ഭക്ഷണത്തിനായി ഉപയോഗിക്കുന്ന സസ്യങ്ങളെ ഉപയോഗിച്ച് എംആർഎൻഎ വാക്സിനുകൾ നിർമിക്കാൻ കഴിയുമോ എന്ന പരീക്ഷണവുമായി യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, റിവർസൈഡിലെ ശാസ്ത്രജ്ഞർ. ലെറ്റ്യൂസ് പോലുള്ള ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുമോ എന്നാണ് ശാസ്ത്രജ്ഞർ പരിശോധിക്കുന്നത്.
കോവിഡ് -19 വാക്സിനുകളിൽ മെസഞ്ചർ ആർഎൻഎ അല്ലെങ്കിൽ എംആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തിരിച്ചറിയാനും സംരക്ഷിക്കാനും നമ്മുടെ കോശങ്ങളെ പഠിപ്പിച്ചുകൊണ്ടാണ് എംആർഎൻഎ സാങ്കേതികവിദ്യയുടെ പ്രവർത്തനം. ഈ പുതിയ സാങ്കേതികവിദ്യയുടെ ഒരു വെല്ലുവിളി ഇവയുപയോഗിച്ചുള്ള വാക്സിനുകൾ സംഭരിക്കാനും അവയുടെ ഗതാഗതത്തിലും അവയുടെ സ്ഥിരത നിലനിർത്താൻ അവ തണുപ്പിച്ച് സൂക്ഷിക്കണം എന്നതാണ്.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ പുതിയ പദ്ധതി വിജയകരമാവുകയാണെങ്കിൽ, സസ്യങ്ങളിൽ അധിഷ്ടിതമായ എംആർഎൻഎ വാക്സിനുകൾ നിർമിച്ച് ഏത് താപനിലയിലും സംഭരിക്കാനാവും. തണുത്ത താപനിലയിൽ മാത്രം സൂക്ഷിക്കണമെന്നുള്ള വെല്ലുവിളി അതിലൂടെ മറികടക്കാൻ കഴിയുമെന്ന് യൂണിവേഴ്സിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
Read More: കോവിഡിന്റെ ഉറവിടം; യുഎസ് അന്വേഷണത്തിലെ നിഗമനങ്ങൾ ഇവയാണ്
യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷന്റെ 500,000 യുഎസ് ഡോളർ ഗ്രാന്റോട് കൂടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ട്.എംആർഎൻഎ വാക്സിൻ അടങ്ങിയ ഡിഎൻഎ വിജയകരമായി സസ്യകോശങ്ങളിലേക്ക് വിതരണം ചെയ്യാനാകുമെന്ന് കാണിക്കുക, സസ്യങ്ങൾക്ക് മതിയായ എംആർഎൻഎ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് തെളിയിക്കുക, അതിന് വേണ്ട ശരിയായ അളവ് നിർണ്ണയിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.
“ഒരു സസ്യം ഒരു വ്യക്തിക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ മതിയായ എംആർഎൻഎ ഉത്പാദിപ്പിക്കും,” ഗവേഷകരിലൊരാളായ യുവാൻ പാബ്ലോ ഗിരാൾഡോയെ അധികരിച്ച് യൂണിവേഴ്സിറ്റി വാർത്താക്കുറിപ്പിൽ പറയുന്നു. “ചീരയും ലെറ്റ്യൂസും ഉപയോഗിച്ച് ഞങ്ങൾ ഈ രീതി പരീക്ഷിക്കുകയാണ്. കൂടാതെ സ്വന്തം തോട്ടങ്ങളിൽ വളർത്തുന്ന ചെടികളിൽ ദീർഘകാലത്തേക്ക് ഇത് ചെയ്യാം. കർഷകർക്ക് ക്രമേണ ഇത്തരത്തിലുള്ള സസ്യങ്ങളുടെ കൃഷി ചെയ്യാനാവും,” വാർത്താക്കുറിപ്പിൽ പറയുന്നു.
ഈ ജോലി ചെയ്യുന്നതിനുള്ള പ്രധാന ഘടകം ക്ലോറോപ്ലാസ്റ്റുകളാണ്. സസ്യകോശങ്ങളിലെ ചെറിയ അവയവങ്ങളായ ക്ലോറോപ്ലാസ്റ്റ് സൂര്യപ്രകാശം സസ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഊർജ്ജമാക്കി മാറ്റുന്നു.
“ചെടിയുടെ വളർച്ചയ്ക്ക് അനുവദിക്കുന്ന പഞ്ചസാരയും മറ്റ് തന്മാത്രകളും ഉൽപാദിപ്പിക്കുന്ന ചെറിയ, സൗരോർജ്ജ ഫാക്ടറികളാണ് അവ. അഭികാമ്യമായ തന്മാത്രകൾ നിർമ്മിക്കുന്നതിനുള്ള ഉറവിടമാണ് അവ,” വാർത്താക്കുറിപ്പിൽ പറയുന്നു.
Read More: ആർടിപിസിആറിനേക്കാൾ വേഗത്തിലും കുറഞ്ഞ ചിലവിലും ഫലം ലഭിക്കാൻ പുതിയ കോവിഡ് പരിശോധനാ രീതി
ക്ലോറോപ്ലാസ്റ്റുകൾക്ക് ജനിതക സാമഗ്രികൾ എത്തിക്കുന്നതിനായി അവരുടെ ടീം രൂപകൽപ്പന ചെയ്ത നാനോ ടെക്നോളജികൾ പ്രയോജനപ്പെടുത്താൻ നാനോ എൻജിനീയറിംഗ് പ്രൊഫസറായ നിക്കോൾ സ്റ്റീൻമെറ്റ്സുമായി ചേർന്ന് പ്രവർത്തിക്കുന്നതാ.യി ജിറാൾഡോ, പ്രസ്താവനയിൽ പറഞ്ഞു.