scorecardresearch

പാമ്പുകടിയേറ്റാല്‍ ഉടൻ ചെയ്യേണ്ടത് എന്ത്? ആന്റിവെനം ലഭ്യമായ ആശുപത്രികൾ ഏതൊക്കെ?

രോഗിയെ എത്രയും വേഗം ആന്റി സ്നേക് വെനം ലഭ്യമായ ആശുപത്രിയിലെത്തിക്കുകയാണു വേണ്ടത്

രോഗിയെ എത്രയും വേഗം ആന്റി സ്നേക് വെനം ലഭ്യമായ ആശുപത്രിയിലെത്തിക്കുകയാണു വേണ്ടത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Snakebite, പാമ്പു കടിയേറ്റാൽ ചെയ്യേണ്ടത്, Treatment for Snakebite, പാമ്പു കടിയേറ്റാൽ ഉടനടി ചെയ്യേണ്ടതെന്ത്?, First aid for snakebites, anti snake venom, ആന്റി സ്നേക് വെനം, anti snake venom hospital list kerala, ആന്റി സ്നേക് വെനം ലഭ്യമാവുന്ന കേരളത്തിലെ ആശുപത്രികൾ, health news, ആരോഗ്യവാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

മഴ വീണ്ടും പെയ്തതോടെ വീട്ടുവളപ്പിലും മറ്റും പാമ്പ് ശല്യം വര്‍ധിക്കുകയാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. പലപ്പോഴും വിഷമില്ലാത്ത പാമ്പുകളാണ് കടിക്കാറുളളത്. വിഷമുളള പാമ്പ് കടിച്ചാലും മരണം ഉടനടി സംഭവിക്കില്ല. അതിനാല്‍ പാമ്പുകടിയേറ്റയാള്‍ക്കു ധൈര്യം നല്‍കുക.

Advertisment

കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ എന്ന് മുറിവുകളുടെ രീതി നോക്കി മനസിലാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. വിഷപ്പല്ലുകള്‍ തമ്മിലുള്ള അകലം പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. കടിച്ചഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ കടന്ന വിഷത്തിന്റെ അളവ് എന്നിവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.

ഇതൊക്കെയാണെങ്കിലും കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ ഉറപ്പുവരുത്തുന്നതില്‍ പരീക്ഷണത്തിനു നില്‍ക്കേണ്ടതില്ല. ഇക്കാര്യം ആശുപത്രിയില്‍ രോഗിയെ പരിശോധിക്കുന്നതിലൂടെ കണ്ടുപിടിക്കാം. പാമ്പിനെ പിടിക്കാനും സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടതെന്ത്?

  • പരിഭ്രമിക്കാതിരിക്കുക. കടിയേറ്റവര്‍ ഭയന്ന് ഓടരുത്. ഇതു വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍ കാരണമാകും. കടിയേറ്റയാളെ സമാധാനിപ്പിക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുക.
  • കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്.
  • രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയില്‍ വയ്ക്കുക.
  • ശരീരത്തിന്റെ കടിയേറ്റ ഭാഗത്തുനിന്ന് ഇറുകിയ എന്തും നീക്കംചെയ്യുക (മോതിരം, വളകള്‍, വാച്ച് പോലുളളവ). ഇവ നീക്കം ചെയ്തില്ലെങ്കില്‍ നീരു വരികയും അതുമൂലം ജീവന്‍ അപകടത്തിലാവുകയും ചെയ്യും.
  • രോഗിയെ നടത്തിക്കാതെ, എത്രയും വേഗം എഎസ്‌വി(ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
Advertisment

വിഷപ്പാമ്പുകള്‍ അഞ്ചിനം

കേരളത്തില്‍ ആകെ 101 തരം പാമ്പുകളാണുള്ളത്. ഇവയില്‍ മനുഷ്യജീവന് അപകടകരമായ രീതിയില്‍ വിഷമുള്ളവ 10 ഇനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണു കരയിലുള്ളത്. രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നിവയാണ് അവ. മറ്റ് അഞ്ച് ഇനങ്ങള്‍ കടല്‍പാമ്പുകളാണ്.

വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണമാവില്ല. ഇര പിടിച്ചശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യശരീരത്തിലേക്കു മരണകാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണമെന്നില്ല.

രാജവെമ്പാല, മൂര്‍ഖന്‍, ശംഖുവരയന്‍ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. കാഴ്ച മങ്ങല്‍, ശ്വാസതടസം, ആമാശയവേദന എന്നിവയാണു ഫലം. അണലിയുടെ വിഷം രക്തമണ്ഡല(Haemotoxic)ത്തെയാണ് ബാധിക്കുന്നത്. ഇതുമൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യും.

പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍നിന്നാണ് നിര്‍മിക്കുന്നത്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവയ്ക്കും. തുടര്‍ന്ന് കുതിരയുടെ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡി രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്നു.

സ്നേക് വെനം എവിടെയാക്കെ ലഭ്യമാണ്?

പാമ്പുകടിയേറ്റാന്‍ ആന്റി സ്നേക് വെനം ഇല്ലാത്ത ആശുപത്രികളില്‍ കയറിയിറങ്ങി വിലപ്പെട്ട സമയം കളയരുത്. ആന്റി വെനം സ്‌റ്റോക്കുള്ള ആശുപത്രികള്‍ ഏതെന്ന് നേരത്തെ അറിഞ്ഞു വയ്ക്കാം. ഓരോ ജില്ലയിലെയും ആന്റി വെനം ലഭ്യമാവുന്ന ആശുപത്രികള്‍ ചുവടെ:

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ്, എസ്എടി തിരുവനന്തപുരം, തിരുവനന്തപുരം ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പിആര്‍എസ് ഹോസ്പിറ്റല്‍ കിള്ളിപ്പാലം, സിഎസ്‌ഐ മെഡിക്കല്‍ കോളേജ് കാരക്കോണം, ഗോകുലം മെഡിക്കല്‍ കോളേജ്, കിംസ് ഹോസ്പിറ്റല്‍.

കൊല്ലം: കൊല്ലം ഗവ. ജില്ലാ ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, ശാസ്താംകോട്ട താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ്, കരുനാഗപ്പള്ളി ഐഡിയല്‍ ഹോസ്പിറ്റല്‍, അഞ്ചല്‍ സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, കൊല്ലം ഉപാസന ഹോസ്പിറ്റല്‍, കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍.

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ്, അടൂര്‍ ഹോളിക്രോസ് ആശുപത്രി, തിരുവല്ല മെഡിക്കല്‍ മിഷന്‍.

ആലപ്പുഴ: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ്, മാവേലിക്കര ജില്ലാ ആശുപത്രി, ചേര്‍ത്തല താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി, നൂറനാട് കെസിഎം ആശുപത്രി.

കോട്ടയം: കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി, എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം,വൈക്കം താലൂക്ക് ആശുപത്രി, കാരിത്താസ് ഹോസ്പിറ്റല്‍, ഭാരത് ഹോസ്പിറ്റല്‍.

ഇടുക്കി: പൈനാവ് ജില്ലാ ആശുപത്രി, തൊടുപുഴ താലൂക്ക് ആശുപത്രി, നെടുങ്ക ണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, അടിമാലി താലൂക്ക് ആശുപത്രി, പെരുവന്താനം താലൂക്ക് ആശുപത്രി.

എറണാകുളം: ഗവ. മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, അമൃത മെഡിക്കല്‍ കോളേജ്, ആസ്റ്റര്‍ മെഡിസിറ്റി, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രി, മൂവാറ്റുപുഴ ചാരിസ് ഹോസ്പിറ്റല്‍, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍, വാഴക്കുളം സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, പറവൂര്‍ താലൂക്ക് ആശുപത്രി.

തൃശൂര്‍: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ ജനറല്‍ ആശുപത്രി, അമല മെഡിക്കല്‍ കോളേജ്, ജൂബിലി മെഡിക്കല്‍ മിഷന്‍, ചാലക്കുടി താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി, പുതുക്കാട് താലൂക്ക് ആശുപത്രി, കൂര്‍ക്കഞ്ചേരി എലൈറ്റ് ഹോസ്പിറ്റല്‍, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, കുന്നംകുളം താലൂക്ക് ആശുപത്രി, കുന്നംകുളം മലങ്കര ആശുപത്രി,

പാലക്കാട്: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ്, പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട് ഗവ. ജില്ലാ ആശുപത്രി, പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, പട്ടാമ്പി സേവന ഹോസ്പിറ്റല്‍, പാലന ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റല്‍, പുതൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍.

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്, തിരൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, മൗലാന ഹോസ്പിറ്റല്‍, ഇ എം എസ് ഹോസ്പിറ്റല്‍ (മൂന്നും പെരിന്തല്‍മണ്ണ).

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട് ജനറല്‍ ആശുപത്രി, ആസ്റ്റര്‍ മിംസ് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, വടകര ആശ ഹോസ്പിറ്റല്‍.

വയനാട്: മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി ജില്ലാ ആശുപത്രി, വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍, മേപ്പാടി ഡിഎം വിംസ് ഹോസ്പിറ്റല്‍.

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, തലശേരി സഹകരണ ആശുപത്രി, എകെജി സ്മാരക ആശുപത്രി.

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം ഹരിദാസ് ക്ലിനിക്ക്.

Treatment Hospital Snakes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: