scorecardresearch

വൊഡാഫോൺ ഐഡിയയുടെ ഓഹരികൾ കേന്ദ്ര സർക്കാർ സ്വന്തമാക്കുമ്പോൾ; 35.8 ശതമാനം ഓഹരി പങ്കാളിത്ത് അർത്ഥമാക്കുന്നത്

കുടിശ്ശികകൾക്ക് പകരമായാണ് വൊഡാഫോൺ ഐഡിയ ഓഹരി കൈമാറുന്നത്

കുടിശ്ശികകൾക്ക് പകരമായാണ് വൊഡാഫോൺ ഐഡിയ ഓഹരി കൈമാറുന്നത്

author-image
WebDesk
New Update
Vodafone Idea, Vodafone share price, Vodafone news, Vodafone equity, Govt owns Vodafone, Indian Express, വി, വൊഡാഫോൺ ഐഡിയ, IE Malayalam

സ്‌പെക്‌ട്രം ഇൻസ്‌റ്റാൾമെന്റുകളുടെ നാല് വർഷത്തെ കുടിശ്ശികയ്ക്ക് നൽകാനുള്ള പലിശയ്ക്ക് പകരം ഓഹരി പങ്കാളിത്തം എന്ന സർക്കാർ മുന്നോട്ട് വച്ച വാഗ്ദാനം സ്വീകരിക്കുമെന്ന് വോഡഫോൺ ഐഡിയ ചൊവ്വാഴ്ച അറിയിച്ചു.

Advertisment

പ്രസ്തുത പലിശ ഇക്വിറ്റിയിലേക്ക് മാറ്റുമ്പോൾ കമ്പനിയുടെ ബാക്കിയുള്ള മൊത്തം ഓഹരികളുടെ 35.8 ശതമാനം സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി

ഗവൺമെന്റിന്റെ വാഗ്ദാനം എന്തായിരുന്നു?

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ടെലികോം പരിഷ്‌കാരങ്ങളിൽ, കടക്കെണിയിലായ വി പോലുള്ള കമ്പനികൾക്ക് ഉടനടി ആശ്വാസം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള പ്രധാന തീരുമാനങ്ങളിലൊന്ന്, എല്ലാ കുടിശ്ശികകളും അടയ്ക്കുന്നതിന് നാല് വർഷത്തെ മൊറട്ടോറിയം നൽകാനുള്ള തീരുമാനമായിരുന്നു. 2020 സെപ്‌റ്റംബർ ഒന്നിലെ വിധി പ്രകാരം അടക്കാനുള്ള തുക സംബന്ധിച്ചായിരുന്നു ഈ തീരുമാനം.

ടെലികോം കമ്പനികൾക്ക് കോടതി നിർദേശിച്ച പ്രകാരം കുടിശ്സിക തുക പലിശ, മറ്റ് പിഴകൾ എന്നിവ നാല് വർഷത്തിന് ശേഷം അടയ്ക്കാമെന്ന് ഇത് അർത്ഥമാക്കുന്നു. ഈ മാറ്റിവെച്ച അടവ് തുകയുടെ പലിശ നാല് വർഷ കാലയളവിന്റെ അവസാനത്തിൽ ഇക്വിറ്റിയിലേക്ക് മാറ്റാനുള്ള ഒറ്റത്തവണ അവസരവും സർക്കാർ എല്ലാ ടെലികോം കമ്പനികൾക്കും നൽകിയിരുന്നു.

പലിശ ഇക്വിറ്റിയിലേക്ക് മാറ്റാൻ വി തയ്യറായത് എന്തുകൊണ്ട്?

Advertisment

രണ്ട് ലക്ഷം കോടി രൂപയിലധികമുള്ള കടക്കെണിയിൽ നട്ടംതിരിയുന്ന വി, കുറച്ച് കാലമായി നിക്ഷേപകരിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ നോക്കുകയാണ്. കുടിശ്ശികയുടെ മാറ്റിവെച്ച തുക നിക്ഷേപമാക്കാമെന്ന ഗവൺമെന്റിന്റെ വാഗ്‌ദാനം, 58,000 കോടി രൂപയിലധികം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് കുടിശ്ശികയുള്ള വിയ്ക്ക് വലിയ ആശ്വാസമായി.

ചില ഹ്രസ്വകാല വായ്പകൾ സമാഹരിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ കമ്പനിയെ നിലനിറുത്താൻ സഹായിച്ചേക്കാവുന്ന പുതിയ ലോങ്ങ് ടേം ഫണ്ടുകൾ ഇതുവരെ നേടാനായിട്ടില്ല. മാറ്റിവച്ച പേയ്‌മെന്റിന്റെ പലിശ പരിവർത്തനം ചെയ്യാൻ തിരഞ്ഞെടുക്കുന്നതിലൂടെ, ദീർഘകാല ശേഷി കെട്ടിപ്പടുക്കുന്നതിനും 5G പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കുന്നതിനും കമ്പനി സ്വതന്ത്രമായ ഫണ്ടുകൾ നിക്ഷേപിക്കാൻ നോക്കും.

വി ഇപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായി മാറുമോ?

സർക്കാരിനുള്ള പലിശയുടെ അറ്റാദായ മൂല്യം തീയതി പ്രകാരം ഏകദേശം 16,000 രൂപ വരുമെന്ന് വി പറഞ്ഞു. സുപ്രീം കോടതി കട്ട് ഓഫ് ഡേറ്റായി തീരുമാനിച്ച ഓഗസ്റ്റ് 14 ലെ വിയുടെ ഓഹരികളുടെ ശരാശരി വില തുല്യ മൂല്യത്തേക്കാൾ താഴെയായതിനാൽ, കമ്പനി ഒരു ഷെയറിന് 10 രൂപ എന്ന നിരക്കിൽ സർക്കാരിന് ഓഹരികൾ നൽകും.

അതിനാൽ കമ്പനിയിൽ 35.8 ശതമാനം കൈവശമുള്ള ടെലകോം വകുപ്പ് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമയായി മാറും. അതേസമയം വോഡഫോൺ ഗ്രൂപ്പിന്റെ ഓഹരി 28.5 ശതമാനമായും ആദിത്യ ബിർള ഗ്രൂപ്പിന്റെ ഓഹരി 17.8 ശതമാനമായും കുറയും.

എന്നിരുന്നാലും, കമ്പനിയെ സംബന്ധിച്ച് സർക്കാരിന് എന്തെങ്കിലും എക്സിക്യൂട്ടീവ് തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് ഇതിനർത്ഥമില്ല.

മറ്റൊരു പ്രമേയത്തിലൂടെ, നിലവിലെ പ്രൊമോട്ടർമാർ ഷെയർഹോൾഡർ കരാർ ഭേദഗതി ചെയ്യാൻ സമ്മതിക്കുകയും കുറഞ്ഞ യോഗ്യതയുള്ള ഷെയർഹോൾഡിംഗ് പരിധി 21 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

ഇതിനർത്ഥം വോഡഫോൺ ഗ്രൂപ്പിലും ആദിത്യ ബിർള ഗ്രൂപ്പിലും ഡയറക്ടർമാരുടെയും മറ്റ് പ്രധാന ഉദ്യോഗസ്ഥരുടെയും നിയമനം പോലുള്ള കമ്പനിയെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അവകാശം തുടരും എന്നാണ്. എക്സിക്യൂട്ടീവ് അവകാശങ്ങൾ വിനിയോഗിക്കാനുള്ള കഴിവില്ലാതെ ഏറ്റവും വലിയ ഓഹരിയുടമയായി സർക്കാർ തുടരും.

Vodafone Idea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: