ആരെങ്കിലും പുറത്തുപോയി മടങ്ങിയെത്തുമ്പോൾ, അവരുടെ വസ്ത്രങ്ങൾ കഴുകേണ്ടത് അത്യാവശ്യമാണോ?. നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങളുടെ വസ്ത്രങ്ങൾ എപ്പോഴും കഴുകുന്നതാണ് നല്ലത്. തുണികളിൽ കൊറോണ വൈറസ് കുറച്ചു സമയത്തേക്ക് നിൽക്കും. എന്നാൽ എത്ര സമയം അവ നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ച് ഒരു ഗവേഷണവും നടന്നിട്ടില്ല. സാധാരണയായി, പോറസ് അല്ലാത്ത പ്രതലങ്ങളിൽ (ഉരുക്ക്, പ്ലാസ്റ്റിക് മുതലായവ) വൈറസുകൾ കൂടുതൽ നേരം നീണ്ടുനിൽക്കും. പോറസ് പ്രതലങ്ങളിൽ (വസ്ത്രങ്ങൾ ഉൾപ്പെടെ) കുറഞ്ഞ സമയം.

അണുബാധ ബാധിച്ച വസ്ത്രങ്ങളുടെ അപകടസാധ്യത നിങ്ങൾ പോയ സ്ഥലത്തെ ആശ്രയിച്ചിരിക്കുന്നു. കോവിഡ്-19 രോഗികളുമായി ഇടപെടുന്ന ആരോഗ്യ പ്രവർത്തകരാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവർ, അവർക്ക് വസ്ത്രങ്ങൾ കഴുകുന്നത് ഉൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. സോപ്പ് ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുമ്പോൾ വൈറസ് നശിക്കുമെന്ന് കരുതപ്പെടുന്നതായി പകർച്ചവ്യാധി രോഗ വിദഗ്‌ധൻ ഡോ.തനു സിങ്ഹൽ പറഞ്ഞു.

സമൂഹവ്യാപനം ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനങ്ങൾക്ക് അപകട സാധ്യത വളരെ കുറവാണ്. അതിനാൽ തന്നെ നിങ്ങൾ പുറത്തുപോയി മടങ്ങിയെത്തിയശേഷം വസ്ത്രങ്ങൾ കഴുകാതെ, അടുത്ത തവണ പുറത്തേക്ക് പോകുമ്പോൾ അതേ വസ്ത്രങ്ങൾ ധരിക്കുന്നത് സുരക്ഷിതമാണ്. നിങ്ങളൊരു ആരോഗ്യപ്രവർത്തകനാണെങ്കിൽ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല.

Read Also: കോവിഡിന് വർഗീയ നിറം നൽകരുത്; ബിജെപി പ്രവർത്തകരോട് നഡ്ഡ

അത്തരം വസ്ത്രങ്ങൾ പ്രത്യേകം കഴുകണോ? നിങ്ങൾ പലചരക്കു സാധനങ്ങളെന്തിലും വാങ്ങാനാണ് പോയതെങ്കിൽ മറ്റുളളവരുടെ വസ്ത്രങ്ങൾക്കൊപ്പം നിങ്ങളുടെ വസ്ത്രങ്ങളും കഴുകുന്നതുകൊണ്ട് കുഴപ്പമില്ല. അപകട സാധ്യത കൂടുതലുളള ആശുപത്രികളിലോ നിരീക്ഷണ മേഖലയിലോ പോയിട്ടുണ്ടെങ്കിൽ വസ്ത്രങ്ങൾ വെവ്വേറെ കഴുകണം.

കോവിഡ്-19 രോഗലക്ഷണങ്ങളുളള ഒരാളുടെ വസ്ത്രങ്ങൾ പ്രത്യേകമായി കയ്യുറകൾ ധരിച്ചുവേണം കഴുകാനെന്ന് സർക്കാർ നിർദേശമുണ്ട്. ഇത് അണുബാധ പകരുന്നത് തടയും.

Read in English: Explained: Should you wash your clothes every time you return home?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook