Latest News

IPL: ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ വിലക്കിയത് ഐപിഎല്ലിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പങ്കെടുക്കുന്നതിനെ ബാധിക്കുമോ?

ഐസിസി സസ്പെൻഷൻ നേരിട്ടാൽ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല, ഒപ്പം ധനസഹായവും നിർത്തലാക്കും

south africa, south africa cricket, south africa cricket board suspended, south africa cricket news, ipl south africa players, indian express, ഐപിഎൽ, ie malayalam

Explained: Cricket: IPL: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി (സിഎസ്എ) ബന്ധപ്പെട്ട വിവാദങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ ഗുരുതരമായ അഴിമതി ആരോപണത്തെത്തുടർന്ന് ദക്ഷിണാഫ്രിക്കൻ സ്‌പോർട്‌സ് കോൺഫെഡറേഷൻ (സാസ്‌കോക്) സിഎസ്എയ്ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ്.

നടപടിയുടെ ഭാഗമായി ബോർഡിനെ ഒരു മാസത്തേക്ക് താൽക്കാലികമായി ക്രിക്കറ്റ് മത്സരങ്ങളിൽനിന്ന് വിലക്കിയിട്ടുണ്ട്.

മുഴുവൻ കായിക രംഗത്തും വൻ നഷ്ടം നേരിടുന്ന ഒരു സമയത്ത്, ഇത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് കനത്ത തിരിച്ചടിയാണ്. എന്നിരുന്നാലും, ഇന്ത്യൻ പ്രീമിയർ ലീഗിലെ ദക്ഷിണാഫ്രിക്കൻ കളിക്കാരുടെ പങ്കാളിത്തത്തെ ഇത് ബാധിക്കില്ല.

എന്തുകൊണ്ടാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയെ സസ്പെൻഡ് ചെയ്തത്?

സി‌എസ്‌എയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിലും ഭരണപരമായ പ്രശ്നങ്ങളിലും പരിഹാരം കാണുന്നതിനായി സമൂലമായ നടപടി സ്വീകരിച്ചുവെന്നാണ് സാസ്‌കോക്ക് ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് രവി ഗോവേന്ദർ ഒരു പ്രാദേശിക പത്രത്തോട് പറഞ്ഞത്, “ അതിനാൽ ഭാവിയിൽ അവർക്ക് കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായിരിക്കാൻ കഴിയും,” എന്നും അദ്ദേഹം പറഞ്ഞു.

Read More: IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

ക്രിസ് നെൻസാനി ബോർഡ് പ്രസിഡന്റായി ചുമതലയേറ്റതുമുതൽ ഭരണപരമായ കുഴപ്പങ്ങളും സാമ്പത്തിക അസ്ഥിരതയും ഉണ്ടായിട്ടുണ്ടെന്ന് സാസ്‌കോക്ക് അഭിപ്രായപ്പെടുന്നു. അദ്ദേഹം സ്വേച്ഛാധിപത്യപരമായാണ് പെരുമാറുന്നതെന്ന് ആരോപിക്കപ്പെട്ടു, അതാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സി‌എസ്‌എയ്ക്ക് നാല് സിഇഒമാർ (ഹാരൂൺ ലോർഗാറ്റ്, തബാംഗ് മോറോ, ജാക്വസ് ഫോൾ, ഗാൻ‌ഡ്രി ഗോവേണ്ടർ) മാറി മാറി വരാൻ കാരണമെന്നും.

കളിക്കാർ, സ്പോൺസർമാർ, കളിക്കാരുടെ സംഘടന എന്നിവരുമായി അദ്ദേഹത്തിന്റെ നേതൃത്വം പ്രശ്നങ്ങളിലേർപ്പെട്ടു. ടി 20 ഗ്ലോബൽ ലീഗ് ആരംഭിക്കുന്നതിലും ബോർഡ് പരാജയപ്പെട്ടു. സാമ്പത്തിക നഷ്ടത്തോടനുബന്ധിച്ച് വൻതോതിൽ അഴിമതി ആരോപണങ്ങളും ഉയർന്നു. സീറ്റ് വിഭജനം, വംശീയത എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ബോർഡിനെ ബാധിച്ചതായി അഭ്യൂഹങ്ങളുയർന്നു. തുടർന്ന്, കടുത്ത സമ്മർദ്ദത്തിൽ പ്രസിഡൻറിന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ക്രിസ് നെൻസാനിക്ക് രാജിവയ്‌ക്കേണ്ടി വന്നു.

Read More: IPL: ചെന്നൈക്കു വേണ്ടിയിരുന്നത് ധോണിയെ ആയിരുന്നില്ല, സെവാഗിനെ; പക്ഷേ എല്ലാം മാറിമറിഞ്ഞു: ബദ്‌‌രീനാഥ്

സെപ്റ്റംബർ 5 ന് നടത്താൻ തീരുമാനിച്ചിരുന്ന സി‌എസ്‌എ വാർഷിക പൊതുയോഗം മാറ്റിവച്ചതിന് ബോർഡിനെ വിമർശിച്ച് പുരുഷന്മാരുടെയും വനിതകളുടെയും ദേശീയ ടീമുകളിൽ നിന്നുള്ള 30 മുൻനിര കളിക്കാർ കഴിഞ്ഞാഴ്ച തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു.

നിലവിൽ രാജ്യത്തെ ക്രിക്കറ്റ് ഭരണം ആരാണ് നിർവഹിക്കുന്നത്?

ഇപ്പോഴും സി‌എസ്‌എയാണ് ഭരണം നിർവഹിക്കുന്നത്. സാമ്പത്തികവും ഭരണപരവുമായ അവ്യക്തതകളും അപാകതകളും അന്വേഷിക്കാൻ സാസ്‌കോക് ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകഴിഞ്ഞാൽ അവരുടെ പക്കൽനിന്ന് നിയന്ത്രണം മാറും.

സി‌എസ്‌എ അംഗങ്ങളുടെ കൗൺസിലിൽ ആലോചിക്കുകയോ അംഗങ്ങളുടെ ഉപദേശം തേടുകയോ ചെയ്യാതെ ടാസ്‌ക് ഫോഴ്‌സ് അന്വേഷണം നടത്തും. ബോർഡിനെ എല്ലാ അധികാരങ്ങളിൽ നിന്നും ഇക്കാലയളവിൽ മാറ്റിനിർത്തും.

Read More: ലോകോത്തര താരം; കൊൽക്കത്തയുടെ തുറുപ്പ് ചീട്ടിനെക്കുറിച്ച് ബ്രെറ്റ് ലീ, ചാംപ്യൻമാരെയും പ്രവചിച്ചു

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഐസിസി ഇതുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ടോ ക്രിക്കറ്റ് ഭരണത്തിലോ സർക്കാരിന്റേതടക്കമുള്ള ബാഹ്യ ഇടപെടലുകളൊന്നും ഉണ്ടാവരുതെന്ന് ഐസിസി ഭരണഘടനയുടെ അനുച്ഛേദം 2.4ൽ പറയുന്നുണ്ട്. ക്രിക്കറ്റ് ബോർഡുകൾ അവയുടെ സ്വയംഭരണാവകാശം കാത്തുസൂക്ഷിക്കണമെന്നും ഐസിസി ഭരണഘടനയിൽ പറയുന്നു.

ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ, ഐസിസി ഈ പ്രതിസന്ധിയിൽ കാര്യമായി ഇടപെട്ടേക്കാം. സാങ്കേതികമായി പറഞ്ഞാൽ, ഐ‌സി‌സി മാനുവൽ അനുസരിച്ച് സി‌എസ്‌എ ഇപ്പോഴും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഔദ്യോഗിക ഭരണസമിതിയാണ്. ഐസിസിക്ക് ബോർഡിന്റെ അംഗീകാരം റദ്ധാക്കാൻ സാധീക്കും. രാജ്യത്ത് വർണവെറി രൂക്ഷമായിരുന്ന സമയത്ത് ഐസിസി സമാന നടപടി സ്വീകരിച്ചിരുന്നു.

സർക്കാർ ഇടപെടൽ അന്താരാഷ്ട്ര നിരോധനത്തിലേക്ക് നയിക്കുമോ?

സർക്കാർ ഇടപെടൽ അന്താരാഷ്ട്ര നിരോധനത്തിലേക്ക് നയിക്കും എന്ന് തന്നെയാണ് ഉത്തരം. “കായികരംഗത്തെ രാഷ്ട്രീയ ഇടപെടലിൽ നിന്ന് ഒഴിവാക്കാൻ” കഴിയാത്തതിന്റെ പേരിൽ ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യം കൂടിയായ സിംബാബ്‌വെയെ 2019 ൽ ഐസിസി സസ്‌പെൻഡ് ചെയ്തിരുന്നു.

Read More: തിരികെ വരാൻ കൊതിച്ച് യുവി; മറുപടി നൽകാതെ ബിസിസിഐ

മറ്റ് കായിക ഇനങ്ങളിലും ഇത് ഒരു പതിവാണ്. ഒളിമ്പിക് ചാർട്ടറിന്റെ പ്രധാന തത്വങ്ങളിലൊന്ന് ദേശീയ ഫെഡറേഷനുകൾ “അവരുടെ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കണം”, രാഷ്ട്രീയ സമ്മർദ്ദങ്ങളെ “ചെറുക്കണം” എന്നതാണ്. 2012 ൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയെ സസ്പെൻഡ് ചെയ്തിരുന്നു. രാജ്യത്തെ കായിക സംഘടനകളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടുന്നതായി ബോധ്യപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു സസ്പെൻഷൻ.

ഫിഫയ്ക്കും സമാനമായ നിയമങ്ങളുണ്ട്.

സസ്പെൻഷനുണ്ടായാൽ എന്ത് സംഭവിക്കും?

സസ്പെൻഷൻ നേരിടുന്ന ദേശീയ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല, മാത്രമല്ല അതിന്റെ ധനസഹായം നിർത്തലാക്കുകയും ചെയ്യും. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം സിംബാബ്‌വെയുടെ ഫണ്ട് താൽക്കാലികമായി ഐസിസി മരവിപ്പിച്ചു, കൂടാതെ രാജ്യത്തെ ടീമുകളെ അന്താരാഷ്ട്ര ഇവന്റുകളിൽ നിന്നും വിലക്കുകയും ചെയ്തു.

ഐ‌സി‌സി ദക്ഷിണാഫ്രിക്കയെ നിരോധിക്കുകയാണെങ്കിൽ‌, അവരുടെ കളിക്കാർ‌ക്ക് ഐ‌പി‌എല്ലിൽ‌ പങ്കെടുക്കാൻ‌ കഴിയുമോ?

ഒരു ഐ‌പി‌എൽ കരാർ സാധാരണയായി കളിക്കാരനും രണ്ട് ബോർഡുകളും തമ്മിലുള്ള ത്രികക്ഷി കരാറാണ് – ഒന്ന് ബി‌സി‌സി‌ഐയും മറ്റൊന്ന് കളിക്കാരന്റെ രാജ്യത്തെ ബോർഡും. റോബർട്ട് മുഗാബെ ഭരണകാലത്ത് സിംബാബ്‌വെ ചെയ്തത് പോലെ, ദക്ഷിണാഫ്രിക്കയ്ക്കും ഐസിസിയുമായി ബന്ധപ്പെട്ടതല്ലാത്ത ഇവന്റുകളിൽ ദ്വിരാഷ്ട്ര പരമ്പരകളിൽ ഏർപ്പെടാം.

ഐപിഎൽ ബിസിസിഐ-നിയന്ത്രിത ടൂർണമെന്റാണ്. ഐസിസിയുമായി ബന്ധപ്പെട്ടതല്ല. അതിനാൽ ബിസിസിഐ ദക്ഷിണാഫ്രിക്കൻ ടീമിനെതിരേ നിലപാടെടുത്തില്ലെങ്കിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ഐപിഎല്ലിൽ പങ്കെടുക്കാം. തീർച്ചയായും, ഐപിഎല്ലുമായി ബന്ധപ്പെട്ട് ബിസിസിഐ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെതിരെ നിലപാടെടുക്കാൻ സാധ്യതയില്ല.

ഐ‌പി‌എല്ലിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ അന്തിമ വാക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കക്കാണെന്ന് ഒരു ഐസിസി ഉദ്യോഗസ്ഥൻ പറഞ്ഞു. ഐ‌പി‌എൽ ഒരു ആഭ്യന്തര ടൂർണമെന്റായതിനാൽ ഐ‌സി‌സിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: Explained: Does the suspension of South Africa’s cricket board mean no SA players in the IPL?

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: South africa cricket board suspension explained ipl cricket news

Next Story
ഇനി കടലാസ് രഹിതം; ആധാരം സ്വയം എഴുതല്‍ കൂടുതല്‍ ലളിതമാകുന്നുhow to write their own land documents, ആധാരം എങ്ങനെ സ്വന്തമായി തയാറാക്കാം, how to prepare their own property deeds, വസ്തുകരാറുകൾ എങ്ങനെ സ്വന്തമായി തയാറാക്കാം, property deed registration, deed registration, വസ്തു കരാർ റജിസ്ട്രേഷൻ, land document document registration, document registration, ആധാരം റജിസ്ട്രേഷൻ, kerala registration department, കേരള റജിസ്ട്രേഷൻ വകുപ്പ്, model documents, മോഡല്‍ ആധാരങ്ങൾ, document registration fees, ആധാരം റജിസ്ട്രേഷൻ ഫീസ്, stamp duty fees, സ്റ്റാമ്പ് നികുതി ഫീസ്, fees of document writers, ആധാരമെഴുത്തുകാരുടെ ഫീസ്,  stamp paper, മുദ്രപ്പത്രം, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express