Latest News

Budget 2020: ‘ഹല്‍വാ ചടങ്ങ്’ എന്താണ്?: അറിയേണ്ടതെല്ലാം

Budget 2020 Halwa Ceremony: ഇതോടെ പൊതു ബജറ്റുമായി ബന്ധപ്പെട്ട രേഖകളുടെ അച്ചടിയും ആരംഭിക്കും

budget 2020, budget 2020 date, budget 2020-21 date, budget 2020 india date, india budget 2020 date, india budget 2020, union budget 2020, union budget 2020 date, union budget 2020 india, union budget 2020 date and time, nirmala sitharaman budget 2020, india union budget 2020 date, nirmala sitharaman, nirmala sitharaman budget, halwa ceremony

Budget 2020 Halwa Ceremony by FM Sitharaman: What is Halwa ceremony? Date, time, significance of event: കേന്ദ്ര ബജറ്റിന് തുടക്കം കുറിച്ചു കൊണ്ടുള്ള ആചാരപരമായ ‘ഹല്‍വാ’ ചടങ്ങ് നടന്നു. ദില്ലി നോർത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയ ഓഫീസിൽ ബജറ്റ് അവതരണത്തിനു തുടക്കം കുറിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അധ്യക്ഷത വഹിച്ചു. മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഫിനാന്‍സ് അനുരാഗ് താകുര്‍ സന്നിഹിതനായിരുന്നു.  പൊതു ബജറ്റുമായി ബന്ധപ്പെട്ട രേഖകളുടെ അച്ചടിയുടെ തുടക്കം കുറിക്കുന്ന ചടങ്ങാണ് ‘ഹല്‍വ.’

Explained: Halwa ceremony at Finance Ministry
The function was presided over by Finance & Corporate Affairs Minister Nirmala Sitharaman, along with MoS Anurag Thakur. (Source: Twitter/ Ministry of Finance)

വളരെക്കാലമായി തുടര്‍ന്ന് വരുന്ന ഒരു ചടങ്ങാണിത്. ആചാരത്തിന്റെ ഭാഗമായി, ഒരു വലിയ ‘കടായി’യില്‍ (വാര്‍പ്പ്) ‘ഹല്‍വ’ തയ്യാറാക്കി മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും നൽകുന്നു. മധുര പലഹാരത്തിന്റെ പ്രാധാന്യം എന്തെന്നാൽ, അത് വിളമ്പിയതിനു ശേഷം, ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു കഴിയുന്നത്‌ വരെ, ബജറ്റ് നിർമ്മാണവും അച്ചടി പ്രക്രിയയുമായി നേരിട്ട് ബന്ധമുള്ള അനേകം ഉദ്യോഗസ്ഥരും സപ്പോർട്ട് സ്റ്റാഫുകളും മന്ത്രാലയത്തിൽ തുടരേണ്ടതും അവരുടെ കുടുംബങ്ങളിൽ നിന്ന് അകന്നു നില്‍ക്കേണ്ടതുമായും വരും. ഫോണിലൂടെയോ ഇ-മെയിൽ പോലുള്ള മറ്റേതെങ്കിലും ആശയവിനിമയമാര്‍ഗ്ഗത്തിലൂടെയോ ഉള്ള ബന്ധം പോലും അനുവദിക്കുന്നതല്ല.

കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പ് വിവരങ്ങളൊന്നും ചോർന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നത്. ബജറ്റ് തയ്യാറാക്കൽ പ്രക്രിയയുടെ ഭാഗമായ ഓരോ സ്റ്റാഫിന്റെയും, ശ്രമങ്ങളെ ഈ ചടങ്ങ് വഴി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ആറുവർഷത്തില്‍ ഏറ്റവും താഴ്ന്ന നിലയിലായ സമയത്ത്, സമ്പദ്‌വ്യവസ്ഥയിലെ നിരന്തരമായ മാന്ദ്യത്തിനും ദുർബലമായ ഡിമാൻഡിനും ഇടയിലാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്.

ലോക്‌സഭാ കലണ്ടർ പ്രകാരം, ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിയ്ക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.

 

Read Here: Budget 2020 Date: When is Union Budget 2020?

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Union budget 2020 nirmala sitharaman halwa ceremony all you need to know

Next Story
Explained: കേരളത്തില്‍ മണ്‍സൂണ്‍ മാറുമോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express