രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിന്, ആഗോള ക്രൂഡ് ഓയില്‍ വില കുതിപ്പിനെയാണു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച കുറ്റപ്പെടുത്തിയത്.
മേയ് ആദ്യം മുതലുള്ള വില വര്‍ധനയെത്തുടര്‍ന്ന് കുറഞ്ഞത് ആറ് സംസ്ഥാനങ്ങളിലെങ്കിലും പെട്രോള്‍ വില ലിറ്ററിനു 100 രൂപ കടന്നിരിക്കുകയാണ്. മേയ് ആദ്യം മുതല്‍ ലിറ്ററിന് 4.9 രൂപയാണു വര്‍ധിച്ചത്. മുംബൈയില്‍ പെട്രോള്‍ ചില്ലറ വില്‍പ്പന ലിറ്ററിന് 101.5 രൂപയാണ്. ഡീസല്‍ ലിറ്ററിന് 93.6 രൂപയും. ഈ വര്‍ഷം ഇതുവരെ പെട്രോളിനു 11.6 രൂപയും ഡീസലിനു 12.4 രൂപയുമാണ് ലിറ്ററിനു വര്‍ധിച്ചത്.
ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിന്റെ പങ്ക്, വാഹന ഇന്ധന വിലയില്‍ അടുത്തിടെയുണ്ടായ നികുതി വര്‍ധന എന്നിവ ഇന്ത്യന്‍ എക്‌സ്പ്രസ് പരിശോധിക്കുന്നു.
ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ധന വിലയെ എങ്ങനെ ബാധിച്ചു?
കോവിഡ് -19 മഹാമാരിയില്‍നിന്ന് ലോക സമ്പദ്വ്യവസ്ഥ കരകയറുന്നതിനിടെ ആഗോള ആവശ്യം വീണ്ടെടുക്കുന്ന പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഈ വര്‍ഷം കുത്തനെ ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില 37.1 ശതമാനം ഉയര്‍ന്ന് ബാരലിന് 71 ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം തുടക്കത്തില്‍ ബാരല്‍ വില 51.8 ഡോളറായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില അന്താരാഷ്ട്ര പെട്രോളിന്റെയും ഡീസലിന്റെയും 15 ദിവസത്തെ ശരാശരിയില്‍ എത്തിക്കുന്നു. അന്താരാഷ്ട്രയുടെ വിലയുടെ 15 ദിവസത്തെ ഏറ്റക്കുറച്ചിലിലെ ശരാശരി കണക്കാക്കിയാണു രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസവും പുതുക്കുന്നത്.
Also Read: ഇന്ധനവില വർധനവ് തുടരുന്നു; ഇന്നും കൂട്ടി
എങ്കിലും ക്രൂഡ് ഓയില്‍ വില 105.5 ഡോളറായിരുന്ന 2014 സാമ്പത്തിക വര്‍ഷത്തെ വിലയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴത്തെ ഇന്ധന വില. പെട്രോളിന്റെ വില പിടിച്ചുനിര്‍ത്തല്‍ 2010ലും ഡീസലിന്റേതു 2014 ലും നിര്‍ത്തലാക്കിയിരുന്നു.
2013 ജൂണില്‍ ശരാശരി ക്രൂഡ് വില ബാരലിന് 101 ഡോളറായിരുന്നപ്പോള്‍, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് അനുസരിച്ച് ക്രമീകരിക്കുമ്പോള്‍ രാജ്യത്ത് പെട്രോള്‍ ചില്ലറ വില്‍പ്പന വില ലിറ്ററിനു 63.09 രൂപ അല്ലെങ്കില്‍ 76.6 രൂപയായിരുന്നു. അതുപോലെ, 2018 ഒക്ടോബറില്‍ ക്രൂഡ് ശരാശരി വില ബാരലിന് 80.1 ഡോളറായിരുന്നപ്പോള്‍ ഡീസലിന്റെ വില ലിറ്ററിന് 75.7 രൂപയിലെത്തി.
നികുതികളുടെ അനന്തരഫലം എന്താണ്?
അസംസ്‌കൃത എണ്ണയുടെ വില 2020 ന്റെ തുടക്കത്തേക്കാള്‍ 3.5 ശതമാനം കൂടുതലാണെങ്കിലും കോവിഡ് -19 ന് മുമ്പുള്ള പെട്രോളിന്റെയും ഡീസലിന്റെയും വില റെക്കോഡ് ഉയരത്തിലെത്താന്‍ പ്രധാന കാരണം കേന്ദ്ര-സംസ്ഥാന നികുതി വര്‍ധനയാണ്.
ഡല്‍ഹിയില്‍, പെട്രോളിന്റെ പമ്പ് വിലയുടെ 57 ശതമാനവും ഡീസലിന്റെ പമ്പ് വിലയുടെ 51.4 ശതമാനവും കേന്ദ്ര, സംസ്ഥാന നികുതികളാണ്. 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയും ഡീസലിന് ലിറ്ററിന് 16 രൂപയും ഉയര്‍ത്തി. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവുണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാരുകളുടെ വരുമാനം വര്‍ധിപ്പിക്കാനായിരുന്നു ഈ തീരുമാനം.
Also Read: ഇരുചക്ര, മുച്ചക്ര ഇലക്ടിക് വാഹനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചാര്‍ജിങ് സംവിധാനം വരുന്നു
കോവിഡ് സമയത്ത് സംസ്ഥാന നികുതിയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ പഴയപടിയാക്കി. എന്നാല്‍ പണപ്പെരുപ്പം തടയാന്‍ വാഹന ഇന്ധനങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് അഭ്യര്‍ഥിച്ചിട്ടും അതിനു കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ദേശീയ തലസ്ഥാനത്ത് ഡീസലിന്റെ മൊത്തം നികുതിയുടെ 71.8 ശതമാനവും പെട്രോള്‍ നികുതിയുടെ 60.1 ശതമാനവുമാണ് കേന്ദ്ര നികുതിയാണ്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കുന്ന കാര്യം സര്‍ക്കാര്‍ നിലവില്‍ പരിഗണിക്കുന്നില്ലൊണ് ധര്‍മേന്ദ്ര പ്രധാന്‍ തിങ്കളാഴ്ച പറഞ്ഞത്. ”നിലവില്‍ വരുമാനം കുറവാണ്. ചെലവില്‍ ഞങ്ങള്‍ക്കു വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ആരോഗ്യമേഖലയുടെ ചെലവ് വര്‍ധിച്ചു, ”അദ്ദേഹം പറഞ്ഞു.