കർക്കിടകം ഇങ്ങെത്തി, പക്ഷേ കാലവർഷം എവിടെ പോയി

ജൂലൈ അവസാനിക്കുന്നതിനു മുൻപായി കാലവർഷം രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും എത്തും

monsoon, ie malayalam

ഈ വർഷം മൺസൂൺ എങ്ങനെ പുരോഗമിക്കുന്നു, എപ്പോൾ രാജ്യം മുഴുവൻ എത്തും?

അടുത്തിടെവരെ വളരെ സജീവമായി നിന്നശേഷം, തെക്കു പടിഞ്ഞാറൻ കാലവർഷം ഇപ്പോൾ ഹിമാലയൻ താഴ്‌വരയിലേക്ക് നീങ്ങിയിരിക്കുന്നു. ഇതുമൂലം രാജ്യത്തിന്റെ വടക്ക്, വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായി മഴ ലഭിച്ചു. ഉത്തർപ്രദേശിലും ബിഹാറിലും ഡൽഹിയിലെ ചില പ്രദേശങ്ങളിലും നല്ല രീതിയിൽ മഴ ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ ആഴ്ചയിൽ കേരളം, തെക്കൻ ഉപദ്വീപിലെ പ്രദേശങ്ങൾ, പടിഞ്ഞാറൻ തീരങ്ങൾ എന്നിവിടങ്ങളിൽ മഴ പെയ്യുമെന്നാണ് പുതിയ മൺസൂൺ പ്രതീക്ഷ നൽകുന്നത്. അടുത്ത ഏതാനും ദിവസം കാലവർഷം ദുർബലപ്പെടുമെങ്കിലും, ജൂലൈ 25 ഓടെ രൂപപ്പെടുന്ന ന്യൂനമർദം കാലവർഷം ശക്തിപ്പെടാൻ സഹായകമായേക്കും. ഈ ഏറ്റക്കുറച്ചിലുകൾ മൺസൂണിന്റെ ഭാഗമായതിനാൽ വിഷമിക്കേണ്ടതില്ല.

എന്നിരുന്നാലും, ഈ സീസണിലെ പ്രശ്നം കാലതാമസം നേരിട്ടതാണ് (ആരംഭം) അതിന്റെ ഫലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാലവർഷം കേരളത്തിൽ വൈകിയേക്കുമെന്ന് കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നു, ഇതനുസരിച്ച് കൃഷിയും വൈകി ഇറക്കുമെന്ന് കർഷകരും അറിയിച്ചു. വായു ചുഴലിക്കാറ്റ് ദുർബലപ്പെട്ടതോടെ, കാലവർഷത്തിന്റെ പുരോഗതിയെയും മന്ദഗതിയിലാക്കി. പക്ഷേ ഇപ്പോൾ ഘടനയിൽ മാറ്റംവന്നു, കാലവർഷം രാജ്യത്തിന്റെ പല ഭാഗത്തും വരവറിയിച്ചു. ഹരിയാനയിലെയും പഞ്ചാബിലെയും ഒട്ടുമിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച കാലവർഷം എത്തി. എന്നാൽ പടിഞ്ഞാറൻ രാജസ്ഥാനിലെ വളരെ ചെറിയൊരു പ്രദേശം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇവിടെ കാലവർഷം എത്താൻ ഏതാനും ദിവസം കൂടി വേണ്ടിവരും. ജൂലൈ അവസാനിക്കുന്നതിനു മുൻപായി കാലവർഷം രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിലും എത്തും.

monsoon, ie malayalam

വർഷങ്ങളായി മഴക്കാലത്ത് കാണപ്പെടുന്ന ശ്രദ്ധേയമായ വ്യതിയാനങ്ങൾ എന്തൊക്കെയാണ്?

കഴിഞ്ഞ 150 വർഷത്തെ ലഭ്യമായ മഴയുടെ കണക്കനുസരിച്ച്, രാജ്യത്താകമാനം ലഭിച്ച മഴയുടെ അളവിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. എന്നാൽ ചില പ്രദേശങ്ങളിൽ വളരെയധികം വ്യത്യാസം വന്നിട്ടുണ്ട്. എന്നിരുന്നാലും, തെക്കുപടിഞ്ഞാറൻ മൺസൂൺ വളരെ ശക്തമായ ഒരു പ്രതിഭാസമാണ്, അത് സീസണിനുള്ളിൽ തന്നെ വലിയ വ്യതിയാനങ്ങൾക്ക് വിധേയമാകുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിലെ രാജ്യത്തെ മൊത്തം മഴയുടെ അളവ് പരിശോധിച്ചാൽ, കൂടുതൽ വർഷങ്ങളിലും മഴയുടെ അളവ് എൽപിഎയുടെ (ദീർഘകാല ശരാശരി) 100 ശതമാനത്തിൽ താഴെയാണ്. ഒന്നോ രണ്ടോ വർഷങ്ങളിൽ സാധാരണ നിലയിലായിരുന്നു. ഈ പ്രവണത അടുത്ത ഏതാനും വർഷം കൂടി തുടർന്നേക്കും. ഇതിനു കാരണം ഇപ്പോൾ നമ്മൾ കടന്നുപോകുന്നത് ദുർബലമായ മൺസൂൺ കാലഘട്ടത്തിലൂടെയെന്നതാണ് (30 വർഷത്തെ കാലയളവ്). സമുദ്രങ്ങളിലെ വ്യതിയാനങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്, അവ വലിയ അളവിലുള്ള വ്യതിയാനങ്ങളാണ്, പ്രധാനമായും മഴക്കാലത്ത്, പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളിൽ നിന്ന് വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുറഞ്ഞ മൺസൂൺ കാലഘട്ടത്തിൽനിന്ന് പോസിറ്റീവ് യുഗത്തിലേക്ക് 10-15 വർഷങ്ങൾക്കു മുൻപേ മാറേണ്ടതായിരുന്നു, പക്ഷേ അത് ഇതുവരെ സംഭവിച്ചിട്ടില്ല. ഇതിന്റെ കാരണമെന്താണെന്ന് ശാസ്ത്രജ്ഞർ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഇതിനർത്ഥം സാധാരണയുള്ളതിനേക്കാൾ അൽപം താഴെ മൊത്തത്തില മഴയുടെ അളവ് നമ്മൾ പ്രതീക്ഷിക്കണം എന്നാണ്. ഇത് ഒരു തരത്തിലുള്ള വരൾച്ചയെയും സൂചിപ്പിക്കുന്നില്ലെങ്കിലും, രാജ്യത്തെ ആകെ മഴയുടെ അളവ് എൽപിഎയുടെ 95 നും 97 നും ശതമാനത്തിൽ ആയിരിക്കണമെന്നാണ്. എന്നിരുന്നാലും പോസിറ്റീവ് കാലഘട്ടത്തിലേക്കുളള മാറ്റം എപ്പോൾ സംഭവിക്കുമെന്ന് ഇപ്പോഴും അറിയില്ല.

വരാനിരിക്കുന്ന ഇന്റർ‌ഗവൺ‌മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേയ്ഞ്ച് (ഐ‌പി‌സി‌സി) റിപ്പോർട്ടിനായി ഇന്ത്യയുടെ പ്രവർത്തനം എങ്ങനെ പുരോഗമിക്കുന്നു?

ഈ റിപ്പോർട്ടിന് സംഭാവന ചെയ്യുന്നതിനുള്ള എല്ലാ ശ്രമങ്ങളും നന്നായി നടക്കുന്നുണ്ട്. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്ററോളജി (IITM), കാലാവസ്ഥാ വ്യതിയാന ഗവേഷണ കേന്ദ്രത്തിലെ (CCCR) ശാസ്ത്രജ്ഞരും ഇതിനായി ഒരു മാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രാദേശിക വിലയിരുത്തലുകൾ അടങ്ങിയ റിപ്പോർട്ട് ഐഐടിഎം തയ്യാറാക്കുന്നുണ്ട്. ഈ വർഷം അവസാനം ഇത് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിലെ സവിശേഷതകളും മൂല്യനിർണയവും അടങ്ങിയ ഐപിസിസി റിപ്പോർട്ട് 2021 നും 22 നും ഇടയ്ക്ക് പുറത്തിറക്കിയേക്കും. അതേസമയം, ഐപിസിസി റിപ്പോർട്ടിൽ പ്രാദേശിക തലത്തിലുള്ള വിശകലനങ്ങളൊന്നും ഉൾക്കൊള്ളിച്ചിട്ടില്ല, ഇന്ത്യ ഇത് നൽകാനാണ് ലക്ഷ്യമിടുന്നത്. നമ്മൾ പ്രധാനമായും ശ്രദ്ധ വയ്ക്കുന്നത് ഉഷ്ണ തരംഗം, ശീത തരംഗം, എയ്റോസോൾസ് എന്നിവയുടെ സ്വാധീനം, ദക്ഷിണേഷ്യയിലെ ജനങ്ങളെ ബാധിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, പ്രധാനമായും ഇന്ത്യക്ക് പ്രാധാന്യം നൽകിക്കൊണ്ടുളളവയെയാണ്.

monsoon, ie malayalam

പ്രവചന ശേഷി വർധിപ്പിക്കുന്നതിന് ഇന്ത്യക്ക് ആവശ്യമായ അടുത്ത സാങ്കേതിക കുതിച്ചുചാട്ടം എന്താണ്?

ഓരോ 12 കിലോമീറ്ററും വിവരം ലഭിക്കുന്ന ഗ്ലോബൽ മോഡലായ 12-കിലോമീറ്റർ ഗ്രിഡ് സൈസിലാണ് ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നത്. ഇത് ഏറ്റവും ഉയർന്ന റെസല്യൂഷൻ എൻസെംബിൾ സിസ്റ്റമാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മോഡലാണ് ഇന്ത്യയിലുള്ളത്. 16 കിലോമീറ്റർ റെസല്യൂഷൻ വാഗ്‌ദാനം ചെയ്യുന്ന യൂറോപ്യൻ സെന്ററിന്റെ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ്സ് (ECMWF) ആണ് ലോകത്തിലെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ മോഡലുകളും ഉയർന്ന റെസല്യൂഷൻ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പ്രാദേശിക തലത്തിൽ 4 കിലോമീറ്റർ പരിധിയിൽ കാലാവസ്ഥ വിവരങ്ങൾ നൽകുന്ന മോഡലുകൾ പ്രവർത്തിക്കുന്നുണ്ട്, നഗരപരിധിയിൽ ഇത് വീണ്ടും കുറയും. 330 മീറ്റർ ചുറ്റളവിൽ കാലാവസ്ഥ വിവരങ്ങൾ നൽകുന്നവയുമുണ്ട്. ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളം, ന്യൂഡൽഹി എന്നിവിടങ്ങളിൽ പ്രധാനമായും മൂടൽ മഞ്ഞ് പ്രവചനത്തിന് ഇവയാണ് ഉപയോഗിക്കുന്നത്. കാലാവസ്ഥ പ്രവനം മെച്ചപ്പെടുത്തുന്നതിന് മികച്ച റെസല്യൂഷൻ ആവശ്യമാണ്, ഇതിനായി മികച്ച കമ്പ്യൂട്ടിങ് സൗകര്യങ്ങൾ ആവശ്യമാണ്.

നിലവിൽ നമ്മുടെ ശ്രമങ്ങളും ചർച്ചകളും കൂടുതൽ ഊർജ കാര്യക്ഷമമായ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിനാണ്. കാരണം, കാലാവസ്ഥാ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിന് ഹൈ പെർഫോമൻസ് കമ്പ്യൂട്ടറുകൾ (HPCs) ആവശ്യമാണ്, ഇതിന്റെ വൈദ്യുതിക്കായി നമ്മൾ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Taking stock of monsoon rain

Next Story
Explained: ജിപിഎസിന് പകരം ഇനി ഇന്ത്യയുടെ സ്വന്തം ‘നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ’ (NavIC)India satellite system, ഇന്ത്യൻ നാവിഗേഷൻ സിസ്റ്റം, NavIC, What is NavIC, ജിപിഎസ്, India GSP, ISRO GPS system, Explained news, Indian Express, ഐഇ മലയാളം, IE malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com