കൊറോണ വൈറസിനൊപ്പം ജീവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുംബൈ പോലുള്ള നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയില്‍ സ്ഥലമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത

tips for corona patients, കൊറോണ രോഗികള്‍ക്കുള്ള ടിപുകള്‍, coronavirus recovery, ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍, കൊറോണ വൈറസ്‌, home quarantine, ഹോം ക്വാറന്റൈനിലെ രോഗികള്‍ ചെയ്യേണ്ടത്‌, home quarantine guidelines, home quarantine rules, institutional quarantine, covid india tracker, indian express

കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും അത്യാവശ്യമുള്ള രോഗികളെ മാത്രം ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. മുംബൈ പോലുള്ള നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ ആശുപത്രിയില്‍ സ്ഥലമില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.

ഹോം ക്വാറന്റൈന്‍ എന്നാല്‍ നിങ്ങളുടെ വീട്ടില്‍ തന്നെ കഴിയുകയും ക്വാറന്റൈന്‍ കാലയളവ് കഴിയാന്‍ വേണ്ടി കാത്തിരിക്കുകയുമല്ല വേണ്ടത്. വീട്ടിലെ മറ്റുള്ളവരെ സംരക്ഷിക്കുമ്പോള്‍ തന്നെ ഇക്കാലയളവില്‍ ചെയ്യുന്ന ചില നല്ല കാര്യങ്ങള്‍ രോഗം ഭേദമാകുന്നത് വേഗമാക്കും. ശരിയായ ഭക്ഷണശീലം, എട്ട് മണിക്കൂര്‍ ഉറക്കം, മതിയായ അളവില്‍ വെള്ളം കുടിക്കുന്നത്, പോസിറ്റീവ് മനോഭാവം എന്നിവ രോഗ സൗഖ്യത്തെ സഹായിക്കും.

നീണ്ട ക്വാറന്റൈന്‍ കാലയളവ്

രോഗബാധിതര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് പൊതുവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വീട്ടിലായാലും സ്ഥാപന ക്വാറന്റൈനായാലും രോഗം ഭേദമാകുന്നതിന് രോഗിക്ക് കുറച്ചു കൂടി സമയം നല്‍കുന്നത് നല്ലതാണ്. 28 ദിവസം ക്വാറന്റൈന്‍ ചെയ്യുന്നതാണ് നല്ലത്. കാരണം, രോഗം ഭേദമാക്കുക മാത്രമല്ല, കുടുംബത്തെയും രോഗിയെ ശുശ്രൂഷിക്കുന്നവരേയും സമൂഹത്തേയും സുരക്ഷിതമാക്കും. സ്ഥാപന ക്വാറന്റൈനില്‍ ആണെങ്കില്‍ കൂടി അവരെ വിട്ടയച്ചശേഷം വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യണം. രണ്ടിടത്തും ഒരേ നിബന്ധനകള്‍ പാലിക്കണം.

Read Also: ലോക്ക്ഡൗൺ കുട്ടികളിലെ ഭക്ഷണ ശീലത്തെയും ഉറക്കത്തെയും മോശമായി ബാധിച്ചുവെന്ന് പഠനം

55 വയസ്സിന് മുകളിലുള്ളവരും അതിരക്തസമ്മര്‍ദ്ദം, വണ്ണം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ എന്നിവ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകളോ സ്റ്റിറോയ്ഡുകളോ കഴിക്കുന്നവരും ആയ അപകട സാധ്യത കൂടിയ വ്യക്തികള്‍ക്ക് ആരോഗ്യ വിദഗ്ദ്ധരുമായി സംസാരിച്ചശേഷം പ്രത്യേക ശ്രദ്ധ നല്‍കണം. ഈ രോഗികളില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ സ്ഥിരമായി നോക്കുന്നത് പ്രധാനമാണ്. മറ്റു രോഗികളിലും ഇത് പ്രധാനപ്പെട്ടതാണ്.

ആളുകള്‍ ഒരു പള്‍സ് ഓക്‌സിമീറ്റര്‍ വീട്ടില്‍ സൂക്ഷിക്കുകയും ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ പതിവായി നോക്കുകയും വേണം. 92 ശതമാനത്തിന് താഴേക്ക് ഇത് കുറയുകയാണെങ്കിലും ശ്വാസംമുട്ടുന്നുവെന്ന് രോഗി പരാതി പറയുമ്പോഴും മെഡിക്കല്‍ ഉപദേശം തേടണം.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന എന്തും സഹായകരമാണ്. അത് ശീലമാക്കണം. കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് രോഗിയെ സഹായിക്കും. മഴക്കാലമായതിനാല്‍ ഫാസ്റ്റ് ഫുഡും ഐസ് ക്രീമും ഉപയോഗിക്കരുത്. അവ തൊണ്ടയില്‍ പ്രശ്‌നങ്ങളുണ്ടാക്കും. മദ്യ ഉപയോഗവും നിയന്ത്രിക്കണം. ധാരാളം മദ്യം കുടിച്ചാല്‍ രോഗ പ്രതിരോധ ശേഷി കുറയ്ക്കും. യോഗയും ചെറിയ അഭ്യാസങ്ങളും നല്ലതാണ്.

സാധാരണ നിലയിലെ ഇസിജിയുള്ള രോഗികള്‍ക്ക് അഞ്ച് ദിവസം ഹൈഡ്രോക്‌സിക്ലോറോക്വിനൈന്‍ (എച്ച് സി ക്യു), അസിത്രോമൈസിന്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, സിങ്ക് സപ്ലിമെന്റുകള്‍ എന്നിവ നല്‍കാം. ബദല്‍ മരുന്നുകളില്‍ വിശ്വസിക്കുന്നവര്‍ ആയുര്‍വേദ, ഹോമിയോപതി വിദഗ്ദ്ധരുടെ ഉപദേശം തേടണം. എന്നിരുന്നാലും അപകട സാധ്യത കൂടിയ സംഘത്തിലെ ആളുകളും മരണ കാരണമായേക്കാവുന്ന രോഗങ്ങളുള്ളവരും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരും അവ ഒഴിവാക്കണം.

കുടുംബവും രോഗിയെ ശുശ്രൂഷിക്കുന്നവരും

രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ശുശ്രൂഷകരും കുടുംബാംഗങ്ങളും സ്വന്തം സുരക്ഷ നോക്കണമെന്നത് അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. വൈറസ് ബാധിക്കാതെ നോക്കണം. ഐസിഎംആര്‍ പ്രോട്ടോക്കോള്‍ പ്രകാരവും ഡോക്ടറുടെ ഉപദേശപ്രകാരവും അവര്‍ മൂന്നാഴ്ച്ചത്തേക്ക് ഓരോ ആഴ്ചയിലും എച്ച് സി ക്യു കഴിക്കണം. എച്ച് സി ക്യു ഒരു നല്ല രോഗ പ്രതിരോധമായി വര്‍ത്തിക്കും. ആശുപത്രികളില്‍ കോവിഡ്-19 രോഗികളെ കൈകാര്യം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇത് കഴിക്കണം.

Read Also: അതിരപ്പിള്ളി പദ്ധതി: ഉദ്യോഗസ്ഥര്‍ക്ക് കൊയ്ത്തിന്, എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ല: ബിനോയ് വിശ്വം

രോഗലക്ഷണമില്ലാത്ത രോഗികളും വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്നത് ഓര്‍ക്കുക. അതിനാല്‍, കുടുംബാംഗങ്ങളും ശുശ്രൂഷകരും സാമൂഹിക അകലം പാലിക്കണം. കുടുംബാംഗങ്ങള്‍ ആഹാരം കഴിക്കുന്ന പാത്രത്തില്‍ തന്നെ രോഗിക്കും ആഹാരം നല്‍കരുത്. ഭക്ഷണം കഴിച്ചശേഷം നശിപ്പിച്ച് കളയാവുന്ന പാത്രങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാകും.

വൈറസ് ബാധയുണ്ടായി പത്താം ദിവസം കഴിഞ്ഞശേഷമേ വൈറസ് രോഗിയുടെ ശരീരത്തില്‍ വംശവര്‍ദ്ധനവ് നടത്തുന്നത് അവസാനിപ്പിക്കുകയുള്ളൂ. അതുവരെ അത് എളുപ്പത്തില്‍ പടരും. അതിനാലാണ് പത്ത് ദിവസത്തിനുശേഷം രോഗിയെ ഡിസ് ചാര്‍ജ് ചെയ്യുന്നത്. എങ്കിലും ഭീഷണി പെട്ടെന്ന് ഒഴിയില്ല. രോഗബാധയുണ്ടായശേഷം രണ്ടാമത്തെ ആഴ്ചയിലും ഹോം ക്വാറന്റൈനിലുള്ള രോഗിയെ പതിവായി പരിശോധിക്കണം. ഓക്‌സിജന്റെ അളവില്‍ അസാധാരണമായ വ്യതിയാനം വന്നാല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം തേടണം.

ആശങ്കപ്പെടേണ്ടതില്ല

നിരീക്ഷിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകം ഓക്‌സിജന്റെ അളവാണ്. വിപണിയില്‍ ലഭിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ ഇത് പരിശോധിക്കുന്നതിന് നല്ലതാണ്. രോഗം കണ്ടെത്തി 14 ദിവസം വരെയെങ്കിലും ദിവസവും ഓക്‌സിജന്റെ അളവ് നിരീക്ഷിക്കണം. ആറ് മിനിട്ട് ചെറുതായി നടന്നശേഷമാണ് ഓക്‌സിജന്റെ അളവ് പരിശോധിക്കേണ്ടത്. അതൊരു നല്ല പരിശോധനയാണ്. നടത്തത്തിനുശേഷം ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 92-ന് താഴേക്ക് കുറഞ്ഞാല്‍ രോഗിക്ക് മെഡിക്കല്‍ ശ്രദ്ധ ആവശ്യമാണ്. കൃത്രിമ ശ്വാസം നല്‍കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം.

Read Also: കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ; ഇന്ത്യയ്ക്ക് ആശ്വാസമായി കണക്കുകൾ

ഇത് സ്മാര്‍ട്ട് വൈറസാണ്. എങ്കിലും വാക്‌സിന്‍ കണ്ടെത്തുന്നതുവരെ അകറ്റി നിര്‍ത്തുന്നതിന് ഫലപ്രദമായി കഴിയും. ആ സമയം കൊണ്ട് നമുക്ക് വൈറസിനൊപ്പം ജീവിക്കാനും പഠിക്കണം. പേടിക്കണ്ട, ജാഗ്രത മതി എന്നതാണ് പ്രധാനം. മിക്ക കേസുകളിലും ഐസോലേഷനും ക്വാറന്റൈനും കുറച്ച് രോഗവുമായി രോഗി തന്നെ അതിനെ കൈകാര്യം ചെയ്യണം. എങ്കിലും മികച്ച മാനസിക, വൈകാരിക ആരോഗ്യ സഹായങ്ങള്‍ പെട്ടെന്ന് രോഗം ഭേദമാക്കാന്‍ സഹായിക്കും. അതിനാല്‍ പേടിയെ ഒഴിവാക്കുക.

മുംബൈയിലെ ഇന്ത്യന്‍ കോളെജ് ഓഫ് ഫിസിഷ്യന്‍സിലെ ഡീനും എന്‍ഡോക്രൈനോളജിസ്റ്റുമായ ഡോക്ടര്‍ ശശാങ്ക് ജോഷി അനുരാധ മസ്‌കരാനസിനോട് പറഞ്ഞത്.

Read in English: An Expert Explains: The best practices for home quarantine of Covid-19 patients

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: The best practices for home quarantine of covid 19 patients

The moderation of comments is automated and not cleared manually by malayalam.indianexpress.com