scorecardresearch

ചൈനയിൽ വൈറസ് വ്യാപനം, ഭയന്ന് ജനങ്ങൾ; എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട്?

കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിനുപിന്നാലെ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി

കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിനുപിന്നാലെ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി

author-image
WebDesk
New Update
india covid, covid india cases, covid cases india, india coronavirus cases, india covid, india news, covid cases global

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ചൈനയിൽ കോവിഡ്-19 കേസുകളുടെ എണ്ണം ഉയരുകയാണ്. നിലവിലെ സാഹചര്യത്തിൽ വരും മാസങ്ങളിൽ രാജ്യത്ത് ഒരു ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിക്കുമെന്ന് കരുതപ്പെടുന്നു.

Advertisment

ചൈനയിൽ, കഴിഞ്ഞ തിങ്കളാഴ്ച അഞ്ചും ഞായറാഴ്ച രണ്ടും കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം ആകെ മരണം 5,242 ആയി. തിങ്കളാഴ്ച 2,700 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏതാനും ആഴ്ചകൾക്കു മുൻപ് 40,000 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത കണക്കുകൾ കുറവാണ്. എന്നിരുന്നാലും, ചൈനയിലെ സ്ഥിതി കൂടുതൽ ഗുരുതരമെന്നാണ് പല മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

ചൈനയിലെ കോവിഡ് വ്യാപനം: എന്താണ് സംഭവിക്കുന്നത്?

കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ മാസമാണ് ചൈന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇതിനുപിന്നാലെ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി. പ്രതിദിന കേസുകളുടെ എണ്ണം ഈ മാസം ആദ്യ രണ്ടാഴ്ചയിൽ പുതിയ റെക്കോർഡുകൾ തൊട്ടു. പ്രതിദിന കണക്കുകൾ കുറുന്നുവെന്ന് ഔദ്യോഗികമായി പറയുമ്പോഴും, ആശുപത്രികൾ കോവിഡ് രോഗികളാൽ നിറഞ്ഞു, മരുന്നുകളുടെ ദൗർലഭ്യം, സ്കൂളുകൾ ഓൺലൈനിലേക്ക് മടങ്ങുന്നും തുടങ്ങിയ റിപ്പോർട്ടുകളുമുണ്ട്.

കഴിഞ്ഞ മൂന്ന് വർഷമായി ചൈന സീറോ-കോവിഡ് നയമാണ് പിന്തുടരുന്നത്. ഇതിലൂടെ കോവിഡ് കേസുകളുടെ ഏത് കുതിച്ചുചാട്ടവും പിടിച്ചുനിർത്താൻ രാജ്യത്തിന് കഴിഞ്ഞിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പോലും ആശുപത്രികളിൽ പ്രവേശിപ്പിച്ചു, ചെറിയ കോവിഡ് വ്യാപനം പോലും ലോക്ക്ഡൗണുകളിലേക്ക് നയിച്ചു, സംശയാസ്പദമായ കേസുകളും അവരുടെ എല്ലാ കോൺടാക്റ്റുകളും നീണ്ട ഐസൊലേഷനിലായി. വിദേശ യാത്രക്കാർ 10 ദിവസത്തെ ഐസൊലേഷനിൽ കഴിയണമെന്നത് നിർബന്ധമാക്കി.

Advertisment

നിയന്ത്രണങ്ങൾ ജനങ്ങൾക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായിരുന്നെങ്കിലും, കഴിഞ്ഞ മൂന്നു വർഷമായി കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഇതിലൂടെ ചൈനയ്ക്ക് കഴിഞ്ഞിരുന്നു. എന്നിരുന്നാലും, ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് ഒരിക്കലും വൈറസ് ബാധിച്ചിട്ടില്ലെന്നും, സ്വാഭാവിക പ്രതിരോധശേഷി ഇല്ലാത്തതിനാൽ വൈറസ് പെട്ടെന്ന് പിടികൂടാനുള്ള സാധ്യതയുണ്ടെന്നും ഇതർഥമാക്കുന്നു. അതിനാൽ, വൈറസിന് പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞാൽ, ജനങ്ങളിൽ അത് അതിവേഗം പടർന്നുപിടിക്കും. ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ചൈനയിൽ സംഭവിച്ചത് അതാണ്. ആദ്യമായി രാജ്യത്ത് കോവിഡ് കേസുകളുടെ സ്ഫോടനമുണ്ടായി.

ഒമൈക്രോണിന്റെ പുതിയ വകഭേദങ്ങളുടെ അതിവേഗ വ്യാപനം

ഒമൈക്രോണിന്റെ ഉയര്‍ന്ന വ്യാപനശേഷിയുള്ള ബിഎ.5.2, ബിഎഫ്.7 എന്നീ വകഭേദങ്ങളാണു ചൈനീസ് നഗരങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. നിലവിൽ 500-ലധികം ഒമൈക്രോൺ വകഭേദങ്ങൾ പ്രചാരത്തിലുണ്ട്. ബിഎഫ്.7 വകഭേദം ചൈനയിൽ മാത്രമല്ല ഉള്ളത്. ഒക്ടോബറിൽ യുഎസിൽ 5 ശതമാനത്തിലധികം കേസുകളും യുകെയിൽ 7 ശതമാനത്തിലധികം കേസുകളും രേഖപ്പെടുത്തി.

എന്നാൽ ചൈനയിലെ കോവിഡ് വ്യാപനത്തിന് അവിടെ പ്രചരിക്കുന്ന വകഭേദവുമായി യാതൊരു ബന്ധവുമില്ലെന്ന് വൈറോളജിസ്റ്റ് ഡോ.ഏക്ത ഗുപ്ത പറയുന്നു. ''ചൈനയിലെ കുതിച്ചുചാട്ടത്തിന് ഒരു പ്രത്യേക വകഭേദം ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. ഏതെങ്കിലും പുതിയ വേരിയന്റാണ് കാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകളുമില്ല,'' അവർ പറഞ്ഞു.

''ചൈനയിലെ കർശനമായ ലോക്ക്ഡൗണുകളെ തുടർന്ന് വലിയൊരു വിഭാഗത്തിന് അണുബാധയേറ്റിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്. സ്വാഭാവിക അണുബാധ കോവിഡ്-19 നെതിരെ വിശാലവും ദൈർഘ്യമേറിയതുമായ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതായി നാം കണ്ടു. ഇന്ത്യയിൽ ഇപ്പോൾ മാസ്ക് ധരിക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്നുണ്ട്, പക്ഷേ ആളുകൾക്ക് സ്വാഭാവിക അണുബാധയിൽ നിന്നുള്ള ഹൈബ്രിഡ് പ്രതിരോധശേഷിയും ഒട്ടുമിക്കപേർക്കും വാക്സിനേഷൻ നൽകിയതും രാജ്യത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല,'' അവർ അഭിപ്രായപ്പെട്ടു.

ലോകത്തിനുള്ള ആശങ്ക

ചൈനയിൽ കോവിഡ് കേസുകൾ ഉയരുന്നത് മറ്റു രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ച്, രാജ്യാന്തര യാത്രകൾ ഇപ്പോൾ കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതിനാൽ ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയുണ്ട്. മറ്റൊരു വലിയ ആശങ്ക, വൈറസ് കൂടുതൽ അപകടകരമായ വകഭേദങ്ങളായി പരിണമിക്കാനുള്ള സാധ്യതയാണ്.

''അത് തീർച്ചയായും ഭയപ്പെടുത്തുന്ന ഒന്നാണ്. വൈറസ് വ്യാപനം കൂടുന്നതിനനുസരിച്ച്, പുതിയ രൂപങ്ങളിലേക്ക് പരിവർത്തനം ചെയ്യാനുള്ള കൂടുതൽ സാധ്യതകളുണ്ട്. ഈ പുതിയ വകഭേദങ്ങൾ എത്രത്തോളം അപകടകരമാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല,'' ഡൽഹി ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജിയുടെ മുൻ മേധാവി ഡോ.വിരാന്ദർ ചൗഹാൻ പറഞ്ഞു.

മരണങ്ങൾ കൂടുമെന്ന് മുന്നറിയിപ്പ്

ചൈനയിലെ വൈറസ് വ്യാപനം രാജ്യത്ത് ദശലക്ഷക്കണക്കിന് പേരുടെ ജീവൻ നഷ്ടപ്പെടുത്തുമെന്ന ഭയാനകമായ മുന്നറിയിപ്പുകൾ നൽകുന്നു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ചൈനയിൽ ഏകദേശം 10 ലക്ഷം പേർ മരിച്ചേക്കുമെന്ന ഒരു പഠനത്തെ ഉദ്ധരിച്ച് നേച്ചറിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നു. ചൈനയിൽ 1 ദശലക്ഷത്തിനും 2.1 ദശലക്ഷത്തിനും ഇടയിൽ മരണങ്ങൾ പ്രവചിച്ച മറ്റ് മൂന്ന് സമീപകാല പഠനങ്ങൾ റോയിട്ടേഴ്‌സ് പട്ടികപ്പെടുത്തി.

ചൈനയിൽ ഏകദേശം 1.4 ബില്യൺ ആളുകളുണ്ട്, അവരിൽ ഭൂരിഭാഗവും അണുബാധയ്ക്ക് വിധേയരാണ്. വൈറസിന്റെ പെട്ടെന്നുള്ള വ്യാപനം അർത്ഥമാക്കുന്നത്, ഒരേ സമയം വളരെയധികം ആളുകൾക്ക് രോഗം വരുന്നുവെന്നാണ്.

ചൈനീസ് വാക്സിനുകളായ സിനോവാക്, സിനോഫാം എന്നിവയും അത്ര ഫലപ്രദമല്ലെന്ന് റിപ്പോർട്ടുണ്ട്. 2020 ജൂണിൽ ആളുകൾക്ക് വാക്സിനേഷൻ ആരംഭിച്ച ആദ്യത്തെ രാജ്യമാണ് ചൈന. എന്നാൽ ആ സമയത്ത് വാക്സിൻ പൂർണ്ണമായി വികസിപ്പിച്ചിരുന്നില്ല എന്നാണ് ഇതിനർത്ഥം.

വാക്‌സിനുകൾ കാര്യമായ രീതിയിൽ അണുബാധയെ തടഞ്ഞിട്ടില്ല, എന്നാൽ ഗുരുതരമായ രോഗങ്ങളും മരണങ്ങളും തടയുന്നതിൽ മറ്റെവിടെയെങ്കിലും അവ വളരെ ഫലപ്രദമാണ്. പക്ഷേ ചൈനയിൽ ഇത് ഇപ്പോൾ സംശയത്തിലാണ്. ചൈനയിലെ നിലവിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ചൈനീസ് വാക്സിനുകളുടെ ഫലപ്രാപ്തിയാണ് ഏറ്റവും നിർണായക ഘടകം.

China Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: