സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും, കോൺഗ്രസും, മുസ്ലീം പുരോഹിതൻ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും (ഐഎസ്എഫ്) ഒരുമിച്ച് ഞായറാഴ്ച കൊൽക്കത്തയിലെ വിശ്വപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടത്തിയ റാലി പുതിയ സഖ്യത്തിന്റെ ശക്തിപ്രകടനമായിരുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള ആദ്യ സംയുക്ത റാലി നടന്നത് .
ബംഗാളിലെ മുഖ്യധാരാ രാഷ്ട്രീയത്തിൽ ഒരു മുസ്ലീം ബദൽ
മുസ്ലിം ജനസംഖ്യ 27 ശതമാനത്തിലധികമാണെങ്കിലും (2011 ലെ സെൻസസ് പ്രകാരം) മുസ്ലിം രാഷ്ട്രീയ സംഘടനകൾക്ക് ഒരിക്കലും സംസ്ഥാനത്ത് വലിയ തിരഞ്ഞെടുപ്പ് വിജയം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത് സംസ്ഥാനത്ത് മുസ്ലീം സ്വത്വരാഷ്ട്രീയത്തിന് മതിയായ ഇടമില്ലായിരുന്നു.
Read More: പശ്ചിമ ബംഗാളിലെ എട്ട് ഘട്ടമായുള്ള തിരഞ്ഞെടുപ്പ് അർത്ഥമാക്കുന്നതെന്ത്?
2011 ൽ പ്രമുഖ മുസ്ലിം മുഖമായ സിദ്ദിഖുള്ള ചൗധരി ജാമിയത്ത് ഉലമ-ഇ-ഹിന്ദിന്റെ ബംഗാൾ ബ്രാഞ്ച് രൂപീകരിച്ച് 2013 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബസിറുത്തിൽ നിന്ന് ബദ്രുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും അദ്ദേഹത്തിന് ലഭിച്ചത് രണ്ട് ശതമാനം വോട്ടുകൾ മാത്രമാണ്. എന്നിരുന്നാലും, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിദ്ദിഖുള്ള ടിഎംസിയുമായി കൈകോർത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചു. പിന്നീട് അദ്ദേഹത്തെ മന്ത്രിയാക്കി. എന്നാൽ അദ്ദേഹത്തിന്റെ സംഘടനയ്ക്ക് മുഖ്യധാരാ രാഷ്ട്രീയത്തിൽ ഒരു ശക്തിയായി മാറാൻ കഴിഞ്ഞില്ല.
ഐ.എസ്.എഫ് ഇടതുപക്ഷവുമായി സഖ്യത്തിലേർപ്പെടുന്നതോടെ സിദ്ദിഖി തന്റെ പാർട്ടിക്ക് ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാക്കി. 40 സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിക്കുന്നതിലൂടെ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ വിജയം നേടാൻ സാധ്യതയുള്ള ആദ്യത്തെ മുസ്ലിം രാഷ്ട്രീയ സംഘടനയായിരിക്കും ഐഎസ്എഫ്.
ഇടതുപക്ഷത്തിന് അനുകൂലമായുള്ള മുസ്ലീം വോട്ടുകളുടെ ഏകീകരണം
ഐ.എസ്.എഫുമായി കൈകോർക്കുന്നതിലൂടെ, സംഘടനയെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സീറ്റുകൾ നേടുന്നതിനും മുസ്ലിം സമുദായത്തിന്റെ ആത്മവിശ്വാസവും പിന്തുണയും നേടാൻ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട്. ബംഗാളിൽ, വലിയൊരു വിഭാഗം മുസ്ലിംകൾ ഇതുവരെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടിട്ടുണ്ട്. പ്രധാനമായും സമുദായത്തിന്റെ ഉന്നമനത്തിനായുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ സമീപനം കാരണമാണത്. എന്നിരുന്നാലും, സമുദായത്തിലെ ഒരു വിഭാഗത്തിന് തൃണമൂലിനോട് ആ വികാരമില്ല. ഭരണകക്ഷി തങ്ങളെ ഒരു വോട്ട് ബാങ്കായി മാത്രമാണ് പരിഗണിക്കുന്നവരെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഈ വികാരം മനസ്സിലാക്കിയ ഐഎസ്എഫ് ഇടതുമുന്നണിയുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചു. ബംഗാളിലെ 34 വർഷത്തെ ഭരണകാലത്ത് മുസ്ലീംകളെ വോട്ട് ബാങ്കായി കണ്ടു എന്ന പേര് ഇടതുപക്ഷം കേൾപിച്ചില്ല എന്നത് കൂടി പരിഗണിച്ചാണ് അത്.
Read More: പുതുച്ചേരിയിൽ സംഭവിച്ചത്; ബിജെപി പ്രയോഗിച്ച രാഷ്ട്രീയ തന്ത്രങ്ങൾ ഇവയെല്ലാം
ഐഎസ്എഫ് ഒരു സഖ്യത്തിലേക്ക് കടന്നതോടെ തൃണമൂലിന് മുസ്ലീം പിന്തുണ കുറയും. 2019 ൽ ഇടതുപക്ഷത്തിന്റെ ഹിന്ദു വോട്ടുകൾ ബിജെപിയിലേക്കും മുസ്ലീം വോട്ടുകൾ തൃണമൂലിലേക്കും നഷ്ടമായിരുനന്. പുതിയ സഖ്യത്തോടെ ഇടതുപക്ഷം മുസ്ലിം വോട്ടുകൾ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കും, അത് തൃണമൂലിനെ ബാധിക്കും.
സഖ്യം കാരണം ബിജെപിക്ക് നേട്ടമുണ്ടോ?
ഇടതുപക്ഷവും ഐഎസ്എഫും തമ്മിലുള്ള സഖ്യം നിലവിൽ വന്നതോടെ ബിജെപി കൂടുതൽ നേട്ടമുണ്ടാക്കും. ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ പീഢന ആരോപണം ബിജെപി ഉന്നയിക്കും. തൃണമൂലിനെതിരെ ഇതിനകം തന്നെ അത്തരം ആരോപണം ബിജെപി ഉന്നയിച്ചിരുന്നു.
Read More: ചെറിയ ഭൂരിപക്ഷംകൊണ്ടൊന്നും കാര്യമില്ല, എംഎൽഎമാരെ ബിജെപി വാങ്ങും; രാഹുൽ ഗാന്ധി
തൃണമൂലിന്റെ മുസ്ലിം പിന്തുണാ അടിത്തറ ഇല്ലാതാക്കാൻ ഇടത് സഖ്യം പരാജയപ്പെട്ടാലും, ബിജെപിക്ക് അനുകൂലമായി ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കപ്പെടാൻ അത് ഇടയാക്കും. സംസ്ഥാനത്തെ അജണ്ട കൂടുതൽ ആക്രമണാത്മകമായി പിന്തുടരാൻ ഈ സംഭവ വികാസം സംഘപരിവാറിനെ സഹായിക്കും. മറുവശത്ത്, ഹിന്ദു ആധിപത്യമുള്ള പ്രദേശങ്ങളിലെ ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുകൾ പ്രധാനമായും ബിജെപിയുടെ അടുത്തേക്ക് മാറും. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ധ്രുവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പിന് കാരണമാകും.
ഇടതുമുന്നണിക്ക് മതേതര ടാഗ് നഷ്ടമാവുന്നു
പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഒരു മതേതര ജനാധിപത്യ പാർട്ടി എന്ന ഖ്യാതി എല്ലായ്പ്പോഴും പുലർത്തിയിരുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇടതുപക്ഷം ഒരിക്കലും ഒരു സമുദായത്തെയും പ്രീണിപ്പിക്കുന്നില്ലെന്നാണ് നേതാക്കൾ വിശ്വസിച്ചിരുന്നത്.
ഇതുവരെ, “മത്സരാധിഷ്ഠിത വർഗീയത” യിൽ ഏർപ്പെടുന്നു എന്ന് പറഞ്ഞ് ടിഎംസിയെയും ബിജെപിയെയും ഇടതുപക്ഷം നിരന്തരം ആക്രമിക്കുകയും മതേതര നിലപാട് സ്ഥാപിക്കുന്നതിൽ അഭിമാനിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പ്രധാനമായും ഒരു മതപാർട്ടിയായ ഐഎസ്എഫിനൊപ്പം നിൽക്കുന്നതിലൂടെ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന് ഒരു മതേതര പാർട്ടി പ്രതിച്ഛായ നഷ്ടപ്പെട്ടതായി തോന്നുന്നു.
Read More: വീണ്ടും പിണറായിയെന്ന് എബിപി ന്യൂസ് – സി വോട്ടർ സർവെ; എൽഡിഎഫ് 91 സീറ്റ് വരെ നേടാം
ദലിതരുടെയും ആദിവാസികളുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും (ഒബിസി) അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനാൽ ഐഎസ്എഫ് ഒരു മത മൗലികവാദ സംഘടനയല്ലെന്ന് ചില ഇടതുപക്ഷ നേതാക്കൾ പറയുന്നുണ്ടെങ്കിലും ഒരു മുസ്ലീം പുരോഹിതൻ രൂപീകരിച്ച പാർട്ടിക്ക് അതിന്റെ മതേതരത്വം സ്ഥാപിക്കാൻ വളരെയധികം മുന്നോട്ട് പോവേണ്ടി വരും. ഐഎസ്എഫുമായി ബന്ധം സ്ഥാപിച്ച് ഇടതുപക്ഷം ഹിന്ദു, മതേതര വോട്ടർമാരുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു.
യുവ നേതാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
പാർട്ടിയുടെ യുവ നേതാക്കൾക്ക്, പ്രത്യേകിച്ച് പശ്ചിമ ബംഗാളിൽ വേണ്ടത്ര പ്രാധാന്യവും എക്സ്പോഷറും നൽകാത്തതിന് ഇടതുമുന്നണി പലപ്പോഴും വിമർശിക്കപ്പെട്ടിരുന്നു. റാലികളിൽ പ്രധാനമായും പ്രാസംഗികരായത് മുതിർന്ന നേതാക്കളായിരുന്നു. എന്നാൽ ഇത്തവണ ഒരു മാറ്റത്തിനായി, പാർട്ടിയുടെ പഴയ ആളുകൾക്കൊപ്പം ഇടം പങ്കിടാൻ ഇടതുപക്ഷം യുവ നേതാക്കളെയും ഇപ്പോൾ പരിഗണിക്കുന്നു. എസ്എഫ്ഐ നേതാവും ജെഎൻയുഎസ്യു പ്രസിഡന്റുമായ ഐഷി ഘോഷ്, ഇടതുപക്ഷ അനുഭാവിയായ നടൻ ബാദ്ഷ മൊയ്ത്ര എന്നിവരെ റാലികളിൽ സംസാരിപ്പിച്ചു. ജനക്കൂട്ടത്തിനിടയിലും, ആയിരക്കണക്കിന് യുവ ഇടതുപക്ഷ പ്രവർത്തകരുടെ സാന്നിധ്യമുണ്ടായി. ഇത് യുവ സഖാക്കളോടുള്ള പാർട്ടിയുടെ കാഴ്ചപ്പാടിലെ മാറ്റത്തെ സൂചിപ്പിക്കുന്നു.
റിപ്പോർട്ട് : ശന്തനു ചൗധരി