scorecardresearch
Latest News

കേന്ദ്ര നിയമനം: ഒഴിഞ്ഞുകിടക്കുന്നത് എത്ര സംവരണ തസ്തികകള്‍?

കേന്ദ്ര സ്റ്റാഫിങ് പദ്ധതിക്കു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ 91 അഡീഷണല്‍ സെക്രട്ടറിമാരില്‍ എസ് സി- എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ എണ്ണം യഥാക്രമം പത്തും നാലുമാണ്

കേന്ദ്ര നിയമനം: ഒഴിഞ്ഞുകിടക്കുന്നത് എത്ര സംവരണ തസ്തികകള്‍?

പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ അപര്യാപ്തത മനസിലാക്കുന്നതിനുള്ള വിവരശേഖരണം ഓര്‍മിപ്പിച്ചുകൊണ്ട് കേന്ദ്ര പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് (ഡിഒപിടി) എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കഴിഞ്ഞയാഴ്ച കത്തയച്ചിരുന്നു. സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന കേസ് ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ സര്‍ക്കുലര്‍. ഈ സാഹചര്യത്തില്‍ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് നിലവിലുള്ള ഡേറ്റ പരിശോധിക്കാം.

ഡിഒപിടി സര്‍ക്കുലര്‍ എന്തിനെക്കുറിച്ചാണ്?

”സംവരണ നടപടികള്‍ കര്‍ശനമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍… പുറപ്പെടുവിക്കുന്ന ഏതൊരു സ്ഥാനക്കയറ്റ ഉത്തരവും സുപ്രീം കോടതി പുറപ്പെടുവിച്ചേക്കാവുന്ന തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും,” ഡിഒപിടി മറ്റു മന്ത്രാലയങ്ങളെയും വകുപ്പുകളെയും അറിയിച്ചിട്ടുണ്ട്. ‘സ്ഥാനക്കയറ്റത്തില്‍ സംവരണം എന്ന നയം നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍’ വ്യക്തമാക്കുന്ന ജനുവരി 28 ലെ സുപ്രീം കോടതി വിധി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ‘പട്ടികജാതി-പട്ടികവര്‍ഗങ്ങളുടെ പ്രാതിനിധ്യത്തിന്റെ അപര്യാപ്തത കണക്കാവുന്ന വിവരങ്ങളുടെ ശേഖരണം’, ‘ഓരോ കേഡറുകളിലേക്കും ഈ ഡേറ്റ പ്രത്യേകം ഉപയോഗിക്കല്‍’ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്ഥാനക്കയറ്റത്തില്‍ സംവരണ നയം നടപ്പാക്കാനും എന്തെങ്കിലും പ്രമോഷനുകള്‍ നടത്തുന്നതിനും മുമ്പ് ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഡിഒപിടി ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ജീവനക്കാര്‍ക്കിടയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം എങ്ങനെ?

പഴ്സണല്‍, പബ്ലിക് ഗ്രീവന്‍സ്, പെന്‍ഷന്‍ എന്നിവയുടെ ചുമതല വഹിക്കുന്ന സഹമന്ത്രി ജിതേന്ദ്ര സിങ് ഈ വര്‍ഷം നിരവധി തവണ പാര്‍ലമെന്റില്‍ ഡേറ്റ അവതരിപ്പിച്ചു. അദ്ദേഹം മാര്‍ച്ച് 17 ന് രാജ്യസഭയില്‍ മേശപ്പുറത്ത് വച്ച പ്രതികരണത്തില്‍ കാബിനറ്റ് സെക്രട്ടേറിയറ്റ്, യുപിഎസ്സി, തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയുള്‍പ്പെടെ 43 വകുപ്പുകളും സര്‍ക്കാര്‍ ഓഫീസുകളും ഉള്‍പ്പെടുന്നു. എന്നാല്‍ റെയില്‍വേ, തപാല്‍ വകുപ്പ് തുടങ്ങിയ ഏറ്റവും വലിയ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ദാതാക്കളെ ഒഴിവാക്കി.

എ മുതല്‍ സി വരെയുള്ള ഗ്രൂപ്പുകളിലെ മൊത്തം ജീവനക്കാരുടെ എണ്ണം (സഫായി കര്‍മചാരികള്‍ ഉള്‍പ്പെടെ) 5.12 ലക്ഷം ആണ് (പട്ടിക കാണുക). ഇതില്‍ 17.70 ശതമാനം എസ് സി, 6.72 ശതമാനം എസ് ടി, 20.26 ഒ ബി സി (മറ്റു പിന്നാക്ക വിഭാഗങ്ങള്‍), 0.02 ശതമാനം ഇ ഡബ്ല്യു എസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) എന്നിവരാണ്.

ഏറ്റവും ഉയര്‍ന്ന നിരയായ ഗ്രൂപ്പ് എയില്‍ പട്ടികജാതിക്കാരുടെ പ്രാതിനിധ്യം 12.86 ശതമാനവും പട്ടി വര്‍ഗക്കാരുടേത് 5.64 ശതമാനവും ഒബിസിയുടേതു 16.88 ശതമാനവും മാത്രമാണ്. എന്നാല്‍ ഈ വിഭാഗങ്ങളുടെ സംവരണം യഥാക്രമം 15, 7.5, 27 ശതമാനം വീതമാണ്.

ഉയര്‍ന്ന തസ്തികകള്‍: സെക്രട്ടറിമാരിലും സ്പെഷ്യല്‍ സെക്രട്ടറിമാരിലും ആറു പേര്‍ മാത്രമാണ് എസ്സി, എസ്ടി വിഭാഗങ്ങളിലുള്ളതെന്നും ഒബിസിയെ സംബന്ധിച്ച ഒരു വിവരവും ഇല്ലെന്നും മന്ത്രി ജിതേന്ദ്ര സിങ് ഫെബ്രുവരി രണ്ടിനു് ലോക്സഭയില്‍ പറഞ്ഞു.

”കേന്ദ്ര സ്റ്റാഫിങ് പദ്ധതിക്കു കീഴിലുള്ള വിവിധ മന്ത്രാലയങ്ങളില്‍/വകുപ്പുകളില്‍ 91 അഡീഷണല്‍ സെക്രട്ടറിമാരില്‍ എസ് സി- എസ് ടി വിഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ എണ്ണം യഥാക്രമം പത്തും നാലുമാണ്. 245 ജോയിന്റ് സെക്രട്ടറിമാരില്‍ ഈ പ്രാതിനിധ്യം യഥാക്രമം ഇരുപത്തിയാറും ഇരുപത്തി ഒന്‍പതുമാണ്,” മന്ത്രി മാര്‍ച്ച് 31നു രാജ്യസഭയില്‍ പറഞ്ഞു.

എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു?

2020 മാര്‍ച്ച് ഒന്നു വരെ 8,72,243 കേന്ദ്ര സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി ജിതേന്ദ്ര സിങ് ഫെബ്രുവരി മൂന്നിനു രാജ്യസഭയില്‍ പറഞ്ഞു. 2019 മാര്‍ച്ച് ഒന്നിന്് 9,10,153 ആയിരുന്നു ഇത്.

യുപിഎസ്സി നിയമിച്ച 13,238 പേര്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്സി) നിയമിച്ച 1,00,330 പേര്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ നിയമിച്ച 1,51,900 പേര്‍ ഉള്‍പ്പെടെ 2.65 ലക്ഷത്തിലധികം ജീവനക്കാരെ 2018-19 നും 2020-21 നും ഇടയില്‍ റിക്രൂട്ട് ചെയ്തു.

