ഈ വർഷത്തെ ഏറ്റവും വലിയ പൂർണ്ണചന്ദ്രൻ അല്ലെങ്കിൽ “സൂപ്പർമൂൺ” ബുധനാഴ്ച(മേയ് 26) ദൃശ്യമാവും. സൂപ്പർ മൂണിനൊപ്പം പൂർണ ചന്ദ്ര ഗ്രഹണം കൂടി സംഭവിക്കും എന്നതാണ് ബുധനാഴ്ചത്തെ ആകാശ പ്രതിഭാസത്തിന്റെ പ്രത്യേകത. ഭൂമിയോട് ചന്ദ്രൻ ഏറ്റവും അടുക്കുന്ന ദിവസമെന്ന പ്രത്യേകതയും ആ ദിവസത്തിനുണ്ട്.
ഈ വർഷത്തെ ഏക പൂർണ ചന്ദ്ര ഗ്രഹണമാണ് ബുധനാഴ്ചത്തേത്. ഇത് 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് പൂർണ ചന്ദ്ര ഗ്രഹണം. ഒപ്പം ആറു വർഷത്തിനിടെ ഇത് ആദ്യമായാണ് സൂപ്പർമൂണും പൂർണ ചന്ദ്ര ഗ്രഹണവും ഒരുമിച്ച് വരുന്നത്.
എന്താണ് സൂപ്പർമൂൺ?
ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുമ്പോഴും ചന്ദ്രൻ പൂർണ ചന്ദ്രനായിരിക്കുകയും ചെയ്യുമ്പോളാണ് ഒരു സൂപ്പർമൂൺ പ്രതിഭാസം സംഭവിക്കുന്നതെന്ന് നാസ കുറിക്കുന്നു.
ചന്ദ്രൻ ഭൂമിയെ പരിക്രമണം ചെയ്യുമ്പോൾ, ഇവ രണ്ടും തമ്മിലുള്ള ദൂരം ഏറ്റവും കുറവായ ഒരു സമയമുണ്ട് (ശരാശരി ദൂരം ഭൂമിയിൽ നിന്ന് 360,000 കിലോമീറ്റർ അകലെയായിരിക്കുമ്പോൾ,അതിനെ പെരിഗീ എന്ന് വിളിക്കുന്നു), ദൂരം ഏറ്റവും കൂടുതലുള്ള സമയവും ( ഭൂമിയിൽ നിന്ന് 405,000 കിലോമീറ്റർ അകലെ, അതിനെ അപ്പോജി എന്ന് വിളിക്കുന്നു).
Read More: സൂര്യന് ചുറ്റും മഴവില്ലോ? അത്ഭുത പ്രതിഭാസമായി ’22 ഡിഗ്രി സർക്കുലർ ഹാലോ’
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ഏറ്റവും കുറവായിരിക്കുമ്പോൾ ഒരു പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുമ്പോൾ, അത് തെളിച്ചമുള്ളതായും ഒരു സാധാരണ പൂർണ്ണചന്ദ്രനേക്കാൾ വലുതായും കാണപ്പെടുന്നു.
1979 ൽ ജ്യോതിഷിയായ റിച്ചാർഡ് നോളാണ് സൂപ്പർമൂൺ എന്ന പദം ഉപയോഗിച്ചതെന്ന് നാസ അഭിപ്രായപ്പെടുന്നു.
ഏകദേശം ഒരു മാസം മുമ്പ് ഏപ്രിൽ 26 ന് മറ്റൊരു പൗർണ്ണമി കഴിഞ്ഞിരുന്നു. എന്നാൽ മെയ് 26 നുള്ള സൂപ്പർമൂൺ 0.04 ശതമാനം ഭൂമിയോട് അടുത്തിട്ടായിരിക്കും.
മെയ് 26 ന് എന്താണ് സംഭവിക്കുന്നത്?
മെയ് 26 ന് ഒരേ സമയം രണ്ട് ആകാശ പ്രതിഭാസങ്ങൾ നടക്കും. ഒന്ന് സൂപ്പർമൂൺ മറ്റൊന്ന് പൂർണ ചന്ദ്രഗ്രഹണം അഥവാ ചന്ദ്രനും സൂര്യനും ഭൂമിയുടെ നേരെ എതിർവശങ്ങളിലായിരിക്കുന്ന അവസ്ഥ.
പൂർണ ചന്ദ്രഗ്രഹണം കാരണം ചന്ദ്രൻ ചുവപ്പായി കാണപ്പെടും. കാരണം, സൂര്യനിൽ നിന്നുള്ള ചില പ്രകാശം ചന്ദ്രനിൽ എത്തുന്നത് ഭൂമി തടയും, ഭൂമിയുടെ അന്തരീക്ഷം പ്രകാശത്തെ ഫിൽട്ടർ ചെയ്യുമ്പോൾ, അത് “നമ്മുടെ ഗ്രഹത്തിന്റെ നിഴലിന്റെ അറ്റത്തെ” മയപ്പെടുത്തുകയും “ചന്ദ്രന് ആഴത്തിലുള്ളതും തിളക്കമുള്ളതുമായ തിളക്കം നൽകുകയും ചെയ്യും.”
Read More: ഒരു അഭിമുഖം ഡയാനയോട് ചെയ്തത്
ബുധനാഴ്ച സെൻട്രൽ ഡേലൈറ്റ് ടൈം പ്രകാരം രാവിലെ 6:13 ന് അഥവാ ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം പ്രകാരം വൈകുന്നേരം 4 മണിയോടെ ആയിരിക്കും ചന്ദ്രൻ നേരെ എതിർവശത്തെത്തുക. ആകാശം തെളിഞ്ഞതാണെങ്കിൽ ലോകത്തെവിടെയും ഈ പൂർണ ചന്ദ്രനെ കാണാനാവും. നി
ചന്ദ്രഗ്രഹണം. നിരീക്ഷിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് നാസ പറയുന്നു. ഭൂമിയുടെ നിഴലിലേക്കും പുറത്തേക്കും ചന്ദ്രൻ നീങ്ങുമ്പോൾ ഉണ്ടാകുന്ന ഭാഗിക ഗ്രഹണം, വൈകുന്നേരം ചന്ദ്രൻ ഉദിച്ചതിനുശേഷം ഇന്ത്യ, നേപ്പാൾ, പടിഞ്ഞാറൻ ചൈന, മംഗോളിയ, കിഴക്കൻ റഷ്യ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമാകും.