scorecardresearch

സെക്ഷൻ 377 ഇല്ലാതായി, എന്നാൽ നിർദിഷ്ട ഭാരതീയ ന്യായ സംഹിത ബലാത്സംഗത്തിന് ഇരയാകുന്ന പുരുഷന്മാരെ സംരക്ഷിക്കുന്നില്ലെന്ന് ആശങ്ക നിലനിൽക്കുന്നത് എന്തുകൊണ്ട്

ഐപിസി 377-ാം വകുപ്പ് - "പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായി ഏതൊരു പുരുഷൻ, സ്ത്രീ, മൃഗം എന്നിവരുമായിട്ടുള്ള ലൈംഗികബന്ധം" പരാമർശിക്കുന്നു - പുരുഷന്മാർക്ക് ബലാത്സംഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു. ഇപ്പോൾ, നിർദ്ദിഷ്ട ബിഎൻഎസിൽ, ഈ സെക്ഷൻ ഇല്ലാതായി

ഐപിസി 377-ാം വകുപ്പ് - "പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായി ഏതൊരു പുരുഷൻ, സ്ത്രീ, മൃഗം എന്നിവരുമായിട്ടുള്ള ലൈംഗികബന്ധം" പരാമർശിക്കുന്നു - പുരുഷന്മാർക്ക് ബലാത്സംഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു. ഇപ്പോൾ, നിർദ്ദിഷ്ട ബിഎൻഎസിൽ, ഈ സെക്ഷൻ ഇല്ലാതായി

author-image
Khadija Khan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bharatiya Nyaya Sanhita|Indian Penal Code| ഐപിസി

ഭാരതീയ ന്യായ സംഹിത (ബി എൻ എസ് BNS) 2023, ഇന്ത്യൻ പീനൽ കോഡിന് (IPC) പകരമായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഐ പി സി (IPC) സെക്ഷൻ 377 (അല്ലെങ്കിൽ തത്തുല്യമായ വിഭാഗം) ഉൾപ്പെടുത്തിയിട്ടില്ല, അത് 2018-ൽ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. സെക്ഷൻ 377 ("പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ”) ഐപിസിയിൽ തുടർന്നു, പ്രായപൂർത്തിയായവരുടെ സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികതയെ കുറ്റകരമാക്കാൻ ഈ നിയമം ഉപയോഗിക്കാനാവില്ല. എന്നാൽ ബിഎൻഎസിൽ ഈ വകുപ്പിന്റെ അഭാവം കാരണം പ്രായപൂർത്തിയായ പുരുഷന്മാർ ലൈംഗികാതിക്രമത്തിന് ഇരയാകാൻ ഇടയാക്കും, അവർക്ക് നീതി ലഭിക്കാൻ നിയമപരമായ അപര്യാപതയുണ്ടെന്ന് , ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഐ പി സി സെക്ഷൻ 377?

Advertisment

ഐ പി സി 377-ാം വകുപ്പ് പറയുന്നത് ഇങ്ങനെ: "പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായി ഏതെങ്കിലും പുരുഷനോടോ സ്ത്രീയോടോ മൃഗത്തോടോ സ്വമേധയാ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം അല്ലെങ്കിൽ പത്ത് വർഷം വരെ തടവും അതിന് പുറമെ പിഴയുമാണ് ശിക്ഷ.

"പെനിട്രേഷൻ നടന്നാൽ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട കുറ്റകൃത്യമാകും" എന്ന് വ്യവസ്ഥയുടെ വിശദീകരണം പറയുന്നു.

എങ്ങനെയാണ് ഈ വകുപ്പ് ഐപിസിയുടെ ഭാഗമായത്?

പുരാതനമായ ഈ നിയമം "പ്രകൃതിയുടെ ക്രമത്തിന്" എതിരായി കാണുന്ന ലൈംഗിക പ്രവർത്തനങ്ങളെ കുറ്റകരമാക്കുന്നു. മധ്യകാല പൊതു നിയമ ഗ്രന്ഥങ്ങളായ ഫ്ലെറ്റ (1290), ബ്രിട്ടൺ (1300) എന്നിവയിൽ ആദ്യമായി ഒരു കുറ്റകൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന പ്രകൃതി വിരുദ്ധഭോഗം (സോഡോമി) അല്ലെങ്കിൽ ഗുദഭോഗം (ബഗ്ഗറി) എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിനെ കുറ്റകൃത്യമാക്കുന്ന ആശയത്തിന്റെ വേരുകൾ കിടക്കുന്നത്. .

Advertisment

1533-ൽ, ഹെൻറി എട്ടാമന്റെ ഭരണകാലത്ത്, ഗുദഭോഗം ശിക്ഷാർഹമാക്കിക്കൊണ്ടുള്ള നിയമം പാസാക്കി, അത് "ദൈവഹിതത്തിനെതിരായ പ്രകൃതിവിരുദ്ധമായ ലൈംഗിക പ്രവർത്തനങ്ങൾക്ക്" എന്ന പേരിൽ വധശിക്ഷ പ്രഖ്യാപിച്ചു. മൃഗഭോഗം പോലുള്ള "പ്രകൃതിവിരുദ്ധമായ ലൈംഗിക പ്രവർത്തികൾക്ക്" 1553-ലെ നിയമപ്രകാരം സാങ്കേതികമായി ശിക്ഷിക്കപ്പെടാമെങ്കിലും, സ്വവർഗ്ഗാനുരാഗം എല്ലായിടത്തുമുണ്ടായിരുന്നു.

ഇതിനുശേഷം, 1566-ൽ പുതുക്കി പ്രാബല്യത്തിൽ വന്ന ഗുദഭോഗ (ബഗ്ഗറി) നിയമം ബ്രിട്ടീഷ് കോളനികൾക്കായി ഒരു മാതൃക തയ്യാറാക്കി.

നൂറ്റാണ്ടുകൾക്ക് ശേഷം, 1828-ൽ, വ്യക്തികൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരായ നിയമം പോലെയുള്ള പുതിയ നിയമങ്ങൾ, പ്രത്യേകിച്ച്, പുരുഷ സ്വവർഗ വിഷയത്തിലൂന്നി രൂപം കൊണ്ടു, പ്രകൃതി വിരുദ്ധഭോഗ (സോഡോമി)ത്തെ വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്തു. 1861 ആയപ്പോൾ, ഈ കുറ്റത്തിനുള്ള ശിക്ഷ ഇംഗ്ലണ്ടിലും വെയിൽസിലും 10 വർഷമാക്കി കുറച്ചു.

"പ്രകൃതിവിരുദ്ധമായ കാമത്തെ" ശിക്ഷ നൽകുന്നതിനായി 1837-ൽ, കരട് പീനൽ കോഡ് നിർദ്ദേശിക്കപ്പെട്ടു. എന്നാൽ, അന്നത്തെ ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആ വിഷയം പരിഗണിക്കാൻ വിസമ്മതിച്ചു.

1860 ഒക്ടോബർ ആറിന്, ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ ശേഷം, സെക്ഷൻ 377 സഹിതം ഐ പി സി ഗവർണർ ജനറൽ അംഗീകരിച്ചു.

സെക്ഷൻ 377 ഒഴിവാക്കപ്പെട്ടത് എങ്ങനെ?

സെക്ഷൻ 377 ന് എതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരു ഹർജി 2004-ൽ തള്ളിയിരുന്നു, എന്നാൽ,2006-ൽ അത് സുപ്രീം കോടതി വീണ്ടും ഹൈക്കോടതിയിലേക്ക് അയച്ചു. 2009 ജൂലൈ രണ്ടിന് ചീഫ് ജസ്റ്റിസ് എ പി ഷായുടെയും ജസ്റ്റിസ് എസ് മുരളീധറിന്റെയും ഹൈക്കോടതി ബെഞ്ച് ഈ കേസിൽ വിധി പറഞ്ഞു. "പ്രായപൂർത്തിയായവർ സ്വകാര്യമായി നടത്തുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തനങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന ഐപിസി 377- ാം വകുപ്പ്,, ഭരണഘടനയുടെ ആർട്ടിക്കിൾ 21, 14, 15 എന്നിവയുടെ ലംഘനമാണ്". എന്നായിരുന്നു ആ വിധി.

എന്നാൽ, , 2013 ഡിസംബർ 11-ന്, ജസ്റ്റിസുമാരായ ജി എസ് സിംഗ്വി, എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച്, സെക്ഷൻ 377 വീണ്ടും പ്രാബല്യത്തിലാക്കി, ഹൈക്കോടതി ഉത്തരവ് “നിയമപരമായി നിലനിൽക്കുന്നതല്ല” എന്നും, “ലെസ്‌ബിയൻസ്, ഗേ, ബൈ സെക്വഷൽസ്, ട്രാൻസ് ജെൻഡർ എന്നത് രാജ്യത്തെ ജനസംഖ്യയുടെ ചെറിയ ഭാഗം ആണെന്നും കഴിഞ്ഞ 150 വർഷത്തിലേറെയായി 200 ൽ താഴെ ആളുകൾ മാത്രമാണ് പ്രോസിക്യൂട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും". അവർ നിരീക്ഷിച്ചു.

അവസാനം, 2018 സെപ്റ്റംബർ ആറിന് ന്, അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ, ജസ്റ്റിസുമാരായ ഫാലി നരിമാൻ, എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് (ഇപ്പോൾ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്), ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി. ലിംഗഭേദമില്ലാതെ രണ്ട് മുതിർന്നവർ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കുകയും ഐപിസിയുടെ 377-ാം വകുപ്പ് ഭാഗികമായി ഇല്ലാതാക്കുകയും ചെയ്തു.

ഭരതനാട്യം നർത്തകൻ നവതേജ് സിങ് ജോഹർ സമർപ്പിച്ച ഹർജിയിൽ വിധി പ്രസ്താവിച്ചുകൊണ്ട്, പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയെ ക്രിമിനൽ കുറ്റമാക്കിയത് "യുക്തിരഹിതവും നീതീകരിക്കാൻ കഴിയാത്തതും പ്രത്യക്ഷമായി തന്നെ നിയമനിബ്ധമല്ലാത്തതുമാണ്" എന്ന് സുപ്രീം കോടതി വ്യക്തമാക്കി. എൽജിബിടിക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ഉപദ്രവിക്കുന്നതിനുള്ള ആയുധമായി സെക്ഷൻ 377 ഉപയോഗിച്ചു, ഇത് അവരുടെ വിവേചനത്തിന് കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി. “377-ാം വകുപ്പ് ഏകപക്ഷീയമാണ്. LGBT കമ്മ്യൂണിറ്റിക്ക് മറ്റുള്ളവരെപ്പോലെ അവകാശങ്ങളുണ്ട്. ഭൂരിപക്ഷ കാഴ്ചപ്പാടുകൾക്കും ജനപ്രിയ സദാചാരത്തിനും അനുസൃതമായി ഭരണഘടനാപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല, ”കോടതി പറഞ്ഞു.

എന്നാൽ, കുട്ടികൾ, മൃഗങ്ങൾ എന്നിങ്ങനെയുള്ള അസ്വാഭാവിക ലൈംഗികതയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിൽ തുടരുമെന്നും. രണ്ട് മുതിർന്നവർ തമ്മിലുള്ള സമ്മതത്തോടെയുള്ള പ്രവൃത്തികളിൽ മാത്രമായി ഇത് പരിമിതപ്പെടുത്തുകയാണെന്നും കോടതി വിധിയിൽ വ്യക്തമാക്കി.

ഭാരതീയ ന്യായ നിയമസംഹിതയില്‍ വന്ന മാറ്റം

ബിൽ നിലവിലെ രൂപത്തിൽ പാസാക്കിയാൽ ലൈംഗികാതിക്രമത്തിന് ഇരയായ പുരുഷൻമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം നഷ്ടമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിർദിഷ്ട ബിഎൻഎസിൽ നിർവചിച്ചിരിക്കുന്ന "ബലാത്സംഗം" എന്ന കുറ്റം ലിംഗഭേദം ഉള്ളതാണ് എന്നതിനാലാണ് ഇത് ഉന്നയിക്കപ്പെടുന്നത്- അതായത് ഒരു പുരുഷൻ ഒരു സ്ത്രീക്കെതിരെ ചെയ്യുന്നതാണ് ഉൾപ്പെടുന്നത്. ഐപിസിയിലെയും നിലപാട് ഇതുതന്നെയാണെങ്കിലും, ഐപിസിയിലെ 377-ാം വകുപ്പ് - "പ്രകൃതിയുടെ ക്രമത്തിന് വിരുദ്ധമായി ഏതൊരു പുരുഷനോ സ്ത്രീയോ മൃഗമോ ആയ ലൈംഗികബന്ധം" എന്ന് പരാമർശിക്കുന്നു - പ്രായപൂർത്തിയാകാത്ത പുരുഷന്മാർക്ക് ലൈംഗികാതിക്രമത്തിൽ നിന്ന് സംരക്ഷണത്തിനുള്ള നിയമപരമായ പിൻബലം ഉണ്ടായിരുന്നു. ഇപ്പോൾ, നിർദ്ദിഷ്ട ബിഎൻഎസിൽ, ഈ വകുപ്പ് ഇല്ലാതായി.

ഐപിസിയിൽ, സെക്ഷൻ 375 ബലാത്സംഗത്തെ നിർവചിക്കുകയും സമ്മതം എന്നത് സംബന്ധിച്ച ഏഴ് ആശയങ്ങൾ പട്ടികപ്പെടുത്തുകയും ചെയ്യുന്നു, പുരുഷൻ അത് ലംഘിച്ചാൽ, ബലാത്സംഗം കുറ്റമായി മാറും. നിർദിഷ്ട ബിഎൻഎസിൽ, ബലാത്സംഗം സെക്ഷൻ 63 പ്രകാരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐ പി സി സെക്ഷൻ 375 (ഒപ്പം ബലാത്സംഗത്തിനുള്ള ശിക്ഷ നിർദ്ദേശിക്കുന്ന വകുപ്പ് 376) ഐ പി സി പതിനാറാം (XVI ) അധ്യായത്തിൽ"ലൈംഗിക കുറ്റകൃത്യങ്ങൾ" എന്ന ഉപശീർഷകത്തിന് കീഴിൽ " "മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ" എന്ന ഉപശീർഷകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട ബിഎൻഎസിൽ, "ലൈംഗിക കുറ്റകൃത്യങ്ങൾ" എന്ന ഉപശീർഷകം അഞ്ചാം അധ്യായത്തിന് കീഴിലാണ്, അത് "സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചാണ്.

2018-ൽ, 'നവതേജ് ജോഹർ' എന്ന കേസിൽ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചപ്പോൾ, വിധി അസ്പഷ്ടമായ നിരവധി വിഷയങ്ങൾക്ക് വഴി തുറന്നുവെന്നും ഒരു സ്വവർഗ്ഗാനുരാഗി "സമ്മതം" പിൻവലിച്ച്, അവരുടെ പങ്കാളിക്കെതിരെ ഒരു പരാതി നൽകിയാൽ, കേസുകൾ കൈകാര്യം ചെയ്യാൻ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

ഇന്നുവരെ, ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഇന്ത്യയിലെ നിയമങ്ങൾ ബലാത്സംഗത്തിന് ഇരകളായ പുരുഷന്മാരെ കണക്കാക്കുന്നില്ല.

എന്നിരുന്നാലും, നിർദ്ദിഷ്ട ബിഎൻഎസ് കുറഞ്ഞത് രണ്ടിടത്തെങ്കിലും "പ്രകൃതിവിരുദ്ധ കാമം" എന്നത് പരാമർശിക്കുന്നു.

"അവകാശം വിനിയോഗിക്കുന്ന അവസരങ്ങൾ" എന്നത് "അസ്വാഭാവികമായ കാമത്തെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം" ആണെങ്കിൽ, ഒരാളുടെ ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, പ്രത്യേക സാഹചര്യത്തിലുള്ള മരണത്തിന് കാരണമാകുന്ന അല്ലെങ്കിൽ അക്രമിക്ക് മറ്റെന്തെങ്കിലും ദോഷം ചെയ്യുന്നതിലേക്ക് വ്യാപിക്കുമെന്ന് വകുപ്പ് 38 പറയുന്നു.

"പ്രകൃതിവിരുദ്ധമായ കാമത്തെ തൃപ്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം" ആണെങ്കിൽ. സെക്ഷൻ 38 പറയുന്നത്, "അവകാശം വിനിയോഗിക്കുന്ന അവസരങ്ങൾ" (“occasions the exercise of the right”) എന്നത് ഒരാളുടെ ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, അക്രമിയുടെ മരണത്തിന് കാരണമാകുന്നതിനോ അല്ലെങ്കിൽ അക്രമിക്ക് മറ്റെന്തെങ്കിലും ദോഷം വരുത്തുന്നതിനോ വരെയാകാം.

ഒരു വ്യക്തിയെ തട്ടിക്കൊണ്ടുപോകുകയോ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുകോ അല്ലെങ്കിൽ അവരെ "ക്രൂരമായ മുറിവേൽപ്പിക്കാനോ അടിമത്തത്തിനോ ഏതെങ്കിലും വ്യക്തിയുടെ അസ്വാഭാവിക കാമത്തിനോ വിധേയരാക്കുകയോ" ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നതാണ് 138(4) വകുപ്പ്

എന്നാൽ വീണ്ടും, നിർദ്ദിഷ്ട ബിഎൻഎസ് "പ്രകൃതിവിരുദ്ധ കാമം" എന്ന പദത്തെ നിർവചിക്കുന്നില്ല.

Gay Explained Law Commission Lgbt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: