രാജ്യം ഏറെക്കാത്തിരിക്കുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. 2016-ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം 36 ഇരട്ട എഞ്ചിന്‍ യുദ്ധ വിമാനങ്ങള്‍ 58,000 കോടി രൂപയ്ക്കാണ് ഇന്ത്യ ദസാള്‍ട്ട് റഫാലില്‍ നിന്നും വാങ്ങുന്നത്.
ആദ്യ ബാച്ചില്‍ എത്ര വിമാനങ്ങളാണ് വരുന്നത്?
അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചില്‍ വരുന്നത്. ഇന്ത്യയുടെ വ്യോമസേനയുടെ വൈമാനികരാണ് അവ പറത്തുന്നത്. ഫ്രാന്‍സിലെ ബോര്‍ഡോക്‌സിന് സമീപത്തെ മെറിഗ്നാക്ക് എയര്‍ബേസില്‍ നിന്നുമാണ് അവ പറന്നുയര്‍ന്നത്.
ആദ്യ യുദ്ധ വിമാനം 2019 ഒക്ടോബറില്‍ ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കൈമാറിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങും ഫ്രാന്‍സിന്റെ മന്ത്രി ഫോഴ്‌സസ് ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുത്ത ചടങ്ങിലാണ് അവ കൈമാറിയത്.
Read Also: റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസം: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തളളി
മുന്‍നിശ്ചയപ്രകാരം പത്ത് വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി തിങ്കളാഴ്ച്ച ഇറക്കിയ പ്രസ്താവന പറയുന്നത്. അതില്‍ അഞ്ചെണ്ണം ഇന്ത്യയിലേക്ക് പറന്നു. ബാക്കിയുള്ളവ ഫ്രാന്‍സില്‍ പരിശീലനത്തിലാണ്.
ഇന്ത്യയില്‍ എന്നെത്തും?
ആദ്യ സംഘത്തില്‍പ്പെട്ട അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ബുധനാഴ്ച്ച അംബാല വ്യോമസേന താവളത്തില്‍ എത്തും.
7000 കിലോമീറ്ററോളം താണ്ടിയാണ് അവ എത്തുന്നത്. അന്തരീക്ഷത്തില്‍ വച്ചു തന്നെ ഇന്ധനം നിറയ്‌ക്കേണ്ടി വരും. ഇങ്ങനെ ഇന്ധനം നിറച്ച് ഒരു ദിവസം കൊണ്ട് തന്നെ ഈ ദൂരം പറന്ന് വരാമെങ്കിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ ഇറങ്ങാന്‍ ആണ് തീരുമാനം.
തിങ്കളാഴ്ച്ച അബുദാബിക്ക് സമീപത്തിലെ അല്‍ ദാഫ്ര ഫ്രഞ്ച് എയര്‍ ബേസില്‍ എത്തിയ വിമാനങ്ങള്‍ ബുധനാഴ്ച്ച രാവിലെ അംബാലയ്ക്ക് തിരിക്കും.
അഞ്ച് ജെറ്റുകളും ഒരേ പോലുള്ളവയാണോ?
ഇല്ല. ഒരു സീറ്റും രണ്ട് സീറ്റുകളും ഉള്ള വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സംഘത്തില്‍ അവ രണ്ടുമുണ്ട്.
രസകരമായൊരു കാര്യം, രണ്ട് സീറ്റുകളുള്ള യുദ്ധ വിമാനത്തില്‍ ഇപ്പോഴത്തെ ഇന്ത്യയുടെ വ്യോമസേന തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരുയയുടെ ഇനിഷ്യലുകളാണുള്ളത്, ആര്‍ബി. ഈ കരാര്‍ ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ച ആളാണ് അദ്ദേഹം.
Read Also: Rafale deal: ലോകം കാണേണ്ട എന്ന് സര്‍ക്കാര്‍ വാദിക്കുന്ന റഫാല്‍ രേഖകള്‍ ഇവയൊക്കെ
ഒറ്റ സീറ്റുള്ളവയ്ക്ക് അവസാനത്തെ വ്യോമസേന തലവനായ ബീരേന്ദ്ര സിങ് ധനോവയുടെ ഇനിഷ്യലുകളാണ് ഉള്ളത്.
മറ്റ് ജറ്റുകള്‍ എന്നെത്തും?
വ്യോമസേനയ്ക്ക് കൈമാറിയ പത്ത് വിമാനങ്ങളില്‍ അഞ്ചെണ്ണം ഫ്രാന്‍സില്‍ പരിശീലനത്തിലാണ്. വിമാനത്തെക്കുറിച്ചും അതില്‍ ഉപയോഗിക്കുന്ന ആയുധ സംവിധാനത്തെ കുറിച്ചും ഇന്ത്യന്‍ വ്യോമസനേയിലെ വൈമാനികര്‍ക്കും ജീവനക്കാര്‍ക്കും ഫ്രാന്‍സില്‍വച്ച് ദസാള്‍ട്ട് പരിശീലനം നല്‍കുന്നു.
അടുത്ത ഒമ്പത് മാസം പരിശീലനം തുടരുമെന്ന് ഇന്ത്യന്‍ എംബസി പറയുന്നു. 36 വിമാനങ്ങളും 2021 അവസാനത്തോടെ ഇന്ത്യയ്ക്ക് കൈമാറും.
റഫാലുകള്‍ ഇന്ത്യയിലെത്തിയ ശേഷം എന്തുചെയ്യും?
അംബാലയിലേ വ്യോമസേന താവളത്തില്‍ അവയെ ഉള്‍പ്പെടുത്തുന്ന ചടങ്ങ് ബുധനാഴ്ച്ച നടക്കുമെന്ന് ജൂലൈ 20-ന് വ്യോമസേന അറിയിച്ചിരുന്നു. കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു ഇത്. വ്യോമസേനയിലേക്ക് ഉള്‍പ്പെടുന്ന അവസാനത്തെ ചടങ്ങ് ഓഗസ്റ്റ് രണ്ടാം പകുതിയില്‍ നടക്കും.
വിമാനത്തിലെ അത്യാധുനിക ആയുധ സംവിധാനം അടക്കമുള്ളവയില്‍ പരിശീലനം ലഭിച്ച വ്യോമസേനയിലെ എയര്‍ ക്രൂ, ഗ്രൗണ്ട് ക്രൂ അംഗങ്ങള്‍ ഇപ്പോള്‍ പൂര്‍ണ സജ്ജരാണ്. വിമാനങ്ങള്‍ വന്നു കഴിഞ്ഞാല്‍ എത്രയും വേഗം അവയെ പ്രവര്‍ത്തന സജ്ജമാക്കാനുള്ള ശ്രമമാണ് നടക്കുകയെന്ന് വ്യോമസേന പറഞ്ഞു.
പൈലറ്റുമാരും ഗ്രൗണ്ട് ക്രൂവും എത്രയും വേഗം വ്യോമസേനയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി ഇഴുകി ചേരുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് തുടക്കത്തില്‍ ചെയ്യുന്നത്.
ഏത് സ്‌ക്വാഡ്രണിലാണ് റഫാല്‍ യുദ്ധ വിമാനങ്ങളെ ഉള്‍പ്പെടുത്തുന്നത്?
പുനരുജ്ജീവിപ്പിച്ച നമ്പര്‍ 17 ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രണിലാണ് ആദ്യ യുദ്ധ വിമാനങ്ങളെ ഉള്‍പ്പെടുത്തുക. അവ അംബാലയില്‍ തന്നെ തുടരും. 1951-ല്‍ ആരംഭിച്ച് കാര്‍ഗില്‍ യുദ്ധം അടക്കമുള്ള നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌ക്വാഡ്രണ്‍ ആണ് ഗോള്‍ഡണ്‍ ആരോസ്. എന്നാല്‍, മിഗ് 21-നെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി വ്യോമസേന 2016-ല്‍ ഗോള്‍ഡണ്‍ ആരോസിനെ പിരിച്ചുവിട്ടിരുന്നു.
വിവിധോദേശ്യ ആധുനിക റാഫേല്‍ വിമാനങ്ങളെ ഉള്‍പ്പെടുത്തി ഗോള്‍ഡണ്‍ ആരോസിനെ പുനരുജ്ജീവിപ്പിക്കുകയാണ്.
Read in English: Rafale jets on the way: 7,000-km journey from France, and what next