Latest News

ഇത്തവണ മെസ്സി രണ്ടും കല്‍പിച്ച്; ബാഴ്‌സ മാനേജ്‌മെന്റിന് നല്‍കിയ കത്തില്‍ വജ്രായുധം

13-ാം വയസ്സിലാണ് മെസ്സി ബാഴ്‌സലോണയില്‍ ചേര്‍ന്നത്. 16-ാം വയസ്സില്‍ ടീമിനുവേണ്ടി അരങ്ങേറി. അതിനുശേഷം ഇതുവരെ, ബാഴ്‌സലോണയെ ഉന്നതികളിലേക്ക് നയിക്കുകയും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബായി ബാഴ്‌സ വളരുകയും ചെയ്തു

lionel messi barcelona,ലയണല്‍ മെസ്സി ബാഴ്‌സലോണ, messi to leave barcelona, മെസ്സി ബാഴ്‌സലോണ വിടുന്നു, barcelona champions league defeat, ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് തോല്‍വി,bayern munich, ബയണ്‍ മ്യൂണിക്ക്, barcelona defence, ബാഴ്‌സലോണ പ്രതിരോധം, barcelona, barcelona football, ബാഴ്‌സലോണ, iemalayalam, ഐഇമലയാളം

Lionel Messi: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയണ്‍ മ്യൂണിക്കിനോട് 2-8 എന്ന സ്‌കോറിന് ബാഴ്‌സലോണ ദയനീയ പരാജയമേറ്റു വാങ്ങി പത്ത് ദിവസങ്ങള്‍ക്കുശേഷം ലയണല്‍ മെസി ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് മാനേജ്‌മെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. 2021 മെയ് മാസത്തില്‍ ക്ലബുമായുള്ള കരാര്‍ അവസാനിച്ച മെസി ചൊവ്വാഴ്ച രാത്രി സന്ദേശം അധികൃതര്‍ക്ക് ഫാക്‌സ് ചെയ്തുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബുമായുള്ള കരാറിലെ ഒരു അപൂര്‍വ വകുപ്പ് ഉപയോഗിച്ച് പെട്ടെന്ന് തന്നെ വിടുതല്‍ നല്‍കണമെന്നാണ് മെസിയുടെ ആവശ്യം. ഈ വകുപ്പ് മെസിയുടെ വിടുതല്‍ എളുപ്പത്തില്‍ ആക്കുന്ന ഒന്നാണ്.

ഈ ആഴ്ച അവസാനം നടത്തേണ്ട കോവിഡ്-19 പരിശോധനയ്ക്ക് തയ്യാറല്ലെന്നും മെസി ടീമിനെ അറിയിച്ചു. അടുത്ത സീസണിലേക്കുള്ള പരിശീലനം പുനരാരംഭിക്കുന്നതിന് എല്ലാ ക്ലബുകളും നിയമപരമായി ഈ പരിശോധന താരങ്ങള്‍ക്ക് നടപ്പിലാക്കണം.

13-ാം വയസ്സിലാണ് മെസ്സി ബാഴ്‌സലോണയില്‍ ചേര്‍ന്നത്. 16-ാം വയസ്സില്‍ ടീമിനുവേണ്ടി അരങ്ങേറി. അതിനുശേഷം ഇതുവരെ, ബാഴ്‌സലോണയെ ഉന്നതികളിലേക്ക് നയിക്കുകയും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബായി ബാഴ്‌സ വളരുകയും ചെയ്തു.

മെസി പ്രയോഗിച്ച വകുപ്പ് ഏതാണ്?

ഓരോ സീസണിന്റേയും അവസാനം ഏകപക്ഷീയമായി ക്ലബ് വിടാന്‍ മെസിയെ അനുവദിക്കുന്ന വകുപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പുറത്ത് വന്നത്.

Read Also: മെസി സിറ്റിയിലേക്കോ? കരാറിലെത്താൻ സാധ്യതകൾ പരിശോധിച്ച് പ്രീമിയർ ലീഗ് ക്ലബ്ബ്

മെസിയെ മറ്റു ടീമുകള്‍ ഏറ്റെടുക്കണമെങ്കില്‍ (ബൈയൗട്ട്) വലിയ തുക നല്‍കണം. അത് മിക്ക ടീമുകള്‍ക്കും സാധിക്കില്ലെന്നത് കാരമാണ് ഈ വകുപ്പ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, മെസിയുടെ തീരുമാനം മെയ് 31-നോ അതിന് മുമ്പോ ക്ലബിനെ അറിയിക്കണം. അന്നേ ദിവസമാണ് ലോകമെമ്പാടും ഫുട്‌ബോള്‍ താരങ്ങളും ക്ലബുകളും തമ്മിലെ കരാറുകള്‍ അവസാനിക്കുന്നത്. ഒരു സീസണിന്റെ അവസാനവും അന്നാണ്.

