അടുത്ത ഇപിഎഫ്ഒ ബോർഡ് യോഗം പെൻഷൻ പദ്ധതി വിപുലീകരിക്കുന്നതിനും കൂടുതൽ വരിക്കാരെ കൊണ്ടുവരുന്നതിനുമുള്ള നിർദ്ദേശം പരിഗണിച്ചേക്കും. മാർച്ച് 11-12 തീയതികളിൽ നടക്കുന്ന യോഗത്തിൽ 2022 സാമ്പത്തിക വർഷത്തേക്കുള്ള പലിശ നിരക്ക് നിർദ്ദേശവും പെൻഷൻ പദ്ധതിയെക്കുറിച്ചുള്ള ഉപസമിതി റിപ്പോർട്ടും പരിഗണിക്കും.
എന്താണ് നിർദ്ദേശിക്കപ്പെടുന്നത്?
റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ 15,000 രൂപയിൽ കൂടുതലുള്ള പ്രതിമാസ അടിസ്ഥാന വേതനമുള്ള സംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള പെൻഷൻ സ്കീമിൽ മാറ്റം വരുത്തുന്നതിനുള്ള വഴികൾ പരിഗണിക്കുന്നു. എംപ്ലോയീസ് പെൻഷൻ സ്കീം 1995 (ഇപിഎസ്-95) പ്രകാരം 15000 രൂപയാണ് ഇതിനുള്ള ഉയർന്ന പരിധി.
നിലവിൽ, സേവനത്തിൽ ചേരുമ്പോൾ പ്രതിമാസം 15,000 രൂപ വരെ അടിസ്ഥാന വേതനം (അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും) ഉള്ള സംഘടിത മേഖലയിലെ എല്ലാ ജീവനക്കാരും നിർബന്ധമായും ഇപിഎസ്-95-ന്റെ പരിധിയിൽ വരും. പുതിയ മാറ്റത്തോടെ ഇത് 15,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്കും ലഭ്യമാവും.
ഈ പുതിയ പെൻഷൻ പദ്ധതിയെക്കുറിച്ചുള്ള നിർദ്ദേശം ഗുവാഹത്തിയിൽ നടക്കുന്ന ഇപിഎഫ്ഒയുടെ അപെക്‌സ് ഡിസിഷൻ മേക്കിംഗ് ബോഡി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) യോഗത്തിൽ ചർച്ചയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപിഎഫ്ഒ വരിക്കാർക്ക് ഇത് എന്താണ് അർത്ഥമാക്കുന്നത്?
15,000 രൂപയിൽ കൂടുതൽ പ്രതിമാസ അടിസ്ഥാന വേതനം ലഭിക്കുന്ന ഇപിഎഫ്ഒ വരിക്കാർ ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാൻ നിർബന്ധിതരാകും. ഇപിഎസ്-95 പ്രകാരം പ്രതിമാസം 15,000 രൂപയുടെ 8.33 ശതമാനം എന്ന നിരക്കിലാവും ഈ തുക. അങ്ങനെ അവർക്ക് കുറഞ്ഞ പെൻഷൻ ലഭിക്കും. പ്രതിമാസ പെൻഷൻ അടിസ്ഥാന വേതനം 15,000 രൂപയായി പരിമിതപ്പെടുത്തുന്നതിനായി 2014 ൽ ഇപിഎഫ്ഒ പദ്ധതിയിൽ ഭേദഗതി വരുത്തിയിരുന്നു. 15,000 രൂപ എന്ന പരിധി സർവീസിൽ ചേരുന്ന സമയത്ത് മാത്രമേ ബാധകമാകൂ. ഔപചാരിക മേഖലയിലെ വിലക്കയറ്റവും ശമ്പള പരിഷ്കരണവും കണക്കിലെടുത്ത് 2014 സെപ്റ്റംബർ ഒന്ന് മുതൽ ഇത് 6,500 രൂപ എന്ന പരിധിയിൽ നിന്ന് ഉയർത്തിയിരുന്നു.
സംഭാവന വർധിക്കുന്നതിന് അനുസരിച്ച് പെൻഷനും ഉയർത്താൻ ഇപിഎഫ്ഒ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. പെൻഷൻ അർഹിക്കുന്ന വേതനം ഉയർത്തിയാൽ കൂടുതൽ ഔപചാരിക മേഖലയിലെ തൊഴിലാളികളെ ഇപിഎസ്-95 ന്റെ പരിധിയിൽ കൊണ്ടുവരാമായിരുന്നു. ഇപിഎഫ്ഒയുടെ പെൻഷൻ ശമ്പള പരിധി ഉയർത്താനുള്ള നിർദ്ദേശം നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.
നിലവിൽ, പെൻഷന് അർഹമായ ശമ്പളപരിധി 15,000 രൂപയിൽ നിന്ന് ഉയർത്താത്തതിനാൽ അതിലും കൂടിയ അടിസ്ഥാന വേതനം ലഭിക്കുന്ന ഔപചാരിക മേഖലയിലെ തൊഴിലാളികളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്നില്ല. ഇതിൽ മാറ്റം വരുത്താൻ ഇപിഎഫ്ഒ ലക്ഷ്യമിടുന്നു.