അടച്ചിട്ട മൈതാനത്ത് ബുധനാഴ്ച്ച പ്രീമിയര്‍ ലീഗ് ആരംഭിക്കുമ്പോള്‍ സന്നിഹിതരായിരിക്കുന്ന എല്ലാവരും സുരക്ഷിതമായിരിക്കാന്‍ അധികൃതര്‍ ശക്തമായ പ്രോട്ടോക്കോള്‍ ആണ് നടപ്പിലാക്കുന്നത്. സ്റ്റേഡിയത്തെ മൂന്ന് മേഖലകളായി തിരിക്കുകയും തുപ്പുന്നതും മൂക്ക് ചീറ്റുന്നതും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
എങ്ങനെയാണ് വേദികള്‍ സുരക്ഷിതമാക്കുന്നത്?
മത്സരം നടക്കുന്ന ദിവസം 300-ല്‍ അധികം ആളുകള്‍ സ്‌റ്റേഡിയത്തില്‍ പാടില്ല. സ്‌റ്റേഡിയത്തില്‍ കോവിഡ്-19 സുരക്ഷാ പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കും. അനുവാദം ലഭിച്ചിട്ടുള്ളവര്‍ മാത്രം സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ പദ്ധതി ക്ലബ്ലുകള്‍ സ്വീകരിക്കണം.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടീമുകള്‍ എങ്ങനെ യാത്ര ചെയ്യണം?
കാര്‍, കോച്ച്, വിമാനം, ട്രെയിന്‍ എന്നിവയില്‍ ടീമുകള്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ സാമൂഹിക അകലം പാലിക്കണം. സ്വന്തം വാഹനമോടിച്ചു വരുന്നവര്‍ വാഹനത്തില്‍ മറ്റാരേയും കയറ്റാന്‍ പാടില്ല. അത്യാവശ്യ ഉപയോഗത്തിനു മാത്രമേ ഹോട്ടലുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് യുകെ സര്‍ക്കാരിന്റെ നിയമമുണ്ട്.
സ്റ്റേഡിയത്തെ മേഖലകളായി തിരിക്കുന്നത് എങ്ങനെ?
അവശേഷിക്കുന്ന സീസണില്‍ സ്റ്റേഡിയത്തെ ചുവപ്പ്, ആംബര്‍, പച്ച എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിക്കുന്നു. മത്സരത്തിന് അഞ്ച് ദിവസം മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയരായവര്‍ക്ക് മാത്രമേ ചുവപ്പ് മേഖലയില്‍ പ്രവേശനമുള്ളൂ.
Read Also: ഐഎം വിജയനെ പത്മശ്രീ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്ത് എഐഎഫ്എഫ്
പ്രീമിയര്‍ ലീഗിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സ്റ്റേഡിയത്തിന്റെ ചുമപ്പ് മേഖല ഒഴിച്ചുള്ള മേഖലകള്‍ ആംബര്‍ മേഖലയില്‍ വരും. അതില്‍ സ്റ്റാന്‍ഡും, മൈതാനത്തിന് അടുത്ത് അഭിമുഖങ്ങള്‍ നല്‍കുന്ന മേഖലയും ഉള്‍പ്പെടുന്നു. സ്റ്റേഡിയത്തിന് പുറത്തുള്ള പാര്‍ക്കിങ് ഏര്യയും ആളുകളെ നിയന്ത്രിക്കുന്നതിനുള്ള പോയിന്റുകളുമെല്ലാം ഉള്‍പ്പെടും.
വേദി അണുമുക്തമാക്കുന്നതിനെ കുറിച്ച്
ഹോം ടീമിനാണ് ഇതിന്റെ ചുമതല. ഗോള്‍ പോസ്റ്റുകള്‍ മുതല്‍ പന്തും കോര്‍ണര്‍ പോളുകളും ഡഗ് ഔട്ടും സബ്സ്റ്റിറ്റിയൂഷന്‍ ബോര്‍ഡുകളും ഡ്രസിങ് റൂമുമെല്ലാം അണുമുക്തമാക്കണം.
പരിശോധന എങ്ങനെയാണ്?
മെയ് 17-ന് പ്രീമിയര്‍ ലീഗ് കോവിഡ്-19 പരിശോധന ആരംഭിച്ചു. 20 ക്ലബ്ബുകളുടേയും കളിക്കാര്‍, ജീവനക്കാര്‍ എന്നിവരെ ആഴ്ചയില്‍ രണ്ട് തവണ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ആരെങ്കിലും പോസിറ്റീവായാല്‍ ഏഴ് ദിവസം അയാള്‍ സ്വയം ഐസോലേഷനില്‍ പോകണം. ടീമിനെ മുഴുവന്‍ ക്വാറന്റൈന്‍ ചെയ്യുകയില്ല.
മൈതാനത്ത് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്താണ്?
തുപ്പുന്നതും മൂക്ക് ചീറ്റുന്നതും നിരോധിച്ചിരിക്കുന്നു. ഗോള്‍ ആഘോഷങ്ങളില്‍ കളിക്കാര്‍ സാമൂഹിക അകലം പാലിക്കണം. കൈ കൊടുക്കാന്‍ പാടില്ല.
കളിക്കാര്‍ മാസ്‌ക് ധരിക്കേണ്ടതുണ്ടോ?
കളിക്കാരും സൈഡ് ബഞ്ചിലെ പരിശീലന ജീവനക്കാരും ഒഴികെയുള്ളവര്‍ മാസ്‌ക് ധരിക്കണം. മത്സരം സംപ്രേഷണം ചെയ്യുന്നവര്‍ക്കും കമന്റേറ്റര്‍മാര്‍ക്കും സാമൂഹിക അകലം പാലിക്കുമ്പോള്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കും.
Read Also: ലഡാക്ക് ഏറ്റുമുട്ടൽ; വിവാദ ട്വീറ്റിന് പിന്നാലെ ടീം ഡോക്ടറെ പുറത്താക്കി ചെന്നൈ സൂപ്പർ കിങ്സ്
സ്റ്റേഡിയത്തിലുടനീളം സാനിറ്റൈസറുകള്‍ ലഭ്യമാകുന്നുവെന്ന് ഹോം ടീം ഉറപ്പുവരുത്തണം. കൂടാതെ, ഹാന്‍ഡ് വാഷിങ് സൗകര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം.
മൈതാനത്തിലേക്ക് ടീമിന് ഒരുമിച്ച് വരാമോ?
പറ്റില്ല. അത് കളിക്കാര്‍ക്കും മത്സരം നിയന്ത്രിക്കുന്നവര്‍ക്കും അമ്പരപ്പുളവാക്കും. ടണല്‍ മേഖലയില്‍ ഒരിക്കലും കൂട്ടം കൂടാന്‍ പാടില്ല. ചില വേദികളില്‍ വ്യത്യസ്തമായ ടണലുകള്‍ ഉപയോഗിക്കും. മത്സരത്തിന് മുമ്പ് പ്രീമിയര്‍ ലീഗ് ഗാനം മുഴങ്ങുമ്പോള്‍ കളിക്കാര്‍ സാമൂഹിക അകലം പാലിച്ച് അണിനിരക്കണം.
ബോള്‍ ബോയ്‌സുണ്ടാകുമോ?
ഇല്ല. കൂടുതല്‍ പന്തുകള്‍ മൈതാനത്തിന് ചുറ്റിലുമുണ്ടാകും. റഫറിയുടെ നിര്‍ദ്ദേശമനുസരിച്ച് ഉപയോഗിക്കാം. മൈതാനത്തിന് ചുറ്റിലും മത്സരവുമായി ബന്ധപ്പെട്ട അധികൃതര്‍ നില്‍ക്കുകയുമില്ല.
ഹാഫ് ടൈമിനെ കൂടാതെ മത്സരത്തിന് ഇടവേളകളുണ്ടോ?
ഓരോ ഹാഫിലും ഒരു മിനിട്ടിന്റെ ഡ്രിങ്ക്‌സ് ബ്രേക്ക് ഉണ്ടാകും. ആ സമയത്തെ ഓരോ ഹാഫിനും അവസാനം അധിക സമയമായി അനുവദിക്കും. കളിക്കാര്‍ സ്വന്തം കുപ്പികളില്‍ നിന്നു മാത്രമേ വെള്ളം കുടിക്കാവൂ.
സാങ്കേതിക മേഖലകള്‍ വ്യത്യസ്തമായിരിക്കുമോ?
സാമൂഹിക അകലം പാലിക്കുന്നതിനായി വികസിപ്പിക്കും. ബെഞ്ചിന് സമീപത്തെ സീറ്റുകള്‍ ഉള്‍പ്പെടുത്തിയോ ആളുകള്‍ തമ്മില്‍ അവശ്യം വേണ്ട ദൂരമോ ഉറപ്പാക്കും.
Read in English: Explained: Premier League in the time of Covid-19, a whole different ball game