scorecardresearch

മഹാമാരിക്കാലത്ത് എസ് ഐ പികളിലെ നിക്ഷേപം തുടരണമോ?

നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തുടരണം. കഴിയില്ലെങ്കില്‍ മൂന്ന് മാസത്തേക്ക് ഇടവേള എടുക്കണം. അത് നിങ്ങളുടെ കൈയിലെ പണലഭ്യത ഉറപ്പാക്കും.

നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തുടരണം. കഴിയില്ലെങ്കില്‍ മൂന്ന് മാസത്തേക്ക് ഇടവേള എടുക്കണം. അത് നിങ്ങളുടെ കൈയിലെ പണലഭ്യത ഉറപ്പാക്കും.

author-image
WebDesk
New Update
what is sip, systematic investment plan, can we invest in sip, how to invest in sip, sip risk factor, mutual funds, mutual funds india, mutual funds 2020, mutual funds sip 2020, sip mutual fund, sip, sip registrations, sip investments, sip covid 19 investment benefits, top sip mutual funds

കോവിഡ്-19 മഹാമാരി മൂലം എല്ലാ മേഖലകളിലും വ്യവസായങ്ങളിലും ശമ്പളം കുറയ്ക്കലുകളും ചെലവ് ചുരുക്കലിലുമാണ്. മാസ ശമ്പളക്കാരുടേയും സ്വയം തൊഴില്‍ ചെയ്യുന്നവരുടേയും ഭാവിയിലെ വരുമാന സ്ഥിരതയെ കുറിച്ച് ആശങ്കയുമുണ്ട്.

Advertisment

സമ്പദ് വ്യവസ്ഥയുടെ ഉറപ്പില്ലായ്മയും കമ്പനികളുടെ വരുമാനം കുറയുന്നതും വിപണിയിലെ അനിശ്ചിതാവസ്ഥയും കോവിഡ്-19-ന്റെ മരുന്നിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പും കാരണം ഭാവിയിലെ ആവശ്യങ്ങള്‍ക്കുവേണ്ടി പണം കൈയില്‍ വയ്ക്കുന്നവര്‍ക്കിടയില്‍ ഉല്‍കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.

മാസംതോറുമുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം തുടരണമോ വേണ്ടയോ എന്ന വലിയ ആശയക്കുഴപ്പത്തിലാണ് പലരും.

വിപണിയില്‍ നിക്ഷേപിക്കേണ്ടതുണ്ടോ?

ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്താനുള്ള അവസരം ഇടിയുന്ന വിപണികള്‍ ഒരുക്കിയെങ്കിലും ഓഹരിയിലേക്ക് തിരിയുന്നത് വളരെ ശ്രദ്ധിച്ചു വേണം. ഈ സാഹചര്യത്തില്‍ ഓഹരികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാവുന്ന മാര്‍ഗമായി മാറുന്നു. പക്ഷേ, ഇക്കാലത്ത് ഓഹരികളില്‍ നിങ്ങള്‍ നിക്ഷേപിക്കണമോയെന്ന ചോദ്യം ഉയരുന്നു.

Advertisment

എന്നാല്‍, ആ ചോദ്യത്തിന് ഒറ്റ ഉത്തരം ഇപ്പോള്‍ ഇല്ല. തങ്ങളുടെ നിലവിലെ നിക്ഷേപങ്ങള്‍ തുടരാനും (ചെലവ് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍) കൂടുതല്‍ തുക നിക്ഷേപിക്കാനും ഉറപ്പുള്ള വരുമാനം തുടര്‍ന്നും ലഭിക്കുമെന്നുള്ളവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് സാഹചര്യം മോശമാണ്.

സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം മുതല്‍ ജോലി, ശമ്പളം എന്നിവയില്‍ ഉറപ്പ് വരെ ചുറ്റുമുള്ള എല്ലാറ്റിലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഓഹരികളിലെ നിക്ഷേപിക്കുന്നതിന്റെ അപകടാവസ്ഥയും വര്‍ദ്ധിക്കുന്നു. ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഏറ്റവും കുറഞ്ഞ് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തോളം വേണം. അതായത്, അടുത്ത അഞ്ചു വര്‍ഷത്തേക്ക് ആവശ്യം വരാത്ത തുക വേണം ഓഹരികളില്‍ നിക്ഷേപിക്കുന്നത്. പ്രായോഗികമായ തീരുമാനം വേണം ഒരാളെടുക്കാന്‍.

Read Also: കോവിഡ് കാല മൊറട്ടോറിയം: ഭവന വായ്പ പലിശയും ഇഎംഐയും കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത്?

സ്വന്തം ജോലിയുടെ സ്ഥിരതയില്‍ ഉറപ്പില്ലാത്തതും ശമ്പളത്തില്‍ കുറവ് വരാന്‍ സാധ്യത ഉള്ളവരും ഓഹരിയില്‍ നിക്ഷേപിക്കുന്നത് നല്ലതാകില്ല.

നിങ്ങളുടെ എസ് ഐ പിയിലെ നിക്ഷേപം തുടരണമോ?

ദുര്‍ഘടമായ ഏതൊരു പ്രതിസന്ധിയിലും ഓഹരി വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ പണം പിന്‍വലിക്കുന്നത് നിക്ഷേപ മൂലധനത്തില്‍ നഷ്ടമുണ്ടാക്കും. പണം സ്വരുക്കൂട്ടി വയ്‌ക്കേണ്ട ഇക്കാലത്ത് തങ്ങളുടെ എസ് ഐ പിയെ ഓഹരിയില്‍ നിന്നും കടപത്ര വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നറിയിപ്പാണ് നല്‍കുന്നത്.

തങ്ങളുടെ മൂലധനവും പണ ലഭ്യത ഉറപ്പുവരുത്താനും നിക്ഷേപകര്‍ നോക്കുന്നതിനാല്‍ അവര്‍ക്ക് തങ്ങളുടെ നിക്ഷേപ പദ്ധതികളെ ഓഹരികളില്‍ നിന്നും കടപത്രത്തിലേക്ക് മാറ്റുകയാണ് വേണ്ടത്. അടിയന്തര ഘട്ടങ്ങളില്‍ ഫണം ആവശ്യമായി വരുന്നതിനാല്‍ കുറഞ്ഞ കാലയളവിലെ ഫണ്ടുകള്‍ തെരഞ്ഞെടുക്കണം, പ്ലാന്‍ എഹെഡ് വെല്‍ത്ത് അഡൈ്വസേഴ്‌സ് സ്ഥാപകനും സിഇഒയുമായ വിശാല്‍ ധവാന്‍ പറഞ്ഞു.

എസ് ഐ പിയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നത് നിര്‍ത്തുന്നതിന് പകരം നിക്ഷേപകര്‍ മറ്റ് രണ്ട് വഴികള്‍ നോക്കണം. അടുത്ത രണ്ട് മൂന്ന് മാസത്തേക്കുള്ള പണവരവാണ് നോക്കുന്നതെങ്കില്‍ അവര്‍ക്ക് മ്യൂച്ചല്‍ ഫണ്ടില്‍ മൂന്ന് മാസത്തേക്ക് ഇടവേള എടുക്കാം. അപ്പോള്‍ തങ്ങളുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് മാസത്തേക്ക് പണം പിന്‍വലിക്കപ്പെടില്ല. അല്ലെങ്കില്‍, എസ് ഐ പിയില്‍ മാസംതോറും നിക്ഷേപിക്കുന്ന തുക കുറയ്ക്കുക. ഉദാഹരണമായി 10,000 രൂപ നിക്ഷേപിക്കുന്നത് 5,000 ആയി കുറയ്ക്കാം. അതുവഴി വിപണിയിലുണ്ടാകുന്ന ഇടിവുകള്‍ നിന്നും ഉണ്ടാകുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കും.

വളരെ കുറച്ച് മാത്രം ബാധിക്കപ്പെട്ടവര്‍ എന്ത് ചെയ്യും?

വരുമാനത്തിന്റെ കാര്യത്തില്‍ വലിയ തിരിച്ചടി നേരിട്ടിട്ടില്ലാത്തവര്‍ തങ്ങളുടെ എസ് ഐ പി നിക്ഷേപം തുടരുക മാത്രമല്ല തങ്ങളുടെ അധിക സമ്പാദ്യം ഓഹരികളിലേക്ക് നിക്ഷേപിക്കുകയും വേണം. കാരണം, അവര്‍ക്ക് മാസം തോറുംമുള്ള ചെലവ് കുറഞ്ഞതിനെ നിക്ഷേപമായി മാറ്റാം. കുറഞ്ഞ ചെലവില്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ കഴിയും. പിന്നൊരു കാലത്ത് വിപണി നിലവാരം ഉയരുമ്പോള്‍ നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കുകയും ചെയ്യും.

ആറു മാസത്തേക്കുള്ള വായ്പ മാസത്തവണ, സ്‌കൂള്‍ ഫീസ്, വീട്ടു ചെലവ് എന്നിവയ്ക്കുള്ള തുക മാറ്റി വച്ചിട്ടു വേണം മറ്റെന്തും ചെയ്യാന്‍.

നിലവിലെ ഓഹരി നിക്ഷേപം എന്തു ചെയ്യണം?

ഇക്വിറ്റി സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന തുക കുറഞ്ഞുവെങ്കിലും നിലവിലെ നിക്ഷേപങ്ങളെ പണമാക്കി മാറ്റി മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്.

സ്ഥിര നിക്ഷേപം, സ്വര്‍ണം, പരമ്പരാഗത ഇന്‍ഷ്വറന്‍സ് നിക്ഷേപ പദ്ധതികള്‍, കട പത്രങ്ങള്‍, ചെറിയ നിക്ഷേപങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കാം. പക്ഷേ, ഓഹരിയില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കരുത്.

Read in English: Explained: Should you continue your SIP?

Investment Stock Exchange

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: