വെർട്ടെബ്രൽ ഫ്രാക്ചർ (നട്ടെല്ലിലെ ഒടിവോ ക്ഷതമോ) ഉള്ള കോവിഡ്-19 രോഗികൾക്ക് രോഗ ബാധയെത്തുടർന്നുള്ള മരണ സാധ്യത ഇരട്ടിയാണെന്ന് പഠനം. എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ഓസ്റ്റിയോപൊറോസിസ് കാരണമാണ് വെർട്ടെബ്രൽ ഒടിവുകൾ ഉണ്ടാകുന്നത്. അത്തരം ഒടിവുകൾ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

114 കോവിഡ് -19 രോഗികളുടെ എക്സ്-റേകൾ ഗവേഷകർ പഠിക്കുകയും 35 ശതമാനം പേരിൽ തോറാസിക് വെർട്ടെബ്രൽ ഒടിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ രോഗികൾ പ്രായമായവരും ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവും കൂടുതലായി ബാധിച്ചവരുമായിരുന്നു. ഒടിവുകളില്ലാത്തവരെ അപേക്ഷിച്ച് അവർക്ക് വെന്റിലേറ്ററുകൾ ആവശ്യമുണ്ടെന്നും മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു.

കഠിനമായ ഒടിവുകൾ ഉള്ള രോഗികളിൽ മരണനിരക്ക് കൂടുതലായിരുന്നു.

ലളിതമായ തോറാസിക് എക്സ്-റേ വഴി ഈ ഒടിവുകൾ കണ്ടെത്താനാകും. ആശുപത്രി പ്രവേശന സമയത്ത് കോവിഡ് -19 രോഗികളിൽ ഇക്കാര്യം സംബന്ധിച്ച് ഒരു വിലയിരുത്തൽ നടത്തണമെന്ന് ഗവേഷകർ നിർദ്ദേശിച്ചു.

Read More: New research: Vertebral fractures in Covid-19 patients double risk of death

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook