scorecardresearch

എന്താണ് ഇലക്ടറൽ ബോണ്ടുകൾ, സർക്കാർ വാദിക്കുന്നത് എന്ത്? കോടതി തീരുമാനിക്കേണ്ടത് എന്താണ്?

ഇലക്ടറൽ ബോണ്ടുകൾക്കെതിരെ ഹർജിക്കാർ എന്ത് ആശങ്കകളാണ് ഉന്നയിച്ചത്? അതേക്കുറിച്ച് കോടതി മുമ്പ് എന്താണ് പറഞ്ഞത്?

ഇലക്ടറൽ ബോണ്ടുകൾക്കെതിരെ ഹർജിക്കാർ എന്ത് ആശങ്കകളാണ് ഉന്നയിച്ചത്? അതേക്കുറിച്ച് കോടതി മുമ്പ് എന്താണ് പറഞ്ഞത്?

author-image
Khadija Khan
New Update
electoral bonds case | what are electoral bonds | electoral bonds Supreme Court | ഇലക്ടറൽ ബോണ്ട് കേസ്

രാജ്യത്തെ രാഷ്ട്രീയ ഫണ്ടിങ് സംവിധാനം ശുദ്ധീകരിക്കുക, ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത കൊണ്ടുവരിക എന്നിവയാണ് ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിക്കുന്നതിന് പിന്നിലെ കേന്ദ്രത്തിന്റെ യുക്തി


കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ചൊവ്വാഴ്ച വാദം കേട്ടു തുടങ്ങി.

രാജ്യത്തെ ആർക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയുന്ന സംവിധാനങ്ങൾ കൊണ്ടുവന്നു ഈ പദ്ധതി 2018 ജനുവരി 2ന് വിജ്ഞാപനം ചെയ്‌തു . 2017-ൽ ആരംഭിച്ചതിന് ശേഷം ഇതാദ്യമായല്ല ഈ പദ്ധതി സുപ്രീം കോടതി കയറുന്നത്.

Advertisment

എന്താണ് ഇലക്ടറൽ ബോണ്ടുകൾ?
2017 ലെ യൂണിയൻ ബജറ്റ് സെഷനിൽ ആദ്യമായി പ്രഖ്യാപിച്ച, "ഇലക്ടറൽ ബോണ്ടുകൾ" പലിശ രഹിത "ബെയറർ ഇൻസ്ട്രുമെന്റ്സ്" ആണ്, അതായത്, പ്രോമിസറി നോട്ടിന് സമാനമായി, ആവശ്യാനുസരണം അവ ബെയറർക്ക് നൽകണം എന്നാണ്.

അടിസ്ഥാനപരമായി, ഇലക്ടറൽ ബോണ്ടുകൾ ഇന്ത്യൻ പൗരന്മാരെയോ ഇന്ത്യയിൽ സംയോജിപ്പിച്ചിരിക്കുന്ന ഒരു ബോഡിയെയോ ബോണ്ടുകൾ വാങ്ങാൻ അനുവദിക്കുന്നു, ഇത് രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ നൽകുന്നതിന് സഹായിക്കുന്നു.

സാധാരണയായി 1,000 രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള മൂല്യങ്ങളിൽ വിൽക്കുന്ന ഈ ബോണ്ടുകൾ കെ വൈ സി (KYC) മാനദണ്ഡങ്ങൾ പാലിക്കുന്ന അക്കൗണ്ടുകൾ വഴി അംഗീകൃത എസ്ബിഐ ശാഖകളിൽ നിന്ന് വാങ്ങാം. ഇതിനെത്തുടർന്ന്, ബോണ്ടുകൾ സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ പണമിടപാട് നടത്താനും അവരുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പണം നൽകാനും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുക്കാം.

എന്നാൽ, ബോണ്ട് വർഷം മുഴുവനും വാങ്ങാൻ കഴിയില്ല, ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ വരുന്ന 10 ദിവസത്തെ കാലയളവിനുള്ളിൽ (വിൻഡോസ്) മാത്രമേ അവ വാങ്ങാൻ കഴിയൂ.

പ്രധാനമായി, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിക്കാവൂ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ 1% എങ്കിലും ജനങ്ങളുടെ സഭയിലോ നിയമസഭയിലോ നേടിയിരിക്കണം. ജനപ്രാതിനിധ്യ (ആർ‌പി‌എ) നിയമത്തിലെ 29 എ വകുപ്പ് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രാഷ്ട്രീയ പാർട്ടികളുടെ അസോസിയേഷനുകളുടെയും ബോഡികളുടെയും രജിസ്ട്രേഷൻ ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചത്?
"രാജ്യത്തെ രാഷ്ട്രീയ ഫണ്ടിങ് സംവിധാനം ശുദ്ധീകരിക്കുക", "ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത" കൊണ്ടുവരിക എന്നിവയാണ് ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിക്കുന്നതിന് പിന്നിലെ കേന്ദ്രത്തിന്റെ യുക്തി.

2017 ഫെബ്രുവരി 1 ലെ കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു, “സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ടിട്ടും, രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന സുതാര്യമായ ഒരു രീതി വികസിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല, അത് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പിന് അത്യന്താപേക്ഷിതമാണ്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ഫണ്ടിന്റെ ഭൂരിഭാഗവും അജ്ഞാത സംഭാവനകളിലൂടെ പണമായി സ്വീകരിക്കുന്നത് തുടരുന്നു..”

ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്, പാർട്ടികൾക്ക് അജ്ഞാത സ്രോതസ്സുകളിൽ നിന്ന് പണമായി സ്വീകരിക്കാവുന്ന തുക 20,000 രൂപയിൽ നിന്ന് 2,000 രൂപയായി കുറയ്ക്കണമെന്ന് നിർദ്ദേശം ഉയർന്നപ്പോൾ, ജെയ്റ്റ്‌ലി ഇലക്ടറൽ ബോണ്ടുകൾ എന്ന ആശയം മുന്നോട്ടുവച്ചു.

തൽഫലമായി, 2016-ലെയും 2017-ലെയും ധനകാര്യ നിയമം(നിയമങ്ങൾ) ഇലക്ടറൽ ബോണ്ട് സ്കീമിന് വഴിയൊരുക്കുന്നതിനായി നാല് വ്യത്യസ്ത നിയമനിർമ്മാണങ്ങളിൽ ഭേദഗതി വരുത്തി, 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമം ഉൾപ്പെടെ; RPA, 1951; ആദായ നികുതി നിയമം, 1961; 2013-ലെ കമ്പനി നിയമം എന്നിവയിലാണ് ഭേദഗതി വരുത്തിയത്.

ധനകാര്യ നിയമങ്ങൾ (ഫിനാൻസ് ആക്ട്) 2016-ലെയും 2017-ലും മണി ബില്ലുകളായി പാസാക്കിയ ഭേദഗതികൾ തടയാൻ കോമൺ കോസ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ‌ഡി‌ആർ) എന്നി രണ്ട് എൻ ജി ഒ കൾ 2017ൽ , ഹർജി ഫയൽ ചെയ്തു, പരിമിതികളില്ലാത്ത രാഷ്ട്രീയ സംഭാവനകൾ, വിദേശ കമ്പനികളിൽ നിന്നുപോലും സ്വീകരിക്കുക വഴി തിരഞ്ഞെടുപ്പ് അഴിമതി വൻതോതിൽ നിയമവിധേയമാക്കുന്നു. രാഷ്ട്രീയ ഫണ്ടിങ്ങിൽ സുതാര്യതയില്ലായ്മയാണ് ബോണ്ടുകൾ ഉറപ്പാക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു.

രാജ്യസഭയുടെ മറികടന്ന് "നിയമവിരുദ്ധമായി" പദ്ധതി അവതരിപ്പിക്കാൻ പാടില്ലായിരുന്നുവെന്ന് വാദിച്ച ഹർജിക്കാർ പദ്ധതിയിൽ സ്റ്റേ ആവശ്യപ്പെട്ടു.

കോടതി മുമ്പ് എന്താണ് വിധിച്ചത്?
മൂന്നംഗ സുപ്രീം കോടതി ബെഞ്ച്, 2019 ഏപ്രിൽ 12-ന്, പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളോട് ബോണ്ടുകളുടെ വിശദാംശങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് (ഇസിഐ) സമർപ്പിക്കാൻ നിർദ്ദേശിച്ചു.

തുടർന്ന്, 2021 മാർച്ചിൽ പുതിയ ബോണ്ടുകളുടെ വിൽപ്പന സ്റ്റേ ചെയ്യാനുള്ള അപേക്ഷ നിരസിച്ചപ്പോൾ, അന്നത്തെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ബോണ്ട് വാങ്ങുന്നവരുടെ “പൂർണ്ണമായ അജ്ഞാതത്വം” സംബന്ധിച്ച ഹർജിക്കാരന്റെ വാദത്തോട് വിയോജിച്ചു. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം,പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പുതിയ ഇലക്ടറൽ ബോണ്ടുകൾ വിൽക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിക്കൊണ്ട് “സ്‌കീമിന് കീഴിലുള്ള പ്രവർത്തനങ്ങൾ തുളയ്ക്കാൻ കഴിയാത്ത ഇരുമ്പ് തിരശ്ശീലകൾക്ക് പിന്നിലെന്നത് പോലെയല്ല,” കോടതി പറഞ്ഞു.

കൂടാതെ, 2018 നും 2020 നും ഇടയിൽ "ഒരു തടസ്സവുമില്ലാതെ" ബോണ്ടുകൾ ഇഷ്യൂ ചെയ്തിട്ടുണ്ടെന്നും 2019 ഏപ്രിലിലെ ഇടക്കാല ഉത്തരവിലൂടെ ഇതിനകം തന്നെ "ചില സുരക്ഷാ മുൻകരുതലുകൾക്ക്" ഉത്തരവിട്ടിട്ടുണ്ടെന്നും എസ്‌സി പറഞ്ഞു.

സുപ്രീം കോടതി പരാമർശിച്ച "സുരക്ഷാ മാർഗ്ഗങ്ങൾ" പ്രകാരം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തുക ക്രെഡിറ്റ് ചെയ്ത തീയതിയും , ഓരോ ബോണ്ടിനെതിരെയും ലഭിച്ച തുകയും ഓരോ ബോണ്ടും ക്രെഡിറ്റ് വിശദാംശങ്ങളും അടക്കം ."ഇലക്‌ടറൽ ബോണ്ടുകൾ വഴി സംഭാവന സ്വീകരിച്ചിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഓരോ ബോണ്ടിന്റെയും ദാതാക്കളുടെ വിവരങ്ങൾ ഉൾപ്പെടെ, മുദ്രവച്ച കവറിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കണമെന്ന്" കോടതി നിർദ്ദേശിച്ചു.

നിലവിലെ വിൽപ്പന സ്റ്റേ ചെയ്യുന്നതിൽ ന്യായീകരണമില്ലെന്ന് കോടതി പറഞ്ഞെങ്കിലും, 2017 ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് പദ്ധതി ഉയർത്തിയ ഭരണഘടനാപരമായ വെല്ലുവിളി സംബന്ധിച്ച വിഷയത്തിൽ ഇപ്പോഴും തീർപ്പുകൽപ്പിക്കുന്നില്ല, എന്ന് കോടതി നിരീക്ഷിച്ചു.

കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു വാർത്താ കമ്പനി റെയ്ഡ് ഒഴിവാക്കാൻ 40 കോടി രൂപ നൽകിയെന്ന് വാദിച്ച്, 2022 ഏപ്രിലിൽ, അടിയന്തര വാദം കേൾക്കുമ്പോൾ ഇത് ജനാധിപത്യത്തെ വളച്ചൊടിക്കുകയാണെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. വിഷയം സുപ്രീം കോടതി പരിഗണിക്കുമെന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് എൻവി രമണ, ഹരജിക്കാർക്ക് ഉറപ്പ് നൽകി. .

Advertisment

ഇനി എന്താണ് തീരുമാനിക്കാനുള്ളത്?

ഒക്ടോബർ 16 ന്, മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷതയിൽ, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചിന് കേസ് റഫർ ചെയ്തു.

ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ഹരജിക്കാർ നേരത്തെ തന്നെ കോടതിയെ ബോധിപ്പിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി അതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. വാസ്തവത്തിൽ, ഒക്ടോബർ 10 ന്, സിജെഐയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടാതെ ഒക്ടോബർ 31 ന് അന്തിമ വാദം കേൾക്കുന്നതിന് ലിസ്റ്റ് ചെയ്തു.

നിലവിലെ സാഹചര്യത്തിൽ എഡിആർ, സിപി എം, കോൺഗ്രസ് നേതാവ് ജയ താക്കൂർ എന്നിവർ സമർപ്പിച്ച നാല് ഹർജികളും സ്പന്ദൻ ബിസ്വാളിന്റെ പൊതുതാൽപര്യ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുക.

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്നതിനൊപ്പം, എല്ലാ രാഷ്ട്രീയ പാർട്ടികളെയും പൊതു ഓഫീസുകളായി പ്രഖ്യാപിക്കണമെന്നും അവരെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും രാഷ്ട്രീയ പാർട്ടികളെ അവരുടെ വരവ് ചെലവ് വെളിപ്പെടുത്താൻ നിർബന്ധിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ( ഇ സി ഐ) യുടെ നിലപാട് എന്തായിരുന്നു?

തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ലഭിക്കുന്ന സംഭാവനകൾ വെളിപ്പെടുത്തുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കുന്ന ജനപ്രാതിനിധ്യ നിയമത്തി (RPA) ലെ ഭേദഗതികളെ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിർത്തു. ഈ നീക്കം പ്രതിലോമകരമാണെന്ന് 2017 മെയ് മാസത്തിൽ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, ലോ, ജസ്റ്റിസ് എന്നിവ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് സമർപ്പിച്ച സബ്മിഷനിലാണ് ഇക്കാര്യം പറഞ്ഞത്. അതേ മാസം തന്നെ നിയമ മന്ത്രാലയത്തിന് എഴുതിയ കത്തിൽ, ഈ ഭേദഗതി "പുനഃപരിശോധിക്കാനും" "പരിഷ്‌ക്കരിക്കാനും" കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.


സുപ്രീം കോടതയിൽ ഇലക്ടറൽ ബോണ്ടുകളോടുള്ള നിലവിലുള്ള കേസുകളുടെ ഭാഗമായി, 2019 മാർച്ച് 25 ന്, രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ കമ്പനികളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ അനുവദിക്കുന്ന നിയമങ്ങളിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം സമർപ്പിച്ചു. "ഇന്ത്യൻ നയങ്ങളെ വിദേശ കമ്പനികൾ സ്വാധീനിക്കുന്നതിലേക്ക്" നയിച്ചേക്കാം" എന്ന ആശങ്ക് വെളിപ്പെടുത്തി.


കേന്ദ്രത്തിന്റെ നിലപാട് എന്തായിരുന്നു?
പൗരന്മാരുടെ അറിയാനുള്ള അവകാശം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് രേഖാമൂലമുള്ള സബ്മിഷനുകളിലൂടെ ഞായറാഴ്ച അറ്റോണി ജനറൽ ആർ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.

"ന്യായമായ നിയന്ത്രണങ്ങൾ" ഇല്ലാതെ "ഒന്നും അറിയാനുള്ള പൊതുവായ അവകാശം ഉണ്ടാകില്ല" എന്ന് അഭിപ്രായപ്പെട്ട എജി, "ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ഒരു വശം/മുഖം എന്ന നിലയിൽ പൗരന്മാർക്ക് അറിയാൻ അവകാശമുണ്ടെന്ന പ്രഖ്യാപനത്തിനായുള്ള ഹരജിക്കാരന്റെ വാദത്തോട് പ്രതികരിച്ചു.

പദ്ധതിയിലെ "രഹസ്യസ്വഭാവത്തിന്റെ പ്രയോജനം സംഭാവന ചെയ്യുന്നയാൾക്ക് കൂടുതൽ സംഭാവന " ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. പദ്ധതി നികുതി ബാധ്യതകൾ പാലിക്കുന്നുണ്ടെന്നും, നിലവിലുള്ള അവകാശങ്ങളൊന്നും ലംഘിക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ പദ്ധതിയെ അനുകൂലിച്ചു കൊണ്ട് എജി പറഞ്ഞു.

Supreme Court Explained

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: