രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കാനുള്ള ആർബിഐയുടെ തീരുമാനം ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കാരണം, 2000 രൂപ നോട്ട് നിയമാനുസൃതമായി തുടരുമെന്ന് ആർബിഐ പറയുന്നുണ്ടെങ്കിലും സമയപരിധി പരാമർശിക്കുന്നില്ല. പക്ഷേ, നോട്ടുകൾ കൈമാറാനുള്ള തീയതി സെപ്റ്റംബർ 30 വരെയാണ്. ഒക്‌ടോബർ ഒന്നു മുതൽ 2000 രൂപ നോട്ടിന്റെ നില എന്താണെന്ന് വ്യക്തമല്ല.
അങ്ങനെയെങ്കിൽ, ആർബിഐ 2000 രൂപ നോട്ടുകൾ കൈമാറുന്നത് നിർത്തിയാൽ, ഒക്ടോബർ 1 മുതൽ പ്രായോഗികമായി നിയമപരമാകുമോ?. സാധനങ്ങൾ വാങ്ങാനും സേവനങ്ങൾക്കുമായി ഒരാൾക്ക് ഇപ്പോഴും 200 രൂപ നോട്ടുകൾ ഉപയോഗിക്കാമോ? ആളുകൾ നോട്ടുകൾ സ്വീകരിക്കാതിരിക്കുമോ?. ഇതൊന്നും ശരിയല്ലെങ്കിൽ, ഒരു സമയപരിധി ഉള്ളതുകൊണ്ട് എന്താണ് കാര്യം?.
2000 രൂപ നോട്ടുകളുടെ ചരിത്രത്തിന്റെ ഒരു ചെറിയ അവലോകനം.
- 2000 രൂപ നോട്ട് അവതരിപ്പിച്ചത് ഒരു ആശയമെന്ന നിലയിൽ തന്നെ പരസ്പര വിരുദ്ധമായിരുന്നു. നോട്ട് നിരോധനം (500, 1000 രൂപ നോട്ടുകൾ റദ്ദാക്കൽ) പ്രഖ്യാപനം നടത്തി രാജ്യത്തെ ഞെട്ടിച്ച പ്രധാനമന്ത്രി, ഈ നോട്ടുകളാണ് കള്ളപ്പണത്തിന്റെയും തീവ്രവാദത്തിനുള്ള പണത്തിന്റെയും പ്രധാന സ്രോതസുകളെന്ന് വാദിച്ചു. 200 രൂപ നോട്ടുകൾ അവതരിപ്പിച്ചത് ഈ ലോജിക്കിന് എതിരായിരുന്നു. എന്നാൽ സത്യം ഇതാണ്-കള്ളപ്പണത്തിന്റെ ഭൂരിഭാഗവും കറൻസിയിലല്ല, മറിച്ച് സ്വർണ്ണത്തിലോ സ്വത്തുക്കളിലോ ആണുള്ളത്. ആർബിഐയുടെ പക്കൽ ഇതിനുള്ള രേഖയുണ്ട്.
- 2000 രൂപ നോട്ടുകളുടെ വിതരണവും തടസങ്ങൾ നിറഞ്ഞതായിരുന്നു. ആർബിഐ നിയമത്തിലെ സെക്ഷൻ 24 (2) പ്രകാരം ഈ നോട്ടുകൾ ആദ്യം പരസ്യപ്പെടുത്തി. എന്നാൽ അത് തെറ്റായ വിഭാഗമാണെന്ന് പെട്ടെന്നുതന്നെ മനസ്സിലായി. ആർബിഐ ആക്ടിലെ സെക്ഷൻ 24(1) ആണ് നോട്ട് പുറത്തിറക്കാനുള്ള അധികാരം കേന്ദ്രത്തിന് നൽകിയത്, എന്നാൽ പ്രഖ്യാപനത്തിൽ ആവശ്യമായ ഭേദഗതികൾ നിർബന്ധിതമാക്കി. ഈ നോട്ടുകൾ വ്യത്യസ്ത വലിപ്പത്തിലുള്ളവയായതിനാൽ നിലവിലുള്ള എടിഎം മെഷീനുകളിൽ നിക്ഷേപിക്കാൻ കഴിയില്ല; ഇത് എല്ലാ എടിഎമ്മുകളും ഉൾവിസ്താരം കൂട്ടാൻ നിർബന്ധിതരാക്കി, രാജ്യം മുഴുവൻ അനന്തമായ ക്യൂവിൽ നിൽക്കുമ്പോൾ “റിമോണിറ്റൈസേഷൻ” കൂടുതൽ വൈകിപ്പിച്ചു.
