scorecardresearch
Latest News

‘ലോകത്തിന്റെ ഏത് ഭാഗവും ലക്ഷ്യമിടാൻ കഴിയുന്ന മിസൈൽ;’ എന്താണ് റഷ്യയുടെ പുതിയ ആണവ മിസൈലായ സർമാറ്റ്?

സാത്താൻ-II എന്നാണ് നറ്റോ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്

‘ലോകത്തിന്റെ ഏത് ഭാഗവും ലക്ഷ്യമിടാൻ കഴിയുന്ന മിസൈൽ;’ എന്താണ് റഷ്യയുടെ പുതിയ ആണവ മിസൈലായ സർമാറ്റ്?

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഉക്രെയ്നിൽ നിന്നുള്ള കടുത്ത പ്രതിരോധത്തിനും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനും ഇടയിൽ റഷ്യ അവരുടെ പുതിയ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സർമാറ്റ് ബുധനാഴ്ച പരീക്ഷിച്ചു. പരീക്ഷണം റഷ്യയുടെ ശത്രുക്കളെ “രണ്ടുവട്ടം ചിന്തിക്കാൻ” പ്രേരിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ഈ മിസൈലിന് എന്ത് കഴിവുണ്ട്, റഷ്യയുടെ എതിരാളികൾക്ക് എന്ത് ഭീഷണിയാണ് ഉയർത്തുന്നത് എന്ന് പരിശോധിക്കാം.

ഇത് പുതിയ ഐസിബിഎമ്മിന്റെ ആദ്യ പരീക്ഷണമാണോ?

2021ൽ വൈകിയതിന് ശേഷമുള്ള ഐസിബിഎം സാമ്രാട്ടിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. പൊതുജനങ്ങൾക്ക് അറിയാത്ത കാരണങ്ങളാൽ, പരീക്ഷണം 2021 ഡിസംബറിലേക്കും തുടർന്ന് 2022 ഏപ്രിലിലേക്കും മാറ്റുകയായിരുന്നു. ബുധനാഴ്ച, നോർത്ത് വെസ്റ്റിലെ പ്ലെസെറ്റ്‌സ്‌കിൽ നിന്നാണ് ഇത് വിക്ഷേപിച്ചത്. ഏകദേശം 6,000 കിലോമീറ്റർ അകലെയുള്ള കാംചത്ക ഉപദ്വീപിലാണ് റഷ്യ ലക്ഷ്യമിടുന്നത്. 2022 ൽ റഷ്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് മിസൈലിന് കുറഞ്ഞത് അഞ്ച് വിക്ഷേപണങ്ങളെങ്കിലും നടത്തിയതായി റഷ്യൻ വാർത്താ റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ വിക്ഷേപണത്തിന് മുമ്പ്, ഒരു ഡമ്മി മിസൈൽ പരീക്ഷണവും നടന്നു. കമ്പ്യൂട്ടർ സിമുലേറ്റഡ് മിസൈൽ വിക്ഷേപണങ്ങളും ഒന്നിലധികം തവണ നടത്തി.

റഷ്യ ഈ മിസൈൽ വികസിപ്പിക്കുന്ന കാര്യം പരസ്യമായിരുന്നോ?

റഷ്യ അതിന്റെ പഴയവയ്ക്ക് പകരമായി ഒരു പുതിയ ഐസിബിഎം വികസിപ്പിക്കുകയാണെന്ന് പരക്കെ അറിയപ്പെട്ടിരുന്നു. ഫെഡറൽ അസംബ്ലിയിൽ സ്റ്റേറ്റ് ഓഫ് നേഷൻ പ്രസംഗം നടത്തുന്നതിനിടെ 2018 ൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്തിയിരുന്നു.

സർമാറ്റ് ഐസിബിഎമ്മോട് കൂടി സമ്പൂർണ സായുധരായ ആദ്യ റെജിമെന്റ് 2022 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. പുടിന്റെ പ്രഖ്യാപനത്തിന് മുമ്പുതന്നെ, 2016-ൽ റഷ്യ ഒരു പുതിയ ഐസിബിഎം വികസിപ്പിക്കുന്നതായും സാധ്യമായ രൂപകൽപ്പനയുടെ ഫോട്ടോകൾ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ടുകൾ വന്നിരുന്നു. യഥാർത്ഥത്തിൽ ഇതിന്റെ വികസനത്തിന്റെ പ്രാരംഭം 2009നും 2011നും ഇടയിലായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു. റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള വഷളായ ബന്ധം അതിന്റെ വികസനത്തിന് ആക്കം കൂട്ടിയതായി പറയപ്പെടുന്നു.

മറ്റ് റഷ്യൻ ഐസിബിഎമ്മുകളെ അപേക്ഷിച്ച് ഇത് എങ്ങനെ വികസിതമാണ്?

ആർഎസ്-28 സാമ്രാട്ടിന് (RS-28 Sarmat) (നാറ്റോ നാമം സാത്താൻ-II) പത്തോ അതിലധികമോ പോർമുനകൾ വഹിക്കാൻ കഴിയുമെന്നും 11,000 മുതൽ 18,000 കിലോമീറ്റർ ദൂരപരിധിയുള്ള ഭൂമിയുടെ ഏതെങ്കിലും ധ്രുവങ്ങളെ ലക്ഷ്യമിടാനുള്ള കഴിവുണ്ടെന്നും റിപ്പോർട്ടുണ്ട്. പാശ്ചാത്യ ശക്തികളുടെ, പ്രത്യേകിച്ച് യുഎസ്എയുടെ റഡാർ ട്രാക്കിംഗ് സിസ്റ്റങ്ങൾക്ക് ഇത് കാര്യമായ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പത്ത് പോർമുനകൾ സ്വതന്ത്രമായി ലക്ഷ്യം വയ്ക്കാൻ കഴിവുള്ളവരാണ്. ഓരോന്നിനും 75 മെട്രിക് ടൺ സ്ഫോടന ശേഷി ഉണ്ട്. ചെറിയ ഹൈപ്പർസോണിക് ബൂസ്റ്റ്-ഗ്ലൈഡ് വാഹനങ്ങൾ വഹിക്കാൻ കഴിയുന്ന ആദ്യത്തെ റഷ്യൻ മിസൈൽ കൂടിയാണ് സർമാറ്റ്.

സർമാറ്റ് ഐസിബിഎമ്മിന്റെ ഉയരവും ഭാരവും പഴയതിന് തുല്യമാണെങ്കിലും ഇതിന് കൂടുതൽ വേഗതയും ഉയർന്ന ത്രോ ഭാരവുമുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഖര ഇന്ധന സംവിധാനത്തിലേക്ക് മാറിയ യുഎസ് ഐസിബിഎമ്മുകളെ അപേക്ഷിച്ച് സർമാറ്റ് ഒരു ദ്രാവക ഇന്ധന മിസൈലാണ്.

ആരുടെ പേരിലാണ് ഇതിന് പേര് നൽകിയിരിക്കുന്നത്?

വാർത്താ ഏജൻസിയായ ടാസ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ ഇന്നത്തെ തെക്കൻ റഷ്യ, ഉക്രെയ്ൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ നാടോടികളായ ഗോത്രങ്ങളുടെ പേരിലാണ് സർമാറ്റ് അറിയപ്പെടുന്നത്. “സർമാത്യക്കാർ കുതിരസവാരിയിലും യുദ്ധത്തിലും വളരെയധികം വികസിപ്പിച്ചവരായിരുന്നു,” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.

സർമാത്യക്കാരുടെ ഭരണപരമായ കഴിവുകളും രാഷ്ട്രീയ വൈദഗ്ധ്യവും അവരുടെ വ്യാപകമായ സ്വാധീനം നേടുന്നതിന് കാരണമായെന്നും ബിസി അഞ്ചാം നൂറ്റാണ്ടോടെ അവർ യുറലുകൾക്കും ഡോൺ നദിക്കും ഇടയിലുള്ള ഭൂമിയുടെ നിയന്ത്രണം കൈവശം വച്ചതായും ഇത് തുടർന്നു പറയുന്നു. “നാലാം നൂറ്റാണ്ടിൽ അവർ ഡോൺ കടന്ന് സിഥിയൻമാരെ കീഴടക്കി, രണ്ടാം നൂറ്റാണ്ടോടെ മിക്കവാറും എല്ലാ തെക്കൻ റഷ്യയുടെയും ഭരണാധികാരികളായി അവരെ മാറ്റി,” അത് കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Russia ukraine war nuclear missile sarmat