scorecardresearch

2013 മുതൽ ദുരന്തപെയ്ത്തുകൾ; മുന്നറിയിപ്പുകളിൽ ഇനിയും പഠിക്കാനേറെ

കുറഞ്ഞ സമയത്തിനുള്ളിൽ വളരെ കനത്ത മഴ എന്നതാണ്, ഏതാനും വർഷങ്ങളായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

കുറഞ്ഞ സമയത്തിനുള്ളിൽ വളരെ കനത്ത മഴ എന്നതാണ്, ഏതാനും വർഷങ്ങളായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

author-image
Amitabh Sinha
New Update
explained|rain|north india|flood

മിക്ക കേസുകളിലും, വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ജീവഹാനികളും സംഭവിച്ചിട്ടുണ്ട്. ഫൊട്ടൊ: എഎൻഐ

ഉത്തരാഖണ്ഡിലെ 2013ലെ ദുരന്തത്തിന് ശേഷം, ഇന്ത്യ എല്ലാവർഷവും
വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിനും തീവ്ര മഴയ്ക്കും സാക്ഷിയായിട്ടുണ്ട്.
മിക്ക കേസുകളിലും, വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ജീവഹാനികളും സംഭവിച്ചിട്ടുണ്ട്. കാശ്മീർ, ചെന്നൈ, ബെംഗളൂരു, പൂനെ, മുംബൈ, ഗുഡ്ഗാവ്, കേരളം, അസം, ബിഹാർ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്.

Advertisment

ഏതാനും വർഷങ്ങളായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത് ഇവയെക്കുറിച്ചാണ്. മഴ കൂടുതൽ തീവ്രവും കേന്ദ്രീകൃതവുമാകും (കുറഞ്ഞ സമയത്തിനുള്ളിൽ വളരെ കനത്ത മഴ) അത്തരം സംഭവങ്ങളുടെ ആവൃത്തി വർദ്ധിക്കുന്നു.

ഉത്തരേന്ത്യയിലെ നിലവിലെ കനത്ത മഴ ഈ പ്രവണതയുടെ ഭാഗമാണ്. ചില സ്ഥലങ്ങളിൽ കഴിഞ്ഞ 20-25 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഴയാണെങ്കിൽപ്പോലും ഇതിൽ അതിശയിക്കാനില്ല. ലോകമെമ്പാടും കൂടുതൽ തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ വർധിക്കുന്നുണ്ട്.

Advertisment

ഇവ തടയാൻ കഴിയുന്നവയായിരിക്കില്ല, എന്നാൽ അവ ഉണ്ടാക്കുന്ന ദുരന്തങ്ങൾ അങ്ങനെയാകണമെന്നില്ല. മിക്ക കേസുകളിലും, ഔദ്യോഗികതലത്തിലെ പ്രശ്നങ്ങൾ, അവഗണന, നിർവികാരത, പോലുള്ളവയാണ് ഇതിന് കാരണമാകുന്നത്.

ബെംഗളൂരുവിൽ എല്ലാ വർഷവും വെള്ളപ്പൊക്കത്തിൽ മുങ്ങുന്നത് അസാധാരണമായ അളവിൽ മഴ ലഭിക്കുന്നതുകൊണ്ടല്ല, മറിച്ച് പ്രധാനമായും ഉപരിതലത്തിനടിയിലൂടെയുള്ള ജലപ്രവാഹത്തിന്റെ സ്വാഭാവിക ചാനലുകൾ ക്രമരഹിതമായ നിർമ്മാണത്താൽ തടസ്സപ്പെട്ടതിനാലാണ്.

2014ൽ ശ്രീനഗറിൽ വെള്ളപ്പൊക്കം അഭിമുഖീകരിച്ചത് അതിശക്തമായ മഴ കാരണം മാത്രമല്ല (ആ വർഷം സെപ്റ്റംബറിൽ വെറും നാല് ദിവസത്തിനുള്ളിൽ, മാസം മുഴുവൻ ലഭിക്കുന്നതിനെക്കാൾ അഞ്ചിരട്ടിയിലധികം മഴയാണ് ലഭിച്ചത്) മാത്രമല്ല ഝലം നദി കടന്നുപോകുന്ന എല്ലാ താഴ്ന്ന പ്രദേശങ്ങളിലും ജനവാസമുള്ളതാണ്.

കനത്ത മഴയിൽ കേരളത്തിൽ 2018ൽ വ്യാപകമായ നാശം നേരിട്ടിരുന്നു. നദികളുടെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ ഉയർന്നുവന്ന ജനവാസ കേന്ദ്രങ്ങളും ടൂറിസ്റ്റ് അടിസ്ഥാന സൗകര്യങ്ങളുമായിരുന്നു കാരണം. ഡ്രെയിനേജ് തകരുക, അടയുക എന്ന കാരണത്താൽ മുംബൈ എല്ലാ അവസരങ്ങളിലും വെള്ളപ്പൊക്കത്തിലാണ്.

ഉത്തരാഖണ്ഡ് ദുരന്തം, പിന്നീട് അന്വേഷണ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ, അനിയന്ത്രിതമായ നിർമ്മാണവും തെറ്റായ ആസൂത്രിത അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുമാണ് കൂടുതൽ വഷളാക്കിയത്.

കഴിഞ്ഞ 10 വർഷത്തെ ഈ സംഭവങ്ങളിൽ ഓരോന്നും ഒരോ മുന്നറിയിപ്പ് നൽകി. എന്നാൽ അവയിൽനിന്നു വളരെകുറച്ച് പാഠം മാത്രമേ ഉൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. റോഡുകൾ, തുറമുഖങ്ങൾ, റെയിൽവേ, നഗര ഇടങ്ങൾ, പാർപ്പിടം, ആശുപത്രി, പവർ സ്റ്റേഷനുകൾ - ഇന്ത്യ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള പ്രക്രിയയിലാണ്. അടുത്ത നാലോ അഞ്ചോ പതിറ്റാണ്ടുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ അവ രൂപകൽപ്പന ചെയ്യാനുള്ള അവസരമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിലും ഗുഡ്ഗാവിലും മറ്റു സ്ഥലങ്ങളിലും കണ്ട വ്യാപകമായ വെള്ളക്കെട്ടിന് മഴയെ കുറ്റപ്പെടുത്തുന്നത് വെറുതെയാണ്. അതേ അളവിൽ മഴ ലഭിച്ച നോയിഡിൽ അവ അത്രയും ബാധിച്ചിരുന്നില്ല.

Flood Monsoon Explained Rain

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: