scorecardresearch

ഫൈസർ കോവിഡ്-19 വാക്സിൻ അലർജിക്ക് കാരണമാവുമോ? ശാരീരിക പ്രതികരണങ്ങൾ എന്തായിരിക്കും?

അലർജി റിപ്പോർട്ട് ചെയ്ത രണ്ടുപേർക്ക് ചികിത്സ നൽകിയെന്നും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നുമാണ് വിവരം

അലർജി റിപ്പോർട്ട് ചെയ്ത രണ്ടുപേർക്ക് ചികിത്സ നൽകിയെന്നും ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നുമാണ് വിവരം

author-image
WebDesk
New Update
coronavirus vaccine, coronavirus vaccine update, covid 19 vaccine, covid 19 vaccine india, covid 19 vaccine news, pfizer, pfizer vaccine, oxford coronavirus vaccine, oxford covid 19 vaccine, pfizer vaccine india, covid vaccine pfizer, covid vaccine success, indian express, express explained, moderna vaccine, moderna covid 19 vaccine, moderna coronavirus vaccine, pfizer coronavirus vaccine news, ie malayalam

ബ്രിട്ടണിലെ നാഷനൽ ഹെൽത്ത് സർവീസസ് (എൻ‌എച്ച്എസ്) അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രോഗപ്രതിരോധ വാക്സിൻ പദ്ധതി ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. 90 വയസുള്ള  സ്ത്രീക്ക് ഫൈസർ / ബയോ‌ടെക് കോവിഡ് -19 വാക്സിനിന്റെ ആദ്യ ഡോസ് നൽകിയാണ് ആ പ്രതിരോധ വാക്സിൻ പദ്ധതിയുടെ ആരംഭം.

Advertisment

വാക്സിനിൽ നിന്ന് അലർജി കാരണമുള്ള ശാരീരിക പ്രതികരണങ്ങളുണ്ടായേക്കാമെന്ന് യുകെയിലെ ഡ്രഗ് റെഗുലേറ്ററായ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

വാക്സിൻ സ്വീകരിച്ച രണ്ടു പേരിൽ അനാഫൈലക്സിസ് (anaphylaxis-വീക്കം, കുറഞ്ഞ രക്തസമ്മർദം പോലുള്ള ലക്ഷണങ്ങളുള്ള അലർജി റിയാക്ഷൻ) എന്ന ശാരീരിക പ്രതികരണം കണ്ടെത്തിയതായുള്ള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അലർജി റിപ്പോർട്ട് ചെയ്ത രണ്ട് പേർക്ക് ചികിത്സ നൽകിയെന്നും ഇപ്പോൾ കുഴപ്പമില്ലെന്നുമാണ് വിവരം.

അതേസമയം, ഇരുവർക്കും അനാഫൈലക്റ്റോയ്ഡ് ( anaphylactoid ) എന്ന തരം ശാരീരിക പ്രതികരണമാണ് വന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തൊലിയിൽ തിണർപ്പ്, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ട്, രക്തസമ്മർദം കുറയൽ എന്നിവയാണ് ഇതിന്റെ ഭാഗമായുണ്ടാവുക. ഇത് ഒരു അനാഫൈലക്സിസ് ശാരീരിക പ്രതികരണത്തിൽ നിന്ന് വ്യത്യസ്തമാണ്. അടിയന്തിര വൈദ്യസഹായം നൽകുന്നില്ലെങ്കിൽ ഇത് മാരകമായേക്കാമെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു.

Advertisment

എംഎച്ച്ആർഎ പറഞ്ഞത്?

വാക്സിൻ, മരുന്നുകൾ അല്ലെങ്കിൽ ഭക്ഷണം എന്നിവയോട് അലർജി കാരണമുള്ള അടിയന്തര പ്രതികരണമായി അനാഫൈലക്സിസ് വരുന്ന ഏതൊരു വ്യക്തിക്കും ഫൈസർ / ബയോ എൻ‌ടെക് വാക്സിൻ നൽകരുതെന്ന് എം‌എച്ച്‌ആർ‌എ പറഞ്ഞു. കൂടാതെ, ആദ്യ ഡോസിന് ശേഷം അനാഫൈലക്സിസ് അനുഭവിക്കുന്നവർക്ക് രണ്ടാമത്തെ ഡോസ് നൽകരുതെന്നും റെഗുലേറ്റർ പറഞ്ഞു.

വാക്സിനേഷൻ കഴിഞ്ഞ് 15 മിനിറ്റ് വാക്സിൻ സ്വീകർത്താക്കളെ നിരീക്ഷിക്കണമെന്നും ഡോസ് നൽകുമ്പോൾ അനാഫൈലക്സിസ് കൈകാര്യം ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളും അനാഫൈലക്സിസ് പായ്ക്കും എപ്പോഴും ലഭ്യമാകണമെന്നും എംഎച്ച്ആർഎ വ്യക്തമാക്കിയിട്ടുണ്ട്. “വാക്‌സിനോട് ഗുരുതരമായ അനാഫൈലക്സിസ് പ്രതികരണം ഉണ്ടാകുന്നത് വളരെ അപൂർവമാണ്. ഇത് സംഭവിക്കുകയാണെങ്കിൽ, സാധാരണയായി മിനിറ്റുകൾക്കുള്ളിൽ സംഭവിക്കും, ”എൻഎച്ച്എസ് പറഞ്ഞു.

വാക്സിനിലെ മറ്റ് പാർശ്വഫലങ്ങൾ ലഘുവായവയാണെന്ന് പ്രതീക്ഷിക്കുന്നു, സാധാരണയായി ഇത് ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കില്ല. സൂചി അകത്തേക്ക് പോയതിന്റെ വ്രണം, ക്ഷീണം, തലവേദന, ചൊറിച്ചിൽ തുടങ്ങിവയാണ് ഇല. പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ ഉപയോഗിച്ച് ഈ പാർശ്വഫലങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.

വാക്സിനുകളോടുള്ള അലർജി സാധാരണമാണോ?

രോഗപ്രതിരോധ വാക്സിൻ ലഭിച്ച ശേഷമുള്ള ശാരീരിക പ്രതികരണങ്ങൾ സാധാരണമാണ. വാക്സിൻ പ്രതിപ്രവർത്തനങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ പറയുന്നു, ചെറുതും കഠിനവുമെന്ന തരത്തിൽ. കുത്തിവയ്പ്പ് നടന്ന സ്ഥലത്ത് വേദന, നീർവീക്കം, ചുവപ്പ്, പനി, അസ്വാസ്ഥ്യം, പേശി വേദന, തലവേദന അല്ലെങ്കിൽ വിശപ്പ് കുറയൽ എന്നിവ അടക്കമുള്ള ചെറിയ പ്രതികരണങ്ങൾ സാധാരണയായി കുത്തിവയ്പ്പ് ലഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കുകയും ചുരുങ്ങിയ സമയത്തിനുശേഷം പരിഹരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്.

മറുവശത്ത്, കഠിനമായ പ്രതികരണങ്ങൾ കുറേ കാലം നീണ്ടുനിൽക്കില്ലെങ്കിലും ഡിസബിലിറ്റി പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും “അപൂർവ്വമായി” ജീവൻ അപകടപ്പെടുത്തുകയും ചെയ്യുന്നുവെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

“അനാഫൈലക്സിസ് വളരെ അപൂർവമായ ഒരു അലർജി പ്രതികരണമാണ് (ഒരു ദശലക്ഷത്തിൽ ഒന്ന് എന്ന തരത്തിൽ), അപ്രതീക്ഷിതമായതുമാണ്, വേണ്ടത്ര കൈകാര്യം ചെയ്തില്ലെങ്കിൽ മാരകമായേക്കാം.” എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: