സാഴ്‌സ്-കോവ്-2 വൈറസിന്റെ സാന്നിദ്ധ്യം 10 മിനുട്ടുകള്‍ക്കുള്ളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാന്‍ കഴിയുന്ന പരിശോധന മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ (യു എം എസ് ഒ എം) കണ്ടെത്തി.

കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ തന്നെ രാജ്യങ്ങള്‍ ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുമ്പോഴാണ് ഈ പരിശോധന കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ സ്വതന്ത്രമായി ജനങ്ങള്‍ക്ക് യാത്ര ചെയ്യാനാകുമ്പോള്‍ രോഗം ബാധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍, ഈ നഗ്ന നേത്ര പരിശോധന പോലെ പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനകള്‍ രോഗ നിയന്ത്രണത്തിന് ആവശ്യമാണ്.

Read Also: Explained: ലോക്ക്ഡൗൺ 5.0 നാളെ മുതൽ; നിങ്ങളറിയേണ്ട കാര്യങ്ങൾ

സ്വര്‍ണത്തിന്റെ നാനോ കണവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക കണമാണ് ഈ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ഈ കണത്തിന് വൈറസിന്റെ ജനിതക ശ്രേണിയുടെ ഭാഗമായ പ്രോട്ടീനെ കണ്ടെത്താന്‍ കഴിയും. എ സി എസ് നാനോ എന്ന ജേണലില്‍ ഗവേഷകര്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എങ്ങനെയാണ് ഈ പരിശോധന നടത്തുന്നത്‌?

ഈ നഗ്ന നേത്ര പരിശോധനയില്‍ രോഗിയുടെ മൂക്കില്‍ നിന്നുള്ള സ്വാബോ ഉമിനീരോ ഉപയോഗിക്കുന്നു. ഈ സാമ്പിളിനെ ഒരു ലളിതമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുമായി സ്വര്‍ണത്തിന്റെ നാനോ കണങ്ങളുമായി ബന്ധിപ്പിച്ച പ്രത്യേക കണമുള്ള ദ്രാവകവുമായി കലര്‍ത്തുന്നു. ഈ മിശ്രിതം കടുത്ത നീല നിറമാകുകയാണെങ്കില്‍ വൈറസിന്റെ സാന്നിദ്ധ്യമുണ്ട്. നിറം മാറിയില്ലെങ്കില്‍ വൈറസില്ല.

രോഗം ബാധിച്ച ആദ്യ ദിനം തന്നെ വൈറസിലെ ആര്‍ എന്‍ എയെ കണ്ടെത്താന്‍ ഈ പുതിയ പരിശോധനയിലൂടെ കഴിയുമെന്ന് യു എം എസ് ഒ എമ്മിലെ ഡയഗ്നോസ്റ്റിക് റേഡിയോളജി ആന്റ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് പീഡിയാട്രിക്‌സിലെ പ്രൊഫസറായ ദീപാഞ്ജന്‍ പാന്‍ ഒരു പത്രക്കുറിപ്പില്‍ പറയുന്നു. എങ്കിലും കൂടുതല്‍ പഠനം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റ് കൊറോണവൈറസ് പരിശോധനകളുായുള്ള വ്യത്യാസം

സാധാരണയായി ചെയ്യുന്ന ആര്‍ ടി – പി സി ആര്‍ പരിശോധനയേക്കാള്‍ ഇത് വേഗമേറിയതാണ്. ആധുനിക ലബോറട്ടറി സങ്കേതങ്ങള്‍ ആവശ്യമില്ല.

Read Also: Explained: കോവിഡ്-19 കാൻസർ രോഗികളിൽ എത്രത്തോളം അപകടകാരിയാണ്?

പിസിആര്‍ പരിശോധനയില്‍ സാഴ്‌സ്-കോവ്-2 വൈറസിന്റെ ആര്‍ എന്‍ എയെ ആദ്യം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ രീതിയിലൂടെ ഡി എന്‍ എയായി മാറ്റുന്നു. ഈ ടെസ്റ്റില്‍ ഫലം ലഭിക്കാന്‍ ഒമ്പത് മണിക്കൂര്‍ വരെയെടുക്കും. പക്ഷേ, സാമ്പിള്‍ ശേഖരിച്ച് പരിശോധന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി ഫലം നല്‍കാന്‍ 24 മണിക്കൂര്‍ വരെയെടുക്കും.

പിസിആര്‍ പരിശോധനയില്‍ കൂടുതല്‍ സമയമെടുക്കും. കാരണം, ഏത് കുടുംബത്തില്‍പ്പെട്ട വൈറസാണെന്ന് തിരിച്ചറിയണം. തുടര്‍ന്ന് വൈറസ് പുതിയ കൊറോണവൈറസ് തന്നെയാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധന കൂടെ നടത്തണം.

Read in English: New study suggests SARS-CoV-2 may be detected using a ‘naked eye’ test

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook