/indian-express-malayalam/media/media_files/uploads/2019/07/budget.jpg)
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു: ''ഇത് ഒരു ഇടക്കാല ബജറ്റാണ്. ഇത് ബജറ്റിന്റെ ട്രെയിലര്‍ മാത്രമാണ്, അത് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയെ വികസന പാതയിലേക്ക് നയിക്കും.''ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ എത്തുമ്പോള്‍, അതിന്റെ പൂര്‍ണ ചിത്രം കാണിക്കുക എന്ന ക്ലേശകരമായൊരു കര്‍ത്തവ്യമാണ് നിര്‍വ്വഹിക്കേണ്ടിവരിക. ഒരു വശത്ത്, ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിച്ച വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത് മുഴുവന്‍ വര്‍ഷത്തെ ബജറ്റ് ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ നടപടികള്‍ കൂടുതല്‍ വിപുലമാക്കുമെന്നാണ്. മറുവശത്ത്, ഇടക്കാല ബജറ്റിന് ശേഷം, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കൂടുതല്‍ തകര്‍ന്നിരിക്കുന്നു, ഇത് ആ വാഗ്ദാനങ്ങള്‍ പാലിക്കുക എന്നത് എത്ര എളുപ്പമുള്ള കാര്യമല്ല.
ശ്രദ്ധിക്കേണ്ട ആദ്യ പ്രധാനഘടകം ധനക്കമ്മിയാണ്. സര്‍ക്കാരിന്റെ മൊത്തം വായ്പ ആവശ്യകതയെയാണ് ധനക്കമ്മി പ്രതിഫലിപ്പിക്കുന്നത്. ധനക്കമ്മി പരിമിതപ്പെടുത്തുന്നതില്‍ കഴിഞ്ഞ മോദി സര്‍ക്കാര്‍ ന്യായമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ധനക്കമ്മി 3.4 ശതമാനം എന്ന തലത്തിലാണ്. എന്നിരുന്നാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ പ്രതികൂല വരുമാനക്കമ്മി(റവന്യൂ വരുമാനത്തേക്കാള്‍ കൂടുതല്‍ വരുമാനച്ചെലവ്) കണക്കിലെടുക്കുമ്പോള്‍ ഈ കണക്കുകളില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിനെക്കാള്‍ മോശമാണ് 2018-19ലെ വരുമാനക്കമ്മി. അതാകട്ടെ, കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷിച്ച നികുതി വരുമാനവും യഥാര്‍ത്ഥ കണക്കുകളും തമ്മിലുള്ള 1.67 ലക്ഷം കോടി രൂപയുടെ വലിയ വ്യത്യാസമാണ് ഉള്ളത്. ജിഎസ്ടി, കസ്റ്റംസ് തീരുവ, കോര്‍പ്പറേഷന്‍ നികുതി എന്നിവയില്‍ നിന്നുള്ള വരുമാനം കുറവായതിനാലാണ് ഈ വ്യത്യാസം. വരുമാനത്തിലെ ഇടിവ് യഥാര്‍ത്ഥ വരുമാനച്ചെലവും മൂലധനച്ചെലവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റിനേക്കാള്‍ കുറവാണെന്നാണ് അര്‍ത്ഥമാക്കുന്നത്.
വര്‍ദ്ധിച്ച ചെലവ് ആവശ്യങ്ങള്‍ നിറവേറ്റണമെങ്കില്‍ ധനമന്ത്രിക്ക് മൊത്തം വരുമാനം, പ്രത്യേകിച്ച് നികുതി വരുമാനം ഉയര്‍ത്തേണ്ടിവരുമെന്ന് വ്യക്തമാണ്. ഈ ബാലന്‍സിംഗ് ആക്റ്റ് ഇല്ലെങ്കില്‍, നടപ്പുവര്‍ഷത്തെ ധനക്കമ്മിയേയും ബാധിച്ചേക്കും.
ലേഖകൻ: ഉദിത് പട്ടേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.