- 2000 രൂപ നോട്ടുകളിൽ സുരക്ഷാ അപ്‌ഡേറ്റുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവയുടെ പകർപ്പെടുക്കാൻ എളുപ്പമായിരുന്നതിൽ അതിശയിക്കാനില്ല. 2016 നവംബർ 26ന് തന്നെ 2000 രൂപയുടെ കള്ളനോട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പഴയ കറൻസി നോട്ടുകൾ കള്ളനോട്ടുകളാക്കാൻ എളുപ്പമാണെന്നതാണ് നോട്ട് നിരോധിക്കാനുണ്ടായ പ്രധാന കാരണം.
- അവസാനമായി, പണം നിറവേറ്റേണ്ട അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നിൽ 2000 രൂപ നോട്ട് പരാജയപ്പെട്ടു. പണത്തിന് മൂന്ന് പ്രധാന റോളുകളുണ്ട്. ഒന്നാമതായി, അത് മൂല്യത്തിന്റെ ഒരു സ്റ്റോറായിരിക്കണം. അതായത്, 100 രൂപയുടെ മൂല്യം ഒരു ദിവസം മുതൽ മറ്റൊരു ദിവസം വരെ 100 രൂപയായി തുടരുന്നു. രണ്ടാമതായി, അത് അക്കൗണ്ടിന്റെ ഒരു യൂണിറ്റ് ആയിരിക്കണം.
മൂന്ന്, അതൊരു വിനിമയ മാധ്യമമായിരിക്കണം. 2000 രൂപ നോട്ട് ദയനീയമായി പരാജയപ്പെട്ടത് മൂന്നാമത്തെ റോളിലാണ്, പ്രത്യേകിച്ച് അവതരിപ്പിച്ച തുടക്കത്തിൽതന്നെ. കാരണം, വിപണിയിൽ എല്ലാവരുടെയും പക്കൽ 2000 രൂപ നോട്ടുകൾ ഉണ്ടായിരുന്നു, പക്ഷേ ആർക്കും അതുപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ കഴിഞ്ഞില്ല. വിനിമയ മാധ്യമമെന്ന നിലയിൽ അതിന് വളരെ പരിമിതമായ ഉപയോഗമേയുള്ളൂ. കാരണം, വിപണിയിൽ പലപ്പോഴും ചെറിയ കൈമാറ്റങ്ങൾ 500 രൂപയിൽ താഴെയും 100 രൂപയും പോലും താഴെയായിരുന്നു.
ഒരേ സമയം 2000 രൂപ നോട്ടുകളുടെ കൈമാറ്റം 20,000 ൽ കൂടാൻ പാടില്ലെന്നായിരുന്നു ആർബിഐയുടെ നിബന്ധന. അതായത്, ഒരാൾക്ക് വിവാഹ ആവശ്യത്തിന് 2 ലക്ഷം രൂപ വേണമെങ്കിൽ, മുഴുവൻ തുകയും എടുക്കാൻ അയാൾ 10 തവണ ക്യൂവിൽ നിൽക്കണം. പക്ഷേ, നോട്ട് നിരോധനം ഒരു മാസ്റ്റർസ്ട്രോക്ക് ആയി ഇന്ത്യക്കാർക്കിടയിൽ കാണപ്പെട്ടതിനാൽ, അവർ വീണ്ടും ക്യൂവിൽ നിൽക്കേണ്ടി വരുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതിൽ അതിശയിക്കാനില്ല.