ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കപ്പെടുന്ന വേളയിൽ ലോക്‌സഭാ സ്പീക്കറുടെ സീറ്റിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള ചരിത്രപരമായ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കുമെന്ന് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
“നീതി” എന്നർത്ഥമുള്ള “സെമ്മായി” എന്ന തമിഴ് വാക്കിൽ നിന്നാണ് ചെങ്കോൽ എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ഔദ്യോഗിക രേഖ പ്രകാരം ചെങ്കോൽ സ്വാതന്ത്ര്യത്തിന്റെ ചരിത്രപരമായ പ്രതീകമാണ്. കാരണം ഇത് ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
“പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 1947 ഓഗസ്റ്റ് 14ന് രാത്രി 10:45 ന് തമിഴ്‌നാടിന്റെ അധീനത്തിലൂടെ ചെങ്കോൽ സ്വീകരിച്ചു. ഇത് ബ്രിട്ടീഷുകാരിൽ നിന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്കുള്ള അധികാരമാറ്റത്തിന്റെ അടയാളമാണ്,” അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് നെഹ്‌റുവിന് ചെങ്കോൽ നൽകിയത്?
ഔദ്യോഗിക രേഖയനുസരിച്ച്, സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു നെഹ്‌റുവിനോട് “ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ കൈകളിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ പ്രതീകമായി പിന്തുടരേണ്ട ചടങ്ങിനെക്കുറിച്ച്” ചോദിച്ചു.
പ്രധാനമന്ത്രി ഇന്ത്യയുടെ അവസാന ഗവർണർ ജനറലായിരുന്ന സി രാജഗോപാലാചാരിയെ സന്ദർശിക്കുകയും ചോള രാജവംശത്തിന്റെ കാലത്ത് ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിലേക്ക് മഹാപുരോഹിതന്മാരുടെ സാന്നിധ്യത്തിൽ അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ചടങ്ങിനെക്കുറിച്ച് അദ്ദേഹം പറയുകയും ചെയ്തു.
“ഒരു രാജാവിൽനിന്നു മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറുന്നതിന് അടയാളമായി ഉപയോഗിച്ചിരുന്നത് ചെങ്കോലാണെന്ന് രേഖയിൽ പറയുന്നു. പുതുതായി കിരീടമണിഞ്ഞ ഭരണാധികാരിക്ക് തന്റെ പ്രജകളെ ന്യായമായും നീതിയോടെയും ഭരിക്കാനുള്ള ഉത്തരവിനൊപ്പം ചെങ്കോൽ നൽകുമെന്നും അതിൽ പറയുന്നു.
എങ്ങനെയാണ് ചെങ്കോൽ നിർമ്മിച്ചത്?
നിർദ്ദേശിച്ച ചടങ്ങ് നടത്താൻ നെഹ്‌റു സമ്മതിച്ചപ്പോൾ, രാജാജി എന്നറിയപ്പെടുന്ന രാജഗോപാലാചാരിയ്ക്കായിരുന്നു ചെങ്കോൽ ക്രമീകരിക്കാനുള്ള ചുമതല. തുടർന്ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ അറിയപ്പെടുന്ന തിരുവടുതുറൈ അതീനത്തിന്റെ(മഠം) നിന്നു സഹായം സ്വീകരിക്കുകയും അതിന്റെ നേതാവ് ചെന്നൈ ആസ്ഥാനമായുള്ള “വുമ്മിടി ബങ്കാരു ചെട്ടി” എന്ന ജ്വല്ലറിക്ക് ചെങ്കോലിന്റെ നിർമ്മാണം ഏൽപിക്കുകയും ചെയ്തു.
വുമ്മിടി എതിർജുലു, വുമ്മിടി സുധാകർ എന്ന രണ്ടു പേർ ചേർന്നാണ് അത് നിർമ്മിച്ചത്. ഇരുവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, ചെങ്കോൽ നിർമ്മിച്ചതായി ഓർക്കുകയും ചെയ്യുന്നു. ചെങ്കോലിന് അഞ്ചടി നീളമുണ്ട്, മുകളിൽ ഒരു ‘നന്തി’ (കാള)യുടെ രൂപം ഉണ്ട്. അത് നീതിയെ പ്രതീകപ്പെടുത്തുന്നു.
എങ്ങനെയാണ് ചെങ്കോൽ നെഹ്റുവിന് കൈമാറിയത്?
ഔദ്യോഗിക രേഖയനുസരിച്ച്, “അധീനത്തിന്റെ ഉപ മഹാപുരോഹിതൻ, നാദസ്വരം വായിക്കുന്ന രാജരത്‌നം പിള്ള, ഒടുവർ (ഗായകൻ)” എന്നിവരുൾപ്പെടെ മൂന്ന് പേർ തമിഴ്‌നാട്ടിൽ നിന്ന് പുതുതായി നിർമ്മിച്ച ചെങ്കോൽ കൊണ്ടുവന്നു. 1947 ഓഗസ്റ്റ് 14-ന് നടന്ന ചടങ്ങിൽ ഒരു പുരോഹിതൻ ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭുവിന് നൽകുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തു. പിന്നീട് അത് ജവഹർലാൽ നെഹ്രുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി, അവിടെ അത് അദ്ദേഹത്തിന് കൈമാറി. പ്രധാന പുരോഹിതൻ വ്യക്തമാക്കിയതുപോലെ ഒരു പ്രത്യേക ഗാനം ആലപിച്ചു. ”രേഖയിൽ പറയുന്നു.
ചടങ്ങിനിടെ ആലപിച്ച ഗാനം ഏഴാം നൂറ്റാണ്ടിലെ തമിഴ് സന്യാസി തിരുജ്ഞാന സംബന്ധർ രചിച്ചതാണ്. 16 വർഷം മാത്രമാണ് ഈ ബാലപ്രതിഭ ജീവിച്ചത്. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മറ്റു പലരും ചടങ്ങിൽ പങ്കെടുത്തിരുന്നു.