/indian-express-malayalam/media/media_files/EmE3acXm9dyoY8rkGl4r.jpg)
എന്താണ് സൈപ്രസ് കോൺഫിഡൻഷ്യൽ?
സൈപ്രസ് കോൺഫിഡൻഷ്യൽ ഇംഗ്ലീഷിലും ഗ്രീക്കിലുമുള്ള 3.6 ദശലക്ഷം രേഖകളുടെ ആഗോള ഓഫ്‌ഷോർ അന്വേഷണമാണ്, ഇത് ലോകമെമ്പാടുമുള്ള സമ്പന്നരും ശക്തരുമായവരും സൈപ്രസിന്റെ ടാക്സ് ഹെവനിൽ ചേർന്നിരിക്കുന്ന കമ്പനികളുടെ രേഖകൾ വെളിപ്പെടുത്തുന്നു.
ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ (ഐസിഐജെ) പങ്കാളിത്തത്തോടെ നടത്തിയ അന്വേഷണത്തിൽ 55 രാജ്യങ്ങളിലെയും 60ലധികം മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 270ലധികം മാധ്യമപ്രവർത്തകർ ഉൾപ്പെടുന്നു.
സൈപ്രസിലെ ആറ് ഓഫ്‌ഷോർ സേവന ദാതാക്കളിൽ നിന്നുള്ള അമൂല്യരേഖകളാണ് ഇത് . രാജ്യത്തിന്റെ ഗോൾഡൻ പാസ്‌പോർട്ട് സ്കീമിന് കീഴിൽ സൈപ്രസ് പൗരന്മാരായി മാറിയ ഇന്ത്യൻ നിക്ഷേപകരുടെ വിവരങ്ങൾ കൂടാതെ, കിഴക്കൻ മെഡിറ്ററേനിയനിലെ ഈ ദ്വീപില്‍ നികുതിയിളവ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് പ്രമുഖ ബിസിനസ്സ് സ്ഥാപനങ്ങൾ സ്ഥാപിച്ച സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രേഖകളും ഇതിലുണ്ട്.
അന്വേഷണത്തിൽ ഇന്ത്യയുമായി ബന്ധപ്പെട്ട് എന്തെല്ലാമാണുള്ളത്?
ഗവൺമെന്റിനും റെഗുലേറ്ററി ഏജൻസികൾക്കും മുന്നിലുള്ള രഹസ്യം ഇല്ലാതാക്കാനാണ് അന്വേഷണം ശ്രമിക്കുന്നത്. ഓഫ്‌ഷോർ റെസിഡൻസി ഉള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്ന് എങ്ങനെ നിയന്ത്രിച്ചുവെന്ന് രേഖകൾ വെളിപ്പെടുത്തുന്നു, ഈ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നത് ഇന്ത്യയിലെ വ്യക്തികളാണ്.
ഇന്ത്യൻ കമ്പനികൾക്ക് സൈപ്രസിൽ ഓഫ്‌ഷോർ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിയുമോ?
സൈപ്രസിൽ ഓഫ്‌ഷോർ കമ്പനി സ്ഥാപിക്കുന്നത് നിയമവിരുദ്ധമല്ല. കുറഞ്ഞ നികുതി നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന സൈപ്രസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഇരട്ട-നികുതി ഒഴിവാക്കൽ കരാറുകൾ (DTAA- ഡിടിഎഎ) ഉണ്ട്. നിയമപരമായി ലഭ്യമായ നികുതി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കമ്പനികൾ അത്തരം രാജ്യങ്ങളിൽ അവരുടെ ടാക്സ് റെസിഡൻസി സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നു. ഈ അധികാരപരിധി, പൊതുവെ അയഞ്ഞ നിയന്ത്രണ മേൽനോട്ടവും അതീവ രഹസ്യ നിയമങ്ങളുമാണ്.
സൈപ്രസുമായുള്ള ഇന്ത്യയുടെ നികുതി ഉടമ്പടി എന്താണ്?
സൈപ്രസുമായുള്ള ഇന്ത്യയുടെ നികുതി ക്രമീകരണത്തിന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്.
2013-ന് മുമ്പ്: ഇന്ത്യയും സൈപ്രസും നിക്ഷേപകർക്ക് അവരുടെ മുലധനം പിന്‍വലിക്കുന്ന സമയത്ത് മൂലധന നേട്ട (capital gains) നികുതിയിൽ നിന്ന് ഇളവ് വാഗ്ദാനം ചെയ്യുന്ന നികുതി ഉടമ്പടി ഉണ്ടായിരുന്നു. ആകസ്മികമായി, സൈപ്രസും മൂലധന നേട്ടത്തിന് നികുതി ചുമത്തിയിട്ടില്ല. അങ്ങനെ, നിക്ഷേപകർ അവരുടെ ഇന്ത്യയിലെ ഇക്വിറ്റി നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തിന് നികുതിയില്ലായിരുന്നു. സൈപ്രസിനും 4.5 ശതമാനം വിത്ത്ഹോൾഡിങ് ടാക്സ് (പണമടയ്ക്കുന്നയാൾ സ്രോതസ്സിൽ തന്നെ നികുതി കുറയ്ക്കുന്നത്) മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ ഇന്ത്യയിലെ വ്യക്തികൾക്കും ബിസിനസ്സ് ഗ്രൂപ്പുകൾക്കും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമുള്ള പ്രിയപ്പെട്ട ഇടമായിരുന്നു ഇത്.
തദേശിയരെകാള്‍ വ്യത്യസ്തമായ നികുതി നിയന്ത്രണങ്ങൾക്ക് വിധേയരായേക്കാവുന്ന പ്രവാസികളുടെ നികുതി പാലിക്കൽ ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് വിത്ത്ഹോൾഡിങ് ടാക്സ്. പ്രവാസികൾമായുള്ള പണമിടപാടുകളില്‍ കാര്യത്തിൽ ഇത് ബാധകമാണ്. എൻആർഐയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുമ്പോൾ നികുതി കുറയ്ക്കേണ്ടത് പണമടയ്ക്കുന്നയാളുടെ ഉത്തരവാദിത്തമാണ്.
പണമടയ്ക്കുന്നയാൾ കിഴിവാക്കിയ വിത്ത്ഹോൾഡിങ് ടാക്സ് സർക്കാരിൽ നിക്ഷേപിക്കുന്നു, കൂടാതെ ആദായനികുതി നിയമം, 1961, അല്ലെങ്കിൽ ഇരട്ട നികുതി ഒഴിവാക്കൽ (ഡിടിഎ) ഉടമ്പടി എന്നിവയിൽ നിർദ്ദേശിച്ച പ്രകാരം നികുതി നിരക്ക് തീരുമാനിക്കും, ഏതാണ് കുറവ് അതായിരിക്കും അടയ്ക്കേണ്ടത്.
2013 മുതൽ: 2013 നവംബർ 1-ന്, നികുതിയുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ പങ്കിടുന്നതിൽ നിന്നും കൈമാറ്റം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സൈപ്രസിനെ ഉൾപ്പെടുത്തി. സാങ്കേതികമായി പറഞ്ഞാൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 94 എ പ്രകാരം സൈപ്രസിനെ നോട്ടിഫൈഡ് ജുറിസ്‌ഡിക്ഷണൽ ഏരിയ (NJA) ആയി തരംതിരിച്ചു.
എൻ ജെ എ (NJA) രാജ്യങ്ങൾ അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പേയ്‌മെന്റുകൾക്ക് മേൽ 30 ശതമാനം എന്ന ഉയർന്ന തടഞ്ഞുവയ്ക്കൽ നികുതി നിരക്ക് പോലുള്ള അഭിമുഖീകരിക്കുന്നു. കൂടാതെ, NJA-യിലെ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ ഇന്ത്യൻ ട്രാൻസ്ഫർ പ്രൈസിംഗ് നിയന്ത്രണങ്ങൾക്ക് വിധേയമാണ്.
2016 മുതൽ: സൈപ്രസുമായി 2016 ഡിസംബർ 14-ന് ഒപ്പുവച്ച കരാർ പ്രകാരം പുതുക്കിയ ഇരട്ടനികുതി ഒഴിവാക്കൽ കരാർ (DTAA) വന്നു. ഇന്ത്യ സൈപ്രസിനെ എൻ ജി എ പട്ടികയിൽ നിന്നൊഴിവാക്കി. തുടർന്ന്, ഇത് 2013 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പിൻവലിച്ചതെന്നും വ്യക്തമാക്കി.
പുതിയ ഡിടിഎഎയുടെ വാചകം ഓഹരികളുടെ വിറ്റൊഴിക്കലിൽ നിന്ന് ഉണ്ടാകുന്ന മൂലധന നേട്ടങ്ങളുടെ ഉറവിടം അടിസ്ഥാനമാക്കിയുള്ള നികുതി നൽകുന്നു. വിറ്റൊഴിക്കൽ എന്നത് സ്വമേധയാ ഉള്ള വിൽപന/കൈമാറ്റം അല്ലെങ്കിൽ ഉടമസ്ഥൻ സ്വത്ത് വിട്ടുകൊടുക്കൽ എന്നിവയെ സൂചിപ്പിക്കുന്നു.
കൂടാതെ, 2017 ഏപ്രിൽ 1-ന് മുമ്പ് നടത്തിയ നിക്ഷേപങ്ങൾക്ക് ഗ്രാൻഡ്ഫാദറിംഗ് ക്ലോസ് (നടപ്പാക്കുന്ന തിയ്യതിക്ക് മുമ്പ് നടത്തിയ നിക്ഷേപങ്ങൾക്ക് പഴയ നികുതി സമ്പ്രാദായം അനുസരിച്ച് നൽകുന്ന ആനുകൂല്യം) നൽകിയിട്ടുണ്ട്. നികുതിദായകൻ താമസിക്കുന്ന രാജ്യത്ത് മൂലധന നേട്ടത്തിന് നികുതി ചുമത്താൻ ഇത് അനുവദിച്ചു. ഈ മാറ്റങ്ങൾ പുനര്‍നിര്‍വചിച്ച ഇന്ത്യ-മൗറീഷ്യസ് നികുതി ഉടമ്പടി, അതായത്, മൂലധന നേട്ടങ്ങളുടെ ഉറവിടം അടിസ്ഥാനമാക്കിയുള്ള നികുതിയും ഒരു ഗ്രാൻഡ്ഫാദറിങ് ക്ലോസും കൊണ്ടുവന്നവയുമായി ഒത്തുപോകുന്നതാണ്.
സൈപ്രസ് എന്തൊക്കെ നികുതി ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നു?
സൈപ്രസിൽ നിന്ന് മാനേജ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഓഫ്‌ഷോർ കമ്പനികൾക്കും ഓഫ്‌ഷോർ ബ്രാഞ്ചുകൾക്കും 4.25 ശതമാനം നികുതിയുണ്ട്. വിദേശത്ത് നിന്ന് മാനേജ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഓഫ്‌ഷോർ ബ്രാഞ്ചുകളും ഓഫ്‌ഷോർ ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ നികുതിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
ലാഭവിഹിതത്തിന് മേൽ വിത്ത് ഹോൾഡിങ് നികുതിയില്ല കൂടാതെ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെയോ ശാഖകളുടെയോ ഗുണഭോക്താക്കളായ ഉടമകൾ ബന്ധപ്പെട്ട നിയമപരമായ സ്ഥാപനങ്ങൾ നൽകുന്ന തുകയേക്കാൾ ഡിവിഡന്റുകളുടെയോ ലാഭത്തിന്റെയോ അധിക നികുതി നൽകാൻ ബാധ്യസ്ഥരല്ല.
ഒരു ഓഫ്‌ഷോർ സ്ഥാപനത്തിലെ ഓഹരികൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ മൂലധന നേട്ട നികുതി നൽകേണ്ടതില്ല, കൂടാതെ ഒരു ഓഫ്‌ഷോർ കമ്പനിയിലെ ഓഹരികളുടെ അനന്തരാവകാശത്തിന് എസ്റ്റേറ്റ് ഡ്യൂട്ടിയും (മരിച്ചുപോയ വ്യക്തിയുടെ സ്വത്ത് കൈമാറ്റം ചെയ്യുമ്പോൾ നൽകേണ്ടുന്ന നികുതി) നൽകേണ്ടതില്ല.
വിദേശ തൊഴിലാളികൾക്കായി കാറുകൾ, ഓഫീസ് അല്ലെങ്കിൽ വീട്ടുപകരണങ്ങൾ വാങ്ങുന്നതിന് ഇറക്കുമതി തീരുവയില്ല. ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമായിരിക്കും എന്നും ഇത് ഉറപ്പുനൽകുന്നു.
ഇന്ത്യ-സൈപ്രസ് ഡി ടി എ എ (DTAA) എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
നികുതി ആസൂത്രണത്തിനുള്ള അധികാരപരിധിയായി - കുറഞ്ഞ നികുതി വ്യവസ്ഥയുള്ള - സൈപ്രസിനെ ഇത് അനുവദിക്കുന്നു. പല വിദേശ നിക്ഷേപകരും ഡിടിഎഎയുടെ പ്രയോജനം നേടുന്നതിനായി ഇന്ത്യയിൽ നിക്ഷേപിക്കുന്നതിനായി സൈപ്രസിൽ തങ്ങളുടെ നിക്ഷേപ സ്ഥാപനങ്ങൾ സ്ഥാപിച്ചു.
ഇന്ത്യയിൽ നിക്ഷേപത്തിനായി ഒരു ഓഫ്‌ഷോർ സ്ഥാപനം ആരംഭിക്കുന്നതിന് സൈപ്രസ് ഇപ്പോൾ മൗറീഷ്യസിന് പകരമാണ്. ഇന്ത്യയിൽ അടയ്‌ക്കുന്ന ലാഭവിഹിതം വിത്ത്ഹോൾഡിങ് നികുതിക്ക് വിധേയമായതിനാൽ, സൈപ്രസിലെ 4.25 ശതമാനം നികുതിയുമായി ബന്ധപ്പെട്ട് ഇത് ക്രമീകരിക്കുകയോ ക്രെഡിറ്റ് ചെയ്യുകയോ ചെയ്യും. അതിനാൽ സൈപ്രസിൽ ഒരു നികുതിയും ഈടാക്കില്ല.
എന്താണ് ഓഫ്‌ഷോർ ട്രസ്റ്റുകൾ?
സൈപ്രസ് ഇന്റർനാഷണൽ ട്രസ്റ്റ് നിയമമനുസരിച്ച്, സ്വത്തും വരുമാനവും സൈപ്രസിന് പുറത്തുള്ള ട്രസ്റ്റുകളാണ് ഓഫ്‌ഷോർ ട്രസ്റ്റുകൾ, കൂടാതെ സെറ്റ്ലറും (ട്രസ്റ്റ് രൂപീകരിക്കുന്ന വ്യക്തി) ഗുണഭോക്താക്കളും പോലും സൈപ്രസിലെ സ്ഥിര താമസക്കാരാകണമെന്നില്ല.
ട്രസ്റ്റി ഒരു സൈപ്രിയറ്റ് (സൈപ്രസ് സ്വദേശി) ആണെങ്കിൽ, ഓഫ്‌ഷോർ ട്രസ്റ്റിനെ എസ്റ്റേറ്റ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു, കൂടാതെ വരുമാനത്തിനും നേട്ടത്തിനും നികുതി നൽകേണ്ടതില്ല. ട്രസ്റ്റ് ഏതെങ്കിലും സർക്കാരിലോ മറ്റ് അതോറിറ്റികളിലോ രജിസ്റ്റർ ചെയ്യേണ്ടതില്ല, എന്ന രഹസ്യസ്വഭാവം പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിദേശ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം അവർ താമസിക്കുന്ന രാജ്യത്തേക്ക് അയച്ചിരുന്നെങ്കിൽ, ആ വ്യക്തി നൽകേണ്ടിയിരുന്ന നികുതി ഒഴിവാക്കാൻ ട്രസ്റ്റ് ബിസിനസുകാരെ അനുവദിക്കുന്നു.
സൈപ്രസിൽ അവരുടെ ബിസിനസ്സിന്റെ മാനേജ്‌മെന്റും നിയന്ത്രണവും ഇല്ലാത്ത കമ്പനികളുടെ ഓഫ്‌ഷോർ ശാഖകൾക്ക് സൈപ്രസിന് പുറത്തുള്ള സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ കാര്യത്തിൽ സൈപ്രസിലെ ആദായനികുതിയിൽ നിന്ന് പൂർണ്ണമായ ഇളവ് അനുവദിച്ചിരിക്കുന്നു, അതേസമയം മാനേജ്മെന്റും നിയന്ത്രണവും സൈപ്രസിലാണെങ്കിൽ അവയ്ക്ക് 4.25 ശതമാനം നികുതി ബാധകമാണ്. ഓഫ്‌ഷോർ ശാഖകൾക്ക്, ലാഭം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് വിത്ത്ഹോൾഡിങ് (തടഞ്ഞുവയ്ക്കൽ) നികുതിയില്ല.
ഡി ടി എ എ ഉടമ്പടിയുള്ള രാജ്യങ്ങളിലെ സ്ഥാപനങ്ങളെ ചോദ്യം ചെയ്യാൻ ഇന്ത്യൻ ആദായന നികുതി വകുപ്പിന് പറ്റുമോ?
നികുതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം, ഓഹരികൾ മൂന്നാം കക്ഷിക്ക് കൈമാറുന്ന സമയത്ത് ഇന്ത്യയിലെ ഓഹരികളുടെ ഉടമയായി ഒരു കമ്പനി ചേർത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ, ഇരട്ട നികുതി ഉടമ്പടി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ ഐടി വകുപ്പിനെ തടസ്സമില്ല.
അത്തരമൊരു സാഹചര്യത്തിൽ, മുഴുവൻ ഇടപാടിനെ കുറിച്ചും അന്വേഷിക്കാനും ചോദ്യം ചെയ്യാനും ആദായ നികുതി വകുപ്പിന് അവകാശമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us