scorecardresearch

കേന്ദ്ര ബജറ്റിലെ മൂന്ന് സുപ്രധാന ചുവടുകള്‍: പദ്ധതി ചെലവ്, സാമ്പത്തിക വിവേകം, ആദായ നികുതി പരിധി

2019-20 ല്‍ അവതരിപ്പിച്ച വളര്‍ച്ച തന്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടായാരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്

2019-20 ല്‍ അവതരിപ്പിച്ച വളര്‍ച്ച തന്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടായാരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്

author-image
WebDesk
New Update
Nirmala Sitharaman, Budget, Explained

2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റിനെ മൂന്നായി വേര്‍ത്തിരിച്ചെടുക്കാം. 2019-20 ല്‍ അവതരിപ്പിച്ച വളര്‍ച്ച തന്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടായാരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്.

വളര്‍ച്ച തന്ത്രത്തിന് രണ്ട് വശങ്ങളാണുള്ളത്.

Advertisment

ഒന്ന്, സമ്പദ്‌വ്യവസ്ഥയിലെ സ്വകാര്യ മേഖലയെ ഉൽപാദന ശേഷിയില്‍ നിക്ഷേപിക്കുന്നതിന് പ്രേരിപ്പിക്കുകയും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.

സമ്പദ് വ്യവസ്ഥയിൽ സർക്കാരിന്റെ പങ്കിനെക്കുറിച്ചായിരുന്നു രണ്ടാം ഭാഗം. ഇവിടെ മിനിമം ഗവൺമെന്റ് എന്നതായിരുന്നു മന്ത്രം. ഒരു വശത്ത് മൂലധനച്ചെലവ് വർധിപ്പിക്കുകയും മറുവശത്ത് ഓഹരി വിറ്റഴിക്കലിലൂടെ കൂടുതൽ വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു.

1. മൂലധന ചെലവ് സര്‍ക്കാര്‍ ഉയര്‍ത്തുന്നു

റോഡുകൾ, പാലങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ ഉൽപ്പാദന ആസ്തികൾ നിർമ്മിക്കുന്നതിന് ചെലവഴിക്കുന്ന പണമാണ് മൂലധന ചെലവ്. ഇത് സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ വരുമാനം നൽകുന്നു, ഓരോ 100 രൂപയും സമ്പദ്‌വ്യവസ്ഥയ്ക്ക് 250 രൂപ ലാഭമുണ്ടാക്കുന്നു. റവന്യൂ ചെലവ് 100 രൂപയിൽ താഴെയാണ് നൽകുന്നത്.

Advertisment

ഏറ്റവും പുതിയ ബജറ്റിൽ സർക്കാർ മൂലധന ചെലവ് 10 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് 2020-21 നെ അപേക്ഷിച്ച് (4.39 ലക്ഷം കോടി രൂപ) അനുവദിച്ച തുകയുടെ ഇരട്ടിയിലേറെയാണ്.

2. സാമ്പത്തിക വിവേകം

ധനക്കമ്മി (സർക്കാർ വിപണിയിൽ കടമെടുക്കൽ) ജിഡിപിയുടെ 5.9 ശതമാനമായി കുറയുമെന്ന് ധനകാര്യ മന്ത്രി ഉറപ്പുനൽകി. സ്വകാര്യ സംരംഭകർക്ക് വായ്പയെടുക്കാൻ പണം ലഭ്യമാകുമെന്ന് സൂചിപ്പിക്കുന്നതിനാൽ ഇത് സമ്പദ്‌വ്യവസ്ഥയിൽ നല്ല സ്വാധീനം ചെലുത്തും.

3. പുതിയ വ്യക്തിഗത ആദായ നികുതി വ്യവസ്ഥയാണ് ഇപ്പോൾ സ്ഥിരസ്ഥിതി

ബജറ്റിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീരുമാനമായിരിക്കും ഇത്. ശമ്പളം സ്വീകരിക്കുന്നവര്‍ ആദായനികുതി രംഗത്ത് ആശ്വാസം പ്രതീക്ഷിച്ചിരുന്നു. ധനകാര്യ മന്ത്രി അത് നൽകിയതായും തോന്നുന്നു. ആദായനികുതി വ്യവസ്ഥയെ ജനപ്രിയമാക്കാൻ ധനകാര്യ മന്ത്രി ആനുകൂല്യങ്ങൾ ഉപയോഗിച്ചു, അതേസമയം ഇത് സ്ഥിര സ്ഥിതിയായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ആദായനികുതി പുതിയ സ്‌കീമില്‍ ഇളവ് പരിധി ഉയര്‍ത്തി ബജറ്റ് പ്രഖ്യാപനം. ഏഴു ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ ഇനി ആദായ നികുതി നല്‍കേണ്ടതില്ല. നേരത്തെ അഞ്ചു ലക്ഷമായിരുന്നു നികുതി ഇളവ് പരിധി. പുതിയ സ്കീം സ്ഥിരം സ്ഥിതിയായിരിക്കും. പുതിയ സ്‌കീമിന്റെ സ്‌ളാബുകള്‍ അഞ്ചായി കുറച്ചു. നേരെത്ത രണ്ടര ലക്ഷം മുതലുള്ള ആറ് സ്ലാബുകളാണുണ്ടായിരുന്നത്. ഇനി മുതല്‍ മൂന്നു ലക്ഷം രൂപ വരെ നികുതിയില്ല.

Nirmala Sitharaman Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: