scorecardresearch

നട്ടെല്ലിലെ ക്ഷതം കോവിഡ് രോഗികളിലെ മരണസാധ്യത ഇരട്ടിയാക്കുന്നതായി പഠനം

അത്തരം ഒടിവുകൾ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകർ പറഞ്ഞു

അത്തരം ഒടിവുകൾ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകർ പറഞ്ഞു

author-image
WebDesk
New Update
Coronavirus, COVID-19, Explained Health, Express Explained, ie malayalam, ഐഇ മലയാളം

വെർട്ടെബ്രൽ ഫ്രാക്ചർ (നട്ടെല്ലിലെ ഒടിവോ ക്ഷതമോ) ഉള്ള കോവിഡ്-19 രോഗികൾക്ക് രോഗ ബാധയെത്തുടർന്നുള്ള മരണ സാധ്യത ഇരട്ടിയാണെന്ന് പഠനം. എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

Advertisment

ഓസ്റ്റിയോപൊറോസിസ് കാരണമാണ് വെർട്ടെബ്രൽ ഒടിവുകൾ ഉണ്ടാകുന്നത്. അത്തരം ഒടിവുകൾ കടുത്ത വേദനയ്ക്കും വൈകല്യത്തിനും ഇടയാക്കും. കോവിഡ് -19 രോഗികളിലും ഇവ വ്യാപകമാണ്. ഇത് രോഗ ഫലങ്ങളെ സ്വാധീനിക്കുമെന്ന് ഗവേഷകർ പറഞ്ഞു.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

114 കോവിഡ് -19 രോഗികളുടെ എക്സ്-റേകൾ ഗവേഷകർ പഠിക്കുകയും 35 ശതമാനം പേരിൽ തോറാസിക് വെർട്ടെബ്രൽ ഒടിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ രോഗികൾ പ്രായമായവരും ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവും കൂടുതലായി ബാധിച്ചവരുമായിരുന്നു. ഒടിവുകളില്ലാത്തവരെ അപേക്ഷിച്ച് അവർക്ക് വെന്റിലേറ്ററുകൾ ആവശ്യമുണ്ടെന്നും മരിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു.

Advertisment

കഠിനമായ ഒടിവുകൾ ഉള്ള രോഗികളിൽ മരണനിരക്ക് കൂടുതലായിരുന്നു.

ലളിതമായ തോറാസിക് എക്സ്-റേ വഴി ഈ ഒടിവുകൾ കണ്ടെത്താനാകും. ആശുപത്രി പ്രവേശന സമയത്ത് കോവിഡ് -19 രോഗികളിൽ ഇക്കാര്യം സംബന്ധിച്ച് ഒരു വിലയിരുത്തൽ നടത്തണമെന്ന് ഗവേഷകർ നിർദ്ദേശിച്ചു.

Read More: New research: Vertebral fractures in Covid-19 patients double risk of death

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: