scorecardresearch

പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്; കാത്തിരിക്കുന്ന സാമ്പത്തിക-രാഷ്ട്രീയ വെല്ലുവിളികള്‍

യുകെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് സുനക് അധികാരത്തിലെത്തുന്നത്

യുകെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണ് സുനക് അധികാരത്തിലെത്തുന്നത്

author-image
WebDesk
New Update
Rishi Sunak, UK PM

Photo: Twitter/ Rishi Sunak

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. സ്ഥാനം രാജിവച്ച ലിസ് ട്രസിന് പകരമാണ് സുനക്ക് ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെനി മോര്‍ഡന്റും പിന്മാറിയിരുന്നു.

ഋഷി സുനകിനെ കാത്തിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികള്‍

Advertisment

തിങ്കളാഴ്ച രാവിലെയാണ് സുനകിനെതിരെയും പെന്നി മോര്‍ഡോണ്ടിനെതിരെയും മത്സരിക്കാനുള്ള തന്റെ ശ്രമങ്ങള്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉപേക്ഷിച്ചത്. യുകെയുടെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന രീതിയിലാണ് സുനക് വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ പകരക്കാരനെന്ന പ്രത്യേകതയും സുനകിന്റെ വരവിനുണ്ട്. ജനാധിപത്യത്തിന് മുകളിലുള്ള കപടനാടകമായാണ് യുകെയിലുള്ള പലരും മാറ്റങ്ങളെ കാണുന്നത്. പ്രത്യേകിച്ചു ലിസ് ട്രസിന്റെ നീക്കങ്ങള്‍ തികഞ്ഞ പരാജയവുമായതോടെ.

സുനകിന്റെ വിജയത്തിലും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഭാവി തുലാസില്‍ തന്നെയാണ്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മാത്രമല്ല അതിന് കാരണം. പാര്‍ട്ടി അഭിമുഖീകരിക്കുന്ന വിശ്വാസ്യതയുടെ പ്രശ്നവും രാഷ്ട്രീയ പ്രതിസന്ധിയുമാണ്.

സുനകിനെ കാത്തിരിക്കുന്ന സാമ്പത്തിക വെല്ലുവിളികള്‍

Advertisment

പ്രധാനമന്ത്രി ആരായാലും, മുന്നിലുള്ള സാമ്പത്തിക വെല്ലുവിളികള്‍ ഭയപ്പെടുത്തുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസ് നടത്തിയ വിശകലനത്തിന്റെ ചില പ്രധാന കണ്ടെത്തലുകൾ ചുവടെ ചേര്‍ക്കുന്നു.

സമീപകാലത്ത്, യുകെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളി കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറക്കുമതിയുടെ വിലയിലെ വർധനവാണ്. ഇത് പണപ്പെരുപ്പം വർധിപ്പിക്കുന്നു. ആഭ്യന്തര വരുമാനത്തെ കുറയ്ക്കുകയും ചെയ്യുന്നു. ഇവ വരും വർഷത്തിൽ ഗാർഹിക, കോർപ്പറേറ്റ് മേഖലകളെ ബാധിച്ചേക്കും.

ചെലവില്‍ ഉണ്ടാകുന്ന ഉയര്‍ച്ച അത് താങ്ങാന്‍ കഴിയാത്ത കുടുംബങ്ങളെ ബാധിക്കും.

യുകെ സമ്പദ്‌വ്യവസ്ഥയുടെ വിതരണ വശത്തെ ദുർബലത ഇപ്പോൾ ആശങ്കയാണ്. രാജ്യത്തെ ഉല്‍പ്പാദന കോവിഡ് മുന്‍പത്തേക്കാള്‍ 2.6 ശതമാനം കുറവാണെങ്കിലും, ജിഡിപിയുടെ 1.4 ശതമാനം എന്ന ക്രമത്തിൽ നിലവിലെ അധിക ഡിമാൻഡ് ഞങ്ങൾ കണക്കാക്കുന്നു.

ഡിമാൻഡ് കുറയുന്നതിനാൽ സമീപകാലത്ത് തൊഴിലില്ലായ്മ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

പണപ്പെരുപ്പം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം അതിന്റെ ഉയര്‍ച്ചയില്‍ നിന്ന് കുറയുമെന്നാണ് കരുതുന്നതെങ്കിലും 2023 ലും സമാന സാഹചര്യമായിരിക്കും.

Prime Minister Uk

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: