ഓഹരിവിപണിയില്‍ വന്‍ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. 1,000 പോയിന്റിലേറെ അല്ലെങ്കില്‍ 1.7 ശതമാനം ഇടിഞ്ഞ് 58,700 നിലവാരത്തിലാണു ബിഎസ്ഇ സെന്‍സെക്സ് ഉച്ചകഴിഞ്ഞ് വ്യാപാരം നടത്തിയത്. പ്രധാനമായും മൂന്നു ഘടകങ്ങളാണു വിപണയിലെ ഇടിവിനു കാരണമായത്. അവ എന്തൊക്കെയാണെന്നു പരിശോധിക്കാം.
എന്താണ് വിപണികളെ അസ്വസ്ഥമാക്കുന്നത്?
ഒക്ടോബര്‍ 19ന് 62,245 എന്ന ഉയര്‍ന്ന നിലവാരത്തിലെത്തിയ സെന്‍സെക്സിനു കഴിഞ്ഞ ഒരു മാസത്തിനിടെ 3,600 പോയിന്റ് അഥവാ 5.8 ശതമാനമാണു നഷ്ടം സംഭവിച്ചത്. യൂറോപ്പില്‍ ഉള്‍പ്പെടെ കോവിഡ് കേസുകളുടെ പുതിയ വര്‍ധനയുടെയും നിരവധി രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തതിന്റെയും വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ ഇന്ന് സെന്‍സെക്‌സ് കുത്തനെ ഇടിയുകയായിരുന്നു.
പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു വഴങ്ങുകയും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതുമൂലം പരിഷ്‌കരണ അജന്‍ഡയില്‍നിന്ന് സര്‍ക്കാര്‍ ഒരു ചുവട് പിന്നോട്ട് പോകുന്നതും വിപണിയില്‍ പ്രതിഫലിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ നാല് ശതമാനത്തിലധികം ഇടിവുണ്ടായതും വിപണിയെ തളര്‍ത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍-കെമിക്കല്‍ ബിസിനസുകളുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനുള്ള മെഗാ പദ്ധതി സൗദി അരാംകോ ഉപേക്ഷിച്ചിരുന്നു. ഇതിനുപിന്നാലൊണു റിലയന്‍സിന്റെ ഓഹരികളില്‍ ഇടിവുണ്ടായത്. ‘മാറിയ സന്ദര്‍ഭത്തിന്റെ വെളിച്ചത്തില്‍’ പദ്ധതി ഉപേക്ഷിക്കാന്‍ കമ്പനിയും സൗദി അരാംകോയും തീരുമാനിച്ചതായി റിലയന്‍സ് വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു.
എന്താണ് മുന്നിലുള്ള സാധ്യത?
വിശാലമായ ആഭ്യന്തര സാമ്പത്തിക അടിസ്ഥാനങ്ങള്‍ കോട്ടമില്ലാതെ തുടരുകയും വിപണികള്‍ ഇടത്തരം-ദീര്‍ഘകാല തരത്തില്‍ ഉയരുകയും ചെയ്യുമെങ്കിലും വരും ആഴ്ചകളില്‍ അവ സമ്മര്‍ദത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യൂറോപ്പിലുടനീളവും മറ്റ് രാജ്യങ്ങളിലുമുള്ള കോവിഡ് കേസുകളുടെ പുതിയ വര്‍ധനവും അത് ആഗോള സാമ്പത്തിക രംഗത്തിന്റെ വേഗത്തിലുള്ള തിരിച്ചുവരവിന്മേല്‍ സൃഷ്ടിക്കുന്ന ആഘാതവും നിക്ഷേപകരുടെ ആശങ്കയ്ക്കു കാരണമാകുന്നു.
ലോകമെമ്പാടുമുള്ള പണപ്പെരുപ്പ വര്‍ധനയും ആസ്തി വാങ്ങല്‍ സംബന്ധിച്ച യുഎസ് ഫെഡറല്‍ റിസര്‍വ ഏര്‍പ്പെടുത്തിയ നിര്‍ദിഷ്ട നിരക്ക് കുറയ്ക്കലിന്റെ സ്വാധീനവും വിപണികളെ സമ്മര്‍ദത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്?
സമീപകാല ആശങ്കകളാല്‍ നയിക്കപ്പെടുന്ന, വിപണികളിലെ ഇടിവ് നിക്ഷേപകരെ വളരെയധികം ബുദ്ധിമുട്ടിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആഭ്യന്തര സാമ്പത്തിക വീണ്ടെടുക്കല്‍ ശരിയായ രീതിയല്‍ തുടരുകയും ഇന്ത്യയില്‍ പ്രതിരോധ കുത്തിവയ്പുകളുടെ വേഗത മികച്ചതായതിനാലും വിപണികള്‍ മുന്നോട്ടു തന്നെ സഞ്ചരിച്ച് പുതിയ ഉയരങ്ങളിലെത്തുമെന്നാണ് വിപണികളില്‍ ഇടപെടുന്നവര്‍ പറയുന്നത്. ‘ഭാരക്കുറവ്’ (അണ്ടര്‍ വെയ്റ്റ്) ഓഹരികളുള്ള നിക്ഷേപകര്‍ ഈ ഇടിവുകളെ നിക്ഷേപകര്‍ പ്രവേശന പോയിന്റുകളായി കാണണമെന്ന് വിദഗ്ധര്‍ പറയുന്നു.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കൽ: നടപടികൾ ഇങ്ങനെ