മെയ് 31 ആണ് അവസാന തിയതിയെങ്കില്‍ മെസി എന്തുകൊണ്ട് ഇപ്പോള്‍ വകുപ്പ് പ്രയോഗിക്കുന്നു?

നിലവിലെ കോവിഡ്-19 സാഹചര്യം മൂലമാണ് ഇതെന്ന് സ്പാനിഷ് സ്‌പോര്‍ട്‌സ് ദിന പത്രമായ മാര്‍ക്ക പറയുന്നു. ഈ സാഹചര്യം എല്ലാ കരാറുകളേയും ബാധിച്ചിട്ടുണ്ട്.

മഹാമാരി മൂലം ഈ വര്‍ഷം ഫുട്ബാള്‍ സീസണ്‍ മെയ് 31-ന് അവസാനിച്ചില്ല. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ ആയിരുന്നു മുന്നില്‍. ലീഗ് പിന്നീട് റദ്ദാക്കി. ചാമ്പ്യന്‍സ് ലീഗ് പോരാട്ടം തുടരുന്നു. ഈ ലീഗില്‍ ബാഴ്‌സ നാപ്പോളിയുമായി 1-1 എന്ന സ്‌കോറിന് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം സമനിലയില്‍ പിരിഞ്ഞു. ഇപ്പോള്‍ സീസണ്‍ ഔദ്യോഗികമായി അവസാനിച്ചു. അതിനാല്‍, മെസ്സി ആ വകുപ്പ് എടുത്ത് പ്രയോഗിച്ചു.

ബാഴ്‌സലോണ അത് അംഗീകരിക്കുമോ?

മെസ്സിയുടെ അഭ്യര്‍ത്ഥന ലഭിച്ചുവെന്ന് ബാഴ്‌സലോണ സ്ഥിരീകരിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും, മെസ്സിയുടെ വൈകിയുള്ള അഭ്യര്‍ത്ഥനയുടെ നിയമ സാധുത ക്ലബ് പരിശോധിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെസ്സിയുടെ അഭ്യര്‍ത്ഥന ക്ലബ് അംഗീകരിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?

ഈ സാഹചര്യത്തില്‍, ട്രാന്‍സ്ഫര്‍ അപേക്ഷ നല്‍കാനുള്ള അവസരം മെസ്സിക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനുമായി സംസാരിച്ചിരുന്നുവെന്ന് മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ മനസ്സിലുള്ളത് പരിശീലകനുമായി പങ്കുവച്ചുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു ക്ലബിലേക്ക് പോകണമെന്ന് മെസ്സി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ കരാറിലെ ബൈയൗട്ട് വകുപ്പ് പ്രസക്തമാകും.

Read Also: ബാഴ്‌സലോണയില്‍ ലൂയി സുവാരസിന്റെ സ്ഥാനം ത്രിശങ്കുവില്‍

ഫുട്‌ബോളില്‍ ബൈയൗട്ട് വകുപ്പ് പ്രകാരം കളിക്കാരനുള്ള ക്ലബിന് ഒരു വില തീരുമാനിക്കാം. ട്രാന്‍സ്ഫര്‍ ലേലത്തില്‍ മറ്റൊരു ടീം ഈ വില പറഞ്ഞാല്‍ ആദ്യത്തെ ക്ലബ് കളിക്കാരനെ വിട്ടുനല്‍കണം. മെസ്സിയുടെ കാര്യത്തില്‍ 700 മില്ല്യണ്‍ യൂറോ ആണ് മെസിയെ വിട്ടു നല്‍കുന്നതിനായി ബാഴ്‌സ തീരുമാനിച്ചിരിക്കുന്ന തുക. അതായത്, മറ്റൊരു ടീം ഈ തുക നല്‍കാന്‍ തയ്യാറായാല്‍ താരത്തെ വില്‍ക്കാന്‍ ബാഴ്‌സലോണ നിയമപരമായി ബാധ്യസ്ഥരാണ്.

മെസ്സിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ ഏതെങ്കിലും ടീം തയ്യാറാകുമോ?

മെസ്സിയെ വാങ്ങാന്‍ മാഞ്ചസ്റ്റര്‍ ക്ലബുകള്‍- സിറ്റിയും യുണൈറ്റഡും- താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് സ്പാനിഷ്, ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗള്‍ഫുകാരായ ഉടമകളുള്ള സിറ്റിയുടെ കൈയില്‍ പണമുണ്ട്. എന്നാല്‍, മെസ്സിയുടെ ഏറ്റവും മികച്ച കാലങ്ങളില്‍ പരിശീലകനായ പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ വീണ്ടും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമെന്നാണ് അര്‍ത്ഥം.

ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനും മെസ്സിക്കു വേണ്ടി രംഗത്തുണ്ട്. ഏതാനും സീസണുകള്‍ക്ക് മുമ്പ് മെസ്സിയുടെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ നീക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്. മെസ്സി റിയല്‍ മാഡ്രിഡ് വിട്ട് യുവന്റസില്‍ ചേര്‍ന്നിരുന്നു.

എന്തുകൊണ്ടാണ് മെസ്സി ബാഴ്‌സലോണ വിടാന്‍ ആഗ്രഹിക്കുന്നത്?

ക്ലബ് മാനേജ്‌മെന്റിന് പ്രത്യേകിച്ച് പ്രസിഡന്റ് ജോസപ് ബര്‍ത്തോമ്യുവിന് മെസ്സിയില്‍ താല്‍പര്യം കുറയുന്നതായി ഏറെ നാളായി വാര്‍ത്തകള്‍ വന്നിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അനവധി പ്രധാനപ്പെട്ട കളിക്കാരെ ക്ലബ് വിട്ടു പോകാന്‍ മാനേജ്‌മെന്റ് അനുവദിച്ചതില്‍ മെസ്സി അസംതൃപ്തനാണ്. ബ്രസീലിയന്‍ താരം നെയ്മര്‍ അടക്കമുള്ളവരെ ക്ലബ് വിറ്റിരുന്നു. നെയ്മറെ ഫ്രാന്‍സിലെ പാരിസ് സെയ്ന്റ് ജെര്‍മെയിനാണ് വിറ്റത്. കഴിഞ്ഞ സീസണില്‍ നെയ്മറെ തിരിച്ചു കൊണ്ടുവരാന്‍ മെസ്സി ക്ലബ് മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍, കരാര്‍ ഒപ്പിട്ടില്ല.

ബര്‍തോമ്യുവിനെ പ്രശംസിക്കുന്നതിന് ക്ലബ് ഒരു സോഷ്യല്‍ മീഡിയ കമ്പനിയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്തയും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. അതേസമയം, മെസി, ജെറാര്‍ഡ് പിക്വു, മുന്‍ മാനേജര്‍ ഗാര്‍ഡിയോള എന്നിവരെ വിലകുറച്ചു കാണുകയും ചെയ്തു.

Read Also: മെസ്സി വരികയാണെങ്കിൽ പിഎസ്‌ജി അദ്ദേഹത്തെ സ്വാഗതം ചെയ്യും: തോമസ് തുഷൽ

മഹാമാരിയെ തുടര്‍ന്ന് ശമ്പളം കുറയ്ക്കുന്നതിന് ബാഴ്‌സ് ബോര്‍ഡും കളിക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം വര്‍ദ്ധിച്ചു. ചരിത്രത്തില്‍ ആദ്യമായി മെസ്സി മാനേജ്‌മെന്റിന് എതിരെ സംസാരിച്ചു. കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന് എതിരായ മത്സരത്തിലെ ദയനീയ തോല്‍വി പൊട്ടിത്തെറിയിലേക്ക് നയിച്ചു. ഇതേതുടര്‍ന്ന്, ടീമില്‍ അഴിച്ചു പണി ആവശ്യമുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

മെസ്സിയുടെ ഉയര്‍ന്ന ശമ്പളമാണ് ബാഴ്‌സയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണമെന്ന അഭിപ്രായവും ഉണ്ട്. അദ്ദേഹത്തിന്റെ ശമ്പളം ക്ലബിന്റെ സാമ്പത്തികത്തെ രൂക്ഷമായി ബാധിക്കുന്നു.

ട്രാന്‍സ്ഫര്‍ നടക്കുമോ?

അതൊരു മില്ല്യണ്‍ ഡോളര്‍ ചോദ്യമാണ്. ബാഴ്‌സയോട് മെസ്സി വിട പറയുമെന്ന അവസ്ഥ മുമ്പ് പലതവണ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായിട്ടാണ് ഔദ്യോഗികമായി മെസ്സി ആവശ്യപ്പെട്ടുവെന്ന് മാനേജ്‌മെന്റ് സമ്മതിക്കുന്നത്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബര്‍ത്തോമ്യു ടീമിന് പുറത്തേക്ക് പോകുമെന്നും പറയപ്പെടുന്നു.

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മെസ്സി വിരമിച്ചിരുന്നുവെന്നതും ഓര്‍ക്കണം. എന്നാല്‍, ഫെഡറേഷനില്‍ മാറ്റം വന്നപ്പോള്‍ അദ്ദേഹം അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരിച്ചു വന്നു.

Read in English: The clause that Lionel Messi has triggered to leave Barcelona

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: The clause that lionel messi has triggered to leave barcelona

Next Story
വിവാദ മനുഷ്യ ദൈവം നിത്യാനന്ദയുടെ ‘കേന്ദ്ര ബാങ്കും നാണയവും’; നിങ്ങളറിയേണ്ട കാര്യങ്ങള്‍nithyananda, നിത്യാനന്ദ, swami nithyananda, സ്വാമി നിത്യാനന്ദ, nithyananda country, നിത്യാനന്ദ രാജ്യം, kailasa, കൈലാസം, reserve bank of kailasa, റിസര്‍വ് ബാങ്ക് കൈലാസം,indian express, iemalayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com