/indian-express-malayalam/media/media_files/uploads/2023/06/tomato.jpg)
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ തക്കാളിയുടെ ചില്ലറവിൽപ്പന കിലോയ്ക്ക് 60 രൂപ കവിഞ്ഞു. ചൊവ്വാഴ്ച ചില സ്ഥലങ്ങളിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയ്ക്ക് മുകളിലായിരുന്നു. ഈ വില ഉടനെ കുറയുമെന്ന് വ്യാപാരികളും കർഷകരും പ്രതീക്ഷിക്കുന്നില്ല.
എന്തുകൊണ്ടാണ് തക്കാളിയുടെ വില കൂടുന്നത്?
നിലവിലെ ഉയർന്ന വിലയുടെ കാരണം ഏപ്രിൽ-മേയ് മാസങ്ങളിൽ അവരുടെ പെട്ടെന്നുള്ള ഇടിവാണ്. ഇത് നിരവധി കർഷകരെ അവരുടെ വിളകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അസാധാരണമായ ചൂടും കീടങ്ങളുടെ ആക്രമണവും ഉൽപാദനത്തെ ബാധിക്കുന്നു.
ഇന്ത്യയിൽ രണ്ട് പ്രധാന തക്കാളി വിളകളാണ് കൃഷി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ജുന്നാർ താലൂക്കിലും കർണാടക, ആന്ധ്രാപ്രദേശ് ഭാഗങ്ങളിലും കൃഷി ചെയ്യുന്ന വിള മാർച്ച്-ഓഗസ്റ്റ് മാസങ്ങളിലാണ് വിപണിയിലെത്തുന്നത്. ഓഗസ്റ്റിനുശേഷം, ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെ നാസിക്കിലെയും രാജ്യത്തിന്റെ മറ്റിടങ്ങളിലെയും വിളയാണ് വിപണിയിൽ വിതരണം ചെയ്യുന്നത്.
ഏകദേശം 5 ലക്ഷം ഹെക്ടർ കൃഷിഭൂമി റാബി തക്കാളിക്ക് കീഴിൽ വരുന്നു. ഏകദേശം 8-9 ലക്ഷം ഹെക്ടർ ഖാരിഫ് വിളക്ക് കീഴിലും.
അപ്പോൾ ഈ വർഷം സംഭവിച്ചതെന്ത്?
3-4 ഇഞ്ച് ഉയരമുള്ള തൈകൾ ഉയർത്തിയ തടങ്ങളിൽ ഡിസംബർ-ജനുവരി അല്ലെങ്കിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പറിച്ചുനടുന്നു. ആദ്യ ബാച്ച് ഏപ്രിൽ വരെ വിതരണം ഉറപ്പാക്കുന്നു. രണ്ടാമത്തേത് ഓഗസ്റ്റ് വരെ വിപണിയെ പോഷിപ്പിക്കുന്നു. വിളവെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ തയ്യാറാകും, 45 ദിവസത്തേക്ക് വിളവെടുപ്പ് തുടരും ഇതാണ് പൊതുവെ നടക്കുന്നത്.
ആഗസ്ത് വരെ വിപണിക്ക് അനുയോജ്യമായ വിളകൾ ഉണ്ടെന്ന് കർഷകർ ഉറപ്പാക്കുന്നു. റാബി വിള മികച്ച ആദായം നൽകുന്നു. റാബി തക്കാളിയുടെ ഉൽപാദനച്ചെലവ് കിലോയ്ക്ക് 12 രൂപയും ഖാരിഫിന്റേത് 10 രൂപയുമാണ് എന്ന് മഹാരാഷ്ട്രയിലെ ജുന്നാർ തക്കാളി കർഷകരുടെ അസോസിയേഷൻ പ്രസിഡന്റ് ദീപക് ഭിസെ പറഞ്ഞു.
"വേനൽക്കാലത്ത് ഉയർന്ന കീടങ്ങളുടെ ആക്രമണത്തിന് കൂടുതൽ നിയന്ത്രണം ആവശ്യമാണ്. അതിനാൽ ഉൽപാദനച്ചെലവ് ഉയർന്നതാണ്," അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കർഷകർ പ്രതീക്ഷിക്കാത്ത തിരിച്ചടി നേരിട്ടു. പൂനെ ജില്ലയിലെ ജുന്നാർ താലൂക്കിലെ നാരായൺഗാവ് മൊത്തവ്യാപാര മാർക്കറ്റിൽ, മാർച്ചിലെ ശരാശരി വില കിലോഗ്രാമിന് 5-10 രൂപയായിരുന്നു. ഏപ്രിലിൽ ഇത് കിലോഗ്രാമിന് ഏകദേശം 5-15 രൂപയായിരുന്നു. മേയ് മാസത്തിൽ കർഷകർ കിലോയ്ക്ക് 2.50-5 രൂപയ്ക്ക് വിൽക്കാൻ നിർബന്ധിതരായി.
വിലത്തകർച്ച നിരവധി കർഷകർ തങ്ങളുടെ വിളകൾ ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതായി സത്താറ ജില്ലയിലെ ഫാൽട്ടൻ താലൂക്കിലെ മിരേവാഡി ഗ്രാമത്തിൽ നിന്നുള്ള കരിമ്പ്, തക്കാളി കർഷകനായ അജിത് കോർഡെ പറഞ്ഞു. “കർഷകർ പലരും അവരുടെ വിളകളെ ഉപേക്ഷിച്ചു, മാർച്ചിൽ രണ്ടാം വിള നടാൻ പദ്ധതിയിട്ടിരുന്നവർ അങ്ങനെ ചെയ്തില്ല. ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ കാരണമാതാണ് അദ്ദേഹം പറഞ്ഞു.
കോർഡെ തന്നെ തന്റെ 60 ഏക്കറിൽ നാൽപതിൽ കരിമ്പും 5 ഏക്കറിൽ തക്കാളിയും കൃഷി ചെയ്യുന്നു. എന്നാൽ ഈ വർഷം മാർച്ചിൽ തക്കാളി കൃഷി 1.5 ഏക്കറായി കുറച്ചു. സാധാരണയായി തന്റെ 5 ഏക്കറിൽ മൂന്നിലും തക്കാളി കൃഷി ചെയ്യുന്ന ഭിസെ ഈ വർഷം ഒരു ഏക്കർ പോലും തക്കാളിയ്ക്ക് നൽകിയില്ല.
“ജുന്നാർ താലൂക്കിൽ സാധാരണയായി 3,000-5,000 ഏക്കർ റാബി തക്കാളി റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം അത് 1000 ഏക്കർ പോലുമില്ല," ഭിസെ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ക്രോപ്പ് വെതർ വാച്ച് ഗ്രൂപ്പിന്റെ (സിഡബ്ല്യുജി) ജൂൺ 19 ലെ മീറ്റിംഗിന്റെ മിനിറ്റ്സിൽ റാബി തക്കാളി 4.64 ലക്ഷം ഹെക്ടറിൽ കൃഷി ചെയ്തതായി പറയുന്നു. കഴിഞ്ഞ വർഷം അത് 4.96 ലക്ഷം ഹെക്‌ടർ കൃഷിയുണ്ടായിരുന്നു.
മാർച്ച്-ഏപ്രിൽ മാസങ്ങളിലും മേയ് തുടക്കത്തിലും, വിപണിയിൽ വരുന്ന മിക്ക വിളകളും ഗുണനിലവാരം കുറഞ്ഞതായതിനാൽ വിലയിടിഞ്ഞു. “ദക്ഷിണേന്ത്യയിലെ അമിത ചൂടിൽ കണ്ട ഇല ചുരുളൻ വൈറസ് ബാധിച്ച് വിള നശിച്ചു. മഹാരാഷ്ട്രയിൽ, ശീതകാല അഭാവവും മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അമിതമായ ചൂടും വെള്ളരി വൈറസിന്റെ ആക്രമണം വിളയെ ബാധിച്ചു, ”കോർഡെ പറഞ്ഞു.
എപ്പോൾ വില കുറയും?
എപ്പോൾ വേണമെങ്കിലും വില കുറയാം എന്നുള്ള സാധ്യത കർഷകർ തള്ളിക്കളയുന്നു. പ്രതിദിനം ശരാശരി 24,000-25,000 ക്രേറ്റുകൾ (ഓരോന്നിനും 20 കിലോഗ്രാം വീതം) തക്കാളി നാരായങ്കാവ് മൊത്തവ്യാപാര മാർക്കറ്റിൽ പ്രതിദിനം എത്തുന്നുണ്ട്. വർഷത്തിലെ ഈ സമയത്ത് പ്രതീക്ഷിക്കുന്ന 40,000-45,000 ക്രേറ്റുകളുടെ പകുതിയോളമാണിത്.
അടുത്ത വിള ഖാരിഫ് തക്കാളി ആയിരിക്കും. “ഓഗസ്റ്റിനു ശേഷമേ വരവ് മെച്ചപ്പെടൂ, ചില്ലറ വിൽപ്പന വിലയിൽ അതിനുശേഷം മാറ്റമുണ്ടായേക്കാം,” കോർഡെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.