Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍

പൗരത്വം, മതസ്വാതന്ത്ര്യം: ബംഗ്ലാദേശിലെ സ്ഥിതി എന്ത്?

ഇസ്‌ലാം ഔദ്യോഗിക മതമായിരിക്കെ തന്നെ മതവിവേചനത്തിന് ബംഗ്ലാദേശ് സ്ഥാനം നല്‍കുന്നില്ല

Bangladeshi citizenship, ബംഗ്ലാദേശ് പൗരത്വം, Bangladesh constitution, ബംഗ്ലാദേശ് ഭരണഘടന, Bangladesh,ബംഗ്ലാദേശ് India CAA protest, പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം, Bangladesh PM sheikh hasina,ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, IE Malayalam,ഐഇ മലയാളം

വിവാദമായ പൗരത്വ ഭേദഗതി നിയമപ്രകാരം മൂന്നു രാജ്യങ്ങളില്‍നിന്നുള്ള നിശ്ചിത വിഭാഗങ്ങളില്‍പ്പെട്ട കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടാവും. ഇതില്‍ പ്രധാനപ്പെട്ട രാജ്യമാണു ബംഗ്ലാദേശ്. അതേസമയം, ബംഗ്ലാദേശിലെ പൗരത്വനിയമങ്ങളും മതസ്വാതന്ത്ര്യത്തെക്കുറിച്ച് അതിന്റെ ഭരണഘടന പറയുന്ന കാര്യങ്ങളും പരിശോധിക്കാം:

ബംഗ്ലാദേശ് ഭരണഘടന രാജ്യത്തെ എങ്ങനെ നിര്‍വചിക്കുന്നു?

1972 ഡിസംബര്‍ നാലിനാണു ബംഗ്ലാദേശ് ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചത്. ബംഗ്ലാദേശിന്റെ വിമോചന യുദ്ധത്തെ ‘ചരിത്രപരമായ യുദ്ധം’ എന്ന് പരാമര്‍ശിച്ച ഭരണഘടന ബംഗ്ലാദേശിനെ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു.

‘ദേശീയത, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം’ എന്നിവ അടിസ്ഥാന തത്വങ്ങളായി ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടനയില്‍നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തോടുള്ള പ്രതിബദ്ധത ബംഗ്ലാദേശ് ഭരണഘടനയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ ചൂഷണമുക്തമായ സോഷ്യലിസ്റ്റ് സമൂഹം സാക്ഷാത്കരിക്കുകയെന്നതാണു ഭരണകൂടത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് ആമുഖത്തില്‍ പറയുന്നു.

നിയമവാഴ്ച, അടിസ്ഥാന മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, സമത്വവും നീതിയും, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സ്വാതന്ത്ര്യം എന്നിവ എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തുന്നതാകണം ഈ സമൂഹമെന്നും ആമുഖത്തില്‍ പറയുന്നു. ‘നിയമവാഴ്ച’ എന്ന പ്രയോഗം ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടില്ല.

ഇസ്‌ലാം രാജ്യത്തിന്റെ മതമല്ലേ?

സൈനിക സ്വേച്ഛാധിപതി സിയാവുര്‍ റഹ്മാന്‍ 1977 ല്‍ ‘മതേതരം’ എന്ന പദം ഭരണഘടനയില്‍നിന്നു നീക്കി. രാജ്യത്തിന്റെ ഔദ്യോഗിക മതം ഇസ്‌ലാമാണെന്നും എന്നാല്‍ സമാധാനപരമായും ഐക്യത്തോടെയും മറ്റു മതവിശ്വാസങ്ങളാവാമെന്ന ഭേദഗതി 1988-ല്‍ പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഈ ഭേദഗതി 2005 ല്‍ ബംഗ്ലാദേശ് ഹൈക്കോടതിയും 2010 ല്‍ സുപ്രീം കോടതിയും റദ്ദാക്കി. ഭരണഘടന മതേതരമായി തുടരുമ്പോഴും ഇസ്‌ലാം രാജ്യത്തിന്റെ ഔദ്യോഗിക മതമാകുന്നതായി സുപ്രീം കോടതി പറഞ്ഞു.

മതേതരത്വം, ദേശീയത, സോഷ്യലിസം എന്നിവ സംബന്ധിച്ച് 1975 ഓഗസ്റ്റ് 15 നു (ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജിബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ട ദിവസം) നിലവിലുണ്ടായിരുന്ന ഭരണഘടനയുടെ ആമുഖവും പ്രസക്തമായ വ്യവസ്ഥയും പുനരുജ്ജീവിപ്പിക്കുമെന്നു കോടതി നിരീക്ഷിച്ചു. 2011 ജൂണ്‍ 30നു ഭരണഘടന ഭേദഗതി ചെയ്യുകയും ‘മതേതരം’ എന്ന പദം വീണ്ടും ഉള്‍പ്പെടുത്തുകയും ചെയ്തു. ‘അല്ലാഹുവിലുള്ള സമ്പൂര്‍ണ വിശ്വാസവും ആശ്രയവും’ എന്ന ആശയവും ഭേദഗതിയിലൂടെ നീക്കി. എന്നാല്‍ 1997 ല്‍ ചേര്‍ത്ത ‘കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന ആശയം ആമുഖത്തില്‍ നിലനിര്‍ത്തി. മറ്റു മതങ്ങളെ ഉള്‍ക്കൊള്ളാന്‍ ‘കരുണാമയനായ നമ്മുടെ സ്രഷ്ടാവിന്റെ നാമത്തില്‍’ എന്നും പരാമര്‍ശിക്കുന്നു.

രാജ്യത്തിന്റെ മതം എന്ന ആശയം മതേതരത്വവുമായി എങ്ങനെ യോജിക്കുന്നു?

ഇസ്‌ലാം രാജ്യത്തിന്റെ ഔദ്യോഗിക മതമാണെങ്കിലും മറ്റു മതങ്ങള്‍ക്കു ഭരണഘടന ‘തുല്യപദവി’യും ‘തുല്യ അവകാശങ്ങളും’ നല്‍കുന്നു. ഓരോരുത്തര്‍ക്കും സ്വന്തം മതവിശ്വാസങ്ങള്‍ സ്വതന്ത്രമായി ആചരിക്കാനുള്ള തുല്യ അവകാശവും ഭരണഘടന നല്‍കിയിട്ടുണ്ട്. മതേതരം എന്ന ആശയം സംബന്ധിച്ച പരമ്പരാഗത നിര്‍ചനവുമായി പൊരുത്തപ്പെടാത്തതിനാല്‍ ഇതൊരു വൈരുധ്യമായി തോന്നും.

ദേശീയത, ജനാധിപത്യം, സോഷ്യലിസം എന്നിവയ്‌ക്കൊപ്പം മതേതരത്വത്തെയും രാജ്യനയത്തിന്റെ അടിസ്ഥാന തത്വമായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 8 (1) പരാമര്‍ശിക്കുന്നു. പതിനഞ്ചാം ഭേദഗതിയിലൂടെ പുനരുജ്ജീവിപ്പിച്ച ആര്‍ട്ടിക്കിള്‍ 12, ഇന്ത്യന്‍ ഭരണഘടനയില്‍നിന്നു വ്യത്യസ്തമായി മതേതരത്വത്തിന്റെ അവശ്യ ഘടകങ്ങളെക്കുറിച്ചും അത് എങ്ങനെ കൈവരിക്കുമെന്നും വിശദീകരിക്കുന്നു.

എല്ലാ രൂപത്തിലും വര്‍ഗീയത ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഭരണഘടന ഏതെങ്കിലും മതത്തിന് അനുകൂലമായി രാഷ്ട്രീയ പദവി നല്‍കുക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മതത്തെ ദുരുപയോഗം ചെയ്യുക, ഒരു പ്രത്യേക മതം ആചരിക്കുന്ന വ്യക്തികള്‍ക്കെതിരായ വിവേചനം അല്ലെങ്കില്‍ ഉപദ്രവം എന്നിവ ഇല്ലാതാക്കുന്നതിലൂടെ മതേതര തത്വങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്നു പറയുന്നു. ഈ പുരോഗമന കാഴ്ചപ്പാട്, ഇസ്‌ലാം ഔദ്യോഗിക മതമായിരിക്കെ തന്നെ രാജ്യത്ത് മതവിവേചനത്തിന് സ്ഥാനം നല്‍കുന്നില്ല. പാക്കിസ്ഥാന്റെ ഭരണഘടനയില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രപതി സ്ഥാനത്തിനോ മറ്റു ഭരണഘടനാ പദവികള്‍ക്കോ മുസ്‌ലിം എന്ന യോഗ്യത ബംഗ്ലാദേശില്‍ ആവശ്യമില്ല.

മതസ്വാതന്ത്ര്യം എങ്ങനെ നിര്‍വചിക്കപ്പെടുന്നു?

‘പൊതുക്രമത്തിനും ധാര്‍മികതയ്ക്കും വിധേയമായി’ ഏതു മതത്തില്‍ വിശ്വസിക്കാനോ മതാചരണം നടത്താനോ അല്ലെങ്കില്‍ മതവിശ്വാസം പ്രചരിപ്പിക്കാനോ ഓരോ പൗരനും അവകാശമുണ്ടെന്നാണു ബംഗ്ലാദേശ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41 പറയുന്നത്.

ഇന്ത്യയില്‍, ആര്‍ട്ടിക്കിള്‍ 25 ഇടുങ്ങിയ അര്‍ഥത്തിലാണു മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നത്. ‘പൊതുക്രമം’, ‘ധാര്‍മികത’ എന്നിവയ്ക്കു പുറമെ ‘ആരോഗ്യം’, ‘മറ്റു മൗലികാവകാശങ്ങള്‍’ എന്നിവയ്ക്കും വിധേയമാണത്. മതാചാരങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും സാമ്പത്തിക, രാഷ്ട്രീയ അല്ലെങ്കില്‍ മറ്റു മതേതര പ്രവര്‍ത്തനങ്ങളുടെയും സാമൂഹിക പരിഷ്‌കാരങ്ങളുടെയും പേരില്‍ മതസ്വാതന്ത്ര്യം നിയന്ത്രിക്കാനും ഭരണകൂടത്തിനു കഴിയും. എന്നാല്‍, മറ്റൊര്‍ഥത്തില്‍, ഇന്ത്യയുടെ മതസ്വാതന്ത്ര്യം വിശാലമാണ്. കാരണം അതു കേവലം പൗരന്മാരില്‍ മാത്രം ഒതുങ്ങുന്നില്ല.

ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 26 പോലെ, ബംഗ്ലാദേശിന്റെ ആര്‍ട്ടിക്കിള്‍ 41 (ബി) എല്ലാ മതസമൂഹത്തിനും അല്ലെങ്കില്‍ വിഭാഗങ്ങള്‍ക്കും അതിന്റെ മതസ്ഥാപനങ്ങള്‍ സ്ഥാപിക്കാനും പരിപാലിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശം നല്‍കുന്നു. ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 28 പോലെ, ബംഗ്ലാദേശിലെ ആര്‍ട്ടിക്കിള്‍ 41 (സി) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതപരമായ നിര്‍ദേശപ്രകാരമുള്ള ചടങ്ങിലോ ആരാധനയിലോ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പങ്കെടുക്കേണ്ട ആവശ്യമില്ല. പൊതുഫണ്ടുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതോ സര്‍ക്കാര്‍ അംഗീകരിക്കുന്നതോ ആയ ഒരു സ്ഥാപനത്തിലും മതപരമായ ഒരു നിര്‍ദേശവും ഇന്ത്യ അനുവദിക്കുന്നില്ല. ബംഗ്ലാദേശാവട്ടെ മതപരമായ പ്രബോധനത്തിന് അനുമതി നല്‍കുന്നു. എന്നാല്‍ സ്വന്തം മതത്തില്‍ മാത്രം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15ന്റെ പകര്‍പ്പാണു ബംഗ്ലാദേശ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 (1). ഇതു മതം, വംശം, ജാതി, ലിംഗം അല്ലെങ്കില്‍ ജനന സ്ഥലം എന്നിവ മാത്രം ബംഗ്ലാദേശ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28 (1) അടിസ്ഥാനമാക്കി ഏതെങ്കിലും പൗരനോട് വിവേചനം കാണിക്കുന്നതില്‍നിന്നു വിലക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ ആര്‍ട്ടിക്കിള്‍ 15 വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരാമര്‍ശിക്കുന്നില്ല. അത്, പൂര്‍ണമായോ ഭാഗികമായോ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള അല്ലെങ്കില്‍ പൊതുജനങ്ങള്‍ക്കുവേണ്ടി നിഷ്‌കര്‍ച്ചിരിക്കുന്നതില്‍ പ്രവേശനത്തിനുള്ള അവകാശം നല്‍കുന്നു. എന്നാല്‍, മതത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവേചനങ്ങളും ബംഗ്ലാദേശ് ഭരണഘടന നിരോധിച്ചിരിക്കുന്നു. ഇതു മതപരമായ പീഡനത്തിന്റെ വാദത്തെ ദുര്‍ബലമാക്കുന്നു.

പൗരത്വം സംബന്ധിച്ച നിയമങ്ങള്‍ എന്തൊക്കെ?

പൗരത്വം നിയമം മൂലം നിയന്ത്രിക്കപ്പെടുമെന്നും ജനങ്ങളെ ‘ഒരു രാഷ്ട്രമെന്ന നിലയില്‍ ബംഗളീസ്’ എന്നു വിളിക്കുമെന്നും ബംഗ്ലാദേശ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 6 പറയുന്നു.

ബംഗ്ലാദേശ് ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ജനിച്ച, അല്ലെങ്കില്‍ ഇവരുടെ പിതാവോ മുത്തച്ഛനോ ഈ മേഖലയില്‍ ജനിച്ചവരോ ആയ, 1971 മാര്‍ച്ച് 25 മുതല്‍ ബംഗ്ലാദേശില്‍ താമസക്കാരായി തുടരുന്നവര്‍ 1971 മാര്‍ച്ച് 26 മുതല്‍ പൗരത്വത്തിന് അര്‍ഹരാണെന്നു 1972 ഡിസംബര്‍ 15ലെ ബംഗ്ലാദേശ് സിറ്റിസണ്‍ഷിപ്പ് (താല്‍ക്കാലിക വ്യവസ്ഥകള്‍) സംബന്ധിച്ച പ്രസിഡന്‍ഷ്യല്‍ ഉത്തരവ് വ്യക്തമാക്കുന്നു.

പഠനത്തിനോ ജോലിക്കോ വേണ്ടി പോയതോ ഒരു രാജ്യത്തിനകത്ത് യുദ്ധത്തിലോ സൈനിക നടപടികളിലോ (പാകിസ്ഥാന്‍) ഏര്‍പ്പെട്ടിരുന്നതോ ആയ, ബംഗ്ലാദേശിലേക്കു മടങ്ങുന്നതു തടയപ്പെടുന്ന ഏതൊരു വ്യക്തിയും പൗരനാകും.

യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ പൗരനു പാക്കിസ്ഥാനെപ്പോലെ ബംഗ്ലാദേശ് സര്‍ക്കാരിനും പൗരത്വം നല്‍കാം. എന്നാല്‍ ബംഗ്ലയെക്കുറിച്ചുള്ള അറിവ് ആവശ്യമാണ്. ബംഗ്ലാ പുരുഷന്മാരെ വിവാഹം ചെയ്ത വിദേശ സ്ത്രീകള്‍ക്കു രണ്ടുവര്‍ഷത്തെ രാജ്യത്തെ താമസത്തോടെ ബംഗ്ലാദേശ് പൗരത്വം ലഭിക്കും. മാതാപിതാക്കള്‍ ബംഗ്ലാദേശിയാണെങ്കില്‍ ജനന സ്ഥലം പരിഗണിക്കാതെ പൗരത്വം നല്‍കും. ഒന്നര ലക്ഷം ഡോളര്‍ നിക്ഷേപിച്ച് ആര്‍ക്കും പൗരത്വം നേടാമെന്ന വ്യവസ്ഥ 2017 ല്‍ നിലവില്‍വന്നു.

ബംഗ്ലാ സംസാരിക്കാത്ത താമസക്കാര്‍ക്ക്, പൗരന്മാര്‍ക്ക് അനുമതി നല്‍കുന്നുണ്ടോ?

യുദ്ധത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ച, ഉര്‍ദു സംസാരിക്കുന്ന നിരവധി ആളുകള്‍ ബംഗ്ലാദേശ് സൃഷ്ടിക്കപ്പെട്ടതോടെ രാഷ്ട്രരഹിതരായി മാറി. കാരണം, ശത്രുരാജ്യത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കു ബംഗ്ലാദേശ് നിയമം പൗരത്വം അനുവദിക്കുന്നില്ല. 1972 ല്‍ ഇത്തരത്തിലുള്ള 10 ലക്ഷത്തോളം ആളുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള കരാര്‍ പ്രകാരം 1,780,969 പേരെ പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ചു. പിന്നീട് ഒരു ലക്ഷം പേരെ കൂടി അയച്ചു, 2.5 ലക്ഷം പേര്‍ ബംഗ്ലാദേശില്‍ തുടര്‍ന്നു.

ഉറുദു സംസാരിക്കുന്ന എല്ലാ പൗരന്മാരുടെയും പൗരത്വം ബംഗ്ലാദേശ് സുപ്രീം കോടതി 2008 ല്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു. 1951 ല്‍ പാക്കിസ്ഥാന്റെ പൗരത്വ നിയമവും പ്രാബല്യത്തില്‍ വന്നു. ഇരട്ട പൗരത്വം നല്‍കുന്നതു സംബന്ധിച്ച കരട് നിയമം 2016ല്‍ തയാറാക്കപ്പെട്ടു. എന്നാല്‍, പൗരത്വം റദ്ദാക്കുന്നതു പോലുള്ള മറ്റു വ്യവസ്ഥകളുള്ളതിനാല്‍ കരട് നിയമം വിമര്‍ശനവിധേയമായി.

ഭരണഘടനാ നിയമത്തിൽ വിദഗ്ധനും ഹൈദരാബാദിലെ നാൽസർ യൂണിവേഴ്സിറ്റി ഓഫ് ലോ വൈസ് ചാൻസലറുമാണ് ലേഖകൻ

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Reading bangladesh provisions for citizenship and freedom of religion

Next Story
Explained: How Section 144 CrPC works: എന്താണ് സെക്ഷന്‍ 144? പ്രയോഗത്തില്‍ വരുന്നതെങ്ങനെ?section 144, what is section 144, section 144 crpc, prohibitory orders, citizenship law protests, cab protests, caa protests, express explained, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com