scorecardresearch

ഡീസൽ വാഹനങ്ങളുടെ സമ്പൂർണ നിരോധനം; ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങൾ എന്ത്?

എല്ലാ ഡീസൽ ഫോർ വീലറുകളും 2027ഓടെ ഇന്ത്യയിലെ പല നഗരങ്ങളിലെ നിരത്തുകളിൽനിന്നു നീക്കണമെന്ന് സർക്കാർ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

diesel cars, banned, diesel vehicles ban, india, indiw news, Ministry of Petroleum and Natural Gas, current affairs, BS VI norms
ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്

2027-ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനലിന്‍റെ ശുപാര്‍ശ. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം രൂപീകരിച്ച പാനലാണ് പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോർ വീലർ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കാനുള്ള ശുപാർശ നൽകിയത്.

ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറാനും നിർദേശമുണ്ട്. മുൻ പെട്രോളിയം സെക്രട്ടറി തരുൺ കപൂറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിൽ 2030 ഓടെ നഗര ഗതാഗതം മെട്രോ ട്രെയിനുകളുടെയും ഇലക്ട്രിക് ബസുകളുടെയും മിശ്രിതമാക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

എന്താണ് ഈ നിർദ്ദേശത്തിന്റെ പശ്ചാത്തലം?

ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക, 2070 ലെ നെറ്റ് സീറോ ലക്ഷ്യത്തിന്റെ ഭാഗമായി അതിന്റെ 40 ശതമാനം വൈദ്യുതി പുനരുപയോഗിക്കാവുന്നവയിൽ നിന്ന് ഉൽപ്പാദിപ്പിക്കുക എന്നീ ഗവൺമെന്റിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് പാനലിന്റെ ശുപാർശകൾ.

ഈ നിരോധനം കാര്യമായ മാറ്റങ്ങൾ കൊണ്ടുവരും. കാരണം ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒരു ദശലക്ഷത്തിലധികം ആളുകളുണ്ട്. ഇതിൽ മെട്രോപൊളിറ്റൻ കേന്ദ്രങ്ങൾ മാത്രമല്ല കോട്ട, അമൃത്സർ, റായ്പൂർ, ധൻബാദ്, വിജയവാഡ, ജോധ്പൂർ തുടങ്ങിയ ചെറിയ പട്ടണങ്ങളും നഗരങ്ങളും ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഏത് കമ്പനികളാണ് ഡീസൽ കാറുകൾ നിർമ്മിക്കുന്നത്?

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി 2020 ഏപ്രിൽ 1 മുതൽ ഡീസൽ വാഹനങ്ങളുടെ നിർമ്മാണം നിർത്തിയിരുന്നു. ഈ സെഗ്‌മെന്റിലേക്ക് വീണ്ടും പ്രവേശിക്കാൻ പദ്ധതിയില്ലെന്നും അവർ സൂചന നൽകിയിരുന്നു.

എന്നിരുന്നാലും, കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ്, കിയ എന്നിവർ ഡീസൽ മോഡൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജപ്പാനിൽനിന്നുള്ള ടൊയോട്ട മോട്ടോറിന് ഇന്നോവ ക്രിസ്റ്റ ശ്രേണിയുണ്ട്.

ആഭ്യന്തര കാർ നിർമ്മാതാക്കളായ മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും വിപണിയിൽ ഡീസൽ മോഡലുകളുണ്ട്. എന്നിരുന്നാലും, മിക്ക കാർ നിർമ്മാതാക്കളും 2020 മുതൽ തങ്ങളുടെ ഡീസൽ പോർട്ട്‌ഫോളിയോകളിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടുണ്ട്.

അപ്പോൾ അത്തരമൊരു നിർദ്ദേശത്തിന്റെ പ്രശ്നം എന്താണ്?

നിരോധനത്തിനുള്ള നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ അത് എങ്ങനെ വികസിക്കുമെന്നും അത് നടപ്പാക്കൽ വ്യവസ്ഥകളിൽ എത്രത്തോളം പ്രായോഗികമാകുമെന്നും ഇതുവരെ വ്യക്തമായിട്ടില്ല. രാജ്യത്തുടനീളമുള്ള ഹൈവേകളിൽ ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഇടത്തരം, ഭാരമേറിയ വാണിജ്യ വാഹനങ്ങളെ ഇവ എപ്രകാരം ബാധിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.

കൂടാതെ, ഡീസൽ സെഗ്‌മെന്റിലെ കാർ നിർമ്മാതാക്കൾ നിലവിലെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും തങ്ങളുടെ ഡീസൽ വാഹന ശ്രേണിയെ ബിഎസ്IVൽ നിന്നു ബിഎസ് VIലേക്ക് മാറ്റാൻ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പല വാഹന വ്യവസായ പ്രമുഖരും വാദിക്കുന്നു.

ആളുകൾ ഡീസൽ വാഹനം ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

പെട്രോൾ പവർട്രെയിനുകളേക്കാൾ ഡീസൽ എൻജിനുകളുടെ ഉയർന്ന ഇന്ധനക്ഷമതയാണ് ഇതിന്റെ ഒരു ഘടകം. ഡീസൽ ഒരു ലിറ്ററിൽ ഉള്ള ഉയർന്ന ഊർജ്ജ ഉള്ളടക്കം, ഡീസൽ എഞ്ചിന്റെ അന്തർലീനമായ കാര്യക്ഷമത എന്നിവയിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്.

ഡീസൽ എഞ്ചിനുകൾ ഹൈ-വോൾട്ടേജ് സ്പാർക്ക് ഇഗ്നിഷൻ (സ്പാർക്ക് പ്ലഗുകൾ) ഉപയോഗിക്കുന്നില്ല. അതിനാൽ അവയ്ക്ക് ഉയർന്ന കംപ്രഷൻ അനുപാതം ഉണ്ടാവുകയും കുറച്ച് ഇന്ധനം മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു. ഇതാണ് ഹെവി വാഹനങ്ങൾക്ക് ഇവ തിരഞ്ഞെടുക്കാനുള്ള കാരണം. കൂടാതെ, ഡീസൽ എഞ്ചിനുകൾ കൂടുതൽ ടോർക്ക് (റൊട്ടേഷണൽ അല്ലെങ്കിൽ ടേണിംഗ് ഫോഴ്‌സ്) വാഗ്ദാനം ചെയ്യുന്നു.

കാർ നിർമ്മാതാക്കൾ ഡീസലിൽ നിന്ന് മാറിയത് എന്ത് കൊണ്ട്?

ഡീസൽ എഞ്ചിനുകളുടെ ഉയർന്ന കംപ്രഷൻ അനുപാതം അർത്ഥമാക്കുന്നത് നൈട്രജൻ(NOx)ഓക്സൈഡുകളുടെ വർധിച്ച ഉദ്വമനം ആണ്. ഇതാണ് ഡീസൽ എഞ്ചിനുകളുടെ പ്രധാന പോരായ്മകളിൽ ഒന്ന്. ഫോക്‌സ്‌വാഗൺ എമിഷൻ അഴിമതിയാണ് ഡീസൽ നേരിട്ട മറ്റൊരു തിരിച്ചടി. ഇത് ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലുടനീളം ഡീസലിനെതിരായ നെഗറ്റീവ് ധാരണ വർധിക്കുന്നതിന് കാരണമായി.

കൂടാതെ, മാരുതി സുസുക്കിയും മറ്റ് കാർ നിർമ്മാതാക്കളും ഡീസൽ സെഗ്‌മെന്റിൽ നിന്നു വിട്ടു നിന്നതിന്റെ കാരണം 2020 ഏപ്രിൽ 1 മുതൽ ആരംഭിച്ച പുതിയ ബിഎസ്-VI എമിഷൻ മാനദണ്ഡങ്ങളാണ്.

ഇതിൽപ്രകാരം ഡീസൽ എഞ്ചിനുകൾ നവീകരിക്കുക എന്നത് ചെലവേറിയ പദ്ധതിയാണ്. ബിഎസ് IV-ൽ നിന്ന് നേരിട്ട് ബിഎസ്-VI ലേക്ക് കുതിക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മാരുതി സുസുക്കിയെപ്പോലുള്ള കാർ നിർമ്മാതാക്കൾ ഡീസൽ പോർട്ട്ഫോളിയോയിൽനിന്നു വിട്ടുനിൽക്കാൻ കാരണം.

ബിഎസ്-VI ലേക്ക് മാറുന്നതിന് പെട്രോൾ എൻജിനുകൾക്കും നവീകരണം ആവശ്യമല്ലേ?

പെട്രോൾ വാഹനങ്ങൾക്കും ഇത് ആവശ്യമായിരുന്നെങ്കിലും, അത് കാറ്റലിസ്റ്റുകളിലും ഇലക്ട്രോണിക് കൺട്രോൾ അപ്‌ഗ്രേഡുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഡീസൽ വാഹനങ്ങളെ സംബന്ധിച്ചിടത്തോളം, നവീകരണങ്ങൾ കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമായിരുന്നു.

ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കാൻ കാർ നിർമ്മാതാക്കൾ മൂന്ന് ഉപകരണങ്ങൾ വയ്കക്കണം. ഡീസൽ കണികാ ഫിൽട്ടർ, സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷൻ സിസ്റ്റം, എൽഎൻടി (ലീൻ NOx ട്രാപ്പ്) ഇവയെല്ലാം ഒരേ സമയം തന്നെ വയ്ക്കണം. ബിഎസ്-VI മാനദണ്ഡങ്ങൾ പ്രകാരം പിഎം,( പർട്ടിക്കുലേറ്റ് മാറ്റർ) ഓക്ഡേറ്റീവ് ഉദ്‌വമനം എന്നിവ നിയന്ത്രിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്.

മിക്ക കാർ നിർമ്മാതാക്കൾക്കും, പരിവർത്തനത്തിന്റെ സാമ്പത്തികശാസ്ത്രം BS-VI ലേക്കുള്ള പരിവർത്തനത്തിന് ശേഷം ഡീസൽ ഓപ്ഷനിൽ തുടരുന്നത് പ്രയോജനകരമാക്കിയില്ല.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഡീസലിന്റെ കാലം പൂർണ്ണമായും തീർന്നു. ഞങ്ങൾ വിപണിയെക്കുറിച്ച് പഠിച്ചു, പക്ഷേ ഭാവിയിലെ നിയന്ത്രണ അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ ഇത് അർത്ഥമാക്കുന്നില്ലെന്ന് കണ്ടെത്തി. ചെലവ് വളരെ ഉയർന്നതായിരിക്കും,” മാരുതി സുസുക്കി ഇന്ത്യയുടെ ചീഫ് ടെക്‌നോളജി ഓഫീസർ സി വി രാമൻ ഇന്ത്യൻ എക്സപ്രസിനോട് ഈ വർഷം ആദ്യം നടത്തിയ സംഭാഷണത്തിൽ പറഞ്ഞതാണിത്.

ഡീസൽ വാഹനങ്ങൾ വാങ്ങുന്നവർ

പെട്രോൾ- ഡീസൽ വിലയിലെ വ്യത്യാസമാണ് ഇതിന്റെ പ്രധാന കാരണം.
പെട്രോളിനെ അപേക്ഷിച്ച് ഡീസൽ വില കുത്തനെ കുറവാണ്. വില ഏറ്റവും ഉയർന്നുനിൽക്കുന്ന സമത്ത് പോലും ലിറ്ററിന് 25 രൂപയുടെ വ്യത്യാസം വരുന്നുണ്ട്. 2013-ൽ രാജ്യത്തെ യാത്രാ വാഹന വിൽപ്പനയുടെ 48 ശതമാനവും ഡീസൽ കാറുകളാണ്.

എന്നാൽ 2014 അവസാനത്തോടെ ഇന്ധനവില നിയന്ത്രണം നീക്കിയപ്പോൾ ഇത് മാറി. ഇതോടെ വില വ്യത്യാസം ലിറ്ററിന് ഏകദേശം ഏഴ് രൂപയായി കുറഞ്ഞു. 1991 ശേഷം ആദ്യമായിട്ടാണ് രണ്ട് ഇന്ധനങ്ങളുടെയും വില ഏറ്റവും അടുത്ത് എത്തുന്നത്. ഇതോടെ 2021-22 ലെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പന 20 ശതമാനത്തിൽ കുറഞ്ഞു. അഞ്ച് വർഷം മുമ്പ് അവർക്ക് ഉണ്ടായിരുന്ന ഓഹരിയുടെ പകുതിയിൽ താഴെയായി.

ഈ നിർദേശത്തിലൂടെ സംഭവിക്കുന്നത് എന്ത്?

ലോകമെമ്പാടുമുള്ള മിക്ക ഫെഡറൽ ഗവൺമെന്റുകളുടെയും നടപടിക്ക് അനുസൃതമായി ഡീസൽ, പെട്രോൾ വാഹനങ്ങൾ നിർത്തലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

എന്നിരുന്നാലും, ഇന്ത്യയുടെ കാര്യത്തിൽ ഓട്ടോമോട്ടീവ് വിദഗ്ധർ ഡീസൽ നിരോധനം നടപ്പിലാക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ മുൻകൂട്ടി കാണുന്നു.

കാർ നിർമ്മാതാക്കളും എണ്ണക്കമ്പനികളും

ബിഎസ്-VIലേക്ക് മാറുന്നതിന് കാർ നിർമ്മാതാക്കളും എണ്ണക്കമ്പനികളും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. സമ്പൂർണ നിരോധനം നടപ്പാക്കിയാൽ ആ നിക്ഷേപമെല്ലാം വെറുതെയാകും.

വാണിജ്യ വാഹന വിഭാഗം

വാണിജ്യ വാഹന വിഭാഗത്തിൽ ഡീസൽ നുഴഞ്ഞുകയറ്റം വളരെ കൂടുതലാണ്. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ തുടങ്ങിയ ബദൽ ഇന്ധന ഓപ്ഷനുകൾ ഇപ്പോഴും പൂർണമായി സജ്ജമാക്കാത്തതിനാൽ സമ്പൂർണ നിരോധനം ഗുരുതരമായ തടസ്സം സൃഷ്ടിക്കും.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: What changes happen if a total ban of diesel vehicle in india