scorecardresearch
Latest News

നിങ്ങള്‍ 5 മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന 50 വയസിനു മുകളിലുള്ളവരാണോ? എങ്കില്‍ ഈ പഠനം ശ്രദ്ധിക്കണം

പഠനത്തിന്റെ ഭാഗമായവരുടെ 25 വര്‍ഷത്തിനിടയുള്ള ഉറക്കസമയം മനസിലാക്കിയ ഗവേഷകസംഘം, ഒന്നിലധം രോഗങ്ങളുമായുള്ള അതിന്റെ ബന്ധം പരിശോധിച്ചു

നിങ്ങള്‍ 5 മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന 50 വയസിനു മുകളിലുള്ളവരാണോ? എങ്കില്‍ ഈ പഠനം ശ്രദ്ധിക്കണം

പ്രതിദിനം പരമാവധി അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന 50 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കു ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത ഒന്നിലധികം രോഗവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു പഠനം.

വിദഗ്ധപരിശോധനയ്ക്കു വിധേമാകുന്ന ജേണലായ ‘പി എല്‍ ഒ എസ് മെഡിസിനി’ല്‍ ഒക്ടോബര്‍ 18-നു പ്രസിദ്ധകരിച്ച ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തലുകളാണ് ഇക്കാര്യം പറയുന്നത്. 50, 60, 70 വയസുള്ള 7,864 ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ളതാണു ഗവേഷക സംഘത്തിന്റെ പഠനം.

പഠനത്തിന്റെ ഭാഗമായവരുടെ 25 വര്‍ഷത്തിനിടയുള്ള ഉറക്കസമയം മനസിലാക്കിയ ഗവേഷകസംഘം, ഒന്നിലധം രോഗങ്ങളുമായുള്ള അതിന്റെ ബന്ധം പരിശോധിച്ചു. ’13 വിട്ടുമാറാത്ത രോഗങ്ങളുടെ മുന്‍നിശ്ചയിച്ച പട്ടികയിലെ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങളുടെ സാന്നിധ്യം പഠനം കണ്ടെത്തി.

പഠനത്തിന്റെ ഭാഗമായവരുടെ 25 വര്‍ഷത്തിനിടയുള്ള ഉറക്കസമയം ഗവേഷകസംഘം മനസിലാക്കി. ഈ ഉറക്കസമയവും ’13 വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്‍പ്പെടുന്ന മുന്‍നിശ്ചയിച്ച പട്ടികയിലെ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങളുടെ സാന്നിധ്യമെന്നു പഠനം നിര്‍വവിച്ച മള്‍ട്ടിമോര്‍ബിഡിറ്റിയുമായുള്ള ബന്ധം സംഘം പരിശോധിച്ചു.

രണ്ടാമത്തെ ലക്ഷ്യം, 50 വയസിലെ ഉറക്കത്തിന്റെ ദൈര്‍ഘ്യം ഒരു വിട്ടുമാറാത്ത രോഗത്തിന്റെ സ്വാഭാവിക ഗതിയെ (ആരോഗ്യകരമായ അവസ്ഥയില്‍നിന്ന് വിട്ടുമാറാത്ത രോഗഘട്ടം, ഒന്നിലധിം രോഗങ്ങളുള്ള അവസ്ഥ, മരണം) രൂപപ്പെടുത്തുന്നുണ്ടോയെന്നു നിര്‍ണയിക്കുകയായിരുന്നു.

50 വയസില്‍ അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവര്‍ക്കു വിട്ടുമാറാത്ത രോഗം വരാനുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്നാണു പഠനം പറയുന്നത്. കൂടാതെ ഏഴു മണിക്കൂര്‍ വരെ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, 25 വര്‍ഷത്തിനുള്ളില്‍ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങള്‍ വരാനുള്ള സമാനമായ ഉയര്‍ന്ന അപകട സാധ്യതയുണ്ട്.

50, 60, 70 വയസിനിടയില്‍ അഞ്ച് മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നത് മള്‍ട്ടിമോര്‍ബിഡിറ്റി (രണ്ടോ അതിലധികമോ രോഗാവസ്ഥ) സാധ്യത 30 ശതമാനം മുതല്‍ 40 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നു ഗവേഷകര്‍ കണ്ടെത്തി.

ഹ്രസ്വ ഉറക്കം വിട്ടുമാറാത്ത രോഗങ്ങളുമായും മള്‍ട്ടിമോര്‍ബിഡിറ്റിയുടേയും തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണത്തിനു കാരണമാകുമെന്നതിനു സ്ഥിരമായ ബന്ധമൊന്നും കണ്ടെത്തിയില്ലെന്നു പഠനം പറയുന്നു.

നിലവിലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ക്കിടയിലെ ഹൃസ്വ ഉറക്കവും മരണത്തിലേക്കുള്ള സ്ഥിതിമാറ്റവും തമ്മില്‍ സ്ഥിരമായ ബന്ധമൊന്നും കണ്ടെത്തിയില്ലെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇതിനര്‍ത്ഥം, കുറച്ച് മണിക്കൂര്‍ ഉറക്കവും മരണനിരക്കും തമ്മിലുള്ള ബന്ധം സംബന്ധിച്ച മറ്റു പഠനങ്ങള്‍ പറയുന്നതുപോലെ ‘മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്ന വിട്ടുമാറാത്ത രോഗങ്ങളുടെ തുടക്കം ഹ്രസ്വ ഉറക്കത്തിന്റെ ബന്ധത്താല്‍ നയിക്കപ്പെടാന്‍ സാധ്യതയുണ്ട്’ എന്നാണ്.

”പ്രായമാകുമ്പോള്‍ ആളുകളുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എന്നിരുന്നാലും, രാത്രി ഏഴ്-എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ പഠനം ശിപാര്‍ശ ചെയ്യുന്നു. ഇതില്‍ കൂടുതലോ കുറവോ ഉള്ള ഉറക്കവുമായി വ്യക്തിഗത വിട്ടുമാറാത്ത രോഗങ്ങള്‍ക്കു നേരത്തെ ബന്ധമുണ്ട്,” വേഷണ ലേഖനത്തിന്റെ മുഖ്യ രചയിതാവ് ഡോ സെവറിന്‍ സാബിയ (യു സി എല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് ഹെല്‍ത്ത്, ആന്‍ഡ് ഇന്‍സെം, യൂണിവേഴ്സിറ്റി പാരീസ് സിറ്റി) പറഞ്ഞു.

നല്ല രാത്രി ഉറക്കം ലഭിക്കുന്നതിന്, നല്ല ഉറക്ക ശുചിത്വം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ സബിയ ഊന്നിപ്പറയുന്നു. കിടപ്പുമുറി ശാന്തവും ഇരുണ്ടതും സുഖപ്രദമായ താപനിലയുമുള്ളതാണെന്ന് ഉറപ്പാക്കണം. ഉറക്കത്തിനു മുന്നോടിയായുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വലിയതോതിലുള്ള ഭക്ഷണവും ഒഴിവാക്കണം. ശാരീരിക വ്യായാമവും പകല്‍ വെളിച്ചവുമായുള്ള സമ്പര്‍ക്കവും ഉറക്കത്തെ പ്രോത്സാഹിപ്പിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Sleeping less chronic disease study