ആശുപത്രിയിലെ പ്രതലങ്ങളിലൂടെ കോവിഡ്-19-ന് കാരണമായ സാഴ്‌സ്-കോവ്-2 വൈറസ് എങ്ങനെ വ്യാപിക്കുന്നുവെന്ന് കണ്ടെത്താനുള്ള പഠനം നടന്നു. സുരക്ഷയ്ക്കായി ഗവേഷകര്‍ സാഴ്‌സ്-കോവ്-2 വൈറസിനെ ഉപയോഗിച്ചില്ല. പകരം, സസ്യങ്ങളെ ബധിക്കുന്നതും എന്നാല്‍ മനുഷ്യരെ ബാധിക്കാത്തതുമായൊരു വൈറസിന്റെ ഡിഎന്‍എയുടെ കൃത്രിമ പകര്‍പ്പാണ് ഉപയോഗിച്ചത്. കൊറോണവൈറസ് ബാധിച്ച രോഗിയുടെ ശ്വാസകോസ സാമ്പിളുകളില്‍ കാണുന്ന സാഴ്‌സ്-കോവ്-2 വൈറസിന്റെ സാന്ദ്രതയ്ക്ക് സമാനമായ സാമ്പിള്‍ ഒരു മില്ലിലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി.

ഫലം ഒരു ആശുപത്രിയിലെ കിടക്കയുടെ പിടിയില്‍ വച്ച ഈ വൈറസ് ഡിഎന്‍എ 10 മണിക്കൂറുകള്‍ കൊണ്ട് വാര്‍ഡില്‍ രേഖപ്പെടുത്തിയ ഇടങ്ങളിലെല്ലാം വ്യാപിക്കുകും അഞ്ച് ദിവസത്തോളം അവയുടെ സാന്നിദ്ധ്യം നിലനില്‍ക്കുകയും ചെയ്തു.

യൂണിവേഴ്‌സിറ്റി കോളെജ് ലണ്ടന്‍ ആന്റ് ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റല്‍ ആണ് പഠനം നടത്തിയത്.

Read Also: അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് വനാവകാശ നിയമത്തെ അവഗണിച്ച്

രോഗബാധിതരെ പ്രവേശിപ്പിക്കുന്ന ഒരു ഐസോലെഷന്‍ മുറിയിലെ ഹാന്‍ഡ് റെയിലിലാണ് ഡിഎന്‍എയുടെ സാമ്പിള്‍ വച്ചത്. തുടര്‍ന്ന് ആശുപത്രി വാര്‍ഡിലെ 44 ഇടങ്ങളില്‍ രേഖപ്പെടുത്തി അഞ്ച് ദിവസം നിരീക്ഷിച്ചു. 10 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഇതിലെ 41 ശതമാനം ഇടങ്ങളിലും വൈറസിന്റെ ഡിഎന്‍എ എത്തി. കിടക്കകളിലേയും വാതിലുകളിലേയും പിടികളും മുതല്‍ കാത്തിരിപ്പ് മുറിയിലെ കുട്ടികളുടെ കളിപ്പാട്ടങ്ങളും ബുക്കും വയ്ക്കുന്ന മേഖല വരെയും ഇത് പടര്‍ന്നു. മൂന്ന് ദിവസം കൊണ്ട് 59 ശതമാനം സ്ഥലങ്ങളിലും അഞ്ചാം ദിവസം അവശേഷിക്കുന്ന 41 ശതമാനം സ്ഥലത്തും എത്തി.

ഈ കൃത്രിമ ഡിഎന്‍എ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ആദ്യം വച്ചയിടത്തിന് തൊട്ടടുത്തുള്ള കിടക്കകളുള്ള മേഖലയാണ്. ഇതില്‍ സമീപത്തെ ഒരു മുറിയും അതിലെ അനവധി മറ്റ് കിടക്കകളും ഉള്‍പ്പെടുന്നു. കൂടാതെ, ചികിത്സാ മുറികള്‍ അടക്കമുള്ള ക്ലിനിക്കല്‍ മേഖലയിലും എത്തി.

ചുമയ്ക്കുമ്പോഴുള്ള ദ്രാവകത്തുള്ളികളിലൂടെയും സാഴ്‌സ്-കോവ്-2 വൈറസ് പടരും. പഠനത്തിന് ഉപയോഗിച്ചത് ജലത്തില്‍ ഡിഎന്‍എ ഇട്ടാണ്. മൂക്കില്‍ നിന്നുള്ള കൂടുതല്‍ ഒട്ടുന്ന സ്വഭാവമുള്ള ദ്രാവകങ്ങള്‍ വഴി കൂടുതല്‍ വേഗത്തില്‍ വ്യാപനം ഉണ്ടാകും.

ഒരു പ്രതലത്തിലൂടെ എത്രവേഗമാണ് ഈ വൈറസ് പടരുന്നതെന്ന് മനസ്സിലാക്കാമെങ്കിലും ഒരു വ്യക്തിയില്‍ വൈറസ് പടരാനുള്ള സാധ്യത കണ്ടെത്താന്‍ പറ്റില്ല.

Read Also: ‘സമ്പൂർണ ലോക്ക്‌ഡൗണ്‍ വീണ്ടും?’ വാസ്‌തവം അറിയാം

“വൈറസിന്റെ വ്യാപനത്തില്‍ പ്രതലങ്ങള്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും കൈകളിലെ ശുചിത്വത്തിന്റേയും ശുചീകരണത്തിന്റേയും പ്രധാന്യത്തെ കുറിച്ചും ഞങ്ങളുടെ പഠനം വെളിപ്പെടുത്തുന്നു,” ഈ പഠനത്തില്‍ പങ്കാളിയായ ഡോക്ടര്‍ ലെന സിറിക് പ്രസ്താവനയില്‍ പറയുന്നു. “ഞങ്ങളുടെ കൃത്രിമ ഡിഎന്‍എ ഒരിക്കല്‍ ഒരു ഇടത്ത് വച്ചതാണ്. ജീവനക്കാരും രോഗികളും സന്ദര്‍ശകരും ഈ പ്രതലത്തെ സ്പര്‍ശിച്ചതിലൂടെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. ചുമ, മൂക്ക് ചീറ്റല്‍, പ്രതലങ്ങളില്‍ തൊടല്‍ വഴി സാഴ്‌സ്-കോവ്-2 ബാധിച്ചൊരാള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വൈറസിനെ അവശേഷിപ്പിക്കും,” ലെന പറയുന്നു.

Read in English: Explained: How fast can coronavirus spread via hospital surfaces?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook