scorecardresearch

കോൺഗ്രസിന്റെ 'കൈ' ചോർന്നതിന് പിന്നിൽ; തിരഞ്ഞെടുപ്പ് ഫലങ്ങൾ അർത്ഥമാക്കുന്നത്

2012 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ആം ആദ്മി പാർട്ടി 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാന പ്രതിപക്ഷമായി മാറി. ഇപ്പോൾ 92 സീറ്റുകളുമായി റെക്കോർഡോടെ തൂത്തുവാരി

2012 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ആം ആദ്മി പാർട്ടി 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാന പ്രതിപക്ഷമായി മാറി. ഇപ്പോൾ 92 സീറ്റുകളുമായി റെക്കോർഡോടെ തൂത്തുവാരി

author-image
WebDesk
New Update
election

ഉത്തർപ്രദേശ്: ഇരുധ്രുവ പോരാട്ടത്തിൽ യോഗി വിജയിച്ചു

ഇരുധ്രുവ പോരാട്ടം: തിരഞ്ഞെടുപ്പ് ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലായിരിക്കുമെന്ന് ആദ്യം മുതൽ വ്യക്തമായിരുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്പിയെയും അഖിലേഷ് യാദവിനെയും ലക്ഷ്യമിട്ട് നിരവധി പരാമർശങ്ങൾ നടത്തിയിരുന്നു. "മാഫിയാവാദം", "ചുവന്ന തൊപ്പിക്കാരുടെ ഗുണ്ടായിസം" , “ഒരു സമുദായത്തെ (മുസ്ലിം) പ്രീതിപ്പെടുത്തൽ”തുടങ്ങിയ പരാമർശങ്ങൾ എസ്പിയെക്കുറിച്ച് ബിജെപി നടത്തിയിരുന്നു. ഫലങ്ങൾ കാണിക്കുന്നത് പോലെ, ബിഎസ്പിയെയും കോൺഗ്രസിനെയും അവഗണിച്ച് ബിജെപിക്കും എസ്പിക്കും (അല്ലെങ്കിൽ അവരുടെ സഖ്യകക്ഷികൾ) ഇടയിൽ വോട്ടർമാർ തങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തി.

Advertisment

സുരക്ഷയും ഹിന്ദുത്വവും: ക്രമസമാധാന പ്രശ്‌നത്തിൽ മാത്രം നിലവിലുള്ള ഗവൺമെന്റിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പല വോട്ടർമാർക്കും തോന്നിയിരുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങൾ ഒരു സർക്കാരിനും പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ലെന്നതാണ് അവരുടെ വാദം. ആദിത്യനാഥിന്റെ “ഗർമി താണ്ട കർ ദൂംഗ” അല്ലെങ്കിൽ “ബുൾഡോസർ ചലേഗ” തുടങ്ങിയ പരാമർശങ്ങൾ കുറ്റവാളികൾക്കെതിരായ പ്രവർത്തനങ്ങളെ പരാമർശിക്കുന്നതായി പരക്കെ കാണപ്പെട്ടു.

പഞ്ചാബ്: പരമ്പരാഗത പാർട്ടികളിൽ നിന്നുള്ള മാറ്റം

ആം ആദ്മി പാർട്ടി തൂത്തുവാരി: 2012 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ആദ്യമായി പ്രവേശിച്ച ആം ആദ്മി പാർട്ടി (എഎപി), 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാന പ്രതിപക്ഷമായി മാറി. ഇപ്പോൾ 92 സീറ്റുകളുമായി റെക്കോർഡോടെ തൂത്തുവാരി. 1966-ലെ പഞ്ചാബ് പുനഃസംഘടനയ്ക്ക് ശേഷം ഏതൊരു പാർട്ടിയുടെയും എക്കാലത്തെയും മികച്ച പ്രകടനമാണ് ഇത്. ഇത് രണ്ട് പരമ്പരാഗത എതിരാളികളായ കോൺഗ്രസിൽ നിന്നും ശിരോമണി അകാലിദളിൽ നിന്നും ജനങ്ങൾ അകന്നതിനെ സൂചിപ്പിക്കുന്നു.

വികസനത്തിന് വോട്ട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആളോഹരി വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തുന്ന പഞ്ചാബ്, ആം ആദ്മി വാഗ്ദാനം ചെയ്ത ഡൽഹി വികസന മാതൃകക്ക് വോട്ട് ചെയ്തു. കേവലം സൗജന്യങ്ങളല്ല, ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും വാഗ്ദാനം ചെയ്യുന്ന ഒരു പാർട്ടിയെയാണ് വിവേകശാലിയായ വോട്ടർ ഇപ്പോൾ ആഗ്രഹിക്കുന്നത്.

Advertisment

ശിരോമണി അകാലിദളിന് പരാജയം: 2020-ൽ 100 വർഷം ആഘോഷിച്ച പഞ്ചാബിലെ ഏറ്റവും പഴയ പാർട്ടിയായ ശിരോമണി അകാലിദളിന് വോട്ടർമാർ കർശനമായ സന്ദേശം അയച്ചു. സന്ദേശം വ്യക്തമാണ്: മാറുക അല്ലെങ്കിൽ നശിക്കുക. ഒരു കാലത്ത് കേഡർ സ്വഭാവത്തിനും ജനങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കും പേരുകേട്ട ശിരോമണി അകാലിദൾ ബാദലുകളുടെ അധ്യക്ഷതയിലുള്ള ഒരു കുടുംബ പാർട്ടിയായി മാറിയിരുന്നു. ഇരുവരും ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

ഗോവ: ബിജെപി സ്ഥാനാർത്ഥികളെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ

ബിജെപിയുടെ തിരഞ്ഞെടുപ്പുകൾ: സ്ഥാനാർത്ഥികളുടെ വിജയസാധ്യതയിൽ ബിജെപിയുടെ ഊന്നൽ പ്രവർത്തിച്ചതായി തോന്നുന്നു. രണ്ട് ദമ്പതികൾക്ക് ടിക്കറ്റ് നൽകിയതിനും വിശ്വസ്തരായ കേഡറിൽ നിന്ന് കൂറുമാറിയവരെ തിരഞ്ഞെടുത്തതിനും വിമർശനം നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി പാർട്ടി ഉയർന്നു.

ഭിന്നിച്ച പ്രതിപക്ഷം: പ്രതിപക്ഷം ആൾക്കൂട്ടവും സംഘമെന്ന നിലവിൽ പിറകിലും ആയിരുന്നു എന്നത് ഫലങ്ങളിൽ പ്രതിഫലിക്കുന്നു. ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, റവല്യൂഷണറി ഗോവൻസ് പാർട്ടി, സ്വതന്ത്രർ തുടങ്ങി പാർട്ടികൾക്കിടയിൽ പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചതായി കോൺഗ്രസ് നേതാക്കൾ സമ്മതിച്ചു.

മണിപ്പൂർ: വളർന്നുവരുന്ന ബിജെപിയുടെ ജയം

ബിജെപിയുടെ വളർച്ച: 2017ലെ 21 സീറ്റ് നേട്ടത്തിൽ, 27 സീറ്റ് നേടിയ കോൺഗ്രസിന് പിന്നിലായിരുന്നപ്പോൾ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കേണ്ടി വന്നിരുന്നു. എന്നാൽ ബിജെപി ഇപ്പോൾ അത് സ്വയം ചെയ്യാൻ ഒരുങ്ങുകയാണ്. സമാധാനം, വികസനം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള അതിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കിയതായി കാണാം. ഒക്രം ഇബോബി സിങ്ങിന്റെ കീഴിലുള്ള പ്രക്ഷുബ്ധമായ 15 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് അത്. അന്നത്തെ ഭരണകാലത്ത് ബന്ദുകളും ഉപരോധങ്ങളും കൊലപാതകങ്ങളുടെ കുത്തനെയുള്ള വർദ്ധനവും സംസ്ഥാനത്ത് വ്യാപകമായിരുന്നു.

കേന്ദ്രത്തിൽ അധികാരമുള്ളവർ: വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ചെറിയ സംസ്ഥാനങ്ങളെപ്പോലെ, മണിപ്പൂരും പലപ്പോഴും കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിക്ക് വോട്ടുചെയ്യുന്നു.

ഉത്തരാഖണ്ഡ്: കോൺഗ്രസിന്റെ ശ്രമം അപര്യാപ്തം

എണ്ണപ്പെട്ട വിഷയങ്ങൾ: എൽപിജി സിലിണ്ടറുകളുടെ വില 500 രൂപയിൽ താഴെ നിലനിർത്തുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ജോലി, 5 ലക്ഷം കുടുംബങ്ങൾക്ക് ധനസഹായം, മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങൾ, സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 40% സംവരണം എന്നിവയും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ദേശീയ സുരക്ഷ, സൈനിക ക്ഷേമം, മതപരമായ വിനോദസഞ്ചാരം എന്നിവയെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ നൽകിയ ബിജെപിയെ വോട്ടർമാർ തിരഞ്ഞെടുത്തു.

കോൺഗ്രസ് അപര്യാപ്തമായിരുന്നു: പാർട്ടിക്കുള്ളിലെ ചേരിപ്പോരുകൾ കൈകാര്യം ചെയ്യുന്നതിലും മികച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകുന്നതിലും കോൺഗ്രസിന് എല്ലാ സാധ്യതകളും ഉണ്ടെന്ന് തോന്നുമെങ്കിലും, ദേശീയ തലത്തിൽ അതിന്റെ സാന്നിധ്യം കുറയുന്നത് ഉത്തരാഖണ്ഡിൽ അതിന് എതിരായി പ്രവർത്തിച്ചിരിക്കാം. കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനത്തെ പരാജയം അതിന്റെ ഭാവിയെ മൊത്തത്തിൽ ചോദ്യചിഹ്നമായി നിർത്തിയിരിക്കുകയാണ്.

Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: