Latest News
സംഗീത സംവിധായകൻ ശ്രാവൺ കോവിഡ് ബാധിച്ച് മരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ്
വാക്‌സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; സംസ്ഥാനത്ത് അഞ്ചര ലക്ഷം ഡോസ് കൊവിഷീൽഡ്
ആളും ആരവങ്ങളുമില്ല; ഇന്ന് തൃശൂർ പൂരം

ശരവണഭവന്‍ കേസ്: ‘ദോശ രാജാവ്’ പി.രാജഗോപാലിനെ നാശത്തിലേക്ക് നയിച്ച ‘ഭ്രാന്ത്’

തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യ ജീവജോതിയെ വിവാഹം കഴിക്കാനായി, ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്

Saravana Bhavan, ശരവണ ഭവൻ, ശരവണഭവൻ, Saravana Bhavan owner dead, ശരവണ ഭവൻ ഉടമയുടെ മരണം, Saravana Bhavan owner murder case, പി രാജഗോപാൽ, Saravana Bhavan P Rajagopal, P Rajagopal dead, Sarvana Bhavan, Express Explained, iemalayalam, ഐഇ മലയാളം

ജീവനക്കാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ വേണ്ടി അയാളെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ദക്ഷിണേന്ത്യന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റുകളിൽ പ്രശസ്തമായ ശരവണ ഭവന്‍ ശൃംഖലയുടെ സ്ഥാപകന്‍ പി രാജഗോപാല്‍ (72) വ്യാഴാഴ്ച ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. മാസങ്ങള്‍ക്ക് മുമ്പ്, മാര്‍ച്ച് 29 ന്, കൊലപാതക കുറ്റത്തിന് രാജഗോപാലിനും മറ്റ് എട്ട് പേര്‍ക്കും സുപ്രീം കോടതി ജീവപര്യന്തം തടവ് ശരിവെക്കുകയും ജൂലൈ 7 നകം കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രാജഗോപാലിന്റെ കഥ ഇങ്ങനെ:

ദരിദ്രനില്‍ നിന്ന് ധനികനിലേക്ക്

അഞ്ച് വര്‍ഷം മുമ്പ് ‘ഐ സെറ്റ് മൈ ഹാര്‍ട്ട് ഓണ്‍ വിക്ടറി’ എന്ന ആത്മകഥയില്‍ രാജഗോപാല്‍ തന്റെ വിജയഗാഥ വിവരിക്കുന്നുണ്ട്. ഒരു ചായ വില്‍പ്പനക്കാരനായും പലചരക്ക് കടയിലെ സഹായിയുമായാണ് രാജഗോപാല്‍ ജീവിതം ആരംഭിക്കുന്നത്.

1981ല്‍ ചെന്നൈയിലെ കെകെ നഗറില്‍ ആദ്യ ശരവണ ഭവന്‍ ഹോട്ടല്‍ ആരംഭിക്കുന്നതിന് മുമ്പ് രാജഗോപാലിന് ഒരു പ്രൊവിഷന്‍ സ്റ്റോര്‍ ഉണ്ടായിരുന്നു. എന്നാല്‍ ശരവണ ഭവന്‍ ജനപ്രിയമായതിനു ശേഷം രാജഗോപാലിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രാജ്യത്തിനകത്തും സിംഗപ്പൂര്‍ മുതല്‍ കാനഡ വരെയുള്ള വിദേശ രാജ്യങ്ങളിലും രാജഗോപാല്‍ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചു.

Read More: ശരവണ ഭവൻ ഉടമ പി.രാജഗോപാൽ മരിച്ചു

തന്റെ ഉദ്യോഗസ്ഥരെ ഏറ്റവും മാന്യമായി പരിപാലിക്കുകയും അര്‍ഹമായ ശമ്പളം നല്‍കുകയും അവരുടെ കുടുംബത്തിന്റെ വിദ്യാഭ്യാസം ആരോഗ്യം എന്നിവ ഉറപ്പാക്കുകയും ചെയ്തിരുന്ന ഒരു നല്ല തൊഴിലുടമ എന്ന ഖ്യാതി കുറേകാലം രാജഗോപാലിന് ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകീഴായി.

ആ ഭ്രാന്ത്

രാജഗോപാലിന്റെ പതനത്തിന് തുടക്കമിട്ട കേസ് നടക്കുന്നത് 2001ലാണ്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രിന്‍സ് ശാന്തകുമാറിന്റെ ഭാര്യ ജീവജോതിയെ വിവാഹം കഴിക്കാനായി, ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നതാണ് കേസ്.

അക്കാലത്ത് രാജഗോപാലിന് രണ്ട് ഭാര്യമാരുണ്ടായിരുന്നു, അവരില്‍ രണ്ടാമത്തേത് മുന്‍ ജോലിക്കാരന്റെ ഭാര്യയായിരുന്നു. രാജഗോപാലിന്റെ മുന്‍ അസിസ്റ്റന്റ് മാനേജര്‍, രാമസാമി എന്ന വ്യക്തിയുടെ മകള്‍ കൂടിയായിരുന്നു ജീവജോതി.

ജീവജോതിയെയും കുടുംബത്തെയും രാജഗോപാല്‍ ഇടയ്‌ക്കെല്ലാം സാമ്പത്തികമായി സഹായിക്കാറുണ്ടായിരുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അയാള്‍ പലപ്പോഴും ടെലിഫോണിലൂടെ അവളോട് സംസാരിക്കുകയും ആഭരണങ്ങളും വിലകൂടിയ സാരികളും സമ്മാനിക്കുകയും അവളുടെ വൈദ്യചികിത്സയ്ക്ക് പണം നല്‍കുകയും ചെയ്തു.

‘ഒരിക്കല്‍ ജീവജോതി അസുഖമായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത്, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ എന്ന മറവില്‍, രാജഗോപാല്‍ അവളെ മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ബന്ധിച്ച് മാറ്റി. അവിടെവച്ച്, ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുതെന്ന് രാജഗോപാല്‍ ഉപദേശിക്കുകയും ജീവജോതിയെ നിരവധി പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്തു. ശാന്തകുമാറിനോട് എയ്ഡ്സ്, അതുപോലുള്ള മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കി,’ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു

ശാന്തകുമാറിനെ വിവാഹം കഴിക്കുന്നതിനു മുൻപു തന്നെ രാജഗോപാൽ ജീവജോതിയെ നോട്ടമിട്ടിരുന്നു. തന്റെ ജോലിക്കാരന്റെ മകളെ വിവാഹം കഴിക്കുന്നതിലൂടെ ഭാഗ്യം വരുമെന്ന് ഒരു ജ്യോതിഷി ഉപദേശിച്ചത് പ്രകാരമാണ് രാജഗോപാല്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്,”ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്നാല്‍ രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജോതി വിസമ്മതിച്ചു. പകരം 1999ല്‍ അവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. മുന്‍പ് ഒരു ട്യൂഷന്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന ശാന്തകുമാര്‍ അക്കാലത്ത് ശരവണ ഭവന്‍ ശൃംഖലയില്‍ ജോലി ചെയ്യുകയായിരുന്നു.

ദമ്പതികളോട് രാജഗോപാല്‍ പിരിയാന്‍ ആവശ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ പറയുന്നു. അവര്‍ വിസമ്മതിച്ചപ്പോള്‍ രാജഗോപാല്‍ തന്റെ അനുയായികളെ അവര്‍ക്ക് പുറകേ വിട്ടു. 2001 ഒക്ടോബര്‍ ഒന്നിന് ദമ്പതികള്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ നിന്നും ശാന്തകുമാറിനെ കൊടൈക്കനാലിലേക്ക് തട്ടിക്കൊണ്ടു പോകുകയും അവിടെ വച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നതാണ് രാജഗോപാലിന് എതിരായ കേസ്. ടൈഗര്‍ ചോള വനത്തില്‍ നിന്നാണ് ശാന്തകുമാറിന്റെ മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അദ്ദേഹം കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടതായിട്ടാണ് കാണുന്നത്.

നിയമ വഴികളില്‍

2001 നവംബര്‍ 23ന് രാജഗോപാല്‍ കീഴടങ്ങി. ജാമ്യം ലഭിച്ചെങ്കിലും രണ്ടു വര്‍ഷത്തിന് ശേഷം 2003 ജൂലൈ 15ന് ജീവജോതിയ്ക്ക് ആറ് ലക്ഷം രൂപ കൈക്കൂലി നല്‍കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ജീവജോതിയുടെ സഹോദരന്‍ രാംകുമാറിനെ ആക്രമിക്കുകയും ചെയ്തതായി കേസ് കൊടുത്തു.

കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് ചെന്നൈയിലെ വിചാരണ കോടതി രാജഗോപാലിനെ ശിക്ഷിച്ചു. പത്ത് വര്‍ഷത്തെ കഠിന തടവും ജീവജോതിക്കുള്ള നഷ്ടപരിഹാരം 50 ലക്ഷം രൂപ ഉള്‍പ്പെടെ 55 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

എന്നാല്‍ 2009 മാര്‍ച്ചില്‍, ഐപിസി 302-ാം വകുപ്പ് പ്രകാരം രാജഗോപാലിനെയും കൂട്ടുപ്രതിയെയും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാതിരുന്നതിലൂടെ വിചാരണക്കോടതി തെറ്റ് ചെയ്തുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

രാജഗോപാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചു. ശാന്തകുമാറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ടൈഗര്‍ ചോളവനത്തില്‍ ഉപേക്ഷിച്ച കേസില്‍ ആരോപണ വിധേയര്‍ക്ക് പങ്കുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചതായി സുപ്രീംകോടതി പറഞ്ഞു.

ഇതിനായി പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകള്‍ ശക്തമായതും ഖണ്ഡിക്കാനാകാത്തതുമാണെന്നും ഇക്കാര്യത്തില്‍ വിചാരണക്കോടതിയുടേയും ഹൈക്കോടതിയുടേയും കണ്ടെത്തലുകളോട് വിയോജിക്കാന്‍ ഒരു കാരണവും ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Saravana bhavan case the obsession that destroyed dosa king p rajagopal explained

Next Story
കർക്കിടകം ഇങ്ങെത്തി, പക്ഷേ കാലവർഷം എവിടെ പോയിmonsoon, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com