scorecardresearch

മുന്നോക്ക സംവരണം; കേസും സുപ്രീം കോടതി പറഞ്ഞതും

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായി കൊണ്ടു വന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രധാന വിധി എത്തിയത്

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായി കൊണ്ടു വന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രധാന വിധി എത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
supreme court, order, mla,mp,right to speech

മുന്നോക്ക സംവരണം നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അംഗീകരിച്ച് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. അഞ്ചംഗ ബെഞ്ചിലെ 3 ജഡ്ജിമാര്‍ ഈ ഭേദഗതിയോട് യോജിച്ചു. ഭേദഗതിയ്‌ക്കെതിരായ ഹര്‍ജികള്‍ ആഗസ്റ്റിലാണ് അഞ്ചംഗ ബെഞ്ചിന് മുന്‍പിലെത്തിയത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിനായി കൊണ്ടു വന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രധാന വിധി എത്തിയത്.

Advertisment

ഭരണഘടനയുടെ 15,16 അനുചേദങ്ങളില്‍ നിന്നാണ് 103-ാം ഭേദഗതി രൂപപ്പെടുത്തിയത്. മറ്റൊരു തരത്തിൽ പറയുകയാണെങ്കില്‍ ഈ ഭേദഗതി മൂലം ഭരണഘടനയില്‍ മാറ്റം വരുത്തുകയും മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ക്വോട്ട നിലവില്‍ വരുകയും ചെയ്തു.

ഈ സംവരണം എവിടെയൊക്കെ?

ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ പ്രാരംഭഘട്ട റിക്രൂട്ട്‌മെന്‌റിലും 10% സംവരണം ലഭ്യമാണ്. സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഈ ഭേദഗതി അധികാരം നല്‍കുന്നു.

സംവരണം വെല്ലുവിളി നേരിട്ടതിന്റെ കാരണങ്ങൾ എന്താണ്?

103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നു എന്ന വാദത്തെ അടിസ്ഥനമാക്കിയായിരുന്നു ആദ്യ വെല്ലുവിളി (challenge) നേരിട്ടത്. കേശവാനന്ദ ഭാരതി കേസില്‍ (1973) സുപ്രീം കോടതി ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ച് അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ചില ഭാഗങ്ങൾ അലംഘനീയമാമെന്നും മാറ്റാന്‍ കഴിയില്ലെന്നും വിധിച്ചു.

Advertisment

സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉറപ്പു നൽകു എന്നത് അടിസ്ഥാന ഘടനയുടെ ഭാഗമാണ്. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ വാഗ്ദാനം ചെയ്തു കൊണ്ട് 103-ാം ഭേദഗതി ഇതിൽ നിന്ന് പിന്മാറുന്നുവെന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ കേസിലെ പ്രാഥമിക വാദം ഉടലെടുത്തത്.

ജഡ്ജിമാര്‍ പറഞ്ഞതെന്ത്?

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല ത്രിവേദി, എസ് ബി പര്‍ദിവാല എന്നിവര്‍ 103-ാം ഭേദഗതി ശരി വച്ചു.

സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നിലെന്നും ആര്‍ട്ടിക്കിള്‍ 15(4),16(4) എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളെ ഒഴിവാക്കിയെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി വിധിച്ചു.

ജസ്റ്റിസ് ബേല ത്രിവേദി ഈ അഭിപ്രായത്തോട് യോജിച്ചു. അസമത്വങ്ങെളെ തുല്യമായി പരിഗണിക്കുന്നത് ഭരണഘടനയുടെ കീഴിലുള്ള സമത്വത്തെ ലംഘിക്കുമെന്നും അവര്‍ വിധിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഒരു പ്രത്യേക വിഭാഗമായി കണക്കാക്കുന്നത് ന്യായമായ ക്ലാസ്സിഫിക്കേഷൻ ആണ് എന്നും അസമത്വങ്ങളെ തുല്യമായി പരിഗണിക്കുന്നത് ഭരണഘടനയുടെ കീഴിലുള്ള സമത്വ തത്വത്തെ ലംഘിക്കുമെന്നും അവർ വിധിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് പിന്നിടുകയാണ്, സമൂഹത്തിന്റെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ട സമയമാണിതെന്ന് ജസ്റ്റിസ് ത്രിവേദി പറഞ്ഞു.

ഈ അഭിപ്രായങ്ങളോടു യോജിച്ച ജസ്റ്റിസ് എസ് ബി പര്‍ദിവാല സംവരണം സ്ഥാപിത താല്‍പര്യങ്ങളിലേയ്ക്ക് നീളരുതെന്നും നിര്‍ദേശിച്ചു.

വിയോജിച്ചവര്‍ ആരൊക്കെ?

സാമ്പത്തിക സംവരണത്തോട് വിയോജിപ്പ് ഇല്ലെന്നും എന്നാല്‍ എസ് സി-എസ് ടി, ഒബിസി വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടന വിരുദ്ധമാണെന്നും ചീഫ്‌ ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് അഭിപ്രായപ്പെട്ടു.

What about the 50 per cent ceiling on quotas?

ക്വാട്ടയിലെ 50 ശതമാനം പരിധിയെ കുറിച്ച്?

50% പരിധിയുടെ അടിസ്ഥാനത്തില്‍ സംവരണം അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്ന് ജസ്റ്റിസ് മഹേശ്വരി പറഞ്ഞു. അൻപത് ശതമാനത്തിന്റെ ലംഘനം അനുവദിക്കുന്നത് കമ്പാർട്ടുമെന്റലൈസേഷനിൽ കലാശിക്കുമെന്നും സമത്വത്തിനുള്ള അവകാശം സംവരണത്തിനുള്ള അവകാശമായി മാറുമെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു.

1992ലെ സുപ്രധാനമായ ഇന്ദ്ര സാഹ്‌നി വിധിയിൽ സംവരണത്തിന്മേലുള്ള 50% പരിധി സുപ്രീം കോടതി ആവർത്തിച്ച് അടിവരയിട്ടതാണ്. പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം നൽകാനുള്ള നിരവധി സംസ്ഥാനങ്ങളുടെ ശ്രമങ്ങൾ അതിന്റെ അടിസ്ഥാനത്തിൽ, പരാജയപ്പെട്ടിട്ടുമുണ്ട്. അവയിൽ പലതും ഇപ്പോൾ വീണ്ടും ഓപ്പൺ ചെയ്യാൻ സാധിക്കും..

സംവരണ വിഭാഗത്തിനെ സര്‍ക്കാര്‍ എങ്ങനെയാണ് നിര്‍വചിക്കുന്നത്?

തൊഴിലിനും പ്രവേശനത്തിനുമുള്ള സംവരണ മാനദണ്ഡം 103-ാം ഭേദഗതിയെ അടിസ്ഥാനമാക്കി 2019 ജനുവരി 31-ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് അറിയിച്ചു. 2019ലെ വിജ്ഞാപനമനുസരിച്ച്, എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും കുടുംബത്തിന്റെ മൊത്ത വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ഒരു വ്യക്തിയെ സംവരണത്തിന്റെ ആനുകൂല്യത്തിനായി പിന്നോക്ക വിഭാഗമായി തിരിച്ചറിയണം. വരുമാനം എന്താണെന്ന് വ്യക്തമാക്കകുകയും ചില കുടുംബങ്ങള്‍ക്ക് മറ്റു ആസ്തികള്‍ ഉണ്ടെങ്കില്‍ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും.

2021 ഒക്ടോബറില്‍, പിജി മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ ഇഡബ്ല്യുഎസിനുള്ള സംവരണം ചോദ്യം ചെയ്യുന്നതിനിടെ സുപ്രീം കോടതി, എങ്ങനെയാണ് 8 ലക്ഷം രൂപ എന്ന പരിധിയില്‍ എത്തിയതെന്ന് സര്‍ക്കാരിനോട് ചോദിച്ചു. വരുമാന മാനദണ്ഡം പുനഃപരിശോധിക്കുമെന്നും ഇതിനായി മൂന്നംഗ സമിതിയെ രൂപീകരിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍, കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുടുംബ വാര്‍ഷിക വരുമാനത്തിന്റെ 8 ലക്ഷം രൂപ പരിധി ഇഡബ്ല്യുഎസ് നിര്‍ണ്ണയിക്കുന്നതിന് ന്യായമാണെന്നും വേണമെങ്കില്‍ നിലനിര്‍ത്താമെന്നും പറഞ്ഞു. വരുമാനം പരിഗണിക്കാതെ, കുടുംബത്തിന് 5 ഏക്കറും അതില്‍ കൂടുതലും കൃഷിഭൂമിയുള്ള വ്യക്തിയെ ഇഡബ്ല്യുഎസില്‍ നിന്നു ഒഴിവാക്കമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: