scorecardresearch

UAE Green Visa: യുഎഇ ഗ്രീൻ വിസ പ്രവാസി ജീവനക്കാരെ സംബന്ധിച്ച് അർത്ഥമാക്കുന്നതെന്ത്?

UAE’s new Green Visa for foreign workers: ഗ്രീൻ വിസയിൽ, വിദേശികൾക്ക് ഒരു തൊഴിലുടമ സ്പോൺസർ ചെയ്യാതെ യുഎഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും

uae, uae new visa, green visa, uae news, uae work permit, uae green visa, green visa provisions, what is green visa, uae, uae new green visa, green visa uae, importance of green visa for foreign workers, world news, indian express news, indian express, news today, യുഎഇ, ഗ്രീൻ വിസ, വിസ, വർക്ക് വിസ, ഗൾഫ്, യുഎഇ, gulf news, uae news, ie malayalam

UAE Green Visa: UAE’s new Green Visa for foreign workers: രാജ്യത്ത് തൊഴിൽ അവസരങ്ങൾ തേടുന്ന വിദേശികൾ നേരിടുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒരു പുതിയ തരം വിസ പ്രഖ്യാപിച്ചു.

“ഗ്രീൻ വിസ” എന്ന് വിളിക്കപ്പെടുന്ന പുതിയ വിസാ വിഭാഗം ആണ് യുഎഇ പ്രഖ്യാപിച്ചത്. സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും എണ്ണ സമ്പദ്‌വ്യവസ്ഥയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അറബ് ലോകം അവതരിപ്പിച്ച വിശാലമായ നടപടികളുടെ ഭാഗമായാണ് പുതിയ വിഭാഗം വിസ വരുന്നത്. യുഎഇയ്‌ക്ക് പുറമേ, സൗദി അറേബ്യയും ഖത്തറും അടുത്തിടെ അവരുടെ പണമടച്ചുള്ള സ്ഥിര താമസ പദ്ധതികൾക്കും സ്വത്ത് ഉടമസ്ഥാവകാശ നിയമങ്ങളുമായി ബന്ധപപ്പെട്ട പരിഷ്കാരങ്ങൾ നടത്തിയിരുന്നു.

പുതിയ വിസ

ഗ്രീൻ വിസയിൽ, വിദേശികൾക്ക് ഒരു തൊഴിലുടമ സ്പോൺസർ ചെയ്യാതെ യുഎഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. നിലവിലെ മാനദണ്ഡത്തിൽ നിന്നുള്ള ഒരു പ്രകടമായ മാറ്റമായിരിക്കും ഇത്. ഒരു തൊഴിലുടമ വഴി സ്പോൺസർ ചെയ്യപ്പെടേണ്ടതുണ്ടെന്നാണ് നിലവിലെ മാനദണ്ഡം നിഷ്കർഷിക്കുന്നത്. അത്തരത്തിൽ സ്പോൺസർഷിപ്പ് ലഭിച്ചവർക്കായിരുന്നു മാനവവിഭവശേഷി, എമിറൈസേഷൻ മന്ത്രാലയത്തിൽ നിന്നുള്ള വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ കഴിഞ്ഞിരുന്നത്.

Read More: യുഎഇ, ദുബൈ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

ഗ്രീൻ വിസ വിസ ഉടമകൾക്ക് അവരുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ കഴിയും. കൂടാതെ, ഹോൾഡർ സ്പോൺസർ ചെയ്യാവുന്ന കുട്ടികളുടെ പ്രായപരിധി 18 ൽ നിന്ന് 25 ആയി ഉയർത്തും.

പഴയ ജോലി നഷ്ടപ്പെട്ടാൽ പുതിയ ജോലി നോക്കാൻ മൂന്ന് മാസം വരെ ഗ്രേസ് പിരീഡ് വിസ ഹോൾഡർക്ക് അനുവദിക്കും. മുമ്പത്തെ നയമനുസരിച്ച്, ഒരു തൊഴിലാളിക്ക് ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ രാജ്യം വിടാൻ 30 ദിവസമേ ഉണ്ടായിരുന്നുള്ളൂ.

“വിസ “ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികൾ, നിക്ഷേപകർ, ബിസിനസുകാർ, സംരംഭകർ, കൂടാതെ അസാധാരണമായ വിദ്യാർത്ഥികൾ, ബിരുദാനന്തര ബിരുദധാരികൾ എന്നിവരെ ലക്ഷ്യമിടുന്നതായി വിദേശ വ്യാപാര സഹമന്ത്രി താനി അൽ സ്യൂദി പറഞ്ഞു,” എന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

എന്നിരുന്നാലും, വിസ എപ്പോൾ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. എങ്ങനെ അപേക്ഷിക്കാം എന്നത് സംബന്ധിച്ച വിശദാംശങ്ങളും ഇതുവരെ വന്നിട്ടില്ല.

എന്തുകൊണ്ട് ഇപ്പോൾ ?

യുഎഇയിലെ ജനസംഖ്യയുടെ 80% ത്തിലധികം പ്രവാസികളാണെങ്കിലും, അവർക്കുള്ള താമസ ചട്ടങ്ങളും വർക്ക് പെർമിറ്റുകളും കർശനമായി നിയന്ത്രിക്കപ്പെടുന്നു. എന്നിരുന്നാലും, ഇത് പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. സമ്പന്നരായ പ്രവാസികൾക്കും നിക്ഷേപകർക്കും നിയന്ത്രണ തടസ്സങ്ങൾ ലഘൂകരിക്കാം എന്ന ആശയവുമായി സർക്കാർ മുന്നോട്ട് നീങ്ങുന്നു. സമീപകാലത്തെ കൊറോണ വൈറസ് മഹാമാരി കുറഞ്ഞ എണ്ണവില കാരണം ഇതിനകം ബുദ്ധിമുട്ടുന്ന മിഡിൽ ഈസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ ദുരിതം വർദ്ധിപ്പിച്ചു.

പ്രാദേശിക സാമ്പത്തിക എതിരാളിയായ സൗദി അറേബ്യയുമായി യുഎഇ മത്സരിക്കുന്നുണ്ട്. അടുത്തിടെ ഒരു വ്യാവസായിക ഹബ് എന്ന പദവി ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ സൗദി പ്രഖ്യാപിച്ചിരുന്നു. 024 ജനുവരി 1 മുതൽ തങ്ങളുടെ രാജ്യത്തിന് പുറത്ത് മിഡിൽ ഈസ്റ്റ് ആസ്ഥാനം സ്ഥാപിക്കുന്ന വിദേശ കമ്പനികളുമായി സർക്കാർ കരാറുകളിൽ ഒപ്പുവയ്ക്കില്ലെന്ന് സൗദി സർക്കാർ പറഞ്ഞിട്ടുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ കീഴിൽ, രാജ്യം വിദേശ വിദഗ്ധർക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷൻ 2030 പദ്ധതിയും അവതരിപ്പിച്ചു.

സമീപ വർഷങ്ങളിൽ വിസ അനുമതി നൽകുന്നതിനുള്ള മാറ്റങ്ങൾ യുഎഇ പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. 2019 ൽ, യുഎഇ 10 വർഷത്തെ ദൈർഖ്യമുള്ള “ഗോൾഡൻ വിസ” പദ്ധതി ആരംഭിച്ചിരുന്നു. സമ്പന്നരായ താമസക്കാരെയും ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികളെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. സൗദി അറേബ്യയും ഖത്തറും സമാനമായ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Uae green visa what uaes new visa means for foreign workers