scorecardresearch
Latest News

Russia-Ukraine Crisis: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഇങ്ങനെ

യുക്രൈയ്നിന്റെ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യക്കാരെ അതിർത്തി കടത്തി റൊമാനിയയിലേക്കും ഹംഗറിയിലേക്കും എത്തിക്കുകയാണ് ചെയ്തത്

Russia-Ukraine Crisis

യുക്രൈനിയനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ അയൽരാജ്യങ്ങളായ റൊമാനിയ, ഹംഗറി എന്നിവിടങ്ങൾ വഴി ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചു. ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോകാൻ സർക്കാർ ചാർട്ട് ചെയ്യുന്ന പ്രത്യേക എയർ ഇന്ത്യ വിമാനങ്ങൾ അയക്കുന്നതിന് പുറമേ, ഇവിടുത്തെ സംസ്ഥാനങ്ങളും വിമാനത്താവളങ്ങളും ഒഴിപ്പിക്കൽ പ്രക്രിയയുടെ ഭാഗമായി തിരിച്ചെത്തുന്നവരെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ്.

ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഏതൊക്കെ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്?

യുക്രൈയ്നിന്റെ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യക്കാരെ അതിർത്തി കടത്തി റൊമാനിയയിലേക്കും ഹംഗറിയിലേക്കും എത്തിക്കുകയാണ്.

ഈ പൗരന്മാരെ ഒഴിപ്പിക്കാൻ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും സർക്കാർ ചാർട്ടേഡ് എയർ ഇന്ത്യ വിമാനങ്ങൾ അയക്കുന്നുണ്ട്.

ശനിയാഴ്ച പുലർച്ചെ 3.30-ന്, മുംബൈയിൽ നിന്ന് ബുക്കാറെസ്റ്റിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം പുറപ്പെട്ടു. ഇവ തിരിച്ച് യാത്രക്കാരുമായി ഏകദേശം രാത്രി എട്ട് മണിക്ക് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതുപോലെ, ഡൽഹിയിൽ നിന്നുള്ള എയർലൈനിന്റെ വിമാനം ബുകാറെസ്റ്റിലേക്ക് രാവിലെ 11.30 ഓടെ പുറപ്പെട്ടു. ശനിയാഴ്ച രാത്രി 10.15 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

യുക്രൈയ്നിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരിച്ചു വരവിനായി എന്ത് തയ്യാറെടുപ്പുകളാണ് നടത്തുന്നത്?

വാക്‌സിനേഷൻ എടുക്കാത്തതോ, കൊവിഡ്-19 നെഗറ്റീവ് പരിശോധനാ റിപ്പോർട്ടുകളോ ഇല്ലാത്ത ഇന്ത്യൻ പൗരന്മാർക്ക് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇളവ് നൽകുമെന്ന് ഡൽഹി എയർപോർട്ട് യാത്രക്കാർക്കായി പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു. ഇവർ എയർ സുവിധ പോർട്ടലിൽ ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.

അതേസമയം വാക്‌സിൻ സർട്ടിഫിക്കറ്റോ നെഗറ്റീവ് ആർടി-പിസിആർ റിപ്പോർട്ടോ ഇല്ലാത്തവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ചെലവ് വിമാനത്താവളം വഹിക്കുമെന്നും മുംബൈ എയർപോർട്ട് അറിയിച്ചു.

“എത്തിച്ചേരുന്ന യാത്രക്കാർക്കായി വിമാനത്താവളം ഒരു പ്രത്യേക ഇടനാഴി പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു… പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ ഈ യാത്രക്കാർക്ക് വിമാനത്താവളം വിടാൻ കഴിയും. ഏതെങ്കിലും യാത്രക്കാരൻ പോസിറ്റീവ് ആണെന്ന് ഫലം ലഭിച്ചാൽ, സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രോട്ടോക്കോളുകൾ അനുസരിച്ച് അവർക്ക് മെഡിക്കൽ പിന്തുണ നൽകും, ”മുംബൈ വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനങ്ങൾ എന്തെങ്കിലും അധിക നടപടികൾ സ്വീകരിക്കുന്നുണ്ടോ?

യുക്രൈയ്‌നിൽ നിന്ന് പലായനം ചെയ്യുന്ന വിമാനങ്ങളിൽ ഡൽഹി, മുംബൈ വഴി കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് കേരള സർക്കാർ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ 2,320 വിദ്യാർത്ഥികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു.

അതുപോലെ, യുക്രൈയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം 5,000 വിദ്യാർത്ഥികളുടെയും പ്രവാസികളുടെയും യാത്രാ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വെള്ളിയാഴ്ച പറഞ്ഞു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Russia ukraine conflict indian nations evacuation plan