ഐ എ എസിന്റെ കാര്യത്തില്‍ 2021 ജനുവരി ഒന്നു വരെ അനുവദിച്ച തസ്തികകളുടെ എണ്ണം 6,746 ആണെന്നും ജോലിയുള്ളവരുടെ എണ്ണം 5,231 ആണെന്നുമാണ് 2020-21 ലെ ഡിഒപിടി വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ഒഴിവുള്ള തസ്തികകള്‍ 1,515.

ഒഴിഞ്ഞുകിടക്കുന്നത് എത്ര സംവരണ തസ്തികകള്‍?

മാര്‍ച്ച് 17-നു രാജ്യസഭയില്‍ നല്‍കിയ പ്രതികരണത്തില്‍, 2021 ജനുവരി ഒന്നു വരെയുള്ള 10 കേന്ദ്ര വകുപ്പുകളുടെ (പ്രതിരോധ ഉല്‍പ്പാദനം, റെയില്‍വേ, ധനകാര്യ സേവനങ്ങള്‍, തപാല്‍, പ്രതിരോധം, ഭവന, നഗരകാര്യങ്ങള്‍, ആഭ്യന്തരകാര്യം, ആണവോര്‍ജം, റവന്യൂ, വിദ്യാഭ്യാസം) ഡേറ്റ ജിതേന്ദ്ര സിങ് മേശപ്പുറത്ത് വച്ചു. ഈ ഡേറ്റ വലിയൊരു നിയമനക്കുടിശിക വ്യക്തമാക്കുന്നു.

ഡേറ്റ പരിശോധിക്കാം. എസ് സി: നിയമിക്കപ്പെട്ടത്- 13,202, ഒഴിവ്- 17,880; എസ് ടി: നിയമിക്കപ്പെട്ടത്- 9,619, ഒഴിവ്-14,061; ഒ ബി സി: നിയമിക്കപ്പെട്ടത്- 11,732, ഒഴിവ്- 19,283).

സംവരണ തസ്തികകളില്‍ മൊത്തം നിയമനം 34,553 ആണെന്നിരിക്കെ ഒഴിവുകള്‍ 51,224 ആണ്. ഈ 10 വകുപ്പുകളിലാണ് കേന്ദ്രസര്‍ക്കാരിന്റെ 90 ശതമാനത്തിലധികം ജീവനക്കാരുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സംവരണ-സംവരേണതര വിഭാഗങ്ങള്‍ക്കിടയില്‍ വലിയ വിടവ് കാണാം. ഗ്രൂപ്പ് എ: 81 ഉദ്യോഗസ്ഥരില്‍ എസ് സി ആറ്, എസ് ടി ഒന്ന്, ഒ ബി സി രണ്ട്. ഗ്രൂപ്പ്-ബി: 109 ഉദ്യോഗസ്ഥര്‍, എസ് സി ആറ്, എസ്ടി ആറ്, ഒ ബി സി 20.

പൊതു സംരംഭ വകുപ്പ്: ഗ്രൂപ്പ് എ: 30 ഉദ്യോഗസ്ഥര്‍, എസ് സി അഞ്ച്, എസ് ടി, ഒ ബി സി ഇല്ല.

നിതി ആയോഗ്: ഗ്രൂപ്പ് എ: 193 ഉദ്യോഗസ്ഥര്‍, എസ്സി 19, എസ്ടി 13, ഒബിസി 15.

ഉന്നത വിദ്യാഭ്യാസ വകുപ്പ്: ഗ്രൂപ്പ് എ: 221 ഉദ്യോഗസ്ഥര്‍, എസ്സി 39, എസ് ടി 23, ഒ ബി സി 29.

Also Read: ഇന്ത്യയിലെ കോവിഡ് വ്യാപനം വീണ്ടും ആശങ്കയിലേക്കോ? ഡൽഹിയിൽ നിന്നുള്ള കണക്കുകൾ അർത്ഥമാക്കുന്നത്

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Scs sts obcs in central govt what data on posts and vacancies show

Best of Express