scorecardresearch
Latest News

രാജീവ് ഗാന്ധി വധക്കേസ്; എല്ലാ പ്രതികളെയും വിട്ടയച്ചത് എന്തിന്?

ചെന്നൈയിലെ പ്രമുഖ കോളേജിൽ നിന്ന് ബിരുദം നേടിയ നളിനി ഇപ്പോൾ അൻപതുകളുടെ മധ്യത്തിലാണ്

രാജീവ് ഗാന്ധി വധക്കേസ്; എല്ലാ പ്രതികളെയും വിട്ടയച്ചത് എന്തിന്?

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകൻ, രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ, ചന്ദൻ എന്നിവരടക്കം 6 പേരെയും വിട്ടയയ്ക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേസിലെ പ്രതിയായ പേരറിവാളനെ സുപ്രീം കോടതി സവിശേഷമായ അധികാരം ഉപയോഗിച്ച് കഴിഞ്ഞ മേയ് 18ന് വിട്ടയച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടി നളിനിയും രവിചന്ദ്രനും സമർപ്പിച്ച ഹർജിയിലാണു തീരുമാനം.

1991 മേയ് 21നായിരുന്നു തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ധനു എന്ന പെൺകുട്ടിയായിരുന്നു ചാവേർ. പ്രതികളെ വിട്ടയയ്ക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ശുപാര്‍ശയിൽ ഗവർണർ ഇതുവരെ നടപടിയെടുത്തിരുന്നില്ല. 30 വർഷങ്ങൾക്കുശേഷമാണ് കേസിലെ പ്രതികൾ മോചിതരാകുന്നത്.

മോചനത്തിന്റെ അടിസ്ഥാനമെന്ത് ?

ടാഡ അഥവാ ടെററിസ്റ്റ് ആൻഡ് ഡിസ്റപ്റ്റീവ് ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്ട് പ്രകാരമുള്ള വിചാരണ കോടതി, കേസിൽ 26 പേർക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. 1999-ൽ, ടാഡ നിയമം അസാധുവാക്കി ഏതാനും വർഷങ്ങൾക്ക് ശേഷം സുപ്രീം കോടതി ഏഴു പേരുടെ ശിക്ഷ ശരിവച്ചു മറ്റുള്ളവരെ വിട്ടയച്ചു. അവർ കൊലയാളി സംഘത്തിന്റെ ഭാഗമല്ലെന്ന് നിരീക്ഷിച്ച ശേഷമായിരുന്നുവത്. 1999-ൽ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ നാല് പേർക്ക് വധശിക്ഷയും മറ്റ് മൂന്ന് പേർക്ക് ജീവപര്യന്തം തടവും സുപ്രീം കോടതി വിധിച്ചു. 2000-ൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 2014ൽ പേരറിവാളന്റേതുൾപ്പെടെ ബാക്കിയുള്ള മൂന്ന് പേരുടെ വധശിക്ഷയും സുപ്രീം കോടതി ഇളവ് ചെയ്തു.

പ്രതിയായ എ ജി പേരറിവാളന്റെ ശിക്ഷാ ഇളവിനുള്ള അപേക്ഷയിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കവേ, ഹർജിയിൽ തീരുമാനമെടുക്കാൻ തമിഴ്‌നാട് ഗവർണർക്ക് അവകാശമുണ്ടെന്ന് 2018 സെപ്റ്റംബറിൽ സുപ്രീം കോടതി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏഴ് പ്രതികളെയും വിട്ടയക്കാൻ ശുപാർശ ചെയ്തു. എന്നാൽ രാജ്ഭവൻ അത് തടഞ്ഞു.

2021 ജനുവരി 22ന് ഗവർണർ തീരുമാനമെടുക്കാൻ തീരുമാനിച്ചതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ജനുവരി 25 ന് ഗവർണറുടെ ഓഫീസ് കുറ്റവാളികൾക്ക് മാപ്പ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിട്ടു. കേന്ദ്രസർക്കാരിന് ലഭിച്ച നിർദ്ദേശം നിയമാനുസൃതമായി പരിഗണിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ 2022 മെയ് മാസത്തിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള “സമ്പൂർണ നീതിക്കായി” സുപ്രീം കോടതി തന്റെ അധികാരങ്ങൾ ഉപയോഗിച്ച് പേരറിവാളിനെ വെറുതേ വിട്ടു.

എന്താണ് ആർട്ടിക്കിൾ 142?

‘സമ്പൂർണ നീതി’ നടപ്പാക്കാനായി സുപ്രീം കോടതിയ്‌ക്കുള്ള പ്രത്യേക അധികാരമാണ് വകുപ്പ് 142. ആർട്ടിക്കിൾ 142ന്റെ ഉപവകുപ്പ് 1 പ്രകാരം സുപ്രീം കോടതിക്ക് മുന്‍പാകെ നിലനിൽക്കുന്ന ഏത് കേസിലും നീതിയുടെ പൂര്‍ണതയ്‌ക്കായി അതുല്യവും അസാധാരണവുമായ അധികാരം നൽകുന്ന വകുപ്പാണിത്. നിലവിലുള്ള നിയമങ്ങളോ ചട്ടങ്ങളോ പരാജയപ്പെടുന്ന നിയമപരമായ കാര്യങ്ങളിൽ, കേസ് തീർപ്പാക്കാൻ ആർട്ടിക്കിൾ 142 പ്രകാരം കോടതിക്ക് അതിന്‍റെ പ്രത്യേക അധികാരം ഉപയോഗിക്കാം. അടിസ്ഥാനപരമായി, ഭരണഘടനയിലെ ഈ വ്യവസ്ഥ ഒരു കേസിൽ “സമ്പൂർണ നീതി” നടപ്പാക്കാൻ രാജ്യത്തെ പരമോന്നത കോടതിക്ക് അധികാരം നൽകുന്നു.

ആരൊക്കെയാണ് വിട്ടയച്ചത് ?

  • നളിനി മുരുകൻ

ചെന്നൈയിലെ പ്രമുഖ കോളേജിൽ നിന്ന് ബിരുദം നേടിയ നളിനി ഇപ്പോൾ അൻപതുകളുടെ മധ്യത്തിലാണ്. ഒരു പോലീസ് ഓഫീസറുടെയും നഴ്സിന്റെയും മകളാണ് നളിനി. ഏഴ് പ്രതികളിൽ രാജീവ് ഗാന്ധിയുടെ കൊലപാതക സ്ഥലത്ത് ഉണ്ടായിരുന്നത് ഇവർ മാത്രമായിരുന്നു. ഫോട്ടോഗ്രാഫുകളിലൂടെയാണ് രാജീവ് ഗാന്ധി വരുന്നതിന് മുമ്പ് നളിനി കൊലയാളികളോടൊപ്പം ഉണ്ടെയിരുന്നെന്ന് കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം നളിനിയും മറ്റൊരു പ്രതിയായ ഭർത്താവ് മുരുകനും ചെന്നൈ വിട്ട് ഒരു മാസത്തിലേറെയായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് അറസ്റ്റിലായത്. നളിനി അപ്പോൾ ഗർഭിണിയായിരുന്നു. അവരുടെ മകൾ ജനിച്ച് അഞ്ച് വയസ്സ് വരെ ജയിലിലാണ് വളർന്നത്.

അഞ്ച് വയസിനു ശേഷം മറ്റൊരു കുടുംബമാണ് കുട്ടിയെ ഏറ്റെടുത്ത് വളർത്തിയത്. അതിനുശേഷം ഇരുവരും മകളെ കണ്ടിട്ടിലെന്ന് നളിനിയുടെ അഭിഭാഷകൻ എം രാധാകൃഷ്ണൻ പറഞ്ഞു. ഗൂഡാലോചനയുടെ പങ്കാളിയാണെങ്കിലും ഗൂഢാലോചനയുടെ ഭാഗമാണെന്ന് സ്ഥാപിക്കാൻ പ്രധാന തെളിവുകളൊന്നുമില്ലെന്ന് 1999ലെ സുപ്രീം കോടതി വിധി നിരീക്ഷിച്ചു. ” നളിനിയെപ്പോലുള്ള ഒരു സ്ത്രീക്ക്ഗൂഡാലോചനയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്തതിനാൽ സംഭവസ്ഥലത്ത് നിന്ന് പിന്മാറാൻ ധൈര്യപ്പെടുമായിരുന്നില്ലന്ന് നിരീക്ഷണത്തിൽ പറയുന്നു. സുപ്രീം കോടതി നളിനിയ്ക്ക് വധശിക്ഷ വിധിച്ചു. എന്നാൽ 2000ൽ രാജീവ് ഗാന്ധിയുടെ ഭാര്യ സോണിയാ ഗാന്ധിയുടെ അപേക്ഷയെത്തുടർന്ന് ശിക്ഷ ജീവപര്യന്തമാക്കി മാറ്റി.

  • ആർ.പി. രവിചന്ദ്രൻ

1980-കളിൽ തമിഴ് ഈഴം പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രവിചന്ദ്രന് സായുധസംഘം രൂപീകരിക്കുന്നതിന് മുമ്പ് ലിബറേഷൻ ഓഫ് തമിഴ് ടൈഗേഴ്‌സ് ഈലം (എൽടിടിഇ) നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു. 1980-കളുടെ മധ്യത്തിൽ രവിചന്ദ്രൻ പലതവണ കടൽ വഴി ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള നിരവധി പ്രമുഖ രാഷ്ട്രീയക്കാരും ഈ കാലയളവിൽ ശ്രീലങ്കയിലെ എൽടിടിഇ ശക്തികേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രവിചന്ദ്രനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ എസ്‌സി 1999ൽ റദ്ദാക്കിയതോടെ കേസിൽ നിന്ന് ടാഡ വകുപ്പുകളും സസ്പെൻഡ് ചെയ്തു.

  • ശാന്തൻ

കോടതിയിലെ രേഖകൾ അനുസരിച്ച്, 1991ൽ കലഹങ്ങൾ നിറഞ്ഞ ശ്രീലങ്കയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ പൗരനായ ശാന്തൻ, ശിവരാസനും (കൊലപാതക സംഘത്തെ നയിച്ചിരുന്നയാൾ, എന്നാൽ ജീവനോടെ പിടിക്കാൻ സാധിച്ചിട്ടില്ല )കൂടാതെ മറ്റു ചിലരും ബോട്ടിൽ ഇന്ത്യയിലെത്തിയതായിയാണ് വിശ്വസിക്കപ്പെടുന്നത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ശാന്തന് കൊലപാതകത്തിൽ നേരിട്ടുള്ള പങ്കുണ്ടായിരുന്നു. പേരറിവാളൻ, നളിനി, മുരുകൻ എന്നിവരോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഒരാളായിരുന്നു.

  • മുരുകൻ

വിദേശത്തേക്ക് പോകാമെന്ന പ്രതീക്ഷയിൽ രാജ്യം വിട്ട് ചെന്നൈയിലെത്തിയ നിരവധി ശ്രീലങ്കൻ യുവാക്കളിൽ ഒരാളാണ് മുരുകനെന്ന് നളിനി പറഞ്ഞിരുന്നു. നളിനിയുടെ സഹോദരന്റെ സുഹൃത്തായിരുന്നു മുരുകൻ കുറച്ചുകാലം അവരുടെ വീട്ടിൽ താമസിച്ചിരുന്നു.

  • റോബർട്ട് പയസ്

മറ്റൊരു ശ്രീലങ്കൻ പൗരനായ റോബർട്ട് പയസിന്റെ ഇപ്പോഴത്തെ പ്രായം 55 ആണ്. 1990 സെപ്റ്റംബറിൽ ഭാര്യയും സഹോദരിമാരുമായി
ഇന്ത്യയിൽ വന്നതാണ്. രുന്നു. തീവ്രവാദ സംഘടനയായ എൽടിടിഇയുമായി റോബർട്ടിന് ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നു. ശിവരാസനുമായി പയസിന് അടുത്ത ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടിരുന്നു. ഗൂഢാലോചനയിൽ റോബർട്ടിന്രെ പങ്കാളിത്തം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന സേനയിൽ നിന്ന് (ഐപികെഎഫ്) അതിക്രമങ്ങൾ നേരിടുകയും ആ കാലയളവിൽ കുട്ടിയെ നഷ്ടപ്പെടുകയും ചെയ്ത വ്യക്തിയാണ് റോബർട്ടെന്ന് നിരീക്ഷിച്ചിരുന്നു.

  • ജയകുമാർ

പയസിന്റെ അളിയൻ ജയകുമാർ പയസിനൊപ്പം ഇന്ത്യയിലെത്തിയതാണ്. ശിവരാസനുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി കൊലപാതകത്തിൽ ജയകുമാറിന് ഗുരുതരമായ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

  • പേരറിവാളൻ

1991 ജൂണിൽ അറസ്റ്റിലാകുമ്പോൾ അദ്ദേഹത്തിന് 19 വയസ്സായിരുന്നു. ശിവരസനുവേണ്ടി രണ്ട് ബാറ്ററി സെല്ലുകൾ വാങ്ങിയെന്നാരോപിച്ചായിരുന്നു പേരറിവാളൻ അറസ്റ്റിലായത്. അന്വേഷണത്തിനിടയിൽ, 1991 മെയ് 7 ന് ശിവരാസൻ ശ്രീലങ്കയിലെ എൽ.ടി.ടി.ഇ നേതാവ് പൊട്ടു അമ്മന് അയച്ച ഡീകോഡ് ചെയ്ത റേഡിയോ സന്ദേശമായിരുന്നു ഒരു തെളിവ്: “ഞങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾ മൂന്ന് പേർക്കല്ലാതെ മറ്റാർക്കും അറിയില്ല.” എന്നതായിരുന്നു സന്ദേശം.

നളിനി, രവിചന്ദ്രൻ എന്നിവരുൾപ്പെടെ നിരവധി പേർക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം സുപ്രീം കോടതി തള്ളിയപ്പോൾ, സി.ബി.ഐ എസ്.പി കസ്റ്റഡിയിൽ എടുത്ത പേരറിവാളനെതിരെ ടാഡ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന കുറ്റം ബെഞ്ച് “വിശ്വസനീയമാണെന്ന്” കണ്ടെത്തി.

Also Read

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Rajeev gandhi assasination why all convicts are released by sc