scorecardresearch

ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്ന ഓട്ടോപെൻ വിവാദം എന്താണ്? അറിയാം വിശദമായി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്ന ഓട്ടോപെൻ വിവാദം എന്താണ്? അറിയാം വിശദമായി

author-image
WebDesk
New Update
Trump explained

Autopen: Everything you need to know

Autopen: Everything you need to know: മുൻ പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോപെൻ സംവിധാനം ഉപയോഗിച്ച് ഒപ്പുവെച്ച എല്ലാ എക്‌സിക്യൂട്ടീവ് ഉത്തരവുകളും അസാധുവാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബൈഡൻ പാസാക്കിയ ഉത്തരവുകളിൽ ഏകദേശം 92 ശതമാനവും ഇത്തരത്തിൽ ഓട്ടോപെൻ ഉപയോഗിച്ചാണ് ഒപ്പിട്ടിരിക്കുന്നതെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആരോപിച്ചു.

Advertisment

Also Read:പുതിയ തൊഴിൽ നിയമം; ജീവനക്കാർക്ക് അനുകൂലമോ? പ്രതികൂലമോ? എന്തൊക്കെ മാറ്റങ്ങൾ, അറിയാം വിശദമായി

ഈ ഉത്തരവുകളെല്ലാം റദ്ദാക്കുമെന്നും അവയ്ക്ക് ഇനി നിയമസാധുത ഉണ്ടായിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ബൈഡന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പല ഉത്തരവുകളിലും ഉദ്യോഗസ്ഥർ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, താൻ നേരിട്ടാണ് ഉത്തരവുകൾക്ക് അംഗീകാരം നൽകിയതെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്താണ് ഓട്ടോപെൻ? 

ഒരു വ്യക്തിയുടെ യഥാർത്ഥ ഒപ്പ് അതേപടി പകർത്താൻ ഉപയോഗിക്കുന്ന യന്ത്രസംവിധാനമാണ് ഓട്ടോപെൻ അഥവാ ഓട്ടോമാറ്റിക് പെൻ. യഥാർത്ഥ പേന ഉപയോഗിച്ച് തന്നെയാണ് ഈ യന്ത്രം ഒപ്പിടുന്നത്. ഇത് ഉപയോഗിക്കുന്നതിന് അമേരിക്കയിൽ നിയമപരമായ വിലക്കുകളില്ല. 2005-ലെ നീതിന്യായ വകുപ്പിന്റെ മെമ്മോറാണ്ടം പ്രകാരം, പ്രസിഡന്റ് നിർദ്ദേശിക്കുകയാണെങ്കിൽ കീഴുദ്യോഗസ്ഥർക്ക് ഈ ഉപകരണം ഉപയോഗിച്ച് ബില്ലുകളിൽ ഒപ്പുവെക്കാവുന്നതാണ്. എന്നാൽ ബില്ലിന് അംഗീകാരം നൽകാനുള്ള അധികാരം പ്രസിഡന്റിൽ തന്നെ നിക്ഷിപ്തമായിരിക്കും.

Advertisment

Also Read:അമേരിക്കൻ പഠനം ആശങ്കയിലോ? പ്രവേശനം പരിമിതപ്പെടുത്താൻ സർവകലാശാലകൾക്ക് നിർദേശം

വിവാദത്തിന് പിന്നിൽ ബൈഡന്റെ ഭരണകാലത്ത് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ പ്രസിഡന്റിന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചിരുന്നു. ബൈഡന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ അറിവില്ലാതെ ഉദ്യോഗസ്ഥർ ഓട്ടോപെൻ ഉപയോഗിച്ച് ഉത്തരവുകൾ ഇറക്കിയെന്നാണ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ 'അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്നാണ് റിപ്പോർട്ട് വിശേഷിപ്പിച്ചത്.

നേരത്തെയും  വിവാദം

മുൻ പ്രസിഡന്റുമാരും ഓട്ടോപെനും ഓട്ടോപെൻ ഉപയോഗിക്കുന്നത് പുതിയ കാര്യമല്ല. തോമസ് ജെഫേഴ്‌സൺ മുതൽ ബരാക് ഒബാമ വരെയുള്ള പ്രസിഡന്റുമാർ വിവിധ ഘട്ടങ്ങളിൽ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. വിദേശത്തായിരുന്നപ്പോൾ പാട്രിയറ്റ് ആക്ട് ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകളിൽ ഒപ്പിടാൻ ഒബാമ ഓട്ടോപെൻ ഉപയോഗിച്ചിരുന്നു. പ്രാധാന്യം കുറഞ്ഞ രേഖകളിൽ ഒപ്പിടാൻ താനും ഓട്ടോപെൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ട്രംപ് തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read:സിത്താരെ സമീൻ പർ യുട്യൂബിൽ ഇറക്കിയത് എന്തിന്? ആമിർ ഖാന്റെ ബിസിനസ് ബുദ്ധി

മുൻഗാമി ഒപ്പിട്ട ഉത്തരവുകൾ റദ്ദാക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും, ബൈഡൻ നൽകിയ മാപ്പുകൾ തിരുത്താൻ ട്രംപിന് നിയമപരമായ തടസ്സങ്ങളുണ്ടാകുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read More:രണ്ട് സഹോദരന്മാർക്ക് ഒരു വധു; ബഹുഭർതൃത്വം അനുവദനീയമാണോ? നിയമം പറയുന്നത് ഇങ്ങനെ

Joe Biden Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: