ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ രാഷ്ട്രീയ പാരമ്പര്യം എല്ലാവർക്കും താൽപര്യമുള്ള ഒന്നാണ്, സമീപ കാലങ്ങളിൽ പ്രത്യേകിച്ചും. ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞത് പോലെ ജവഹർലാൽ നെഹ്റുവിനോളം ബുദ്ധിമുട്ടുള്ള ഒരു ജോലി ഒരു ആധുനിക രാഷ്ട്രീയക്കാരനും ഉണ്ടായിരുന്നില്ല, ഒരു രാഷ്ട്രമെന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുന്ന സമയത്താണ് അദ്ദേഹം രാജ്യത്തെ ഏറ്റെടുത്തത്.
ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങി പുതിയ ദേശീയ രാഷ്ട്രത്തിന്റെ എല്ലാ തത്ത്വചിന്തകളുമായും നെഹ്റു അടുത്തറിയപ്പെട്ടിരുന്നു. നെഹ്റുവിന്റെ രാഷ്ട്രീയ ജീവിതം പല തരത്തിൽ ചർച്ചയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ താൽപര്യങ്ങൾ, വ്യക്തിബന്ധം, വ്യക്തിത്വം, ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ തുടങ്ങിയവ എങ്ങും അധികം പറഞ്ഞു കേട്ടിട്ടില്ല.
പട്ടം പറത്തൽ അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായിരുന്നു. അദ്ദേഹം പഠനം പൂർത്തിയാക്കിയ ഇംഗ്ലണ്ടിലെ ഹാരോയിലും കേംബ്രിഡ്ജിലും അതിന്റെ പേരിൽ പ്രശസ്തനായിരുന്നു. മത്സരത്തിനായി ഇന്ത്യയിൽനിന്നു ഉയർന്ന നിലവാരമുള്ള പട്ടങ്ങൾ അദ്ദേഹം എത്തിച്ചിരുന്നു.
ലണ്ടൻ സ്കൂൾ ഓഫ് എക്ണോമിക്സ് നിന്നു സാമ്പത്തിക ശാസ്ത്രം പഠിക്കണമെന്നായിരുന്നു നെഹ്റുവിന് ആഗ്രഹം. നിയമം പഠിക്കാൻ ഇഷ്ടമില്ലാതിരുന്ന അദ്ദേഹം അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പഠനം പൂർത്തിയാക്കി അഭിഭാഷകനായത്. വെറും വക്കീലാകാൻ നിർബന്ധിച്ചതിന് അച്ഛനെ നെഹ്റു കുറ്റപ്പെടുത്തിയിരുന്നു.
നെഹ്റുവിനെ ജോ നെഹ്റു എന്നായിരുന്നു കേംബ്രിഡ്ജ് ട്രിനിറ്റി കോളജിലെ സഹപാഠികൾ വിളിച്ചിരുന്നത്. ജവഹർലാൽ നെഹ്റു എന്നത് ഉച്ചരിക്കാൻ ബുദ്ധിമുട്ടിയിരുന്നത് കൊണ്ടാണ് അത്.
മഹാത്മാഗാന്ധിയുടെ മരണത്തെത്തുടർന്ന് അദ്ദേഹം നടത്തിയ ‘നമ്മുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞു’ (The Light has gone out of our lives) എന്ന വളരെ പ്രശസ്തമായ പ്രസംഗം യാതൊരു തയ്യാറെടുപ്പും കൂടാതെ നടത്തിയതായിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തരമായ പ്രസംഗമായി ഇന്നും ഇതിനെ വിലയിരുത്തപ്പെടുന്നു.
അദ്ദേഹം ജയിലിൽ കിടന്നിരുന്ന സമയത്താണ് മകളായ ഇന്ദിരയുടെ കല്യാണത്തിനായി ഇളം പിങ്ക് സാരി നെയ്തെടുത്ത്. ഇതേ സാരിയാണ് പിന്നീട് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവാഹത്തിന് അണിഞ്ഞത്.
മൃഗങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന നെഹ്റു പാണ്ടകൾ ഉള്ളപ്പെടെയുള്ളവയെ വീട്ടിനുള്ളിൽ വളർത്തിയിരുന്നു. നെഹ്റു നവീകരിച്ച ജാക്കറ്റ്, ഷെർവാണി, തൊപ്പി എന്നിവ പിന്നീട് ദേശീയ വസ്ത്രധാരണ രീതിയായി ജനപ്രീതി നേടി. ഘാനയുടെ പ്രസിഡന്റ് ക്വാമെ എൻക്രുമ, ഇന്ത്യോനെഷ്യൻ പ്രസിഡന്റ് സുഹാർട്ടോ, മാവോ സെദോംഗി പോലുള്ള ചൈനീസ് നേതാക്കളും ദേശീയ വസ്ത്രധാരണം എന്ന രീതിയെ പിൻതുടർന്നു.
1963ൽ ഒക്ടോബറിൽ ‘പ്ലേബോയ്’ എന്ന മാസികയിൽ നെഹ്റുവുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. മാസികയിൽ ബുദ്ധിപരമായ ലേഖനകളുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.
നാൻ എന്ന സഹോദരി വിജയ് ലക്ഷ്മി പണ്ഡിറ്റ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തയായിരുന്നു. അമ്മയോടോ ഭാര്യയോടോ സംസാരിക്കുന്നതിലും സ്വതന്ത്രമായി സഹോദരിയോട് അദ്ദേഹം ആശയവിനിമയം നടത്തിരുന്നു.