന്റെയും മറ്റ് പലരുടെയും പോലെയുള്ള കേസുകളിൽ ഉത്തമ ഇര യഥാർത്ഥത്തിൽ നിലവിലില്ല. പക്ഷെ നീതി തേടുന്നതില്‍ നിന്ന് ഇത് അവരെ തടയുന്നില്ല.
Also Read: അഗ്നിപഥ് പദ്ധതി: പ്രായപരിധിയിൽ ഇളവ് നൽകൽ പ്രശ്നമാകുന്നത് എന്തുകൊണ്ട്?